x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക ക​ള​ർ​ഇ​ന്ത്യ മ​ത്സ​രം ഇ​ന്ന്

വെബ് ഡെസ്ക്
Published: August 7, 2026 03:32 AM IST | Updated: August 7, 2026 03:32 AM IST

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ല​ന്പു​ഴ നി​ർ​മ​ല​മാ​ത സ്കൂ​ളി​ൽ

പാ​ല​ക്കാ​ട്: രാ​ജ്യ​ത്തി​ന്‍റെ 80- ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ദീ​പി​ക​യു​ടെ 140-ാം വാ​ർ​ഷി​ക​വും ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ള​റിം​ഗ് മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യ ‘ദീ​പി​ക- ഡി​സി​എ​ൽ ക​ള​ർ​ഇ​ന്ത്യ സീ​സ​ണ്‍ 5’മ​ത്സ​ര​ത്തി​ന്‍റെ പാ​ല​ക്കാ​ട് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ല​ന്പു​ഴ നി​ർ​മ​ല​മാ​ത കോ​ണ്‍​വ​ന്‍റ് സ്കൂ​ളി​ൽ ന​ട​ക്കും.

രാ​വി​ലെ 11 ന് ​എ. പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പാ​ല​ക്കാ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ളും രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​റു​മാ​യ മോ​ണ്‍. ജി​ജോ ചാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ദീ​പി​ക തൃ​ശൂ​ർ കോ- ​ഓ​ർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ ഫാ. ​അ​നൂ​പ് കോ​ലം​ക​ണ്ണി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​തോ​മ​സ് ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്യു മ​രി​യ സ്വാ​ഗ​ത​വും ദീ​പി​ക പാ​ല​ക്കാ​ട് ഏ​രി​യ മാ​നേ​ജ​ർ സ​ന​ൽ ആ​ന്‍റോ ന​ന്ദി​യും പ​റ​യും. കോ​യ​ന്പ​ത്തൂ​ർ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ട്ട​ണം മാ​ത്ത​ർ ദേ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ക്യാ​ഷ് പ്രോ​പ്പ​ർ​ട്ടി എം​ഡി​യും കെ​സി​എ​സി പ്ര​സി​ഡ​ന്‍റു​മാ​യ എ.​കെ. ജോ​ണ്‍​സ​ണ്‍ നി​ർ​വ​ഹി​ക്കും.

ദീ​പി​ക കോ-​ ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​യോ കു​ന്ന​ത്തു​പ​റ​ന്പി​ൽ, അ​സി. ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​സ​ച്ചി​ൻ ക​ല്ലി​ങ്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ക​രെ​ൻ അ​ഗ​സ്റ്റി​ൻ, ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യ മാ​നേ​ജ​രും റി​പ്പോ​ർ​ട്ട​റു​മാ​യ ജി. ​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഒ​റ്റ​പ്പാ​ലം ഏ​രി​യാ​ത​ല ഉ​ദ്ഘാ​ട​നം ആ​ല​ത്തൂ​ർ ഹോ​ളി​ഫാ​മി​ലി സി​എ​ച്ച്എ​സ്എ​സി​ൽ ആ​ർ​ട്ടി​സ്റ്റ് അ​വി​നാ​ശ് ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews ColorIndia

Recent News

Corehub Up