വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഡിസിസി സെക്രട്ടറി കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി:എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് നടന്ന അനധികൃത കൈയേറ്റങ്ങളും ക്രമക്കേടുകളും സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.സിഡ്കോയുടെ കീഴിൽ പ്രവർത്തിക്കുന്ന അത്താണി ഇൻഡസ്ട്രിയൽ പാർക്കിൽ സർക്കാർ സ്ഥലവും റോഡും കൈയേറി നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും, സർക്കാർ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചുവരുന്നതായി ആരോപിക്കപ്പെടുന്ന സ്ഥാപനത്തിന് മുന്നിലായിരുന്നു പ്രതിഷേധ സമരം.
ഡിസിസി സെക്രട്ടറി കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ജിജോ കുരിയൻ, പി.ജെ. രാജു, എൻ.ആർ. സതീശൻ, നഗരസഭ പ്രതിപക്ഷ നേതാവ് എസ്.എ.എ. ആസാദ്, കെ.കെ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
ശശി മംഗലം, ഫിലിപ്പ് ജേക്കബ്, ബെന്നി ജേക്കബ്, ഇ.പി. ജയപ്രകാശ്, ബിജു ഇഗ്നേഷ്യസ്, അംബിക ബാബു, റിനി സണ്ണി, പുഷ്പലത പെരിങ്ങണ്ടൂർ, കെ.വി. ജനാർദനൻ, രാജീവ് മുണ്ടത്തിക്കോട്, സുഭാഷ് തിരുവോണം, കെ.എ. മഹേഷ്, സിദ്ദിഖ് മാരാത്തുകുന്ന്, അനിൽ കുന്നൂർ, ഇ.ജി. രാജീവ്, സതീഷ് മിണാലൂർ, പി.ആർ. നാരായണൻ, പി.കെ. ബെന്നി എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.