പ്രതീകാത്മക ചിത്രം
സമ്പാളൂർ: സമ്പാളൂർ തീർഥാടന ദേവാലയത്തിൽ ഫാ. കോൺസ്റ്റന്റയിൻ ജോസഫ് ബെസ്കിയെ ദൈവദാസനായി പ്രഖ്യാപിച്ചതിന്റെ പ്രഥമ വാർഷികവും പെന്തിഫിക്കൽ സമൂഹ കൃതജ്ഞതാബലിയും ഫാ. ബെസ്കിയുടെ കല്ലറയിൽ പുഷ്പസമർപ്പണവും എട്ടിന് വൈകിട്ട് അഞ്ചിന് നടത്തും. കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. ആംബ്രോസ് പുത്തൻവീട്ടിൽ കാർമികത്വംവഹിക്കും.
സമ്പാളൂരിൽ അടക്കംചെയ്തിട്ടുള്ള ഫാ. കോൺസ്റ്റന്റയിൻ ജോസഫ് ബെസ്കിയുടെ സ്മൃതികുടിരത്തിൽ വൈകിട്ട് 6.30ന് പുഷ്പസമർപ്പണവും പ്രത്യേക പ്രാർഥനയും നടക്കും. ഈശോ സഭ കേരള പ്രേവിൻഷ്യൾ ഹെൻട്രി പട്ടരുമഠത്തിൽ, മധുര പ്രൊവിൻഷ്യൽ ഫാ. അമിർത്തൻ ചടങ്ങിൽ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ വികാരി ഫാ.ഡോ. ജോൺസൺ പങ്കേത്ത്, ട്രസ്റ്റി ആഷ്ലി ഡി. റൊസാരിയോ, പാരിഷ് കൗൺസിൽ സെക്രട്ടറി ഷൈൻ അവരേശ്, ഐവൻ ലൂയിസ്, ജോമോൻ പിൻഹിരോ, ഷെർവിൻ സിമേതി അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews