x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച: സ്വ​ർ​ണ​വും പ​ണ​വും നഷ്ടമായി

വെബ് ഡെസ്ക്
Published: August 7, 2026 04:24 AM IST | Updated: August 7, 2026 04:24 AM IST

പ്രതീകാത്മക ചിത്രം

 മേ​ലൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ വീ​ട്ടി​ൽ പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച. ശാ​ന്തി​പു​രം വ​ട​ക്കേ​പ്പാ​ടം റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ചെ​റി​യ​പ്പി​ള്ളി സു​ബ്ര​ഹ്മ​ണ്യ​ൻ (കു​ട്ട​പ്പ​ൻ ആ​ശാ​രി)​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച. ഒ​രു​പ​വ​ൻ വീ​തം തൂ​ക്ക​മു​ള്ള ര​ണ്ട് സ്വ​ർ​ണ​വ​ള​ക​ൾ, മൂ​ന്നു ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മോ​തി​രം, ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 46,000 രൂ​പ എ​ന്നി​വ​യാ​ണ് മോ​ഷ​ണം​പോ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.15നും 10.45​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി സു​ബ്ര​ഹ്മ​ണ്യ​ൻ പു​റ​ത്തു​പോ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വാ​ർ​ഡ് അം​ഗം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കൊ​ര​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews cash lost.

Recent News

Corehub Up