ഷബീർ കൊളത്തൂർ (പ്രസിഡന്റ്), അനിൽ പെരിന്തൽമണ്ണ (സെക്രട്ടറി)
പെരിന്തൽമണ്ണ: ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ (എഒഡിഎ) പെരിന്തൽമണ്ണ മേഖലാ ജനൽ ബോഡി യോഗവും തെരഞ്ഞെടുപ്പും നടത്തി. ജീവകാരുണ്യ പ്രവർത്തകർ മാനുപ്പ കുറ്റിരി യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷബീർ കൊളത്തൂർ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി മുനീർ പൊൻമള, ബേബി ജെ. മലപ്പുറം, കെ.എൻ. ലത്തീഫ്, അനിൽ പെരിന്തൽമണ്ണ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഷബീർ കൊളത്തൂർ (പ്രസിഡന്റ്), വി. സജീഷ്, പി. ഫഹദലി (വൈസ് പ്രസിഡന്റ്), അനിൽ പെരിന്തൽമണ്ണ (സെക്രട്ടറി), ഒ.പി, സുനിൽദാസ്, എ. ജംഷീർ (ജോയിന്റ് സെക്രട്ടറി), കെ.എൻ. ലത്തീഫ് താഴെക്കോട് (ട്രഷറർ), നിഖിൽ വെങ്ങാട്, കെ.പി. രവീന്ദ്രൻ (രക്ഷാധികാരി).