x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ം; ‌ ന​ട​പ​ടി വേ​ണ​മെ​ന്നു ജി​ല്ലാ പി​ടി​എ ക​മ്മി​റ്റി

വെബ് ഡെസ്ക്
Published: August 7, 2026 03:38 AM IST | Updated: August 7, 2026 03:38 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: കു​ന്നം​കു​ള​ത്തു​ണ്ടാ​യ ബ​സപ​ക​ട​ത്തി​ൽ ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വും ആ​ശ​ങ്ക​യും രേ​ഖ​പ്പെ​ടു​ത്തി ജി​ല്ലാ പി​ടി​എ ക​മ്മി​റ്റി.
അ​മി​ത​വേ​ഗ​വും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വു​മാ​ണ് ഇ​ത്ത​രം തു​ട​ർ​ച്ച​യാ​യ ദു​ര​ന്ത​ങ്ങ​ൾ​ക്കു വ​ഴി​വ​യ്ക്കു​ന്ന​ത്. സ​മ​യം പാ​ലി​ക്കാ​നെ​ന്ന പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ജീ​വ​ൻ പ​ണ​യം​വ​ച്ചു​ള്ള ബ​സു​ക​ളു​ടെ ത​ന്നി​ഷ്ടം ത​ട​യാ​ൻ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പും പോ​ലീ​സും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം.

വി​ദ്യാ​ർ​ഥി​ക​ളെ​യും​കൊ​ണ്ടു യാ​ത്ര​ചെ​യ്യു​ന്ന ബ​സു​ക​ൾ​ക്കു പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണം.
നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ പി​ടി​എ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews speed of buses

Recent News

Corehub Up