ഹിരോഷിമ ദിനത്തിൽ വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂളിലെ കുട്ടികൾ മറ്റൊരു യുദ്ധത്തിന്റെ ഇരയായ വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയന് പ്രണാമമർപ്പിക്കുന്നു.
വെള്ളരിക്കുണ്ട്: യുദ്ധഭീകരതയുടെ ഓർമപ്പെടുത്തലായ ഹിരോഷിമ ദിനത്തിൽ യുദ്ധത്തിന്റെ ഇരയായ സ്വന്തം നാട്ടുകാരന് ഹൃദയാഞ്ജലി അർപ്പിച്ച് വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂളിലെ കുട്ടികൾ.
സ്വയമറിയാതെ യുക്രെയ്ൻ തീരത്ത് റഷ്യൻ ആക്രമണത്തിനിരയാകേണ്ടിവന്ന വെള്ളരിക്കുണ്ട് സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയനുവേണ്ടി പ്രാർത്ഥനാമലരുകളും ബാഷ്പാഞ്ജലിയുമർപ്പിച്ചാണ് കുട്ടികൾ ഹിരോഷിമ ദിനാചരണം നടത്തിയത്. ഇതോടൊപ്പം സമാധാന വൃക്ഷത്തിന്റെ ചില്ലകളിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ കോർത്തുവയ്ക്കുകയും സഡാക്കോ കൊക്കുകളെ നിർമിക്കുകയും ചെയ്തു.
യുദ്ധവിരുദ്ധ റാലിയും നടത്തി. മുഖ്യാധ്യാപിക ഷാന്റി സിറിയക്, അധ്യാപകരായ ബിൻസി ടോം, ഷാലി ജോർജ്, സിസ്റ്റർ ട്രീസ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews victim of war.