x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ട്ട​മ​ല സെ​ന്‍റ് മേ​രീ​സ് പള്ളിയിൽ മ​രി​യ​ൻ ക​ൺ​വൻഷൻ

വെബ് ഡെസ്ക്
Published: August 7, 2026 01:59 AM IST | Updated: August 7, 2026 01:59 AM IST

പ്രതീകാത്മക ചിത്രം

ചി​റ്റാ​രി​ക്കാ​ൽ: ച​ട്ട​മ​ല സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്ത​ൽ 53 മ​ണി​ക്കൂ​ർ അ​ഖ​ണ്ഡ ജ​പ​മാ​ല​യ്ക്കും മ​രി​യ​ൻ ക​ൺ​വൻഷൻ വാ​ർ​ഷി​ക ജ​പ​മാ​ല തീ​ർ​ത്ഥാ​ട​ന​ത്തി​നും തു​ട​ക്ക​മാ​യി. ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​ന് മ​രി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, ആ​രാ​ധ​ന എ​ന്നി​വ​യ്ക്കു ഫാ.​മൈ​ക്കി​ൾ മ​ഞ്ഞ​ക്കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ 11നു ​ചി​റ്റാ​രി​ക്കാ​ൽ ടൗ​ൺ കു​രി​ശു​പ​ള്ളി​യി​ൽ നി​ന്നും ച​ട്ട​മ​ല ദേ​വാ​ല​യ​ത്തി​ലേ​ക്ക് വാ​ർ​ഷി​ക ജ​പ​മാ​ല തീ​ർ​ത്ഥാ​ട​നം ന​ട​ക്കും. 12.15നു ​വ​ച​ന​സ​ന്ദേ​ശം.
തു​ട​ർ​ന്ന് അ​ഭി​ഷേ​കാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​മാ​ത്യു ഇ​ളംതു​രു​ത്തി​പ്പ​ട​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​മാ​പ​നം, പാ​ച്ചോ​ർ നേ​ർ​ച്ച.

Tags : Nattuvishesham DistrictNews DeepikaNews Convention

Recent News

Corehub Up