x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദുരിതാശ്വാസ ക്യാന്പിൽ പന്ത് സമ്മാനിച്ച് വൈദികൻ

വെബ് ഡെസ്ക്
Published: August 7, 2026 12:11 AM IST | Updated: August 7, 2026 12:11 AM IST

കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് പുതിയ പന്ത് സമ്മാനിച്ചപ്പോൾ.

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ന് ന​ടു​വി​ലെ ചെ​റി​യ മൈ​താ​ന​ത്തി​ൽ പൊ​ട്ടി​യ പ​ന്തു​മാ​യി ചാ​റ്റ​ൽമ​ഴ ന​ന​ഞ്ഞ് ക​ളി​ച്ച കു​ട്ടി​ക​ൾ​ക്ക് പു​തി​യ പ​ന്തു വാ​ങ്ങി ന​ൽ​കി വൈ​ദി​ക​ൻ. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ പൊ​ട്ടി​യ പ​ന്തു​മാ​യി മ​ഴ​യി​ൽ കു​തി​ർ​ന്ന് ആ​വേ​ശ​ത്തോ​ടെ ക​ളി​ക്കു​ന്ന​തു​ ക​ണ്ട കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ബി​നു കു​ന്ന​ത്താ​ണ് ക​ളി ല​ഹ​രി​യാ​ക്കാ​നാ​യി കു​ട്ടി​ക​ൾ​ക്ക് പ​ന്തു വാ​ങ്ങി ന​ൽ​കി​യ​ത്.

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ കാ​രി​ത്താ​സ് ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ വൈ​ദ്യപ​രി​ശോ​ധ​നാ ക്യാ​മ്പി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ക്യാ​മ്പി​ലെ​ത്തി​യ ഫാ. ​ഡോ. ബി​നു കു​ന്ന​ത്ത് ദു​രി​ത​ബാ​ധി​ത​രെ​ക്ക​ണ്ട് ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പൊ​ട്ടി​യ പ​ന്തു​മാ​യി ക​ളി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ട​ത്.

മ​ഴ​യെ അ​വ​ഗ​ണി​ച്ച് ആ​വേ​ശ​ത്തോ​ടെ ക​ളി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ട​പ്പോ​ൾ നാ​ളെ ഇ​വ​രി​ൽ​നി​ന്ന് രാ​ജ്യം അ​റി​യു​ന്ന ഒ​രു ക​ളി​ക്കാ​ര​ൻ ഉ​ണ്ടാ​കാ​മെ​ന്നും കു​ട്ടി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ നാം ​യാ​തൊ​രു അ​ലം​ഭാ​വ​വും കാ​ട്ട​രു​തെ​ന്നും പ​റ​ഞ്ഞാ​ണ് കു​ട്ടി​ക​ൾ​ക്ക​ടു​ത്തേ​ക്ക് പു​തി​യ പ​ന്തു​മാ​യി ഫാ.​ഡോ. ബി​നു കു​ന്ന​ത്ത് എ​ത്തി​യ​ത്.

Tags : Nattuvishesham Local News Priest ball relief camp

Recent News

Corehub Up