Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hunger Strike

Thiruvananthapuram

കോ​ൺ​ഗ്ര​സ്‌ അം​ഗത്തിന്‍റെ നി​രാ​ഹാ​ര സ​മ​രം പ്ര​ഹ​സ​നം: പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ്

നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് അം​ഗം ന​ട​ത്തു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ഷ​ജി​ത​യും വൈ​സ് പ്ര​സി​ഡന്‍റ് വി. ​വി​ജ​യ​ൻ നാ​യ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആരോപിച്ചു.

ഹ​രി​ത​ക​ർ​മ​സേ​ന നി​യ​മ​ന​വും വാ​ർ​ഡു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള ഫ​ണ്ട് വി​ഭ​ജ​ന​വു​മാ​ണ് അം​ഗം ആ​ക്ഷേ​പ​മാ​യി ഉ​യ​ർ​ത്തു​ന്ന​ത്. ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ൾ മു​ൻ​കാ​ല​ങ്ങ​ളി​ൽ സ്വീ​ക​രി​ച്ചി​രു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളും ന​ട​പ​ടി ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​റ് ഒ​ഴി​വി​ലേ​ക്കാ​യി 11 അ​പേ​ക്ഷ​ക​ൾ സി​ഡി​എ​സി​ൽ ല​ഭി​ച്ചു. അ​തി​ൽ മൈ​ലം വാ​ർ​ഡി​ൽ ഒ​ന്നാ​മ​ത്തെ വ്യ​ക്തി ഏ​പ്രി​ൽ 10 നും ​ര​ണ്ടാ​മ​ത്തെ വ്യ​ക്തി മേ​യ്‌ 25നു​മാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. വാ​ർ​ഡി​ൽ ഒ​രു ഒ​ഴി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​വി​ടെ ആ​ദ്യം ല​ഭി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചു. എ​ന്നാ​ൽ, മെ​മ്പ​ർ ശു​പാ​ർ​ശ ചെ​യ്ത ആ​ളി​ന് അ​ധി​ക ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ൽ മൈ​ലം വാ​ർ​ഡി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന തൊ​ട്ട​ടു​ത്ത വാ​ർ​ഡി​ൽ നി​യ​മ​നം ന​ൽ​കു​ക​യും ചെ​യ്തു. അ​ങ്ങ​നെ നി​യ​മ​നം കൊ​ടു​ത്തി​ട്ടും മ​റ്റെ​ന്തോ താ​ൽ​പ്പ​ര്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മെ​മ്പ​ർ നി​രാ​ഹാ​രം ന​ട​ത്തു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​ടി​സ്ഥാ​ന ര​ഹി​ത​വും വ​സ്തു​ത വി​രു​ദ്ധ​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ള്ള സ​മ​രം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​ത്തി​ൽനി​ന്നു ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​നാണെന്നും സ​മ​ര നാ​ട​ക​ത്തെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.​ പി. ​സി​മി,വി.​ ശ​ശി​കു​മാ​ർ ബി.എ​സ്. ര​ഞ്ജി​ത എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Kerala

ജോലി നഷ്ടമായ മെന്‍റര്‍ അധ്യാപകര്‍ നിരാഹാര സമരം പിന്‍വലിച്ചു

കല്‍പ്പറ്റ: ജോലിയില്‍നിന്ന് പിരിച്ചുവിട്ട ഗോത്രബന്ധു മെന്‍റര്‍ അധ്യാപകര്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചു. സമരസമിതി നേതാക്കളുമായി പട്ടികവര്‍ഗ വികസന മന്ത്രി കെ.എ. തുളസി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയെത്തുര്‍ന്നാണ് എട്ട് ദിവസം മുമ്പ് ആരംഭിച്ച സമരം അവസാനിപ്പിച്ചത്.

മെന്‍റര്‍ ടീച്ചര്‍ നിയമനം വീണ്ടും നടത്തുമ്പോള്‍ നിലവില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുമെന്ന് സമരസമിതി പ്രതിനിധികള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി.

മറ്റ് ഉറപ്പുകള്‍: പ്രത്യേക സമുദായങ്ങള്‍ക്ക് നീക്കിവച്ച തസ്തികകളില്‍ ആ സമുദായത്തില്‍പ്പെട്ട ടിടിസി, ബിഎഡ് യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ മറ്റുസമുദായങ്ങളിലുള്ളവരെ ആദ്യം പരിഗണിക്കും. വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ ഒഴിവാക്കിയ തച്ചനാടന്‍ മൂപ്പന്‍, കാടര്‍, കരിമ്പാലന്‍ തുടങ്ങിയ ഗോത്രവിഭാഗങ്ങള്‍ക്ക് നിയമനത്തിന് അവസരം നല്‍കും. 45 വയസുകഴിഞ്ഞ മെന്‍റര്‍ അധ്യാപകരെ പട്ടികവര്‍ഗ വകുപ്പിന്‍റെ മറ്റു പദ്ധതികളില്‍ പരിഗണിക്കും.

ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന പിന്തുണ ഉറപ്പാക്കാനും 2017ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച 326 ഗോത്ര അധ്യാപകരെയാണ് യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്.

വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍. മെന്‍റര്‍ അധ്യാപക വിഷയം പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമര സമിതി പ്രതിനിധികളെ മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്.

National

സോ​നം വാം​ഗ്ചു​ക്ക് നി​രാ​ഹാ​ര​മി​രിക്കും

ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ടു ഡ​​ൽ​​ഹി ജ​​ന്ത​​ർ മ​​ന്ത​​റി​​ൽ ഒ​​രാ​​ഴ്ച​​യാ​​യി ന​ട​ക്കു​ന്ന കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി​​യു​​ടെ (സി​​ജെ​​പി) സ​​മ​​ര​​ത്തി​​നു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു കാ​​ലാ​​വ​​സ്ഥാ-​​സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ സോ​​നം വാം​​ഗ്ചു​​ക്ക് നി​​രാ​​ഹാ​​ര​മി​രി​ക്കും.

ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ന്‍റെ രാ​​ജി, ല​​ഡാ​​ക്കി​​നു കൂ​​ടു​​ത​​ൽ അ​​ധി​​കാ​​രം എ​​ന്നീ ര​​ണ്ട് ആ​​വ​​ശ്യ​​ങ്ങ​​ളി​​ൽ ഏ​​തെ​​ങ്കി​​ലു​​മൊ​​ന്ന് ശ​​നി​​യാ​​ഴ്ച​​യ്ക്ക​കം ന​ട​ന്നി​​ല്ലെ​​ങ്കി​​ൽ ഞാ​​യ​​റാ​​ഴ്ച മു​​ത​​ൽ ജ​​ന്ത​​ർ മ​​ന്ത​​റി​​ൽ നി​​രാ​​ഹാ​​ര​​മി​​രി​​ക്കു​​മെ​​ന്നാ​​ണ് അ​ദ്ദേ​ഹം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

District News

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി വി​റ​ക​ടു​പ്പ് സ​മ​രം ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക, വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ക, ഹോ​ട്ട​ൽ വ്യ​വ​സാ​യം സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ആ​ഹ്വാ​നം ചെ​യ്ത വി​റ​ക​ടു​പ്പ് സ​മ​രം പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ ക​മ്മി​റ്റി പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി. വ്യ​പാ​രി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മി​തി ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​ലാം ഗ​ൾ​ഫോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​രാ​ഹു​ൽ, ബ്യൂ​ട്ടീ​ഷ​ൻ സ​മി​തി ഏ​രി​യ സെ​ക്ര​ട്ട​റി പ​ത്മ​ല​ത, കൗ​ണ്‍​സി​ല​ർ നെ​ച്ചി​യി​ൽ മ​ൻ​സൂ​ർ, ഇ​മേ​ജ് ഹു​സൈ​ൻ, ന​ന്ദി​നി ജ​യ​രാ​ജ്, ഏ​രി​യ സെ​ക്ര​ട്ട​റി പി.​പി. അ​ബ്ബാ​സ്, ടൗ​ണ്‍ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ. ​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ.​എ​സ്. റി​യാ​സ്, ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ, കൈ​പ്പു​ള്ളി റി​യാ​സ്, പ്ര​സാ​ദ്, പി.​എം. ന​വാ​സ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

വ്യാ​പാ​രി-വ്യ​വ​സാ​യി സ​മി​തി വി​റ​ക​ടു​പ്പ് സ​മ​രം ന​ട​ത്തി

ക​ടു​ത്തു​രു​ത്തി: സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ടു​ത്തു​രു​ത്തി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തി​നെ​തി​രേ വി​റ​ക​ടു​പ്പ് സ​മ​രം ന​ട​ത്തി.

വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യാ ര​ക്ഷാ​ധി​കാ​രി കെ.​ ജ​യ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മൂ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഏ​രി​യാ സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ന്‍ തൈ​യി​ല്‍, സം​സ്ഥാ​ന സ​മി​തി​യം​ഗം അ​ന്ന​മ്മ രാ​ജു, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സ​ജീ​വ്, വ്യാ​പാ​രി​ക​ള്‍, ടോ​മി മ്യാ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ഡോക്ടർമാരുടെ ഒപി ബഹിഷ്‌കരണവും നിരാഹാരസമരവും തുടരുന്നു; കൂട്ട രാജി മാറ്റിവച്ചു

പേരൂര്‍ക്കട: സര്‍ക്കാര്‍ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണവും നിരാഹാര സമരവും തുടരുന്നു. ഡോക്ടര്‍മാര്‍ക്ക് അര്‍ഹമായ ശമ്പള കുടിശിക ലഭ്യമാക്കുന്നത് സംബന്ധിച്ച് തീരുമാനം വൈകുന്നതാണ് സമരം തുടരാന്‍ കാരണം.

സര്‍ക്കാരുമായി ചര്‍ച്ച നടത്താനുള്ള സാദ്ധ്യത തെളിഞ്ഞിരിക്കുന്നതിനാല്‍ തിങ്കളാഴ്ച നടത്താനിരുന്ന പ്രതിഷേധ യോഗങ്ങളും ഡിഎംഇ ഓഫീസ് മാര്‍ച്ചും അധികച്ചുമതലകളില്‍ നിന്നുള്ള കൂട്ടരാജിയും ബുധനാഴ്ചത്തേക്ക് മാറ്റിവച്ചതായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.

ഒപി ബഹിഷ്‌കരണവും അടിയന്തരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്‌കരണവും തുടരുമെന്നും അക്കാഡമിക് ബഹിഷ്‌കരണം നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. സീനിയര്‍ ഡോക്ടര്‍മാര്‍ ഒപിയില്‍ ഇല്ലാത്തതിനാല്‍ രോഗികളുടെ എണ്ണം തുലോം കുറവാണ്. ഇന്നും തിരുവനന്തപുരം മെഡിക്കല്‍കോളജിലെത്തിയ ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറവായിരുന്നു.

ഡോക്ടര്‍മാരുടെ ശമ്പള കുടിശിക ഇതുവരെ നല്‍കാത്തതിനുള്ള പരിഹാരത്തിനായുള്ള ഫയല്‍ ധനകാര്യ വകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാം അംഗീകരിച്ച് ധനകാര്യ വകുപ്പ് മന്ത്രിയുടെ അടുത്ത് രണ്ടാം തവണയും എത്തിയിട്ടുണ്ടെങ്കിലും മന്ത്രിയുടെ ഭാഗത്തുനിന്നും ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല.

ധനമന്ത്രിയുമായി സംസാരിക്കാമെന്ന് മുഖ്യമന്ത്രി ഡോക്ടര്‍മാരെ അറിയിച്ചിരുന്നുവെങ്കിലും അവര്‍ തമ്മില്‍ ചര്‍ച്ച നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് ഇതുവരെയും ഡോക്ടര്‍മാരെ അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ചികിത്സയുമായി ബന്ധപ്പെട്ടതും അക്കാഡമികവും ഭരണപരവുമായ വിവിധ പദ്ധതികളുടെ നോഡല്‍ ഓഫീസര്‍മാര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയ എല്ലാ അധിക ചുമതലകളില്‍ നിന്നും ഡോക്ടര്‍മാര്‍ കൂട്ടരാജിക്കൊരുങ്ങുകയാണ്.

അത് ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നിയമ തടസങ്ങള്‍ ഇല്ല എന്ന് നിയമവകുപ്പിന്‍റെ അഭിപ്രായം ലഭിക്കുകയാണെങ്കില്‍ ശമ്പള കുടിശിക നല്‍കാമെന്ന് ആരോഗ്യ-ധന മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഡോക്ടര്‍മാര്‍ക്ക് ശമ്പളം അനുവദിക്കുന്നതിന് നിയമ തടസങ്ങള്‍ ഇല്ല എന്ന് നിയമവകുപ്പില്‍ നിന്ന് അനുകൂലമായ നിയമോപദേശം ലഭിച്ച് രണ്ടാഴ്ചയിലേറെ ആയി.

Kerala

മഞ്ചേരി ഗവ. നഴ്‌സിംഗ് കോളജിൽ വിദ്യാര്‍ഥികളുടെ നിരാഹാര സമരം

മഞ്ചേരി: അധികൃതരുടെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് മഞ്ചേരി ഗവണ്‍മെന്‍റ് നഴ്‌സിംഗ് കോളജ് വിദ്യാർഥികള്‍ സൂചനാ നിരാഹാര സമരം നടത്തി. ഇന്ന് രാവിലെ ഒമ്പതിന് മഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പ്രതിഷേധ ജാഥ ആരംഭിച്ചു. ആശുപത്രി പരിസരം ചുറ്റി മെഡിക്കല്‍ കോളജ് കാമ്പസില്‍ എത്തിയ വിദ്യാർഥികള്‍ വൈകുന്നേരം നാലുവരെ നിരാഹാര സമരം നടത്തും.

2022ല്‍ മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ കോളജിന് ശേഷം നിലവില്‍ വന്ന സംസ്ഥാനത്തെ മറ്റ് നഴ്‌സിംഗ് കോളജുകള്‍ക്കെല്ലാം ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമായപ്പോഴും, മഞ്ചേരിയോടുള്ള വിവേചനം തുടരുന്ന പശ്ചാത്തലത്തിലാണ് വിദ്യാർഥികള്‍ പ്രതിഷേധം ശക്തമാക്കുന്നത്.

കോളജിനായി നിശ്ചയിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതും സ്വന്തമായി കോളജ് കെട്ടിടമോ ഹോസ്റ്റല്‍ സംവിധാനമോ ഇല്ലാത്തതും വിദ്യാർഥികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

233 വിദ്യാർഥികള്‍ പഠിക്കുന്ന കോളേജില്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ഉള്‍പ്പെടെ വെറും ഏഴ് സ്ഥിരം അധ്യാപകര്‍ മാത്രമാണുള്ളത്. അധ്യാപകരുടെ ഈ കടുത്ത കുറവ് പഠനത്തെ സാരമായി ബാധിക്കുന്നു. കോളജ് ബസ് അനുവദിക്കുമെന്ന അധികൃതരുടെ വാഗ്ദാനം വെറും വാക്കിലൊതുങ്ങുകയാണ്.

ബസ് വരും എന്ന ഉറപ്പല്ലാതെ പ്രായോഗികമായി യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും, മറ്റ് കോളേജുകള്‍ക്ക് ബസ് ലഭിച്ചപ്പോഴും മഞ്ചേരിയിലെ ആവശ്യം അവഗണിക്കപ്പെടുകയാണെന്നും വിദ്യാർഥികള്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം തന്നെ നഷ്ടമാകുമെന്ന ഭീതിയിലാണ് വിദ്യാർഥികള്‍. സമരത്തില്‍ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം അനിശ്ചിതകാല നിരാഹാരത്തിലേക്ക് മാറ്റാനാണ് വിദ്യാർഥികളുടെ തീരുമാനം.

Kerala

ജയിലിൽ നിരാഹാരം; രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്‍റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു.

Kerala

വെ​ള്ളം മാ​ത്രം; ജ​യി​ലി​നു​ള്ളി​ൽ നി​രാ​ഹാ​ര സമരം ആ​രം​ഭി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ 

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​നു​ള്ളി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി. 

വെ​ള്ളം മാ​ത്രം മ​തി​യെ​ന്നാ​ണ് രാ​ഹു​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ജി​ല്ല ജ​യി​ൽ ബി ​ബ്ലോ​ക്കി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ ക​ഴി​യു​ന്ന​ത്. 

അ​തേ​സ​മ​യം, സൈ​ബ​ർ അ​ധി​ക്ഷേ​പ കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും. ഇ​ന്ന​ലെ രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി ത​ള്ളി​യി​രു​ന്നു. 14 ദി​വ​സ​ത്തേ​ക്കാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

Kerala

ഫ്ര​ഷ് ക​ട്ട്: നി​രാ​ഹാ​ര സ​മ​ര​വു​മാ​യി സ​മ​ര​സ​മി​തി

കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ​യി​ലെ ഫ്ര​ഷ് ക​ട്ട് അ​റ​വു​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് സ​മ​ര​മി​തി. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ക​ണ്ണ​ന്ത​റ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി. അ​മ്പ​ല​മു​ക്കി​ലെ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് നി​രാ​ഹാ​രം ഇ​രി​ക്കു​ന്ന​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത് ഫ്ര​ഷ് ക​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്നാ​ണ് സ​മ​ര​സ​മി​തി​യു​ടെ ആ​രോ​പ​ണം. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ലേ​ക്കും സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്കും സ​മ​രം വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം അ​മ്പാ​യ​ത്തോ​ട്ടി​ലെ ഫ്ര​ഷ് ക​ട്ട് അ​റ​വ് മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് അ​ട​ഞ്ഞു​കി​ട​ന്ന പ്ലാ​ന്‍റ് പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് നേ​രി​യ അ​ള​വി​ൽ സം​സ്ക​ര​ണം തു​ട​ങ്ങി​യ​ത്.

Latest News

Corehub Up