Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.muraleedharan

സ്പെ​ഷ്യാ​ലി​റ്റി സേ​വ​ന​ത്തി​ൽ 'നോ ​കോം​പ്ര​മൈ​സ്'; കെ​ജി​എം​ഒ​എ​യ്ക്ക് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: 24 മ​ണി​ക്കൂ​ർ സ്പെ​ഷ്യാ​ലി​റ്റി സേ​വ​നം സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ജി​ല്ല, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ 24 മ​ണി​ക്കൂ​ർ സ്പെ​ഷ്യാ​ലി​റ്റി സേ​വ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ കെ​ജി​എം​ഒഎ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കെ​ജി​എം​ഒഎ​യ്ക്ക് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് പ​ക​രം നേ​രി​ട്ട് ത​ന്നെ അ​റി​യി​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​യെ കാ​ണ​ണ​മെ​ങ്കി​ൽ നേ​രി​ട്ട് വ​ന്ന് കാ​ണാം. ഒ​ഴി​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ അ​തേ​ക്കു​റി​ച്ച് അ​റി​യാ​ൻ ക​ഴി​യൂ​വെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​ത്ര​ത്തി​ൽ വാ​യി​ച്ച​ല്ല അ​റി​യേ​ണ്ട​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

24 മ​ണി​ക്കൂ​ർ സ്പെ​ഷ്യാ​ലി​റ്റി സേ​വ​നം സം​ബ​ന്ധി​ച്ച് കെ​ജി​എം​ഒ​എ ഔ​ദ്യോ​ഗി​ക​മാ​യി എ​തി​ർ​പ്പ് അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച തീ​രു​മാ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും. എ​ന്താ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് പ​രി​ശോ​ധി​ച്ചാ​കും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് 140ഓ​ളം ഡോ​ക്ട​ർ​മാ​രെ ഇ​തി​ന​കം നി​യ​മി​ച്ചി​ട്ടു​ണ്ട്.

മ​ന്ത്രി​യെ കാ​ണ​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ​ക്ക് നേ​രി​ട്ട് എ​ത്തി സം​സാ​രി​ക്കാം. അ​ല്ലാ​തെ ദി​വ​സേ​ന സ്റ്റേ​റ്റ്മെ​ന്‍റ് ഇ​റ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ജി​ല്ല, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലെ സ്പെ​ഷ്യാ​ലി​റ്റി സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 24 മ​ണി​ക്കൂ​ർ സേ​വ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

നി​പ സ്ഥി​രീ​ക​ര​ണം; ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി; പ​ഴി ക​ള​ക്‌ടര്‍​ക്ക്

കോ​ഴി​ക്കോ​ട്: നി​പ ബാ​ധി​ത​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റും ആ​രോ​ഗ്യ​മ​ന്ത്രി​യും പ​ര​സ്പ​ര​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ൽ ജി​ല്ലാ ക​ള​ക്ട​റെ പ​ഴി​ച്ച് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ രോ​ഗി​ക്ക് നി​പ സ്ഥി​രീ​ക​രി​ച്ച് ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, ഇ​തി​നു പി​ന്നാ​ലെ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ ക​ള​ക്ട​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​റു​ടെ പ​രി​ച​യ​ക്കു​റ​വാ​ണ് ര​ണ്ടു രീ​തി​യി​ലു​ള്ള പ്ര​ഖ്യാ​പ​നം വ​രാ​നി​ട​യാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.“ഞാ​ൻ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​നു മു​ന്പ് ജി​ല്ലാ ക​ള​ക്ട​ർ മാ​ധ​വി​ക്കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​.

അ​തു​വ​രെ പൂ​ന വൈ​റോ​ള​ജി ലാ​ബി​ൽ​നി​ന്ന് നി​പ ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നി​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യി​ട്ടി​ല്ല. ഞാ​ൻ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി തി​രി​ച്ചെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ക​ള​ക്ട​റു​ടെ മെ​സേ​ജ് കി​ട്ടി​യ​ത്. ക​ള​ക്ട​ർ പു​തി​യ ആ​ളാ​ണ്. അ​തി​നാ​ൽ ഇ​ത് മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു വേ​ണം പു​റ​ത്തു​പ​റ​യാ​ൻ എ​ന്ന​ത് അ​വ​ർ​ക്ക് ഓ​ർ​മ​യി​ല്ല”- മ​ന്ത്രി പ​റ​ഞ്ഞു.

Kerala

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കി​യ അ​ധി​ക ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ആ​റു​മാ​സ​ത്തെ ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം വെ​ള്ളി​യാ​ഴ്ച ചേ​രും.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും സ്വ​ശ്ര​യ കോ​ളേ​ജ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ത​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ബാ​ധ​ക​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ.

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ഫീ​സ് തി​രി​കെ ന​ൽ​കാ​ൻ നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ(​എ​ൻ​എം​സി) സം​സ്ഥാ​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​ല​ര വ​ർ​ഷ​ത്തെ കോ​ഴ്സി​ന് അ​ഞ്ച് വ​ർ​ഷ​ത്തെ ഫീ​സ് ഈ​ടാ​ക്കി​യ​താ​ണ് പ​രാ​തി​ക്ക് ആ​ധാ​രം. അ​ധി​ക​മാ​യി വാ​ങ്ങി​യ ഫീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​കെ ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. നാ​ല​ര വ​ർ​ഷ​ത്തെ ഫീ​സ് മാ​ത്ര​മേ വാ​ങ്ങാ​വൂ എ​ന്ന് എ​ൻ​എം​സി നേ​ര​ത്തെ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു.

സം​സ്ഥാ​ന​ത്തെ മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം മൂ​ന്ന​ര ല​ക്ഷം മു​ത​ൽ ആ​റ് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ ഈ ​തീ​രു​മാ​നം ര​ക്ഷി​താ​ക്ക​ൾ​ക്കും വ​ലി​യ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; വി. ​ശി​വ​ന്‍​കു​ട്ടി സം​ഘി​ക്കു​ട്ടി​യാ​യി മാ​റി​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി സം​ഘി​ക്കു​ട്ടി​യാ​യി മാ​റി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. കോ​ണ്‍​ഗ്ര​സ് ജി​ല്ല നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​രം ലം​ഘി​ച്ച് സ്ത്രീ​ക​ളെ ക​യ​റ്റി​യ​പ്പോ​ള്‍ ശു​ദ്ധി​ക​ല​ശം ചെ​യ്ത​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ത​ന്ത്രി​യി​ലേ​ക്കു​മാ​ത്രം സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് ഒ​തു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​മു​ണ്ടാ​യി​ട്ടു​പോ​ലും അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കെ​തി​രെ യ​ഥാ​സ​മ​യം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​തി​രി​ക്കു​ക​യും കു​റ്റ​വാ​ളി​ക​ള്‍ ഓ​രോ​രു​ത്ത​രാ​യി ജ​യി​ല്‍​മോ​ചി​ത​രാ​വു​ക​യു​മാ​ണ്.

പോ​റ്റി​യു​മൊ​ത്തു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് കേ​സ് വ​ഴി​തി​രി​ച്ചു​വി​ടാ​നും സ്വ​ര്‍​ണം​ക​ട്ട സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നു​മാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ: കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഓ​ഫീ​സ് മു​റി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ചു കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ.

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​ത്തിനു മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും മ​റ്റാ​വ​ശ്യ​ത്തി​ന് ആ​രെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ചാ​ൽ സ്പീ​ക്ക​റാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി എ​ന്ത് ചെ​യ്യു​ന്നു​വെ​ന്ന​തു പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ഹോ​സ്റ്റ​ലി​ൽ മു​റി​യു​ണ്ടെ​ങ്കി​ൽ ശാ​സ്ത​മം​ഗ​ല​ത്ത് ഇ​ങ്ങ​നെ​യൊ​രു ഓ​ഫീ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ല.

ന​മ്മു​ടെ ഓ​ഫീ​സ് ന​മ്മ​ൾത​ന്നെ ഉ​പ​യോ​ഗി​ച്ചാ​ൽ വി​വാ​ദം ഉ​ണ്ടാ​കി​ല്ല. കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ഇ​രി​ക്കാ​ൻ ഒ​രു കൊ​ച്ചു​മു​റി​യെ​ങ്കി​ലും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

പ​റ്റി​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി, ജ​ന​ങ്ങ​ൾ ന​ല്ല വൃ​ത്തി​യാ​യി പി​ണ​റാ​യി​യെ പ​റ്റി​ച്ചു: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത സ​ര്‍​ക്കാ​ര്‍ യു​ഡി​എ​ഫ് ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന റി​സ​ൾ​ട്ടാ​ണ് വ​ന്ന​തെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ.

പ​റ്റി​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി. ജ​നം പ​ത്രം വാ​യി​ക്കു​ന്ന​വ​രും ടി​വി കാ​ണു​ന്ന​വ​രു​മാ​ണ്. ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍, ജ​ന​ങ്ങ​ൾ ന​ല്ല വൃ​ത്തി​യാ​യി പി​ണ​റാ​യി​യെ പ​റ്റി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടാ​യെ​ന്നും പി​എം ശ്രീ ​ഒ​പ്പി​ട്ട​തോ​ടെ സി​പി​എ​മ്മി​ന് ബി​ജെ​പി തൊ​ട്ടു​കൂ​ടാ​ത്ത​വ​ർ അ​ല്ലാ​താ​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ര​ണ്ടു മ​ല്ല​ന്മാ​ർ​ക്കി​ട​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് യു​ഡി​എ​ഫി​ന് ന​ന്നാ​യി പി​ടി​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി വി​ജ​യം നേ​ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​യു​ടെ വി​ജ​യം താ​ൽ​ക്കാ​ലി​ക​മാ​ണ്. കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫി​ന് ചെ​റി​യ ലീ​ഡ് കോ​ഴി​ക്കോ​ട് മാ​ത്ര​മാ​ണ്. അ​തും ഏ​തു നി​മി​ഷ​വും മാ​റി​മ​റി​യാ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Kerala

ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടും; അ​തൃ​പ്തി​ക​ള്‍ പ​രി​ഹ​രി​ച്ചു: കെ.​മു​ര​ളീ​ധ​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: ത​ദ്ദേ​ശ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍. ഡ​ല്‍​ഹി​യി​ല്‍ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഹൈ​ക്ക​മാ​ന്‍​ഡ് ന​ട​ത്തി​യ ച​ര്‍​ച്ച​ക്ക് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഹു​ല്‍ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തൃ​പ്തി​ക​ള്‍ പ​രി​ഹ​രി​ച്ചു. ച​ര്‍​ച്ച​ക​ള്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു. നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ അ​റി​യി​ച്ചു.

പ്ര​ശ്‌​ന​പ​രി​ഹാ​ര​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും ഖാ​ര്‍​ഗെ​യും നി​ർ​ദേ​ശി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​ക്കി​യ പ്ലാ​നി​ല്‍ മാ​റ്റ​ങ്ങ​ള്‍ ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശി​ച്ചു. ഒ​രു​മി​ച്ച് നീ​ങ്ങാ​നും ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം വോ​ട്ടാ​ക്കി മാ​റ്റാ​ന്‍ പു​തി​യ ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്‌​ക്ക​രി​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ടാ​യെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up