Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Congress-M

ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്തു മുന്നോട്ടു പോകും : കേരള കോണ്‍ഗ്രസ്- എം

കോ​​​ട്ട​​​യം: ക​​​ര്‍ഷ​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളും ജ​​​ന​​​കീ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ഏ​​​റ്റെ​​​ടു​​​ത്ത് മു​​​ന്നോ​​​ട്ടു പോ​​​കാ​​​ന്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് -എം ​​​ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം ​​​ഒ​​​റ്റ​​​യ്ക്കും എ​​​ല്‍ഡി​​​എ​​​ഫ് കൂ​​​ട്ടാ​​​യും ന​​​ട​​​ത്തു​​​ന്ന രാ​​​ഷ്ട്രീ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ല്‍ സ​​​ജീ​​​വ​​​മാ​​​കും.പാ​​​ര്‍ട്ടി​​​ക്കു​​​ണ്ടാ​​​യ പ​​​രാ​​​ജ​​​യം സ​​​മ​​​ഗ്ര​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തും. പാ​​​ര്‍ട്ടി​​​യു​​​ടെ ജി​​​ല്ലാ​​​ത​​​ല യോ​​​ഗ​​​ങ്ങ​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​നു​​​ശേ​​​ഷം എ​​​ല്ലാ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​ങ്ങ​​ളി​​ലും യോ​​​ഗ​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യി ച​​​ര്‍ച്ച ന​​​ട​​​ത്തും.

പ​​​ഞ്ചാ​​​യ​​​ത്ത്, വാ​​​ര്‍ഡ് ത​​​ല​​​ങ്ങ​​​ളി​​​ല്‍ കു​​​ടും​​​ബ സം​​​ഗ​​​മ​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. തു​​​ട​​​ര്‍ന്ന് പാ​​​ര്‍ട്ടി ക്യാ​​​മ്പ് ന​​​ട​​​ത്തും. ക്യാ​​​മ്പി​​​ല്‍ രാ​​​ഷ്ട്രീ​​​യ ന​​​യ​​​രേ​​​ഖ പ്ര​​​ഖ്യാ​​​പി​​​ക്കും.

പാ​​​ര്‍ട്ടി ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ ​​​മാ​​​ണി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന യോ​​​ഗ​​​ത്തി​​​ല്‍ വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍മാ​​​രാ​​​യ തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ന്‍, ഡോ. ​​​എ​​​ന്‍. ജ​​​യ​​​രാ​​​ജ്, സ്റ്റീ​​​ഫ​​​ന്‍ ജോ​​​ര്‍ജ്, ജോ​​​ബ് മൈ​​​ക്കി​​​ള്‍, പ്ര​​​മോ​​​ദ് നാ​​​രാ​​​യ​​​ണ്‍, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കു​​​ള​​​ത്തു​​​ങ്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

റോഷിയെ തളയ്ക്കാന്‍ എതിരാളി ആര് ?

തൊ​ടു​പു​ഴ: ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു തു​ട​ര്‍​ച്ച​യാ​യി നാ​ലു​ത​വ​ണ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​ഞ്ചാം അ​ങ്ക​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജൈ​ത്ര​യാ​ത്ര​യ്ക്കു ത​ട​യി​ടാ​ന്‍ ആ​രെ​യാ​കും യു​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കു​ക​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ഇ​വി​ട​ത്തു​കാ​ര്‍.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​നെ 5,573 വോ​ട്ടു​ക​ള്‍​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് റോ​ഷി എ​ല്‍​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു​ ത​വ​ണ​യും യു​ഡി​എ​ഫി​ല്‍​നി​ന്നാ​യി​രു​ന്നു വി​ജ​യ​മെ​ങ്കി​ല്‍ മു​ന്ന​ണി​മാ​റ്റ​ത്തി​നു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ ഉ​ജ്വ​ല​വി​ജ​യം നേ​ടി​യാ​ണ് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് പ്ര​സ്റ്റീ​ജ് മ​ത്സ​രം ന​ട​ക്കു​ന്ന മ​ണ്ഡ​ല​മാ​യി ഇ​ക്കു​റി ഇ​ടു​ക്കി മാ​റു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല. മ​ന്ത്രി​സ​ഭ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​നി​ധി​യാ​യ ഏ​ക മ​ന്ത്രി​യാ​ണ് ഇ​ദ്ദേ​ഹം. അ​തി​നാ​ല്‍​ത​ന്നെ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റോ​ഷി​യു​ടെ പ്ര​ക​ട​നം രാ​ഷ്‌​ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ക​യാ​ണ്.

ഇ​ത്ത​വ​ണ ഇ​ടു​ക്കി സീ​റ്റ് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ല്‍ ഇ​തു​വ​രെ ധാ​ര​ണ​യാ​യി​ട്ടി​ല്ല. സീ​റ്റ് കോ​ണ്‍​ഗ്ര​സി​നു വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ല്‍​ക്കു​മ്പോ​ഴും ഇ​ങ്ങ​നെ ഒ​രു പ്ര​ശ്‌​നം ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​പു ജോ​ണ്‍ ജോ​സ​ഫ് ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം റോ​ഷി​യെ ത​റ​പ​റ്റി​ക്കാ​ന്‍ ശ​ക്ത​നാ​യ സ്ഥാ​നാ​ര്‍​ഥി​ത​ന്നെ വേ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ലെ പൊ​തു​വി​കാ​രം.

റോ​ഷി​ക്ക് മ​ണ്ഡ​ല​ത്തി​ലു​ള്ള ജ​ന​സ്വാ​ധീ​ന​വും മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഭൂ​ച​ട്ട​ഭേ​ദ​ഗ​തി​യും അ​നു​കൂ​ല​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് എ​ല്‍​ഡി​എ​ഫി​നു​ള്ള​ത്.

അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യും ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളും ഒ​പ്പം​നി​ന്ന​താ​ണ് യു​ഡി​എ​ഫി​നു പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​ത്.

മ​ണ്ഡ​ല​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സും കേ​ര​ള കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച തു​ട​രു​ക​യാ​ണ്. ര​ണ്ടു​വ​ട്ടം ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ച​ര്‍​ച്ച​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി സ്ഥാ​നാ​ര്‍​ഥി​യെ നി​ശ്ച​യി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം.

Kerala

വീണ്ടും റോഷി; ജോസ് കെ. മാണി പാലായിൽത്തന്നെ മത്സരിക്കും!

കൊച്ചി: കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ചു മന്ത്രി റോഷി അഗസ്റ്റിന്‍. പെട്ടെന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല. കേരള കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്, അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം മത്സരിക്കുന്നുണ്ട് എന്നു ഞാന്‍ പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ നാഥനില്ലാത്ത കളരിയാണോ, ഞങ്ങളുടെ ചെയര്‍മാന്‍ മത്സരിക്കും. പാര്‍ട്ടിക്കു വേണ്ടത് ലീഡര്‍ഷിപ്പ് ആണ്. ലീഡര്‍ഷിപ്പിന് ശേഷിയുണ്ടെന്നു കണ്ടാല്‍ അല്ലേ ജനങ്ങള്‍ കൂടെ നില്‍ക്കുകയുള്ളു. പിന്നെ ഞങ്ങള്‍ മാറി നില്‍ക്കുമോ.

പാലാ നഷ്ടപ്പെടണ്ട സീറ്റ് അല്ല. തെറ്റുകള്‍ തിരുത്തി തിരിച്ചു വരുമെന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. വളരെ ആലോചിച്ചാണ് ഞാന്‍ പറഞ്ഞത്. രാജ്യസഭംഗത്തിനു നിയമസഭയില്‍ മത്സരിക്കരുത് എന്ന നിയമമൊന്നുമില്ലല്ലോ എന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

എന്നാല്‍, താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല എന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. ഇപ്പോള്‍ ഇരിക്കുന്ന എംഎല്‍എമാര്‍ തന്നെ മത്സരിക്കുമോയെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്കു ശേഷം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനമെടുക്കും എന്നാണ് ജോസ് കെ. മാണിയുടെ നിലപാട്.

കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു എല്‍ഡിഎഫിന്‍റെ മധ്യമേഖല ജാഥയ്ക്കിടെ റോഷി അഗസ്റ്റിന്‍ ജോസ് കെ. മാണി മത്സരിക്കുമെന്നു മൈക്ക് പിടിച്ചുവാങ്ങി പറഞ്ഞത്.  എന്നാല്‍, അതു റോഷി അഗസ്റ്റിന്റേത് ചോരത്തിളപ്പും സ്നേഹക്കൂടുതലുംകൊണ്ടാണെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു ഇതിനോടു ജോസ് കെ. മാണിയുടെ പ്രതികരണം.

Kerala

കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ്-എ​​​​മ്മി​​​​ന്‍റെ വ​​​​ര​​​​വ് അ​​​​ട​​​​ഞ്ഞ അ​​​​ധ്യാ​​​​യ​​​​മ​​​​ല്ലെന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ്

ക​​​​ണ്ണൂ​​​​ർ: കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ്-എ​​​​മ്മി​​​​ന്‍റെ വ​​​​ര​​​​വ് അ​​​​ട​​​​ഞ്ഞ അ​​​​ധ്യാ​​​​യ​​​​മ​​​​ല്ലെന്ന് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്.

കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​എം മു​​​​ന്ന​​​​ണി​​​​യി​​​​ലേ​​​​ക്ക് വ​​​​രു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചോ​​​​ദ്യ​​​​ത്തി​​​​ന്, അ​​​​ത് അ​​​​ട​​​​ഞ്ഞ അ​​​​ധ്യാ​​​​യ​​​​മാ​​​​ണോ​​​​യെ​​​​ന്ന് ഇ​​​​പ്പോ​​​​ൾ പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും വാ​​​​തി​​​​ലു​​​​ക​​​​ൾ അ​​​​ട​​​​യ്ക്കാ​​​​നും തു​​​​റ​​​​ക്കാ​​​​നും ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മു​​​​ട്ടു​​​​വി​​​​ൻ തു​​​​റ​​​​ക്ക​​​​പ്പെ​​​​ടും എ​​​​ന്ന വ​​​​ച​​​​ന​​​​മാ​​​​ണ് ഇ​​​​തി​​​​ൽ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള​​​​തെ​​​​ന്നും കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​റ​​​​ഞ്ഞു.

ക​​​​ണ്ണൂ​​​​രി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ​​​​ബ​​​​രി​​​​മ​​​​ല​​​​ സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെന്ന് അദ്ദേഹം പറഞ്ഞു.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഈ ​​​​മാ​​​​സം 27ന് ​​​​ജി​​​​ല്ലാ കോ​​​​ൺ​​​​ഗ്ര​​​​സ് ക​​​​മ്മി​​​​റ്റി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു മു​​​​ന്നി​​​​ലും മ​​​​റ്റു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റു​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ലും വി​​​​ശ്വാ​​​​സ സം​​​​ര​​​​ക്ഷ​​​​ണ സം​​​​ഗ​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തും. സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു ജാ​​​​മ്യം ല​​​​ഭി​​​​ക്കാ​​​​ൻ സാ​​​​ഹ​​​​ച​​​​ര്യം ഒ​​​​രു​​​​ങ്ങി​​​​യ​​​​ത് ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ മൂ​​​​ല​​​​മാ​​​​ണ്. പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ വൈ​​​​കി​​​​യ​​​​ത് നി​​​​യ​​​​മം അ​​​​റി​​​​യാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ട​​​​ല്ല, മ​​​​റി​​​​ച്ച്, പ്ര​​​​തി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ വേ​​​​ണ്ടി​​​​യു​​​​ള്ള ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ നീ​​​​ക്ക​​​​മാ​​​​യി​​​​രു​​​​ന്നു.

അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശും കേ​​​​സി​​​​ലെ പ്ര​​​​തി​​​​യാ​​​​യ പോ​​​​റ്റി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക്, ഒ​​​​രു ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഒ​​​​രാ​​​​ളു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തോ ഫോ​​​​ട്ടോ എ​​​​ടു​​​​ക്കു​​​​ന്ന​​​​തോ എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ക​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഒ​​​​രാ​​​​ളു​​​​മാ​​​​യി എം​​​​പി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​തോ ഫോ​​​​ട്ടോ എ​​​​ടു​​​​ക്കു​​​​ന്ന​​​​തോ തെ​​​​റ്റ​​​​ല്ല. ആ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ പ്ര​​​​തി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന പ​​​​ദ​​​​വി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നി​​​​ല്ല അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് പ​​​​ദ്ധ​​​​തി ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രെ രാ​​​​ജ്ഭ​​​​വ​​​​ന് മു​​​​ന്നി​​​​ൽ രാ​​​​പ്പ​​​​ക​​​​ൽ സ​​​​മ​​​​രം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഗാ​​​​ന്ധി​​​​ജി ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വം വ​​​​രി​​​​ച്ച 30ന് ​​​​എ​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും ദേ​​​​ശീ​​​​യ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് സം​​​​ര​​​​ക്ഷ​​​​ണ ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

അ​ന്നേ​ദി​വ​സം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി വി​പു​ല​മാ​യ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 27ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ചേ​രും.

സീ​റ്റ് വി​ഭ​ജ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളു​മാ​യി യു​ഡി​എ​ഫും കോ​ൺ​ഗ്ര​സും മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

രാ​ജ്യ​വ്യാ​പ​ക​മാ​യി ക്രൈ​സ്ത​വ പീ​ഡ​ന​വും ക്രി​സ്തു​നി​ന്ദ​യും: കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം

ക​ണ്ണൂ​ർ: യേ​ശു​വി​ന്‍റെ തി​രു​പ്പി​റ​വി ദി​നം മു​ത​ൽ ന​വ​വ​ത്സ​രം​വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ൽ രാ​ജ്യ​മെ​മ്പാ​ടും വ​ർ​ഗീ​യ​വാ​ദി​ക​ൾ ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​വും ക്രി​സ്തു നി​ന്ദ​യു​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ സം​ഘ​ടി​ച്ചെ​ത്തി ത​ക​ർ​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​ന്ത്യ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ക്രൈ​സ്ത​വ​ർ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത്.

ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പ്രാ​ർ​ഥ​ന​ക​ൾ ന​ട​ക്കു​ന്ന വി​ശ്വാ​സി​ക​ളു​ടെ ഭ​വ​ന​ങ്ങ​ളി​ലും സം​ഘ​ടി​ച്ചെ​ത്തു​ന്ന ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ പ​ല​യി​ട​ങ്ങ​ളി​ലും അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് എ​ല്ലാ​യി​ട​ങ്ങ​ളി​ലും അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബോ​ധ​പൂ​ർ​വം സം​ഘ​ടി​പ്പി ച്ച​ത്. ഇ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് നാ​ഗ്പൂ​രി​ൽ മ​ല​യാ​ളി സി​എ​സ്ഐ വൈ​ദി​ക​നാ​യ ഫാ. ​സു​ധീ​റി​നും ഭാ​ര്യ ജാ​സ്മി​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ര​ണ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ ഇ​ത്ത​രം അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും മ​ത​സ്വാ​ത​ന്ത്ര്യം അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​വ​ർ​ക്കും മ​ത്സ​രി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും സ്വീ​ക​ര​ണം ന​ൽ​കി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ന്ന​പ്പ​ള്ളി, സ​ജി കു​റ്റ്യാ​നി​മ​റ്റം,ജോ​ബി​ച്ച​ൻ മൈ​ലാ​ടൂ​ർ, കെ.​ടി. സു​രേ​ഷ്കു​മാ​ർ, മാ​ത്യു പു​ളി​ക്ക​ക്കു​ന്നേ​ൽ, ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം, ജോ​ൺ മു​ണ്ടു​പാ​ലം, ബി​നു ഇ​ല​വു​ങ്ക​ൽ,സി​ബി പ​ന്ത​പ്പാ​ട്ട്, ജ​യിം​സ് മ​രു​താ​നി​ക്കാ​ട്ട്, ബി​ജു പു​തു​ക്ക​ള്ളി, ഡെ​ന്നി കാ​വാ​ലം, അ​മ​ൽ ജോ​യി കൊ​ന്നയ്​ക്ക​ൽ, ജെ​യ്സ​ൺ ജീ​ര​ക​ശേ​രി, എ​ബി​ൻ കു​മ്പു​ക്ക​ൽ, ബീ​ന സു​രേ​ഷ്, ജോ​ജി ആ​നി​ത്തോ​ട്ടം, ബോ​ബി എ​ണ്ണ​ച്ചേ​രി​ൽ, ശ്രു​തി രാ​ജേ​ഷ്, ധ​ന്യ ജോ​യ്സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​രു​വാ​ര​കു​ണ്ടി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ​മ്മേ​ള​നം ന​ട​ത്തി

ക​രു​വാ​ര​കു​ണ്ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം ക​രു​വാ​ര​കു​ണ്ടി​ൽ ന​ട​ത്തി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് എ​ൽ​ഡി​എ​ഫ് വാ​ഗ്ദാ​നം ന​ൽ​കി​യ വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ വി​ജ​യ​സാ​ധ്യ​ത​യു​ള്ള ആ​ളു​ക​ളെ നി​ശ്ച​യി​ക്കു​ന്ന​തി​നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഒ​ന്ന​ട​ങ്കം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ന് സ​ജ്ജ​രാ​ക്കു​ക എ​ന്ന​തു​മാ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ ല​ക്ഷ്യം.

കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​ന് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​ട്ട​നേ​കം പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യ​തി​നും റ​ബ​റി​ന്‍റെ ത​റ​വി​ല 200 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​തും ക്ഷേ​മ പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​ക്കി​യ​തി​നും സ​മ്മേ​ള​നം സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചു.

എ​ൽ​ഡി​എ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ക​രു​വാ​ര​കു​ണ്ട് ഡി​വി​ഷ​നി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ നി​യു​ക്ത സ്ഥാ​നാ​ർ​ഥി റി​നി​ൽ​രാ​ജു, ക​രു​വാ​ര​കു​ണ്ട്, ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​വി​ധി തേ​ടു​ന്ന ഷീ​നാ ജി​ൽ​സ്, അ​ജേ​ഷ് ചോ​ക്കാ​ട് തു​ട​ങ്ങി​യ​വ​രും സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് ജി​ല്ല​യി​ൽ ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും നി​യു​ക്ത സ്ഥാ​നാ​ർ​ഥി റി​നി​ൽ രാ​ജു അ​വ​കാ​ശ​പ്പെ​ട്ടു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​നി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ജ​യ്സ​ണ്‍, എ​ഡ്വ​ൻ തോ​മ​സ്, എം.​എ. തോ​മ​സ്, കെ.​എ​സ്. സ്ക​റി​യ, കെ.​യു. തോ​മ​സ്, സേ​വ്യ​ർ അ​റ​ക്ക​ൽ, പ​യ​സ് ജോ​ണ്‍, ജോ​ർ​ജ് തോ​മ​സ്, ജോ​ണി ഉ​പ്പു​മാ​ക്ക​ൽ, ബേ​ബി ക​ല്ലി​ടു​ക്കി, ബേ​ബി പ​ന്ത​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

കേ​ര​ള കോ​ൺ​ഗ്ര​സ്-എം ​നേ​താ​ക്ക​ൾ ആ​ർ​ച്ച് ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ചു

കോ​ഴി​ക്കോ​ട്: ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും പ്രാ​തി​നി​ധ്യം ന​ൽ​കാ​ൻ മു​ന്ന​ണി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ത​യാ​റാ​ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ഭൂ​രി​ഭാ​ഗ സ​മു​ദാ​യ​ങ്ങ​ളെ മാ​ത്രം പ​രി​ഗ​ണി​ക്കാ​തെ മ​റ്റു​ള്ള​വ​ർ​ക്കും അ​വ​സ​രം ന​ൽ​കു​മ്പോ​ഴേ ജ​നാ​ധി​പ​ത്യം പൂ​ർ​ണ അ​ർ​ഥ​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​കു​വെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ സ​ന്ദ​ർ​ശി​ച്ച സം​ഘ​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . ജി​ല്ലാ നേ​താ​ക്ക​ളാ​യ കെ.​എം. പോ​ൾ​സ​ൺ, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, കോ​ഴി​ക്കോ​ട് സി​റ്റി കോ​ർ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷി​നോ​ജ് പു​ളി​യോ​ളി, ര​തീ​ഷ് വ​ട​ക്കേ​ട​ത്ത്, പ്ര​ഥി​രാ​ജ് നാ​റാ​ത്ത്, സി​റി​യ​ക്ക് മാ​ത്യു, റി​നീ​ഷ് ആ​ന​ശേ​രി, മി​ന്‍റു, ബൈ​ജു ചാ​ലി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

District News

പി​ണ​റാ​യി വി​ജ​യ​നു മു​ന്നി​ല്‍ അ​ഭി​പ്രാ​യം പ​റ​യാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എമ്മിനു ഭയം: ​മോ​ന്‍​സ്

ക​ടു​ത്തു​രു​ത്തി: സി​പി​എ​മ്മി​നും പി​ണ​റാ​യി വി​ജ​യ​നും മു​ന്നി​ല്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ഭ​യ​പ്പെ​ടു​ന്ന ന​ട്ടെ​ല്ലി​ല്ലാ​ത്ത നേ​താ​ക്ക​ന്മാ​രു​ടെ പാ​ര്‍​ട്ടി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​അ​ധ​പ്പ​തി​ച്ചു​വെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി​യി​ല്‍ ന​ട​ത്തി​യ ജ​ന​സ​മ്പ​ര്‍​ക്ക​യാ​ത്ര​യു​ടെ​യും ഭ​വ​ന​സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യു​ടെ​യും പാ​ര്‍​ട്ടി ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ ഫ്രാ​ന്‍​സിസ് ജോ​ര്‍​ജ് എം​പി, പാ​ര്‍​ട്ടി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഇ.​ജെ. ആ​ഗ​സ്തി, ജോ​യി ഏ​ബ്ര​ഹാം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സ​ണ്‍ ജോ​സ​ഫ്, കെ.​എ​ഫ്. വ​ര്‍​ഗീ​സ്, സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി, ഡോ.​ മേ​ഴ്‌​സി ജോ​ണ്‍ മൂ​ല​ക്കാ​ട്ട്, പ്ര​ഫ. ടി.​ടി. തോ​മ​സ്, പി.​ടി. ജോ​സ് പാ​രി​പ്പ​ള്ളി, ജോ​ര്‍​ജ് ചെ​ന്നേ​ലി, ജോ​സ് വ​ഞ്ചി​പ്പു​ര, ജോ​സ് ജയിം​സ് നി​ല​പ്പ​ന, ജയിം​സ് ത​ത്തം​കു​ളം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണി​നി​ര​ന്ന പ്ര​ക​ട​ന​വും ന​ട​ന്നു.

District News

പി​റ​വ​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം കൗ​ൺ​സി​ല​ർ രാ​ജി​വ​ച്ചു

പി​റ​വം: ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജി​ൽ​സ് പെ​രി​യ​പ്പു​റം കൗ​ൺ​സി​ല​ർ സ്ഥാ​നം രാ​ജി​വ​ച്ചു. ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 ന് ​ജി​ൽ​സ് പെ​രി​യ​പ്പു​റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി കൂ​ടി​യി​രു​ന്നു. ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള വി​ഷ​യ​ങ്ങ​ൾ തീ​ർ​പ്പാ​ക്കി​യ ശേ​ഷം സെ​ക്ര​ട്ട​റി​ക്ക് രാ​ജി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചാ​ണ് ജി​ൽ​സ് വി​ജ​യി​ച്ച​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത മൂ​ലം മാ​സ​ങ്ങ​ളാ​യി നേ​തൃ​ത്വ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. ജി​ൽ​സി​ന്‍റെ രാ​ജി​യോ​ടെ ന​ഗ​ര​സ​ഭ​യു​ടെ ക​ക്ഷി നി​ല എ​ൽ​ഡി​എ​ഫ് -13, യു​ഡി​എ​ഫ് - 13 എ​ന്ന നി​ല​യി​ലാ​യി. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ജി​ൽ​സി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഈ ​പ​രാ​തി ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ൻ ത​ള്ളി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ പ​രാ​ജ​യ​വും യു​ഡി​എ​ഫി​ലെ ഫ്രാ​ൻ​സീ​സ് ജോ​ർ​ജി​ന്‍റെ വി​ജ​യ​വും ആ​ഘോ​ഷി​ച്ച് പി​റ​വം ടൗ​ണി​ൽ ര​ണ്ടാ​യി​രം പേ​ർ​ക്ക് പി​ടി​യും ബീ​ഫ് ക​റി​യും വി​ത​ര​ണം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ഫ്രാ​ൻ​സീ​സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ടൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

District News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി ച​രി​ത്ര വി​ജ​യം നേ​ടും: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം

പ​ത്ത​നം​തി​ട്ട : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം. ​എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ൽ, ടി. ​ഒ. ഏ​ബ്ര​ഹാം, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ല​ക്‌​സ് കോ​ഴി​മ​ല, എ​ലി​സ​ബേ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി, ഏ​ബ്ര​ഹാം പി. ​സ​ണ്ണി, ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍, മ​നോ​ജ് മാ​ത്യു, ബി​ജോ​യ് തോ​മ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​ന്മാ​രാ​യ ജോ​ര്‍​ജ് ഏ​ബ്ര​ഹാം, കു​ര്യ​ന്‍ മ​ട​യ്ക്ക​ൽ,

സാം ​കു​ള​പ്പ​ള്ളി, അ​ജി പാ​ണ്ടി​ക്കു​ടി, സ​ന്തോ​ഷ് കോ​ന്നി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സോ​മ​ന്‍ താ​മ​ര​ച്ചാ​ൽ, പി.​കെ ജേ​ക്ക​ബ്, ജേ​ക്ക​ബ് മാ​മ്മ​ന്‍ വ​ട്ട​ശേ​രി​ല്‍, ഷെ​റി തോ​മ​സ്, അ​ഡ്വ. റ​ഷീ​ദ് മു​ള​ന്ത​റ, ജേ​ക്ക​ബ് ഇ​ര​ട്ട​പു​ളി​ക്ക​ൽ, മാ​ത്യു മ​രോ​ട്ടി​മൂ​ട്ടി​ല്‍, ബി​ബി​ന്‍ ക​ല്ലം​പ​റ​മ്പി​ൽ, സാം ​ജോ​യി​കു​ട്ടി, ജെ​റി അ​ല​ക്‌​സ്, രാ​ജീ​വ് വ​ഞ്ചി​പ്പാ​ലം,

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​യാ അ​നി​ല്‍​കു​മാ​ര്‍, പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് മോ​ഡി, മാ​ത്യു നൈ​നാ​ൻ, ജോ​ജി പി. ​തോ​മ​സ്, ജോ​ണ്‍ വി. ​തോ​മ​സ്, ബോ​ബി കാ​ക്ക​നാ​പ്പ​ള്ളി, എം.​സി. ജ​യ​കു​മാ​ർ, റി​ന്‍റോ തോ​പ്പി​ല്‍, കെ. ​പി. രാ​ജ​പ്പ​ൻ, ധ​ന്യ അ​ന്നാ മാ​മ്മ​ൻ, റോ​യി മാ​മ്മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

വീ​ട്ട​മ്മ​മാ​ർ​ക്ക് 2000 രൂ​പ ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് -എം

​കൂ​ട​ര​ഞ്ഞി: വീ​ട്ട​മ്മ​മാ​ർ​ക്ക് എ​ൽ​ഡി​എ​ഫ് ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​മാ​യ പ്ര​തി​മാ​സം 2000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന​ത് ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജു കോ​യി​നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം പോ​ൾ​സ​ൺ, സി​ജോ വ​ട​ക്ക​ൻ​തോ​ട്ടം, അ​ഗ​സ്റ്റ്യ​ൻ ചെ​മ്പ് കെ​ട്ടി​ക്ക​ൽ, അ​ഡ്വ. ജി​മ്മി ജോ​ർ​ജ്, ജോ​സ​ഫ് ജോ​ൺ, ജോ​ർ​ജ് ത​ട​ത്തി​ൽ, നി​ധി​ൻ പു​ല​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സ​മ്മ മാ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജി ജി​മ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up