x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ളെ മാ​നി​ക്കാ​ത്ത വാ​ക്കും പ്ര​വ​ർ​ത്തി​യു​മാ​ണ് എ​ൽ​ഡിഎ​ഫി​ന്‍റെ പ​രാ​ജ​യ കാ​ര​ണം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം


Published: May 10, 2026 11:47 PM IST | Updated: May 10, 2026 11:47 PM IST

 

​തി​രു​വ​ന​ന്ത​പു​രം: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും, ജ​ന​ങ്ങ​ളെ മാ​നി​ക്കാ​ത്ത വാ​ക്കും പ്ര​വ​ർ​ത്തി​യു​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​ത്തി​ന് മു​ഖ്യ കാ​ര​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ന​ന്ദ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നേ​താ​ക്ക​ളു​ടെ വാ​ക്കും പ്ര​വ​ർ​ത്തി​യും മ​റ്റെ​ന്തി​നേ​ക്കാ​ൾ ജ​ന​ങ്ങ​ൾ ഗൗ​ര​വ​ത്തി​ൽ എ​ടു​ക്കു​മെ​ന്ന വ​ലി​യ പാ​ഠ​മാ​ണ്, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ൽ​കു​ന്ന​ത്. അ​കാ​ര​ണ​മാ​യി മാ​ധ്യ​മ​ങ്ങ​ളെ ശ​ത്രു പ​ക്ഷ​ത്ത് നി​ർ​ത്തു​ക​യും, അ​ത് ത​ങ്ങ​ളു​ടെ പ്ര​ത്യേ​ക ക​ഴി​വാ​ണെ​ന്ന് ക​രു​തു​ക​യും ചെ​യ്ത ചി​ല നേ​താ​ക്ക​ൾ​ക്കു​ള്ള തി​രി​ച്ച​ടി​കൂ​ടി​യാ​ണ് ഈ ​പ​രാ​ജ​യം.

ആ​ദ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ശ​രി​യാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ മ​ടി​ച്ചു​നി​ന്ന കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​പാ​ർ​ട്ടി​യും ജ​ന​ഹി​ത​ത്തി​ന്‍റെ തി​ക്ത ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്നു. മു​ന്ന​ണി സം​വി​ധാ​ന​ത്തി​നി​ട​യി​ലും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​വ്യ​ക്തി​ത്വം നി​ല​നി​ർ​ത്തി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് കൂ​ടി​യാ​ണി​തെന്നും ആ​ന​ന്ദ​കു​മാ​ർ ഓ​ർ​മി​പ്പി​ച്ചു.

Tags : LDF Kerala Congress-M people

Recent News

Corehub Up