കോട്ടയം: കര്ഷക വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഏറ്റെടുത്ത് മുന്നോട്ടു പോകാന് കേരള കോണ്ഗ്രസ് -എം ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
കേരള കോണ്ഗ്രസ് എം ഒറ്റയ്ക്കും എല്ഡിഎഫ് കൂട്ടായും നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളില് സജീവമാകും.പാര്ട്ടിക്കുണ്ടായ പരാജയം സമഗ്രമായി വിലയിരുത്തും. പാര്ട്ടിയുടെ ജില്ലാതല യോഗങ്ങള് പുരോഗമിക്കുകയാണ്. അതിനുശേഷം എല്ലാ നിയോജക മണ്ഡലങ്ങളിലും യോഗങ്ങള് സംഘടിപ്പിച്ചു വിശദമായി ചര്ച്ച നടത്തും.
പഞ്ചായത്ത്, വാര്ഡ് തലങ്ങളില് കുടുംബ സംഗമങ്ങള് സംഘടിപ്പിക്കും. തുടര്ന്ന് പാര്ട്ടി ക്യാമ്പ് നടത്തും. ക്യാമ്പില് രാഷ്ട്രീയ നയരേഖ പ്രഖ്യാപിക്കും.
പാര്ട്ടി ചെയര്മാന് ജോസ് കെ മാണിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് വൈസ് ചെയര്മാന്മാരായ തോമസ് ചാഴികാടന്, ഡോ. എന്. ജയരാജ്, സ്റ്റീഫന് ജോര്ജ്, ജോബ് മൈക്കിള്, പ്രമോദ് നാരായണ്, സെബാസ്റ്റ്യന് കുളത്തുങ്കല് എന്നിവര് പ്രസംഗിച്ചു.
Tags : people's issues move forward Kerala Congress-M