കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തിയ ജനസമ്പര്ക്കയാത്രയുടെയും ഭവനസന്ദര്‍ശന പരിപാടിയുടെയും ഭാഗമായി നടത്തിയ പൊതുസമ്മേളനം കേ
കടുത്തുരുത്തി: സിപിഎമ്മിനും പിണറായി വിജയനും മുന്നില്‍ അഭിപ്രായം പറയാന്‍ ഭയപ്പെടുന്ന നട്ടെല്ലില്ലാത്ത നേതാക്കന്മാരുടെ പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ്-എം അധപ്പതിച്ചുവെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തിയ ജനസമ്പര്ക്കയാത്രയുടെയും ഭവനസന്ദര്‍ശന പരിപാടിയുടെയും പാര്‍ട്ടി ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പാര്‍ട്ടി വൈസ് ചെയര്മാന് ഇ.ജെ. ആഗസ്തി, ജോയി ഏബ്രഹാം, ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, കെ.എഫ്. വര്‍ഗീസ്, സ്റ്റീഫന്‍ പാറാവേലി, ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്, പ്രഫ. ടി.ടി. തോമസ്, പി.ടി. ജോസ് പാരിപ്പള്ളി, ജോര്‍ജ് ചെന്നേലി, ജോസ് വഞ്ചിപ്പുര, ജോസ് ജയിംസ് നിലപ്പന, ജയിംസ് തത്തംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും നടന്നു.
Tags : Kerala Congress-M Local News Kottayam Nattuvishesham