പാലക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിൽനിന്നും പാഠം ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ കേരള കോണ്ഗ്രസ്- എം തിരിച്ചുവരുമെന്നു സംസ്ഥാന വൈസ് ചെയർമാനും മുൻ ചീഫ് വിപ്പുമായ ഡോ.എൻ. ജയരാജ്.
ഇടതുപക്ഷം നടത്തിയ എല്ലാ വികസന പ്രവർത്തനങ്ങളും ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്തതാണ് പരാജയത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്ഗ്രസ്- എം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സ്റ്റിയറിംഗ് അംഗം കെ.എം. വർഗീസ്, ഓഫീസ് ചാർജ് ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോണ് കാരുവള്ളിയിൽ, ജില്ലാ ഭാരവാഹികളായ ജോസ് വടക്കേക്കര, സന്തോഷ് അറയ്ക്കൽ, റെനിരാജ് മാസ്റ്റർ, ബിജു പുലിക്കുന്നേൽ, മധുദണ്ഡപാണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.പി. ജോർജ്, കെ.എ. ഗോപി, ആർ. രാധാകൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ സാജൻ ധോണി, എൽ. കൃഷ്ണമോഹൻ, പി.കെ. കൃഷ്ണൻ, എ.കെ. അനിൽകുമാർ, നേതാക്കളായ ആർ. സുരേഷ്, സുന്ദരൻ കാക്കത്തറ, ജോഷ്വ രാജു, ലയന മോഹൻ, ജയരാജൻ നായർ, ബിജു പുഴക്കൽ, പ്രജീഷ് പ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Kerala Congress-M Steering Committee