Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuravilangad

District News

സം​ഘ​ശ​ക്തി​യും സം​ഘാ​ട​ക​മി​ക​വും അ​റി​യി​ച്ച് കു​റ​വി​ല​ങ്ങാ​ട് സ​മു​ദാ​യ ശ​ക്തീ​ക​ര​ണ സ​മ്മേ​ള​നം

കു​റ​വി​ല​ങ്ങാ​ട്: സീ​റോ മ​ല​ബാ​ർ സ​ഭ കു​റ​വി​ല​ങ്ങാ​ട് ഫൊ​റോ​നാ​ത​ല സ​മു​ദാ​യ ശ​ക്തീ​ക​ര​ണ സ​മ്മേ​ള​നം സം​ഘാ​ട​ക മി​ക​വി​ലും സം​ഘ​ശ​ക്തി​യി​ലും ശ്ര​ദ്ധ​നേ​ടി.

കു​റ​വി​ല​ങ്ങാ​ട്, ര​ത്‌​ന​ഗി​രി, കാ​ളി​കാ​വ്, കാ​ട്ടാ​മ്പാ​ക്ക്, വാ​ക്കാ​ട്, മോ​നി​പ്പ​ള്ളി, കു​റി​ച്ചി​ത്താ​നം, മ​ണ്ണ​യ്ക്ക​നാ​ട് ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള ആ​റാ​യി​ര​ത്തി​ലേ​റെ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ദേ​വ​മാ​താ ഓ​ട്ടോ​ണ​മ​സ് കോ​ള​ജ് മൈ​താ​ന​ത്തെ നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാ​ർ ന​ഗ​റി​ലൊ​രു​ക്കി​യ ജ​ർ​മ​ൻ നി​ർ​മി​ത കൂ​റ്റ​ൻ പ​ന്ത​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞാ​ണ് സ​മു​ദാ​യാം​ഗ​ങ്ങ​ൾ സ​മ്മേ​ളി​ച്ച​ത്.

സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന സെ​മി​നാ​റി​ൽ ഡോ. ​സി​മി സെ​ബാ​സ്റ്റ‌്യ​ൻ, ഡോ. ​അ​ല​ക്‌​സ് കാ​വു​കാ​ട്ട്, ഡോ. ​ടി.​ടി. മൈ​ക്കി​ൾ തെ​ക്കേ​കു​രു​വി​നാ​ൽ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി​രു​ന്നു. സെ​മി​നാ​ർ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​തോ​മ​സ് താ​ന്നി​മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​നി​ൽ സി. ​മാ​ത്യു, സീ​നി​യ​ർ അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, പ​ള്ളി​യോ​ഗം സെ​ക്ര​ട്ട​റി ബെ​ന്നി കോ​ച്ചേ​രി, ഇ​മ്മാ​നു​വ​ൽ ജോ​ൺ നി​ധീ​രി, ജി​നു തെ​ക്കേ​പാ​ട്ട​ത്തേ​ൽ, റീ​സ ജോ​ൺ മാ​ങ്കൂ​ട്ട​ത്തി​ൽ, സി​ന്ധു ജെ​രാ​ർ​ദ് നി​ധീ​രി മ​റു​ക​ര, സോ​ണി​യ സു​ദീ​പ് പാ​റ്റാ​നി, സ​ണ്ണി നാ​ലു​മാ​ക്കീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ന​ഗ​റി​ലേ​ക്ക് റാ​ലി​യാ​യെ​ത്തി​യ ര​ത്‌​ന​ഗി​രി സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ഏ​റെ ശ്ര​ദ്ധ​നേ​ടി. വി​ശു​ദ്ധ​രു​ടെ വേ​ഷ​ങ്ങ​ള​ണി​ഞ്ഞ‌ും കൊ​ടി​തോ​ര​ണ​ങ്ങ​ളും വ​ർ​ണ​ക്കു​ട​ക​ളു​മാ​യു​മാ​ണ് റാ​ലി​യി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്ന​ത്.

District News

കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ൽ 202 വ​നി​ത​ക​ളെ ആ​ദ​രി​ക്കും

കു​റ​വി​ല​ങ്ങാ​ട്: അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദീ​പ്തി 2026 എ​ന്ന പേ​രി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വ​നി​ത​ക​ളെ ഇ​ന്ന് ആ​ദ​രി​ക്കും.

ഇ​ട​വ​ക​യി​ലെ കു​ടും​ബ കൂ​ട്ടാ​യ്മ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ​നി​ത​ക​ളെ ആ​ദ​രി​ക്കു​ന്ന​ത്. 100 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ര​ട​ക്ക​ം ആ​ദ​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​തോ​മ​സ് മേ​നാ​ച്ചേ​രി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, കു​ടും​ബ കൂ​ട്ടാ​യ്മ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​ർ​ജ് ചാ​ത്ത​ൻ​കു​ന്നേ​ൽ, കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡ​ർ ബോ​ബി​ച്ച​ൻ നി​ധീ​രി, ഫാ. ​ജോ​സ് കോ​ട്ട​യി​ൽ, ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ, ഫാ. ​ജോ​വാ​നി കു​റു​വാ​ച്ചി​റ, ഫാ. ​തോ​മ​സ് താ​ന്നി​മ​ല എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കും.

District News

കു​റ​വി​ല​ങ്ങാ​ട് കു​ടും​ബ​കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പ​താ​ത​ല അ​വാ​ർ​ഡ്

കു​റ​വി​ല​ങ്ങാ​ട്: പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച കു​ടും​ബ​കൂ​ട്ടാ​യ്മ യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡ് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യ്ക്ക്. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യും കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത്, ജ​ന​റ​ൽ ലീ​ഡ​ർ ബോ​ബി​ച്ച​ൻ നി​ധീ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സോ​ൺ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

മൂ​വാ​യി​ര​ത്തി​ലേ​റെ വ​രു​ന്ന കു​ടും​ബ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച് നാ​ല് സോ​ണു​ക​ളി​ലാ​യി 81 കു​ടും​ബ​ യൂ​ണി​റ്റു​ക​ളാ​ണ് ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത്, ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ, ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ, ഫാ. ​തോ​മ​സ് താ​ന്നി​മ​ല​യി​ൽ എ​ന്നി​വ​ർ സോ​ൺ ഡ​യ​റ​ക്‌​ട​ർ​മാ​രാ​യി പ്ര​വ​ർ​ത്ത​ന​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഷൈ​ജു പാ​വു​ത്തി​യേ​ൽ, ജി​യോ ക​രി​കു​ളം, ജോ​സ് സി. ​മ​ണ​ക്കാ​ട്ട്, സ​ണ്ണി വെ​ട്ടു​കാ​ട്ടി​ൽ എ​ന്നി​വ​ർ ലീ​ഡ​ർ​മാ​രും ജോ​ളി എ​ണ്ണം​പ്രാ​യി​ൽ, ഷൈ​നി മ​ഞ്ഞ​പ്പ​ള്ളി​ൽ, സ്മി​ത പു​തി​യി​ട​ത്ത്, ആ​ശ കു​ന്നു​മ​ല എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് ക്ര​മീ​ക​രി​ക്കു​ന്നത്.

പ്രാ​ർ​ഥി​ക്കു​ന്ന കൂ​ട്ടാ​യ്മ, പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹം എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ൽ ഊ​ന്നി​യ ക​ർ​മ​പ​ദ്ധ​തി​ക​ളാ​ണ് ഇ​ട​വ​ക​യി​ൽ ന​ട​പ്പി​ലാ​ക്കി​യ​ത്. യൂ​ണി​റ്റു​ക​ളി​ലാ​യി റോ​ഡ് ശു​ചീ​ക​ര​ണം, വ​ഴി നി​ർ​മാ​ണം, ചി​കി​ത്സാസ​ഹാ​യം, ഭ​വ​ന നി​ർ​മാ​ണം, നേ​തൃ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖാ പ്ര​കാ​ശ​നം, ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​പ്പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്ക​ൽ, ല​ഹ​രി​വി​രു​ദ്ധ ജാ​ഗ്ര​താ വാ​രം, വ​ച​നമ​ന​ന​ പ​ഠ​നമ​ത്സ​ര​ങ്ങ​ൾ, അ​ഖ​ണ്ഡ ബൈ​ബി​ൾ പാ​രാ​യ​ണം, കു​ടും​ബ​കൂ​ട്ടാ​യ്മ ഗാ​നം ചി​ട്ട​പ്പെ​ടു​ത്ത​ൽ, രാ​മ​പു​രം കു​ഞ്ഞ​ച്ച​ൻ, അ​രു​വി​ത്തു​റ വ​ല്യ​ച്ച​ൻ​മ​ല തീ​ർ​ഥാ​ട​ന​ങ്ങ​ൾ എ​ന്നി​വ അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു. ഛത്തീ​സ്ഗ​ഡ് ക്രൈ​സ്ത​വപീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം, ഹോം ​മി​ഷ​ൻ പ​ദ്ധ​തി, യു​വ​ജ​ന സം​ഗ​മ​ങ്ങ​ൾ, കാ​ർ​ഷി​ക ഉ​ത്പ​ന്ന സ​മാ​ഹ​ര​ണം, ജീ​വ​കാ​രു​ണ്യ ഫ​ണ്ട് രൂ​പീ​ക​ര​ണം, മ​രി​യ​ൻ പ​ഠ​നം, ജ​പ​മാ​ല റാ​ലി, സോ​ൺ​ത​ല തി​രു​നാ​ളു​ക​ൾ എ​ന്നി​വ​യും ന​ട​ത്തി​യി​രു​ന്നു.

Leader Page

ബാവൂസാ ദ്നിനവായേ; കുറവിലങ്ങാടിന്‍റെ വീണ്ടെടുക്കപ്പെട്ട പുണ്യചരിത്രം

സീ​​​​​​​റോ​​​​​​​മ​​​​​​​ല​​​​​​​ബാ​​​​​​​ർ സ​​​​​​​ഭ​​​​​​​യു​​​​​​​ടെ പ്ര​​​​​​​ഥ​​​​​​​മ മേ​​​​​​​ജ​​​​​​​ർ ആ​​​​​​​ർ​​​​​​​ക്കി എപ്പിസ്കോപ്പൽ പ​​​​​​​ദ​​​​​​​വി​​​​​​​ക്ക് അ​​​​​​​ർ​​​​​​​ഹ​​​​​​​മാ​​​​​​​യ കു​​​​​​​റ​​​​​​​വി​​​​​​​ല​​​​​​​ങ്ങാ​​​​​​​ട് മ​​​​​​​ർ​​​​​​​ത്ത് മ​​​​​​​റി​​​​​​​യം പ​​​​​​​ള്ളി സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ ഒ​​​​​​​രു ച​​​​​​​രി​​​​​​​ത്ര​​​​​​​നി​​​​​​​യോ​​​​​​​ഗ​​​​​​​മാ​​​​​​​ണ് ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ത്തു ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കി​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ഏ​​​​​​​താ​​​​​​​ണ്ട് പ​​​​​​​തി​​​​​​​നാ​​​​​​​റാം നൂ​​​​​​​റ്റാ​​​​​​​ണ്ടു​​​​​​​വ​​​​​​​രെ കു​​​​​​​റ​​​​​​​വി​​​​​​​ല​​​​​​​ങ്ങാ​​​​​​​ട് അ​​​​​​​ഭം​​​​​​​ഗു​​​​​​​രം കാ​​​​​​​ത്തു​​​​​​​പ​​​​​​​രി​​​​​​​പാ​​​​​​​ലി​​​​​​​ച്ചു​​​​​​​പോ​​​​​​​ന്ന മൂ​​​​​​​ന്നു​​​​​​​നോ​​​​​​​ന്പി​​​​​​​ന്‍റെ ബാ​​​​​​​വൂ​​​​​​​സാ​​​​​​​ക​​​​​​​ൾ ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷം മു​​​​​​​ത​​​​​​​ൽ സു​​​​​​​റി​​​​​​​യാ​​​​​​​നി ഭാ​​​​​​​ഷ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു മൊ​​​​​​​ഴി​​​​​​​മാ​​​​​​​റ്റം ചെ​​​​​​​യ്ത് അ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. പാ​​​​​​​ലാ ബി​​​​ഷ​​​​പ് മാ​​​​​​​ർ ജോ​​​​​​​സ​​​​​​​ഫ് ക​​​​​​​ല്ല​​​​​​​റ​​​​​​​ങ്ങാ​​​​​​​ട്ടി​​​​​​​ന്‍റെ നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​പ്ര​​​​​​​കാ​​​​​​​രം, മ​​​​​​​ർ​​​​​​​ത്ത്മ​​​​​​​റി​​​​​​​യം പ​​​​​​​ള്ളി​​​​​​​യു​​​​​​​ടെ ആ​​​​​​​ർ​​​​​​​ച്ച്പ്രീ​​​​​​​സ്റ്റ് റ​​​​​​​വ. ഡോ. ​​​​​​​തോ​​​​​​​മ​​​​​​​സ് മേ​​​​​​​നാ​​​​​​​ച്ചേ​​​​​​​രി​​​​​​​യു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് ബാ​​​​​​​വൂ​​​​​​​സ രൂ​​​​​​​പ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. റ​​​​​​​വ. ഡോ. ​​​​​​​ജോ​​​​​​​ണ്‍ ക​​​​​​​ണ്ണ​​​​​​​ന്താ​​​​​​​നം, ഫാ. ​​​​​​​മാ​​​​​​​ത്യു പു​​​​​​​ല്ലു​​​​​​​കാ​​​​​​​ലാ​​​​​​​യി​​​​​​​ൽ, ഫാ.​​​ ​​​​അ​​​​​​​ഗ​​​​​​​സ്റ്റി​​​​​​​ൻ ക​​​​​​​ണ്ട​​​​​​​ത്തി​​​​​​​ൽ​​​​​​​കു​​​​​​​ടി​​​​​​​ലി​​​​​​​ൽ, ഫാ.​ ​​​​​​ജോ​​​​​​​സ​​​​​​​ഫ് പു​​​​​​​ത്തൂ​​​​​​​ർ, ഡോ. ​​​​​​​ഫെ​​​​​​​ബി​​​​​​​ൻ മൂ​​​​​​​ക്കം​​​​​​​ത​​​​​​​ട​​​​​​​ത്തി​​​​​​​ൽ എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​ണ് സു​​​​​​​റി​​​​​​​യാ​​​​​​​നി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള വി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം ചെ​​​​​​​യ്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​തി​​​​​​​ലെ കീ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ര​​​​​​​ചി​​​​​​​ച്ച​​​​​​​തും പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന​​​​​​​ക​​​​​​​ൾ ക്ര​​​​​​​മീ​​​​​​​ക​​​​​​​രി​​​​​​​ച്ചു ഭാ​​​​​​​ഷ​​​ ചി​​​​​​​ട്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​തും ഫാ.​ ​​​​​​ജോ​​​​​​​യി ചെ​​​​​​​ഞ്ചേ​​​​​​​രി​​​​​​​ൽ എം​​​​​​സി​​​​​​ബി​​​​​​എ​​​​​​സ് ആ​​​​​​​ണ്.

ബാ​​​​​​​വൂ​​​​​​​സാ എ​​​​​​​ന്ന സു​​​​​​​റി​​​​​​​യാ​​​​​​​നി വാ​​​​​​​ക്കി​​​​​​​ന് യാ​​​​​​​ച​​​​​​​ന, അ​​​​​​​പേ​​​​​​​ക്ഷ എ​​​​​​​ന്നൊ​​​​​​​ക്കെ​​​​​​​യാ​​​​​​​ണ​​​​​​​ർ​​​​​​​ഥം. പ​​​​​​​ഴ​​​​​​​യ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ൽ നി​​​​​​​ന​​​​​​​വേ പ​​​​​​​ട്ട​​​​​​​ണ​​​​​​​ത്തി​​​​​​​ൽ​​​​​​​പ്പോ​​​​​​​യി പ്ര​​​​​​​സം​​​​​​​ഗി​​​​​​​ക്കാ​​​​​​​ൻ ദൈ​​​​​​​വം നി​​​​​​​യോ​​​​​​​ഗി​​​​​​​ച്ച യോ​​​​നാ​​​ പ്ര​​​​​​​വാ​​​​​​​ച​​​​​​​ക​​​​​​​നെ​​​​​​​യും അ​​​​​​​ദ്ദേ​​​​​​​ഹം മ​​​​​​​ത്സ്യ​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ കി​​​​​​​ട​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ​​​​​​​യും നി​​​​​​​ന​​​​​​​വേ​​​​​​​നി​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ യാ​​​​​​​ച​​​​​​​നാ​​​​​​​പൂ​​​​​​​ർ​​​​​​​വം ചാ​​​​​​​ക്കു​​​​​​​ടു​​​​​​​ത്ത്, ചാ​​​​​​​രം​​​​​​​പൂ​​​​​​​ശി പ​​​​​​​രി​​​​​​​ഹാ​​​​​​​രം​​​​​​​ചെ​​​​​​​യ്ത് ദൈ​​​​​​​വ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു തി​​​​​​​രി​​​​​​​ഞ്ഞ​​​​​​തി​​​​​​​ന്‍റെ​​​​​​​യും (യോ​​​​​​​നാ 1, 3) മൂ​​​​​​​ന്നു ദി​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​നു​​​​​​​സ്മ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ഈ ​​​​​​​നോ​​​​​​​ന്പ് പ​​​​​​​ല പേ​​​​​​​രു​​​​​​​ക​​​​​​​ളി​​​​​​​ൽ അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. നി​​​​​​​ന​​​​​​​വേ നോ​​​​​​​ന്പ്, മൂ​​​​​​​ന്നു നോ​​​​​​​ന്പ്, പ​​​​​​​തി​​​​​​​നെ​​​​​​​ട്ടാ​​​​​​​മി​​​​​​​ടം, ചെ​​​​​​​റി​​​​​​​യ നോ​​​​​​​ന്പ്, മ​​​​​​​ക​​​​​​​രം തി​​​​​​​രു​​​​​​​നാ​​​​​​​ൾ എ​​​​​​​ന്നി​​​​​​​ങ്ങ​​​​​​​നെ. തി​​​​​​​ങ്ക​​​​​​​ൾ, ചൊ​​​​​​​വ്വ, ബു​​​​​​​ധ​​​​​​​ൻ ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ് ഈ ​​​​​​​നോ​​​​​​​ന്പ് ആ​​​​​​​ച​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. പ​​​​​​​ഴ​​​​​​​യ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ൽ അ​​​​​​​ധി​​​​​​​ഷ്ഠി​​​​​​​ത​​​​​​​മാ​​​​​​​യ ഏ​​​​​​​ക നോ​​​​​​​ന്പാ​​​​​​​ച​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ണ് നി​​​​​​​ന​​​​​​​വേ നോ​​​​​​​ന്പെ​​​​​​​ന്ന​​​​​​​തും ഇ​​​​​​​തി​​​​​​​ന്‍റെ പ്ര​​​​​​​ത്യേ​​​​​​​ക​​​​​​​ത​​​​​​​യാ​​​​​​​ണ്. മി​​​​​​​ശി​​​​​​​ഹാ​​​​​​​യു​​​​​​​ടെ പെ​​​​​​​സ​​​​​​​ഹാ​​​​​​​ര​​​​​​​ര​​​​​​​ഹ​​​​​​​സ്യ​​​​​​​ങ്ങ​​​​​​​ളെ ധ്യാ​​​​​​​നി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ടു​​​​​​​ന്ന വ​​​​​​​ലി​​​​​​​യ​​​​​​​നോ​​​​​​​ന്പി​​​​​​​നു 18 ദി​​​​​​​വ​​​​​​​സം മു​​​​​​​ൻ​​​​​​​പ് അ​​​​​​​തി​​​​​​​ന്‍റെ ഒ​​​​​​​രു പ്ര​​​​​​​വേ​​​​​​​ശി​​​​​​​ക​​​​​​​യാ​​​​​​​യി മൂ​​​​​​​ന്നു​​​​​​​നോ​​​​​​​ന്പ് നി​​​​​​​ല​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന​​​​​​​തും എ​​​​​​​ടു​​​​​​​ത്തു​​​​​​​പ​​​​​​​റ​​​​​​​യേ​​​​​​​ണ്ട​​​​​​​താ​​​​​​​ണ്.

എ​​​​​​ഡി 570-580 കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ നി​​​​​​​ന​​​​​​​വേ, ബേ​​​​​​​സ്ഗ​​​​​​​ർ​​​​​​​മേ, അ​​​​​​​സോ​​​​​​​ർ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ പേ​​​​​​​ർ​​​​​​​ഷ്യ​​​​​​​ൻ ന​​​​​​​ഗ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ പ്ലേ​​​​​​​ഗ് ബാ​​​​​​​ധ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ര​​​​​​​ക്ഷ​​​​​​​നേ​​​​​​​ടു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി പൗ​​​​​​​ര​​​​​​​സ്ത്യ സു​​​​​​​റി​​​​​​​യാ​​​​​​​നി സ​​​​​​​ഭ​​​​​​​യി​​​​​​​ലെ വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ തി​​​​​​​ങ്ക​​​​​​​ൾ, ചൊ​​​​​​​വ്വ, ബു​​​​​​​ധ​​​​​​​ൻ ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ദൈ​​​​​​​വാ​​​​​​​ല​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഒ​​​​​​​ന്നി​​​​​​​ച്ചു​​​​​​​കൂ​​​​​​​ടി ഉ​​​​​​​പ​​​​​​​വ​​​​​​​സി​​​​​​​ച്ചു പ്രാ​​​​​​​ർ​​​​​​​ഥി​​​​​​​ച്ച് പ​​​​​​​ക​​​​​​​ർ​​​​​​​ച്ച​​​​​​​വ്യാ​​​​​​​ധി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ര​​​​​​​ക്ഷ​​​​​​​നേ​​​​​​​ടി​​​​​​​യ​​​​​​​ത് മൂ​​​​​​​ന്നു​​​​​​​നോ​​​​​​​ന്പാ​​​​​​​ച​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ ച​​​​​​​രി​​​​​​​ത്ര​​​​​​​പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​മാ​​​​​​​ണ്. ന​​​​​​​ന്ദി​​​​​​​സൂ​​​​​​​ച​​​​​​​ക​​​​​​​മാ​​​​​​​യി ഇ​​​​​​​നി​​​​​​​യൊ​​​​​​​രി​​​​​​​ക്ക​​​​​​​ലും പ​​​​​​​ക​​​​​​​ർ​​​​​​​ച്ച​​​​​​​വ്യാ​​​​​​​ധി​​​​​​​ക​​​​​​​ൾ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​​​​കാ​​​​​​​തി​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​യി എ​​​​​​​ല്ലാ​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​വും പ​​​​​​​ള്ളി​​​​​​​യി​​​​​​​ൽ ഒ​​​​​​​ത്തു​​​​​​​കൂ​​​​​​​ടി അ​​​​​​​വ​​​​​​​ർ നോ​​​​​​​ന്പ് അ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു​​​​​​​വ​​​​​​​ത്രേ. കാ​​​​​​​ല​​​​​​​ക്ര​​​​​​​മ​​​​​​​ത്തി​​​​​​​ൽ പേ​​​​​​​ർ​​​​​​​ഷ്യ​​​​​​​ൻ​​​​​​​സ​​​​​​​ഭ​​​​​​​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​മു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന കേ​​​​​​​ര​​​​​​​ള​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലേ​​​​​​​ക്കും ഈ ​​​​​​​നോ​​​​​​​ന്പാ​​​​​​​ച​​​​​​​ര​​​​​​​ണം ക​​​​​​​ട​​​​​​​ന്നു​​​​​​​വ​​​​​​​ന്നു.

യൂ​​​​​​​റോ​​​​​​​പ്യ​​​​​​​രു​​​​​​​ടെ ആ​​​​​​​ഗ​​​​​​​മ​​​​​​​ന​​​​​​​ത്തി​​​​​​​നും ഉ​​​​​​​ദ​​​​​​​യം​​​​​​പേ​​​​​​രൂ​​​​​​​ർ സൂ​​​​​​​ന​​​​​​​ഹ​​​​​​​ദോ​​​​​​​സി​​​​​​​നും​ മു​​​​​​​ൻ​​​​​​​പേ മൂ​​​​​​​ന്നു​​​​​​​നോ​​​​​​​ന്പ് ഇ​​​​​​​വി​​​​​​​ടെ ആ​​​​​​​ച​​​​​​​രി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​തി​​​​​​​നു തെ​​​​​​​ളി​​​​​​​വു​​​​​​​ക​​​​​​​ളു​​​​​​​ണ്ട്. ഉ​​​​​​​ദ​​​​​​​യം​​​​​​പേ​​​​​​​രൂ​​​​​​​ർ സൂ​​​​​​​ന​​​​​​​ഹ​​​​​​​ദോ​​​​​​​സി​​​​​​​ന്‍റെ കാ​​​​​​​നോ​​​​​​​ന​​​​​​​ക​​​​​​​ളി​​​​​​​ൽ​​​​​​​പൗ​​​​​​​ര​​​​​​​സ്ത്യ​​​​​​​പാ​​​​​​​ര​​​​​​​ന്പ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ഈ ​​​​​​​നോ​​​​​​​ന്പാ​​​​​​​ച​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​സ​​​​​​​ക്തി​​​​​​​യും പൗ​​​​​​​രാ​​​​​​​ണി​​​​​​​ക​​​​​​​ത​​​​​​​യും ക​​​​​​​ണ്ട​​​​​​​റി​​​​​​​ഞ്ഞ്, അ​​​​​​​തു തു​​​​​​​ട​​​​​​​ര​​​​​​​ണ​​​​​​​മെ​​​​​​​ന്നു നി​​​​​​​ഷ്ക​​​​​​​ർ​​​​​​​ഷി​​​​​​​ച്ചി​​​​​​​രി​​​ക്കു​​​​​​​ന്ന​​​​​​​ത് ശ്ര​​​​​​​ദ്ധേ​​​​​​​യ​​​​​​​മാ​​​​​​​ണ്. (ഉ​​​​​​​ദ​​​​​​​യം​​​​​​പേ​​​​​​​രൂ​​​​​​​ർ സൂ​​​​​​​ന​​​​​​​ഹ​​​​​​​ദോ​​​​​​​സ് കാ​​​​​​​നോ​​​​​​​ന​​​​​​​ക​​​​​​​ൾ, ഏ​​​​​​​ഴാം മൗ​​​​​​​ത്വാ, ഒ​​​​​​​ന്പ​​​​​​​താം കാ​​​​​​​നോ​​​​​​​ന). പ​​​​​​​തി​​​​​​​നാ​​​​​​​റാം നൂ​​​​​​​റ്റാ​​​​​​​ണ്ടു​​​​​​​മു​​​​​​​ത​​​​​​​ൽ കേ​​​​​​​ര​​​​​​​ള സ​​​​​​​ഭ​​​​​​​യ്ക്കു​​​​​​​ണ്ടാ​​​​​​​യ പാ​​​​​​​ശ്ചാ​​​​​​​ത്യ​​​​​​​സ്വാ​​​​​​​ധീ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക​​​​​​​വ​​​​​​​ത്ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും പേ​​​​​​​രി​​​​​​​ൽ ന​​​​​​​ഷ്ട​​​​​​​മാ​​​​​​​യ പ​​​​​​​ല പു​​​​​​​രാ​​​​​​​ത​​​​​​​ന ത​​​​​​​ന​​​​​​​തു​​​​​​​സം​​​​​​​സ്കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ചി​​​​​​​ട്ട​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും​​​​​​​കൂ​​​​​​​ടെ മൂ​​​​​​​ന്നു നോ​​​​​​​ന്പി​​​​​​​ന്‍റെ പ്ര​​​​​​​ഭാ​​​​​​​വ​​​​​​​വും തേ​​​​​​​ഞ്ഞു​​​​​​​മാ​​​​​​​ഞ്ഞു​​​​​​​പോ​​​​​​​യി.

മൂ​​​​​​​ന്നു​​​​​​​നോ​​​​​​​ന്പി​​​​​​​ന്‍റെ ആ​​​​​​​ത്മാ​​​​​​​വ് ബാ​​​​​​​വൂ​​​​​​​സാ ന​​​​​​​മ​​​​​​​സ്കാ​​​​​​​ര​​​​​​​മാ​​​​​​​ണ്. സു​​​​​​​റി​​​​​​​യാ​​​​​​​നി​​​​​​​ഭാ​​​​​​​ഷ​​​​​​​യി​​​​​​​ൽ വി​​​​​​​ര​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യ സു​​​​​​​ദീ​​​​​​​ർ​​​​​​​ഘ​​​​​​​മാ​​​​​​​യ ഗീ​​​​​​​ത​​​​​​​ങ്ങ​​​​​​​ളും കീ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​ണ് ബാ​​​​​​​വൂ​​​​​​​സാ​​​​​​​യി​​​​​​​ൽ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചി​​​​​​​രു​​​​​​​ന്ന​​​​​​​ത്. അ​​​​​​​നു​​​​​​​താ​​​​​​​പ​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​തീ​​​​​​​ക​​​​​​​മാ​​​​​​​യ ക​​​​​​​റു​​​​​​​ത്ത​​​​​​​വ​​​​​​​സ്ത്രം അ​​​​​​​ണി​​​​​​​ഞ്ഞു​​​​​​​കൊ​​​​​​​ണ്ട് പു​​​​​​​രോ​​​​​​​ഹി​​​​​​​ത​​​​​​​രും ശു​​​​​​​ശ്രൂ​​​​​​​ഷി​​​​​​​ക​​​​​​​ളും ഗാ​​​​​​​യ​​​​​​​ക​​​​​​​സം​​​​​​​ഘ​​​​​​​വു​​​​​​​മെ​​​​​​​ല്ലാം മൂ​​​​​​​ന്നു​​​​​​​നോ​​​​​​​ന്പി​​​​​​​ൽ ഈ ​​​​​​​ഭ​​​​​​​ജ​​​​​​​ന​​​​​​​ക്ര​​​​​​​മം അ​​​​​​​നു​​​​​​​ഷ്ഠി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

പൗ​​​​​​​ര​​​​​​​സ്ത്യ​​​​ പാ​​​ര​​​മ്പ​​​ര‍്യ​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന തൃ​​​​​​​ശൂ​​​​​​​രു​​​​​​​ള്ള ക​​​ൽ​​​ദാ​​​യ​​​സു​​​റി​​​യാ​​​നി ​​​​സ​​​​​​​ഭ​​​​​​​യും മ​​​​​​​റ്റും മൂ​​​​​​​ന്നു​​​​​​​നോ​​​​​​​ന്പ് സ​​​​​​​ജീ​​​​​​​വ​​​​​​​മാ​​​​​​​യി ആ​​​​​​​ച​​​​​​​രി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. ക​​​​​​​ടു​​​​​​​ത്തു​​​​​​​രു​​​​​​​ത്തി, പു​​​​​​​ളി​​​​​​​ങ്കു​​​​​​​ന്ന്, കു​​​​​​​റ​​​​​​​വി​​​​​​​ല​​​​​​​ങ്ങാ​​​​​​​ട് ദേ​​​​​​​വാ​​​​​​​ല​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ മൂ​​​​​​​ന്നു​​​​​​​നോ​​​​​​​ന്പാ​​​​​​​ച​​​​​​​ര​​​​​​​ണ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ടു​​​​​​​ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ് പ്ര​​​​​​​സി​​​​​​​ദ്ധ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​ത്തീ​​​​​​​ർ​​​​​​​ന്നി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്. എ​​​​​​​ങ്കി​​​​​​​ലും ഇ​​​​​​​വി​​​​​​​ടെ​​​​​​​യൊ​​​​​​​ന്നും ബാ​​​​​​​വൂ​​​​​​​സാ​​​​​​​യു​​​​​​​ടെ പൂ​​​​​​​ർ​​​​​​​ണ​​​​​​​ക​​​​​​​ർ​​​​​​​മ​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ പാ​​​​​​​ലി​​​​​​​ച്ചു​​​​​​​പോ​​​​​​​ന്നി​​​​​​​രു​​​​​​​ന്നി​​​​​​​ല്ല. ബാ​​​​​​​വൂ​​​​​​​സാ ദ്നി​​​​​​​ന​​​​​​​വാ​​​​​​​യേ​​​​​​​യു​​​​​​​ടെ വീ​​​​​​​ണ്ടെ​​​​​​​ടു​​​​​​​പ്പ്, അ​​​​​​​തി​​​​​​​ന്‍റെ ഏ​​​​​​​താ​​​​​​​ണ്ട് പൂ​​​​​​​ർ​​​​​​​ണ​​​​​​​രൂ​​​​​​​പ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് കു​​​​​​​റ​​​​​​​വി​​​​​​​ല​​​​​​​ങ്ങാ​​​​​​​ട് മ​​​​​​​ർ​​​​​​​ത്ത് മ​​​​​​​റി​​​​​​​യം പ​​​​​​​ള്ളി ചി​​​​​​​ട്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. സ​​​​​​​ഭ​​​​​​​യി​​​​​​​ൽ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ണ്ടാ​​​​​​യി​​​​​​​രു​​​​​​​ന്ന കൈ​​​​​​യെ​​​​​​​ഴു​​​​​​​ത്ത് പ്ര​​​​​​​തി​​​​​​​ക​​​​​​​ൾ ക്രോ​​​​​​​ഡീ​​​​​​​ക​​​​​​​രി​​​​​​​ച്ച്, പൗ​​​​​​​ര​​​​​​​സ്ത്യ സു​​​​​​​റി​​​​​​​യാ​​​​​​​നി സ​​​​​​​ഭ​​​​​​​യു​​​​​​​ടെ മാ​​​​​​​ർ തോ​​​​​​​മാ ധ​​​ർ​​​​​​​മോ മെ​​​​​​​ത്രാ​​​​​​​പ്പോ​​​​​​​ലീ​​​​​​​ത്താ അ​​​​​​​ച്ച​​​​​​​ടി​​​​​​​ച്ച് പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ച ഹു​​​​​​​ദ്റ (1960) അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ക്കി​​​​​​​യാ​​​​​​​ണ് ഈ ​​​​​​​ത​​​​​​​ക്സ ത​​​​​​​യാ​​​​​​​റാ​​​​​​​ക്കി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

സാ​​​ർ​​​വ​​​ത്രി​​​ക സ​​​ഭ​​​യു​​​ടെ വേ​​​ദ​​​പാ​​​രം​​​ഗ​​​ത​​​നാ​​​യ മാ​​​​​​​ർ അ​​​​​​​പ്രേം, മാ​​​​​​​ർ ഏ​​​​​​​ബ്ര​​​​​​​ഹാം മ​​​​​​​ൽ​​​​​​​പാ​​​​​​​ൻ, മാ​​​​​​​ർ ഏ​​​​​​​ലി​​​​​​​യ, മാ​​​​​​​ർ ആ​​​​​​​വാ കാ​​​​​​​സോ​​​​​​​ലി​​​​​​​ക്ക, മാ​​​​​​​ർ ശ​​​​​​​ല്ലീ​​​​​​​ത്ത, സോ​​​​​​​വ​​​​​​​യി​​​​​​​ലെ ഭ​​​​​​​ക്ത​​​​​​​നാ​​​​​​​യ മാ​​​​​​​ർ ഏ​​​​​​​ലി​​​​​​​യ, അ​​​​​​​ർ​​​​​​​ബേ​​​​​​​ലി​​​​​​​ലെ മാ​​​​​​​ർ ഗീ​​​​​​​വ​​​​​​​ർ​​​​​​​ഗീ​​​​​​​സ് എ​​​​​​​ന്നി​​​​​​​വ​​​​​​​രു​​​​​​​ടെ കീ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന​​​​​​​ക​​​​​​​ളും വി​​​​​​​ചി​​​​​​​ന്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ബാ​​​​​​​വൂ​​​​​​​സാ​​​​​​​യി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​ച്ചേ​​​​​​​ർ​​​​​​​ത്തി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. പു​​​​​​​രാ​​​​​​​ത​​​​​​​ന​​​​​​​മാ​​​​​​​യ സു​​​​​​​റി​​​​​​​യാ​​​​​​​നി പാ​​​​​​​ര​​​​​​​ന്പ​​​​​​​ര്യ​​​​​​ത്തി​​​​​​​ലെ ബാ​​​​​​​വൂ​​​​​​​സാ​​​​​​​യു​​​​​​​ടെ പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​നാ​​​​​​​ഘ​​​​​​​ട​​​​​​​ന നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി​​​​​​​ക്കൊ​​​​​​​ണ്ടു​​​​​​​ത​​​​​​​ന്നെ വാ​​​​​​​യ​​​​​​​ന​​​​​​​ക​​​​​​​ളും സ​​​​​​​ങ്കീ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും വി​​​​​​​ജ്ഞാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും മു​​​​​​​ട്ടു​​​​​​​കു​​​​​​​ത്തി നി​​​​​​​ലം​​​​​​​ചും​​​​​​​ബി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടു​​​​​​​ള്ള വി​​​​​​​ലാ​​​​​​​പ ശു​​​​​​​ശ്രൂ​​​​​​​ഷ​​​​​​​ക​​​​​​​ളും ലോ​​​​​​​കം മു​​​​​​​ഴു​​​​​​​വ​​​​​​​നും വേ​​​​​​​ണ്ടി​​​​​​​യു​​​​​​​ള്ള മ​​​​​​​ധ്യ​​​​​​​സ്ഥ​​​​​​​പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന​​​​​​​ക​​​​​​​ളും ഭ​​​​​​​ക്തി​​​​​​​സാ​​​​​​​ന്ദ്ര​​​​​​​മാ​​​​​​​യ കീ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും അ​​​​​​​തി​​​​​​​ന്‍റെ ചൈ​​​​​​​ത​​​​​​​ന്യ​​​​​​​ത്തി​​​​​​​ന് ഒ​​​​​​​ട്ടും ശോ​​​​​​​ഷ​​​​​​​ണം സം​​​​​​​ഭ​​​​​​​വി​​​​​​​ക്കാ​​​​​​​തെ എ​​​​​​​ന്നാ​​​​​​​ൽ, കാ​​​​​​​ലോ​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യി യാ​​​​​​​ച​​​​​​​ന​​​​​​​ക​​​​​​​ളും വി​​​​​​​ചി​​​​​​​ന്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ഉ​​​​​​​ൾ​​​​​​​ക്കൊ​​​​​​​ള്ളി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് ഈ ​​​​​​​പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​നാ​​​​​​​ശു​​​​​​​ശ്രൂ​​​​​​​ഷ പു​​​​​​​നഃ​​​​​​​ക്ര​​​​​​​മീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. അ​​​​​​​തി​​​​​​​ലെ ഹൃ​​​​​​​ദ​​​​​​​യം​​​​​​​തൊ​​​​​​​ടു​​​​​​​ന്ന പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന​​​​​​​ക​​​​​​​ൾ ഏ​​​​​​​വ​​​​​​​രു​​​​​​​ടെ​​​​​​​യും മി​​​​​​​ഴി​​​​​​​നി​​​​​​​റ​​​​​​​യ്ക്കും.

"​വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ ഏ​​​​​​​റ്റു​​​​​​​പ​​​​​​​റ​​​​​​​ച്ചി​​​​​​​ൽ വ്യ​​​​​​​ക്തി​​​​​​​പ​​​​​​​ര​​​​​​​വും അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക​​​​​​​വു​​​​​​​മാ​​​​​​​ണ്. സ​​​​​​​ഭ​​​​​​​യാ​​​​​​​ണ് വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ പ്രാ​​​​​​​ഥ​​​​​​​മി​​​​​​​ക ക​​​​​​​ർ​​​​​​​ത്തൃ​​​​​​​ത്വം വ​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.'' (വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ ക​​​​​​​വാ​​​​​​​ടം ന. 10) ​​​​​​​നോ​​​​​​​ന്പും ഉ​​​​​​​പ​​​​​​​വാ​​​​​​​സ​​​​​​​വു​​​​​​​മെ​​​​​​​ല്ലാം ആ​​​​​​​ച​​​​​​​ാരാ​​​​​​​നു​​​​​​​ഷ്ഠാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, കാ​​​​​​​ല​​​​​​​ത്തി​​​​​​​ന്‍റെ ഗ​​​​​​​തി​​​​​​​യി​​​​​​​ൽ ആ​​​​​​​ചാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​ഘോ​​​​​​​ഷ​​​​​​​മാ​​​​​​​യും അ​​​​​​​വ​​​​​​​യി​​​​​​​ൽ​​​​​​​ത​​​​​​​ന്നെ അ​​​​​​​വ​​​​​​​യു​​​​​​​ടെ ആ​​​​​​​ത്മീ​​​​​​​യ​​​​​​​ത ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യും പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​പ്പോ​​​​​​​കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നു​​​​​​​ള്ള​​​​​​​താ​​​​​​​ണ് വ​​​​​​​സ്തു​​​​​​​ത. മൂ​​​​​​​ന്നു​​​​​​​നോ​​​​​​​ന്പ് ഒ​​​​​​​രു അ​​​​​​​നു​​​​​​​ഷ്ഠാ​​​​​​​ന​​​​​​​മാ​​​​​​​ണ്. ആ​​​​​​​ഘോ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളേ​​​​​​​ക്കാ​​​​​​​ൾ, ഉ​​​​​​​പ​​​​​​​വാ​​​​​​​സ​​​​​​​ത്തി​​​​​​​ലൂ​​​​​​​ടെ​​​​​​​യും പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന​​​​​​​യി​​​​​​​ലൂ​​​​​​​ടെ​​​​​​​യും ദൈ​​​​​​​വ​​​​​​​ത്തെ പ്ര​​​​​​​സാ​​​​​​​ദി​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ മ​​​​​​​നു​​​​​​​ഷ്യ​​​​​​​ൻ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന ആ​​​​​​​ത്മ​​​​​​​ന​​​​​​​വീ​​​​​​​ക​​​​​​​ര​​​​​​​ണ യ​​​​​​​ജ്ഞ​​​​​​​മാ​​​​​​​ണ​​​​​​​ത്.

ആ​​​​​​​ധു​​​​​​​നി​​​​​​​ക​​​​​​​മ​​​​​​​നു​​​​​​​ഷ്യ​​​​​​​ന്‍റെ അ​​​​​​​മി​​​​​​​താ​​​​​​​സ്വ​​​​​​​സ്ഥ​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും അ​​​​​​​തി​​​​​​​വൈ​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ത​​​​​​​യു​​​​​​​ടെ​​​​​​​യും ഇ​​​​​​​ട​​​​​​​യി​​​​​​​ൽ ബാ​​​​​​​വൂ​​​​​​​സാ ഒ​​​​​​​രു ശാ​​​​​​​ന്തി​​​​​​​നി​​​​​​​കേ​​​​​​​ത​​​​​​​ന​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന​​​​​​​തി​​​​​​​നു സം​​​​​​​ശ​​​​​​​യ​​​​​​​മി​​​​​​​ല്ല. സ​​​​​​​ഹി​​​​​​​ത ഭാ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​റ്റു​​​​​​​പോ​​​​​​​കു​​​​​​​ന്ന ഇ​​​​​​​ക്കാ​​​​​​​ല​​​​​​​ത്ത് ദൈ​​​​​​​വ​​​​​​​വി​​​​​​​ചാ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും സാ​​​​​​​ഹോ​​​​​​​ദ​​​​​​​ര്യ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും ഒ​​​​​​​ത്തൊ​​​​​​​രു​​​​​​​മ​​​​​​​യു​​​​​​​ടെ​​​​​​​യും ഒ​​​​​​​രു​​​​​​​മി​​​​​​​ച്ചു പ്രാ​​​​​​​ർ​​​​​​​ഥി​​​​​​​ക്ക​​​​​​​ലി​​​​​​​ന്‍റെ​​​​​​​യും പ​​​​​​​ങ്കു​​​​​​​വ​​​​​​​യ്ക്ക​​​​​​​ലി​​​​​​​ന്‍റെ​​​​​​​യും ഒ​​​​​​​രു​​​​​​​മി​​​​​​​ച്ചു ഭ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ​​​​​​​യും സ്നേ​​​​​​​ഹ​​​​​​​ഭാ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ ബാ​​​​​​​വൂ​​​​​​​സാ​​​​​​​യി​​​​​​​ൽ വീ​​​​​​​ണ്ടെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു എ​​​​​​​ന്നു​​​​​​​ള്ള​​​​​​​ത് അ​​​​​​​തി​​​​​​​ന്‍റെ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക​​​​​​​പ്ര​​​​​​​സ​​​​​​​ക്തി വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്നു. മ​​​​​​​ത​​​​​​​സൗ​​​​​​​ഹാ​​​​​​​ർ​​​​​​​ദ​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും നാ​​​​​​​ട്ടു​​​​​​​സ​​​​​​​വി​​​​​​​ശേ​​​​​​​ഷ​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും ധാ​​​​​​​രാ​​​​​​​ളം ഘ​​​​​​​ട​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​തി​​​​​​​ലു​​​​​​​ണ്ട് എ​​​​​​​ന്നു​​​​​​​ള്ള​​​​​​​തും എ​​​​​​​ടു​​​​​​​ത്തു​​​​​​​പ​​​​​​​റ​​​​​​​യേ​​​​​​​ണ്ട​​​​​​​താ​​​​​​​ണ്. ന​​​​​​​ഷ്ട​​​​​​​പ്പെ​​​​​​​ട്ട ന​​​​​​ന്മ​​​​​​ക​​​​​​​ളെ വീ​​​​​​​ണ്ടെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന വ്യ​​​​​​​ക്തി​​​​​​​യും സ​​​​​​​മൂ​​​​​​​ഹ​​​​​​​വും നാ​​​​​​​ടി​​​​​​​നും ലോ​​​​​​​ക​​​​​​​ത്തി​​​​​​​നു മു​​​​​​​ഴു​​​​​​​വ​​​​​​​നും ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന ശാ​​​​​​​ന്തി​​​​​​​യു​​​​​​​ടെ​​​​​​​യും ന​​​​​​ന്മ​​​​​​യു​​​​​​​ടെ​​​​​​​യും ഭാ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നും പ്ര​​​​​​​സ​​​​​​​ക്ത​​​​​​​വും പ്ര​​​​​​​സാ​​​​​​​ദ​​​​​​ക​​​​​​​ര​​​​​​​വു​​​​​​​മാ​​​​​​​ണ്. അ​​​​​​​തി​​​​​​​നാ​​​​​​​ൽ, പൂ​​​​​​​ർ​​​​​​​ണ​​​​​​​മ​​​​​​​ന​​​​​​​​സോ​​​​​​​ടും സ്നേ​​​​​​​ഹ​​​​​​​സ​​​​​​​ഹ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തോ​​​​​​​ടും​​​​​​​കൂ​​​​​​​ടെ ന​​​​​​​മു​​​​​​​ക്ക് ഈ ​​​​​​​ജീ​​​​​​​വ​​​​​​​ന്‍റെ ഉ​​​​​​​റ​​​​​​​വി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ആ​​​​​​​വോ​​​​​​​ളം പാ​​​​​​​നം​​​​​​​ചെ​​​​​​​യ്യാം.

District News

അ​ണു​വി​ട​ തെ​റ്റാ​ത്ത ആചരണ​ങ്ങ​ളു​മാ​യി കു​റ​വി​ല​ങ്ങാ​ട് മൂ​ന്നുനോ​മ്പ് തി​രു​നാ​ളി​ലേ​ക്ക്

കു​റ​വി​ല​ങ്ങാ​ട്: അ​ണു​വി​ട തെ​റ്റാ​ത്ത ആ​ച​ര​ണ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളു​മാ​യി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക മൂ​ന്ന് നോ​മ്പ് തി​രു​നാ​ളി​ന്‍റെ ആ​ത്മീ​യ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക പ്ര​വേ​ശി​ക്കു​ന്നു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​രം​ഭ​മെ​ന്നോ​ണം നാ​ളെ മു​ത​ൽ വി​വി​ധ ക​ര​ക​ളു​ടേ​യും കു​ടും​ബ​ങ്ങ​ളു​ടേ​യും കൂ​ട്ടാ​യ്മ​ക​ൾ ആ​രം​ഭി​ക്കും.

മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ത്ഥാ​ട​ന പ​ള്ളി​യി​ലെ മൂ​ന്നു നോ​മ്പ് തി​രു​നാ​ളെ​ന്നാ​ൽ അ​ണു​വി​ട​തെ​റ്റാ​ത്തെ പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​മാ​ണെ​ന്ന​ത് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​ണ്.

ഒ​ട്ടേ​റെ ദേ​ശ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും കു​റ​വി​ല​ങ്ങാ​ട്ടെ തി​രു​നാ​ൾ പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ അ​വ​കാ​ശി​ക​ളാ​ണ്. ഇ​വ​യി​ൽ ചി​ല​ത് കാ​ല​ക്ര​മ​ത്തി​ൽ നി​ല​ച്ചു​പോ​യെ​ങ്കി​ലും നൂ​റ്റാ​ണ്ടു​ക​ൾ പി​ന്നി​ടു​ന്ന പാ​ര​മ്പ​ര്യ​ങ്ങ​ൾ പേ​റു​ന്ന​വ​രേ​റെ​യാ​ണ്.

പ​ള്ളി​യി​ലെ മൂ​ന്ന് നോ​മ്പ്, പ​ത്താം​തി​യ​തി തി​രു​നാ​ളു​ക​ളി​ൽ തി​രു​സ്വ​രൂ​പ​ങ്ങ​ളെ​ല്ലാം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത് കാ​ളി​കാ​വ് ക​ര​ക്കാ​രാ​ണ്. തി​രു​ആ​ഭ​ര​ണ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും കാ​ളി​കാ​വു​കാ​ർ​ക്കാ​ണ്. മൂ​ന്ന് നോ​മ്പി​ലെ പ്ര​ധാ​ന ദി​ന​മാ​യ ചൊ​വ്വാ​ഴ്ച ക​പ്പ​ൽ സം​വ​ഹി​ക്കു​ന്ന​ത് ക​ട​പ്പൂ​ർ ക​ര​ക്കാ​രാ​ണ്. മൂ​ത്തു​ക്കു​ട​ക​ളെ​ടു​ക്കു​ന്ന​ത് മു​ട്ടു​ചി​റ ക​ണി​വേ​ലി​ൽ കു​ടും​ബ​ക്കാ​രാ​ണ്. കു​റ​വി​ല​ങ്ങാ​ട് ക​ര​ക്കാ​യി അ​വ​കാ​ശ​ങ്ങ​ളും ക​ട​മ​ക​ളും നി​റ​വേ​റ്റു​ന്ന​ത് ക​രോ​ട്ടേ​ക്കു​ന്നേ​ൽ കു​ടും​ബ​ക്കാ​രാ​ണ്.

കാ​ളി​കാ​വ് ക​ര​ക്കാ​ർ​ക്കാ​യി നാ​ളെ​യും വി​ശാ​ല കു​റ​വി​ല​ങ്ങാ​ടി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ക​ട​പ്പൂ​ർ ക​ര​ക്കാ​ർ​ക്കാ​യി 13നും ​മു​ട്ടു​ചി​റ ക​ണി​വേ​ലി​ൽ കു​ടും​ബ​ക്കാ​ർ​ക്കാ​യി 14നും ​ക​രോ​ട്ടേ​ക്കു​ന്നേ​ൽ കു​ടു​ബ​ക്കാ​ർ​ക്കാ​യി 15നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.

എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​നാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ഓ​രോ ദേ​ശ​വും കു​ടും​ബ​ങ്ങ​ളും ന​ട​ത്തേ​ണ്ട ചു​മ​ത​ല​ക​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യും ന​ട​ക്കും.
16ന് ​വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ വോ​ള​ണ്ടി​യ​ർ​മാ​ർ, ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യും 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ള്ളി​യോ​ഗ​പ്ര​തി​നി​ധി​ക​ൾ​ക്കും കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ​ക്കു​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണം ന​ട​ത്തും.
അ​വ​കാ​ശി​ക​ൾ​ക്കാ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് പി​ന്നാ​ലെ പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ സ​ഭൈ​ക്യ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​കും. സ​ഭൈ​ക്യ​വാ​രാ​ച​ര​ണ​ത്തി​ൽ അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രു​ടെ ശ്രാ​ദ്ധ​ത്തെ തു​ട​ർ​ന്നാ​ണ് മൂ​ന്ന് നോ​മ്പ് തി​രു​നാ​ളി​ന് കൊ​ടി​യേ​റു​ന്ന​ത്.

 

District News

കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് പെ​രു​വ​യി​ല്‍ തി​രിതെ​ളി​ഞ്ഞു

പെ​രു​വ: 64-ാമ​ത് കു​റ​വി​ല​ങ്ങാ​ട് ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു പെ​രു​വ​യി​ല്‍ തി​രിതെ​ളി​ഞ്ഞു. പെ​രു​വ ഗ​വ​ണ്‍​മെ​ന്‍റ് വൊക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ക​ലോ​ത്സ​വം മോ​ന്‍​സ് ജോസ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​സ്. ശ​ര​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഗീ​ത സം​വി​ധാ​യ​ക​നും വ​യ​ലി​നി​സ്റ്റു​മാ​യ വി​ഷ്ണു പ്ര​ശാ​ന്ത് ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ക​ലോ​ത്സ​വ സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍സ​ണ്‍ കൊ​ട്ടു​കാ​പ്പള്ളി നി​ര്‍​വ​ഹി​ച്ചു.

മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, കു​റ​വി​ല​ങ്ങാ​ട് എ​ഇ​ഒ സി.​ ജ​യ​ച​ന്ദ്ര​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഏ​ഴി​നു ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം സി.​കെ. ആ​ശ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

District News

കു​റ​വി​ല​ങ്ങാ​ട് യു​വ​ജ​ന​ മ​ഹാ​സം​ഗ​മം വി​ളം​ബ​ര​മാ​യി

കു​റ​വി​ല​ങ്ങാ​ട്: യു​വ​ജ​ന​ങ്ങ​ളു​ടെ സം​ഘ​ശ​ക്തി​യും സം​ഘാ​ട​ക​മി​ക​വും വ്യ​ക്ത​മാ​ക്കു​ന്ന കു​റ​വി​ല​ങ്ങാ​ട് യു​വ​ജ​ന മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ വി​ളം​ബ​രം ന​ട​ന്നു. ഇ​ട​വ​ക കു​ടും​ബ​കൂ​ട്ടാ​യ്മ നേ​തൃ​സ​മ്മേ​ള​ന​ത്തി​ലാ​ണ് സം​ഗ​മ​വി​ളം​ബ​രം ന​ട​ത്തി​യ​ത്.

ഇ​ട​വ​ക എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് യു​വ​ജ​ന​മ​ഹാ​സം​ഗ​മം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഒ​രു​വ​ർ​ഷം നീ​ണ്ട ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം മ​ഹാ​സം​ഗ​മ​ത്തി​ൽ ന​ട​ക്കും.

വി​ളം​ബ​ര​സ​മ്മേ​ള​നം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​ജ​ന​ങ്ങ​ളാ​ണ് സ​ഭ​യു​ടെ ക​രു​ത്തെ​ന്നും യു​വ​ജ​ന​മു​ന്നേ​റ്റം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ആ​ർ​ച്ച്പ്രീ​സ്റ്റ് പ​റ​ഞ്ഞു. സീ​നി​യ​ർ അ​സി.​ വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ വി​ളം​ബ​രം ന​ട​ത്തി.

കു​ടും​ബ​കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡ​ർ ബോ​ബി​ച്ച​ൻ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി.​ വി​കാ​രി​യും എ​സ്എം​വൈ​എം യൂ​ണി​റ്റ് ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത്, ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ, ഫാ. ​തോ​മ​സ് താ​ന്നി​മ​ല​യി​ൽ, സോ​ൺ ലീ​ഡ​ർ ഫാ. ​ഷൈ​ജു പാ​വു​ത്തി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​സ്എം​വൈ​എം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ൻ പൊ​യ്യാ​നി, അ​മ​ല കോ​ച്ചേ​രി, എ​ബി​ൻ സ​ജി, റി​ന്‍റോ സാ​ബു, അ​ല​ൻ ജോ​ബ് കോ​ച്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up