കുറവിലങ്ങാട്: ലോകത്തിലെ വിവിധ സ്ഥലങ്ങളിലും സമയങ്ങളിലും നടന്ന ദൈവമാതൃ പ്രത്യക്ഷീകരണങ്ങളുടെ നേർക്കാഴ്ചയൊരുക്കി മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ എസ്എംവൈഎം യൂണിറ്റ്.
പള്ളിയുടെ വിവിധ ഭാഗങ്ങളിലും പള്ളിമേടയുടെ നടകളിലുമായാണ് വിവിധ മരിയൻ പ്രത്യക്ഷീകരണങ്ങൾ ചിത്രീകരിച്ച് പ്രദർശിപ്പിച്ചിട്ടുള്ളത്. 60 പ്രത്യക്ഷീകരണ ദൃശ്യങ്ങളാണ് മികവോടെ അവതരിപ്പിച്ചിട്ടുള്ളത്. ലോകചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണമായി വിശ്വസിച്ചുപോരുന്ന കുറവിലങ്ങാട്ടെ പ്രത്യക്ഷീകരണത്തിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. ഏറെ പരിചിതമായ ഫാത്തിമ, ലൂർദ്, വേളാങ്കണ്ണി എന്നിങ്ങനെയുള്ള പ്രത്യക്ഷീകരണങ്ങളോടു ചേർന്ന് വർഷം, വിശദാംശങ്ങൾ, വിളിപ്പേര് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരിയുടെ നിർദേശാനുസരണം എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, പ്രസിഡന്റ് അലൻ ജോബ് കോച്ചേരി, ജനറൽ സെക്രട്ടറി റെലൻ ബോബി, വൈസ് പ്രസിഡന്റുമാരായ കെ. ജയ്ൻ ബാബു, ആഗ്നസ് ഐസക്, സെക്രട്ടറി അലൻ സിറിൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യക്ഷീകരണങ്ങളുടെ ദ്യശ്യവത്കരണം നടത്തിയത്.
Tags : nattu vishesham Kuravilangad SMYM