പെരുവയില്‍ നടക്കുന്ന 64-ാത് കുറവിലങ്ങാട് ഉപജില്ലാ സ്കൂള്‍ കലോത്സവം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പെരുവ: 64-ാമത് കുറവിലങ്ങാട് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിനു പെരുവയില്‍ തിരിതെളിഞ്ഞു. പെരുവ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കലോത്സവം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത് അധ്യക്ഷത വഹിച്ചു.
സംഗീത സംവിധായകനും വയലിനിസ്റ്റുമായ വിഷ്ണു പ്രശാന്ത് കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കലോത്സവ സുവനീറിന്റെ പ്രകാശനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി നിര്‍വഹിച്ചു.
മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കുറവിലങ്ങാട് എഇഒ സി. ജയചന്ദ്രന് പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏഴിനു നടക്കുന്ന സമാപനസമ്മേളനം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Tags : Kuravilangad Local News Kottayam Nattuvishesham