x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ർ​​ത്ത് മ​​റി​​യ​​ത്തി​​ന്‍റെ ശൂ​​ന​​യാ​​ത്തി​​രു​​നാള്‍ ഇ​​ന്ന്

വെബ് ഡെസ്ക്
Published: August 15, 2026 12:24 AM IST | Updated: August 15, 2026 12:24 AM IST

കു​​റ​​വി​​ല​​ങ്ങാ​​ട്: കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി​​യു​​ടെ ക​​ല്ലി​​ട്ട തി​​രു​​നാ​​ളും മ​​ർ​​ത്ത് മ​​റി​​യ​​ത്തി​​ന്‍റെ ശൂ​​ന​​യാ​​ത്തി​​രു​​നാ​​ളും ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കും. ആ​​ദ്യ നൂ​​റ്റാ​​ണ്ടി​​ൽ ത​​ന്നെ രൂ​​പം കൊ​​ണ്ട കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ട​​വ​​ക പ​​ള്ളി മു​​ള​​കൊ​​ണ്ടാ​​ണ് നി​​ർ​​മി​​ച്ചി​​രു​​ന്ന​​ത്. പി​​ന്നീ​​ട് പ​​തി​​നാ​​റാം നൂ​​റ്റാ​​ണ്ടി​​ൽ ക​​ല്ലും മ​​ണ​​ലും ഉ​​പ​​യോ​​ഗി​​ച്ച് പ​​ള്ളി ന​​വീ​​ക​​രി​​ച്ചു. ഈ ​​പ​​ള്ളി​​ക്ക് ത​​റ​​ക്ക​​ല്ലി​​ട്ട​​ത് ഗോ​​വ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് അ​​ല​​ക്സി​​സ് ദെ ​​മെ​​നേ​​സി​​സ് ആ​​യി​​രു​​ന്നു. ആ​​ഘോ​​ഷ​​മാ​​യ ത​​റ​​ക്ക​​ല്ലി​​ടീ​​ൽ മാ​​താ​​വി​​ന്‍റെ സ്വ​​ർ​​ഗാ​​രോ​​പ​​ണ തി​​രു​​നാ​​ൾ ദി​​വ​​സ​​ത്തി​​ൽ ആ​​ഘോ​​ഷി​​ക്കു​​ന്നു.

ഇ​​ട​​വ​​ക​​യി​​ലെ സാ​​ന്തോം സോ​​ണി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് തി​​രു​​ന്നാ​​ൾ ആ​​ഘോ​​ഷം. ആ​​ർ​​ച്ച് പ്രീ​​സ്റ്റ് ഫാ. ​​ഡോ. തോ​​മ​​സ് മേ​​നാ​​ച്ചേ​​രി​​യു​​ടെ​​യും സാ​​ന്തോം സോ​​ണ്‍ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മൈ​​ക്കി​​ൾ ചാ​​ത്ത​​ൻ​​കു​​ന്നേ​​ലി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് തി​​രു​​നാ​​ൾ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​രു​​ങ്ങു​​ന്ന​​ത്.
തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ്ര​​ത്യേ​​ക വ​​ണ​​ക്ക​​ത്തി​​നാ​​യി പ്ര​​തി​​ഷ്ഠി​​ക്കു​​ക​​യും തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ തി​​രു​​ശേ​​ഷി​​പ്പ് സം​​വ​​ഹി​​ക്കു​​ക​​യും ചെ​​യ്യും.

തി​​രു​​നാ​​ൾ ദി​​ന​​ത്തി​​ൽ രാ​​വി​​ലെ 5.20ന് ​​തി​​രു​​സ്വ​​രൂ​​പ പ്ര​​തി​​ഷ്ഠ ഫാ. ​​ജോ​​സ​​ഫ് ചൂ​​ര​​ക്ക​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ക്കും. തു​​ട​​ർ​​ന്ന് രാ​​വി​​ലെ 5.30, 7.00, 8:30 എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

രാ​​വി​​ലെ ഏ​​ഴി​​ന്‍റെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​​​യ്ക്കു​​ശേ​​ഷം പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ സ്വാ​​ത​​ന്ത്ര്യ ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ആ​​ർ​​ച്ച്പ്രീ​​സ്റ്റ് ദേ​​ശീ​​യ പ​​താ​​ക​​യു​​യ​​ർ​​ത്തും.
2.45ന് ​​മാ​​ർ​​സ്ലീ​​വാ​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പ് പ്ര​​ത്യേ​​ക പേ​​ട​​ക​​ത്തി​​ൽ നി​​ന്നും പു​​റ​​ത്തെ​​ടു​​ത്ത് പ​​ര​​സ്യ വ​​ണ​​ക്ക​​ത്തി​​ന് പ​​ള്ളി​​യി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. ഫാ. ​​ജോ​​വാ​​നി കു​​റു​​വാ​​ച്ചി​​റ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

4. 30ന് ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന ആ​​ർ​​ച്ച്പ്രീ​​സ്റ്റ് ഫാ. ​​ഡോ. തോ​​മ​​സ് മേ​​നാ​​ച്ചേ​​രി അ​​ർ​​പ്പി​​ക്കും. ഫാ. ​​ഡോ. മാ​​ത്യു ആ​​ല​​പ്പാ​​ട്ടു​​മേ​​ട​​യി​​ൽ തി​​രു​​നാ​​ൾ സ​​ന്ദേ​​ശം ന​​ൽ​​കും.
ആ​​റി​​ന് തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം പ​​ള്ളി​​ക്ക​​വ​​ല​​യി​​ലെ ജൂ​​ബി​​ലി ക​​പ്പേ​​ള​​യി​​ലേ​​ക്ക് ന​​ട​​ക്കും. ജൂ​​ബി​​ലി ക​​പ്പേ​​ള​​യി​​ൽ ഫാ. ​​മൈ​​ക്കി​​ൾ ചാ​​ത്ത​​ൻ​​കു​​ന്നേ​​ലി​​ന്‍റെ മു​​ഖ്യ കാ​​ർ​​മ്മി​​ക​​ത്വ​​ത്തി​​ൽ ല​​ദീ​​ഞ്ഞ്.

തി​​രു​​നാ​​ൾ ദി​​വ​​സം പ​​ര​​ന്പ​​രാ​​ഗ​​ത​​മാ​​യി ന​​ൽ​​കു​​ന്ന അ​​വ​​കാ​​ശ​​ങ്ങ​​ൾ തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ സം​​വ​​ഹി​​ക്കു​​ന്ന കാ​​ളി​​കാ​​വ് ക​​ര​​ക്കാ​​രും കു​​റ​​വി​​ല​​ങ്ങാ​​ട് ക​​ര​​ക്കാ​​ർ​​ക്ക് ന​​ൽ​​കു​​ന്ന അ​​വ​​കാ​​ശ​​ങ്ങ​​ൾ ക​​രോ​​ട്ടേ​​ക്കു​​ന്നേ​​ൽ കു​​ടും​​ബ പ്ര​​തി​​നി​​ധി​​ക​​ളും ആ​​ർ​​ച്ച്പ്രീ​​സ്റ്റി​​ൽ നി​​ന്നും ഏ​​റ്റു​​വാ​​ങ്ങും.

നേ​​ർ​​ച്ച വി​​ത​​ര​​ണ​​ത്തി​​നു ശേ​​ഷം പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ൽ ഗാ​​ന​​മേ​​ള. സോ​​ണ്‍ ലീ​​ഡ​​ർ ബൈ​​ജു പാ​​വു​​ത്തി​​യേ​​ൽ, സെ​​ക്ര​​ട്ട​​റി ജോ​​ളി ടോ​​മി എ​​ണ്ണം​​പ്രാ​​യി​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സാ​​ന്തോം സോ​​ണി​​ലെ യോ​​ഗ പ്ര​​തി​​നി​​ധി​​ക​​ളുടെയും യൂ​​ണി​​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ളുടെയും വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളാ​​ണ് തി​​രു​​നാ​​ളി​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

Tags : Nattuvishesham Districtnews Kuravilangad

Recent News

Corehub Up