Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LakshmiPriya

ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം; അൻസിബ ഹസന്‍റെ പരാതിയിൽ നടപടി

കൊച്ചി: നടി അൻസിബ ഹസനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി പൊലിസിന് നിർദേശം നൽകി.

അശ്ലീല പരാമർശങ്ങളോടെ ലക്ഷ്മി പ്രിയ തന്നെ വ്യക്തിയധിക്ഷേപം നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്ന് കാണിച്ച് അൻസിബ നേരത്തെ പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലിസിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെത്തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.

ആദ്യം സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്‍ദേശം നല്‍കിയത്.

Movies

അ​ൻ​സി​ബ ന​ൽ​കു​ന്ന പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്ക​ല​ല്ല കേ​ര​ള പോ​ലീ​സി​ന്‍റെ ജോ​ലി എ​ന്ന് സ​ർ​ക്കാ​ർ; ആ​ഞ്ഞ​ടി​ച്ച് അ​ൻ​സി​ബ  

ത​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സും സ​ർ​ക്കാ​രും സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി അ​ൻ​സി​ബ ഹ​സ​ൻ. ത​ന്നെ അ​പ​മാ​നി​ച്ച പ്ര​തി​ക​ൾ​ക്കെ​തി​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി കേ​വ​ലം ഒ​രു മാ​ന​ന​ഷ്ട​ക്കേ​സ് മാ​ത്ര​മാ​യാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ൻ​സി​ബ ആ​രോ​പി​ച്ചു. 

ഒ​രു സ്ത്രീ​യെ അ​പ​മാ​നി​ക്കാ​വു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി​യി​ൽ എ​ത്തി​ച്ച് അ​സ​ത്യ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് താ​ൻ പ​രാ​തി ന​ൽ​കി​യ​തെ​ന്നും എ​ന്നാ​ൽ അ​ൻ​സി​ബ ന​ൽ​കു​ന്ന പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്ക​ല​ല്ല കേ​ര​ള പോ​ലീ​സി​ന്‍റെ ജോ​ലി എ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​താ​യും അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കു​ന്നു.

മു​ഖ്യ​മ​ന്ത്രി​യെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​യും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ​യും ടാ​ഗ് ചെ​യ്താ​ണ് അ​ൻ​സി​ബ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

‘‘സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നെ ഏ​ത് തു​ലാ​സി​ലാ​ണ് നി​ങ്ങ​ൾ അ​ള​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം; എ​ങ്കി​ൽ, ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നേ​രി​ടേ​ണ്ടി വ​രു​ന്ന അ​പ​മാ​ന​ങ്ങ​ൾ ക്ഷ​മി​ച്ചു​ക​ള​യാ​ൻ ഞാ​ൻ ത​യാ​റാ​ണ്... 

എ​ന്നെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും, ഒ​രു സ്ത്രീ​യെ അ​പ​മാ​നി​ക്കാ​വു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി​യി​ൽ എ​ത്തി​ച്ച് അ​സ​ത്യ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്‌​ത പ്ര​തി​ക​ൾ​ക്കെ​തി​രെ ഞാ​ൻ പാ​ലാ​രി​വ​ട്ടം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ഈ ​വി​ഷ​യം കേ​വ​ലം ഒ​രു 'മാ​ന​ന​ഷ്ട​ക്കേ​സ്' മാ​ത്ര​മാ​ണ് എ​ന്നാ​ണ് പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്! അ​തി​നൊ​പ്പം, അ​ൻ​സി​ബ ന​ൽ​കു​ന്ന പ​രാ​തി​ക​ൾ അ​ന്വേ​ഷി​ക്ക​ല​ല്ല കേ​ര​ള പോ​ലീ​സി​ന്‍റെ ജോ​ലി എ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​താ​യും അ​റി​യാ​ൻ ക​ഴി​ഞ്ഞു. 

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നെ ഏ​ത് തു​ലാ​സി​ലാ​ണ് നി​ങ്ങ​ൾ അ​ള​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം; എ​ങ്കി​ൽ, ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നേ​രി​ടേ​ണ്ടി വ​രു​ന്ന അ​പ​മാ​ന​ങ്ങ​ൾ ക്ഷ​മി​ച്ചു​ക​ള​യാ​ൻ ഞാ​ൻ ത​യാ​റാ​ണ്.

പ്ര​തി​ക​ളു​ടെ നി​ല​വി​ലെ പ്ര​വൃ​ത്തി എ​ന്‍റെ സ്ത്രീ​ത്വ​ത്തെ​യും വ്യ​ക്തി​ത്വ​ത്തെ​യും അ​ങ്ങേ​യ​റ്റം അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് ബോ​ധ്യ​മു​ള്ള​തി​നാ​ലാ​ണ് ഞാ​ൻ നി​യ​മ​പ​ര​മാ​യി പ​രാ​തി ന​ൽ​കി​യ​ത്. ഇ​നി, അ​ധി​കാ​രി​ക​ൾ കാ​ണു​ന്ന സ്ത്രീ​ക​ൾ​ക്ക് ഇ​ത് അ​പ​മാ​ന​മാ​യി തോ​ന്നു​ന്നി​ല്ലെ​ങ്കി​ൽ, ഞാ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ പേ​രി​ൽ നി​ങ്ങ​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു. 

പ​ക്ഷേ, ഈ ​വി​ഷ​യ​ത്തി​ൽ നീ​തി​തേ​ടി ഏ​ത​റ്റം വ​രെ പോ​കാ​നും ഞാ​ൻ ത​യാ​റാ​ണ്. കാ​ര​ണം, നി​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​ത് എ​ന്‍റെ അ​ന്ത​സി​നെ​യാ​ണ്, എ​ന്‍റെ സ്ത്രീ​ത്വ​ത്തെ​യാ​ണ്. അ​ത് ന​ഷ്‌​ട​പ്പെ​ടു​മ്പോ​ഴു​ള്ള വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​ൾ​ക്ക് മാ​ത്ര​മേ മ​ന​സ്സി​ലാ​കൂ; നി​ങ്ങ​ൾ​ക്ക​ത് മ​ന​സി​ലാ​കി​ല്ല. കാ​ര​ണം, ആ ​വേ​ട്ട​ക്കാ​ർ നി​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തു​വ​രെ നി​ങ്ങ​ൾ സു​ര​ക്ഷി​ത​രാ​ണ​ല്ലോ!

ഒ​ന്നോ​ർ​ക്കു​ക, ഹി​ൽ​പ്പാ​ല​സ് കേ​സി​ലും ക​ട​വ​ന്ത്ര കേ​സി​ലും നി​ങ്ങ​ൾ ഇ​തേ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഒ​ടു​വി​ൽ നി​ങ്ങ​ൾ​ക്ക് ജ​ന​മ​ധ്യ​ത്തി​ൽ നാ​ണം​കെ​ട്ട് നീ​തി ന​ട​പ്പി​ലാ​ക്കേ​ണ്ടി വ​ന്നു. ഈ ​കേ​സി​ലും അ​തി​ൽ​നി​ന്നും വ്യ​ത്യ​സ്‌​ത​മാ​യി ഒ​ന്നും സം​ഭ​വി​ക്കാ​ൻ പോ​കു​ന്നി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​സ​ക​ല ശ​ക്തി​യും നി​ങ്ങ​ൾ പാ​ലാ​രി​വ​ട്ടം കേ​സി​നാ​യി ഉ​പ​യോ​ഗി​ച്ചാ​ലും, അ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് എ​ന്‍റെ സ്ത്രീ​ത്വ​വും നീ​തി​യും ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ചു നി​ൽ​ക്കു​ക ത​ന്നെ ചെ​യ്യും. തീ​ർ​ച്ച.’’–​അ​ൻ​സി​ബ​യു​ടെ വാ​ക്കു​ക​ൾ.

Movies

ല​ക്ഷ്മി​പ്രി​യെ സം​ര​ക്ഷി​ക്കാ​ൻ ശ്വേ​ത​യും ആ ​പ്ര​മു​ഖ ന​ട​നു​മു​ണ്ട്, ടി​നി വെ​റും ടൂ​ൾ: അ​ൻ​സി​ബ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​യു​ന്നു

അ​ൻ​സി​ബ ഹ​സ​ൻ ടി​നി ടോ​മി​നും ല​ക്ഷ്മി​പ്രി​യ​യ്ക്കും എ​തി​രെ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് അ​ൻ​സി​ബ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ഫി​ർ​ദോ​സ്.

അ​ൻ​സി​ബ​യു​ടെ പ​രാ​തി​ക​ൾ ആ​ദ്യം ത​ള്ളി​ക്ക​ള​യാ​നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ച​തെ​ന്നും എ​ന്നാ​ൽ ശ​ക്ത​മാ​യ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ടി​നി ടോ​മി​നെ​തി​രെ എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ല​ക്ഷ്മി​പ്രി​യ​യ്ക്കൊ​പ്പം ശ്വേ​ത മേ​നോ​നും മ​റ്റൊ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വാ​യ സി​നി​മ ന​ട​ൻ കൂ​ടി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു ഓ​ൺ​ലൈ​ൻ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

‘‘ന​ട​ൻ ടി​നി ടോ​മി​നെ​തി​രെ അ​ൻ​സി​ബ ഹ​സ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് എ​ടു​ക്കാ​ൻ ഇ​പ്പോ​ൾ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. യ​ഥാ​ർ​ഥ​ത്തി​ൽ ടി​നി ടോ​മി​നെ​തി​രാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ൻ​സി​ബ ന​ൽ​കി​യ കേ​സ് പോ​ലീ​സ് ക​ഴ​മ്പി​ല്ല എ​ന്നു​പ​റ​ഞ്ഞ് ത​ള്ളി​ക്ക​ള​ഞ്ഞ​താ​യി​രു​ന്നു. 

അ​ൻ​സി​ബ​യെ​യും ടി​നി ടോ​മി​നെ​യും മ​റ്റു പ​ല​രെ​യും വി​ളി​ച്ച് മൊ​ഴി എ​ടു​ത്തി​രു​ന്നു. എ​ന്നി​ട്ടും ഒ​രു എ​ഫ് ഐ ​ആ​ർ പോ​ലും റ​ജി​സ്റ്റ​ർ ചെ​യ്യാ​തെ കേ​സ് ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു. 

അ​ന്വേ​ഷി​ക്കു​ക പോ​ലും ചെ​യ്യാ​തെ എ​ങ്ങ​നെ​യാ​ണ് ക​ഴ​മ്പി​ല്ല എ​ന്ന് മ​ന​സ്സി​ലാ​കു​ന്ന​ത്.  അ​തി​നു​ശേ​ഷ​മാ​ണ് ഞ​ങ്ങ​ൾ  കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​പ്പോ​ൾ കേ​സി​ൽ എ​ഫ്.​ഐ.​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​നി എ​ഫ്.​ഐ.​ആ​ർ ഇ​ടേ​ണ്ട​ത്. അ​വി​ടെ​യാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ.  

യൂ​ട്യൂ​ബി​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും അ​നാ​വ​ശ്യ​വും മോ​ശ​വു​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തി​നെ​തി​രെ​യും ല​ക്ഷ്മി​പ്രി​യ​യ്ക്ക് എ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 

അ​ൻ​സി​ബ​യു​ടെ പ​രാ​തി​ക്ക് മ​റു​പ​ടി​യാ​യി ക​മ്മി​ഷ​ണ​ർ ഇ​പ്പോ​ൾ ഒ​രു അ​റി​യി​പ്പ് ത​ന്നി​ട്ടു​ണ്ട്. അ​താ​യ​ത്, എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ എ.​സി.​പി​ക്ക് ഈ ​പ​രാ​തി ഫോ​ർ​വേ​ഡ് ചെ​യ്തി​ട്ടു​ണ്ട് എ​ന്ന്. 

മു​ൻ​പ് പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലാ​യി​രു​ന്ന അ​ന്വേ​ഷ​ണം അ​വി​ടു​ന്ന് മാ​റ്റി ഇ​പ്പോ​ൾ എ.​സി.​പി​ക്ക് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ മെ​യി​ൽ കോ​പ്പി ഞ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ​ഞ​ങ്ങ​ൾ പ​രാ​തി കൊ​ടു​ത്തി​ട്ടും അ​വ​ർ ആ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​പ്പോ​ൾ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ൽ നി​ന്നും മാ​റ്റി എ​റ​ണാ​കു​ളം എ.​സി.​പി​യു​ടെ പ​രി​ധി​യി​ലേ​ക്ക് അ​ത് വ​ന്നി​ട്ടു​ണ്ട്. ഇ​നി​യി​പ്പോ​ൾ അ​വി​ടെ​യാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ. അ​വ​ർ കേ​സ് എ​ടു​ക്കു​മോ ഇ​ല്ല​യോ എ​ന്ന് ക​ണ്ട​റി​യ​ണം. 

ല​ക്ഷ്മി​പ്രി​യ​യ്ക്കും വ​നി​താ എ​സ് ഐ​ക്കും എ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ ശ​നി​യാ​ഴ്ച​ത്തേ​ക്ക് അ​ൻ​സി​ബ​യു​ടെ സ്റ്റേ​റ്റ്മെ​ന്റ് എ​ടു​ക്കാ​ൻ വ​ച്ചി​രി​ക്കു​ക​യാ​ണ്. നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ള​രെ പോ​സി​റ്റീ​വാ​യ ഒ​രു സ​മീ​പ​ന​മാ​ണ് കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള​ത്.

എ​ന്തി​രു​ന്നാ​ലും അ​തി​ലൊ​രു പ​ബ്ലി​ക് സ​ർ​വ​ന്‍റ് (പോ​ലീ​സു​കാ​രി) കൂ​ടി പ്ര​തി​യാ​യി​ട്ടു​ള്ള​തു​കൊ​ണ്ട്, അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കാം കോ​ട​തി കൃ​ത്യ​ത . എ​ന്താ​ണ് പ്രൊ​സീ​ഡിം​ഗ്സ് വ​രു​ന്ന​ത് എ​ന്ന് കാ​ണാ​ൻ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്.

അ​ൻ​സി​ബ ന​ൽ​കു​ന്ന പ​രാ​തി​ക​ളൊ​ക്കെ പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്ന​തി​നു പി​ന്നി​ൽ വ്യ​ക്ത​മാ​യ ഒ​രു സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​ണ്ട്. ടി​നി ടോം ​അ​ങ്ങ​നെ​യു​ള്ള ആ​ള​ല്ലെ​ന്ന് ന​മു​ക്ക​റി​യാം, പ​ക്ഷേ അ​യാ​ൾ ഇ​വി​ടെ​യൊ​രു ടൂ​ൾ  മാ​ത്ര​മാ​ണ്.

എ​ഫ്ഐ​ആ​ർ പോ​ലും ഇ​ടാ​ൻ അ​വ​ർ ത​യാ​റാ​കു​ന്നി​ല്ല. കാ​ര​ണം എ​ഫ്.​ഐ.​ആ​ർ ഇ​ട്ടാ​ൽ ന​മു​ക്ക് ചോ​ദ്യം ചെ​യ്യാ​ൻ പ​റ്റും. ഇ​തി​ന് പി​ന്നി​ൽ ശ്വേ​ത മേ​നോ​ൻ, രാ​ഷ്ട്രീ​യ പ്ര​മു​ഖ​നു​മാ​യ സൂ​പ്പ​ർ ന​ട​ൻ തു​ട​ങ്ങി​യ വ​ലി​യൊ​രു ടീം ​ത​ന്നെ​യു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ല ര​ഹ​സ്യ​ങ്ങ​ളും പു​റ​ത്തു​വ​രും. ഇ​വ​ർ​ക്കു വേ​ണ്ടി​യാ​ണ് ഇ​വ​രൊ​ക്കെ സം​സാ​രി​ക്കു​ന്ന​ത്. ടി​നി ടോ​മും ല​ക്ഷ്മി​പ്രി​യ​യും ര​ണ്ട് രാ​ഷ്ട്രീ​യ ചേ​രി​യി​ലു​ള്ള​വ​രാ​ണ്. ല​ക്ഷ്മി​പ്രി​യ​യെ എ​ന്തി​നാ​ണ് പൊ​ലീ​സ് സം​ര​ക്ഷി​ക്കു​ന്ന​ത്? അ​തി​ന് പി​ന്നി​ൽ വ്യ​ക്ത​മാ​യ താ​ല്പ​ര്യ​ങ്ങ​ളു​ണ്ട്

പ​ല​രും വി​ചാ​രി​ക്കു​ന്ന​ത് ഇ​ത് കോ​ൺ​ഗ്ര​സി​ന്‍റെ പോ​ലീ​സാ​ണെ​ന്നോ അ​ല്ലെ​ങ്കി​ൽ ഭ​രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പോ​ലീ​സാ​ണെ​ന്നോ ഒ​ക്കെ​യാ​ണ്. മു​ൻ​പ് പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ച്ചി​രു​ന്ന സ​മ​യ​ത്തും എ​നി​ക്ക് നേ​രി​ട്ട് അ​നു​ഭ​വ​മു​ള്ള കാ​ര്യ​മാ​ണി​ത്. ഞാ​ൻ 'കേ​ര​ള സ്റ്റോ​റി' സി​നി​മ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ ക​മ്മി​ഷ​ണ​ർ ഓ​ഫി​സി​ൽ പോ​യ​പ്പോ​ൾ, അ​വി​ടെ​യി​രു​ന്ന ഒ​രു വ​നി​താ പോ​ലീ​സു​കാ​രി എ​ന്നോ​ട് ചോ​ദി​ച്ച​ത് 'ആ ​സി​നി​മ​യി​ൽ എ​ന്താ​ണ് തെ​റ്റ്, അ​ത​ല്ലേ ഇ​വി​ടെ ന​ട​ക്കു​ന്ന​ത്' എ​ന്നാ​ണ്. അ​ന്ന് ഭ​രി​ക്കു​ന്ന​ത് പി​ണ​റാ​യി​യാ​ണ്, പ​ക്ഷേ അ​തേ ഓ​ഫി​സാ​ണ് ഇ​പ്പോ​ഴും റ​ൺ ചെ​യ്യു​ന്ന​ത്. 

പാ​ലാ​രി​വ​ട്ട​ത്ത് പ​രാ​തി ന​ൽ​കി​യ സ​മ​യ​ത്ത് അ​ൻ​സി​ബ നേ​രി​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ആ ​റീ​ൽ ഇ​റ​ങ്ങി​യ ഉ​ട​നെ​യാ​യി​രു​ന്നു അ​ത്.

യൂ​ട്യൂ​ബി​ൽ വി​ഡി​യോ അ​ടു​ത്ത ദി​വ​സം വൈ​കി​ട്ട് നാ​ല് മ​ണി​ക്ക് റി​ലീ​സ് ചെ​യ്യാ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്തു വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് വ​ലി​യ ദോ​ഷം ചെ​യ്യു​മെ​ന്നും ചെ​ന്നി​ത്ത​ല​യോ​ട് അ​ൻ​സി​ബ പ​റ​ഞ്ഞു.

‘‘ഞാ​ൻ വി​ളി​ച്ച് പ​റ​യാം, എ​ഫ്.​ഐ.​ആ​ർ ഇ​ടാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാം’’​എ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. അ​ദ്ദേ​ഹം വി​ളി​ച്ച് പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ 10 മി​നി​റ്റി​നു​ള്ളി​ൽ എ​സ്.​എ​ച്ച്.​ഒ അ​ൻ​സി​ബ​യെ തി​രി​ച്ചു​വി​ളി​ച്ച് കേ​സെ​ടു​ക്കു​ന്നു​ണ്ട് എ​ന്ന് അ​റി​യി​ക്കു​ക​യും ഒ​രു പേ​പ്പ​ർ അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.  

പ​ക്ഷേ പി​ന്നീ​ട് അ​വ​ർ ക​ളി മാ​റ്റി, ഇ​ത് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​ണ് 14 ദി​വ​സം ക​ഴി​ഞ്ഞി​ട്ടേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്ന് പ​റ​ഞ്ഞ് നീ​ട്ടി​ക്കൊ​ണ്ടു​പോ​യി. 

ഇ​തി​നി​ട​യി​ൽ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​സി​പി​യെ വി​ളി​ച്ച് സം​സാ​രി​ച്ചു, ന​ട​ൻ സി​ദ്ദീ​ഖ് വി​ളി​ച്ച് സം​സാ​രി​ച്ചു. ഇ​വ​രൊ​ക്കെ ഇ​ട​പെ​ട്ട​പ്പോ​ഴും പൊ​ലീ​സ്‌  പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഒ​തു​ക്കാ​ൻ നോ​ക്കു​ക​യാ​ണ്. ​വി​സി​ബി​ൾ ആ​യ ഒ​രു ഒ​ഫ​ൻ​സ് ന​ട​ന്നി​ട്ടും പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം എ​ന്ന് പ​റ​ഞ്ഞ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ശു​ദ്ധ​മാ​യ രാ​ഷ്ട്രീ​യ​ക്ക​ളി​യാ​ണ്. 

എ​ന്ത് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തേ​ണ്ട​ത്? ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ മ​റ്റു​ള്ള​വ​രോ വി​ളി​ച്ച് പ​റ​ഞ്ഞി​ട്ടും കേ​സ് മു​ന്നോ​ട്ട് പോ​കാ​ത്ത​ത് പോ​ലീ​സി​ന്‍റെ രാ​ഷ്ട്രീ​യ മ​നോ​ഭാ​വം കൊ​ണ്ടാ​ണ്. ഇ​തി​നെ​തി​രെ അ​ൻ​സി​ബ മീ​ഡി​യ​യി​ൽ ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്, പ​രാ​തി​യു​മാ​യി വ​രു​ന്ന സ്ത്രീ​ക​ളു​ടെ ജാ​തി​യും മ​ത​വും നോ​ക്കി​യ​ല്ല പോ​ലീ​സ് കേ​സ് എ​ടു​ക്കേ​ണ്ട​ത്, ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ഫ്.​ഐ.​ആ​ർ ഇ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം, അ​താ​ണ് നി​യ​മം. ചി​ല​പ്പോ​ൾ പോ​ലീ​സ് ര​ണ്ടു മൂ​ന്നു ദി​വ​സം വൈ​കി​ച്ചേ​ക്കാം. പ​രാ​തി​ക്കാ​ർ വീ​ണ്ടും പ​രാ​തി​യു​മാ​യി പോ​കി​ല്ലെ​ന്ന ധാ​ര​ണ​യി​ലാ​ണ് പോ​ലീ​സ് പ​ല​പ്പോ​ഴും ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.

പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലും ന​മ്മ​ൾ വ​ലി​യ നീ​തി പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞാ​ൽ ഞ​ങ്ങ​ൾ നേ​രി​ട്ട് കോ​ട​തി​യി​ൽ പ്രൈ​വ​റ്റ് കേ​സ് ഫ​യ​ൽ ചെ​യ്യും. കോ​ട​തി നേ​രി​ട്ട് അ​ന്വേ​ഷി​ക്കു​ന്ന​തി​ലാ​ണ് ഞ​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യും ഹോ​പ്പു​മു​ള്ള​ത്. അ​ത് എ​ങ്ങ​നെ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ന​ന്നാ​യ​റി​യാം.

ഇ​ത്ര​യും വ​ലി​യ മീ​ഡി​യ പ​ബ്ലി​സി​റ്റി​യു​ള്ള ഒ​രു കേ​സി​ൽ പോ​ലും ഇ​വ​ർ ഇ​ത്ര​യും ധൈ​ര്യം കാ​ണി​ച്ച് നീ​തി നി​ഷേ​ധി​ക്കു​മ്പോ​ൾ, ഒ​രു സാ​ധാ​ര​ണ പെ​ൺ​കു​ട്ടി​യു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും? അ​വ​ർ എ​ന്ത് ധൈ​ര്യ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി​ച്ചെ​ല്ലും?

അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​ൻ​സി​ബ വി​ട്ടു​കൊ​ടു​ക്കാ​തെ ഈ ​പോ​രാ​ട്ടം തു​ട​രു​ന്ന​ത്. ഈ ​പോ​രാ​ട്ടം അ​ൻ​സി​ബ​യ്ക്ക് വേ​ണ്ടി മാ​ത്ര​മ​ല്ല, നാ​ളെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഒ​രു സ്ത്രീ​ക്കും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ല, എ​ല്ലാ പെ​ൺ​കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി​യാ​ണ് ഈ ​പോ​രാ​ട്ടം.’’

Movies

ഞാ​ൻ മ​രി​ച്ചാ​ൽ ഈ ​ന​ടി​മാ​ർ എ​ന്‍റെ ശ​വം പോ​ലും കാ​ണാ​ൻ വ​ര​രു​ത്: അ​മ്മ​യി​ൽ നി​ന്നും അം​ഗ​ത്വം രാ​ജി​വ​ച്ച് ല​ക്ഷ്മി​പ്രി​യ

താ​രം​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ നി​ന്നും രാ​ജി​വ​ച്ച് ന​ടി ല​ക്ഷ്മി​പ്രി​യ.
‘അ​മ്മ’​യു​ടെ ഔ​ദ്യോ​ഗി​ക വാ​ട്ട്സാ​പ്പ് ഗ്രൂ​പ്പി​ല്‍ വൈ​കാ​രി​ക​മാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ചാ​യി​രു​ന്നു രാ​ജി പ്ര​ഖ്യാ​പ​നം.

ത​ന്‍റെ രാ​ജി മു​തി​ര്‍​ന്ന അം​ഗ​മാ​യ ശ്രീ​മ​തി കാ​ല​ടി ഓ​മ​ന, പൊ​ന്ന​മ്മ ബാ​ബു, ഉ​ഷ ആ​ല​പ്പു​ഴ എ​ന്നി​വ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്നും ഇ​വ​രെ​ല്ലാം ജീ​വി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് താ​ന്‍ മ​രി​ക്കു​ന്ന​തെ​ങ്കി​ല്‍ ത​ന്‍റെ ശ​വം കാ​ണാ​ന്‍ പോ​ലും ആ​രും വ​ര​രു​തെ​ന്നും അ​വ​ര്‍ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ത​ന്നെ സ്‌​നേ​ഹി​ക്കു​ന്ന ഏ​താ​നും പേ​രു​ണ്ട്. ബാ​ക്കി ഉ​ള്ള​വ​ര്‍ ഈ ​പ​ടി ക​ട​ന്ന് വ​ര​രു​തെ​ന്നും ന​ടി പ​റ​യു​ന്നു.

‘‘ഞാ​ന്‍ ‘അ​മ്മ’ സം​ഘ​ട​ന​യി​ലെ അം​ഗ​ത്വം ത​ന്നെ രാ​ജി വ​ച്ചി​രി​ക്കു​ന്നു. എ​ന്‍റെ രാ​ജി മു​തി​ര്‍​ന്ന അം​ഗ​മാ​യ ശ്രീ​മ​തി കാ​ല​ടി ഓ​മ​ന, പൊ​ന്ന​മ്മ ബാ​ബു, ഉ​ഷ ആ​ല​പ്പു​ഴ എ​ന്നി​വ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്നു. ഒ​രു അ​ഭ്യ​ര്‍​ഥ​ന​യു​ണ്ട്, നി​ങ്ങ​ള്‍ ജീ​വി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ് ഞാ​ന്‍ മ​രി​ക്കു​ന്ന​ത് എ​ങ്കി​ല്‍ എ​ന്‍റെ ശ​വം കാ​ണാ​ന്‍ പോ​ലും ഒ​രു​ത്ത​രും വ​ര​രു​ത്.

60 വ​യ​സ് വ​രെ ഞാ​ന്‍ ജീ​വി​ച്ചി​രു​ന്നാ​ല്‍ എ​നി​ക്ക് ല​ഭി​ച്ചേ​ക്കാ​വു​ന്ന പെ​ന്‍​ഷ​ന്‍ എ​നി​ക്ക് വേ​ണ്ട. ഇ​ന്‍​ഷു​റ​ന്‍​സ് വേ​ണ്ട. റീ​ത്ത് വേ​ണ്ട. അ​നു​ശോ​ച​നം ഒ​ട്ടു​മേ വേ​ണ്ട…….. എ​ന്നെ സ്‌​നേ​ഹി​ക്കു​ന്ന ഏ​താ​നും പേ​രു​ണ്ട്. ബാ​ക്കി ഉ​ള്ള​വ​ര്‍ ഈ ​പ​ടി ക​ട​ന്ന് വ​ര​രു​ത്. ന​ന്ദി’’, രാ​ജി​ക്ക​ത്തി​ല്‍ ല​ക്ഷ്മി​പ്രി​യ പ​റ​യു​ന്നു.

നേ​ര​ത്തെ മു​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ​യും ‘അ​മ്മ’​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നെ​തി​രെ​യും ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന  ല​ക്ഷ്മി​പ്രി​യ രം​ഗ​ത്തു വ​ന്നി​രു​ന്നു. ശ്വേ​താ മേ​നോ​ന്‍റെ രാ​ജി പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് താ​നും സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വം രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് ല​ക്ഷ്മി​പ്രി​യ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ പ​റ​യു​ന്ന​ത് മാ​ത്ര​മാ​ണ് പ​ല​രും വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും സം​ഘ​ട​ന​യി​ൽ ത​ങ്ങ​ൾ വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ത​ങ്ങ​ളു​ടെ ഭ​ര​ണ​സ​മി​തി സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ളെ ചൊ​ല്ലി മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു​രാ​ജ്, സി​ദ്ധി​ഖ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ല​ക്ഷ്മി​പ്രി​യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം.

Movies

നാ​ക്കി​നു മാ​ത്രം ആ​രോ​ഗ്യ​മു​ള്ള മ​ല​യാ​ള​സി​നി​മ​യി​ലെ മു​തു​വാ​ൻ​മാ​ർ; എ​ല്ലാ​വ​ർ​ക്കും പ​ണി കൊ​ടു​ക്കു​മെ​ന്ന് ല​ക്ഷ്മി​പ്രി​യ  

യൂ​ട്യൂ​ബി​ലൂ​ടെ ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ന​ടി ല​ക്ഷ്മി​പ്രി​യ.

യൂ​ട്യു​ബേ​ഴ്സി​നൊ​പ്പം ത​ന്നെ ഒ​രു​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ൽ എ​ന്തോ ആ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞു ന​ട​ക്കു​ന്ന ചി​ല കി​ഴ​വ​ൻ​മാ​രും ത​നി​ക്കെ​തി​രെ വീ​ഡി​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും ല​ക്ഷ്മി​പ്രി​യ പ​റ​യു​ന്നു.

ല​ക്ഷ്മി​പ്രി​യ​യു​ടെ കു​റി​പ്പ് വാ​യി​ക്കാം

‘‘മം​ഗ​ല​ശ്ശേ​രി നീ​ല​ക​ണ്ഠ​ൻ സ്ത്രീ ​വേ​ർ​ഷ​ൻ. കാ​ളി വീ​ട്ടി​ൽ ല​ക്ഷ്മി പ്രി​യ. മ​ദ്യ​പാ​നം, ചീ​ട്ടു​ക​ളി, ഗു​ണ്ടാ​യി​സം. മ​ദ്യ​പി​ക്കാ​നു​ള്ള ക​രി​ക്ക് വെ​ട്ടി എ​ടു​ക്കാ​ൻ മാ​ത്രം അ​ഞ്ച് ഏ​ക്ക​ർ തെ​ങ്ങി​ൻ തോ​പ്പ് വാ​ങ്ങി ഇ​ട്ടി​രി​ക്കു​ന്നു... ന​ർ​ത്ത​ക​ൻ​മാ​രെ കൊ​ണ്ട് വ​ര​ണം, അ​വ​രെ നൃ​ത്തം ചെ​യ്യു​മ്പോ ക​ളി​യാ​ക്ക​ണം, അ​വ​ർ ചി​ല​ങ്ക വ​ലി​ച്ച് മു​ഖ​ത്തേ​ക്ക് എ​റി​യ​ണം. 20 ല​ക്ഷ​വും നാ​ല്പ​തു ല​ക്ഷ​വും ചു​മ്മാ പ​റ്റി​ക്ക​ണം , ന്നി​ട്ട് അ​തി​നും തെ​ങ്ങി​ൻ തോ​പ്പ് വാ​ങ്ങ​ണം.

ആ ​പു​തി​യ തോ​ട്ട​ത്തി​ൽ വ​ച്ച് ജീ​വി​ക്കാ​ൻ ഒ​രു നി​വ​ർ​ത്തി​യു​മി​ല്ലാ​ത്ത അ​വ​ന്‍റെ​യൊ​ക്കെ അ​മ്മ​മാ​രെ ഉ​ൾ​പ്പെ​ടെ അ​പ​രാ​ദം മാ​ത്രം പ​റ​ഞ്ഞു ജീ​വി​ക്കു​ന്ന യൂ​ട്യൂ​ബ​ർ മാ​രെ വി​ളി​ച്ച് ഒ​രു പാ​ർ​ട്ടി കൊ​ടു​ക്ക​ണം. ന​ല്ല ക​ശു​മാ​വി​ൻ വാ​റ്റ് ഇ​ള​നീ​രൊ​ഴി​ച്ചു കൊ​ടു​ക്ക​ണം. ന്നി​ട്ട് ന്‍റെ ഗു​ണ്ട​ക​ളെ കൊ​ണ്ട് ത​ല്ലി ന​ടു ഒ​ടി​ക്ക​ണം. ദാ​രി​ക​ന്‍റെ ശി​ര​സ് പി​ള​ർ​ന്ന​ത് പോ​ലെ അ​ല്ല മ​ക്ക​ളേ, ജ​രാ​സ​ന്ധ​നെ ഒ​രു കാ​ലി​ൽ പി​ടി​ച്ചു മ​റ്റേ​ക്കാ​ൽ വ​ലി​ച്ചു കീ​റി ത​ല തി​രി​ച്ചി​ട്ട ഭീ​മ​സേ​ന​നെ പോ​ലെ! 

പോ​യി പ​ണി​യെ​ടു​ത്തു ജീ​വി​ക്കെ​ടാ..... ജീ​വി​പ്പി​ക്കും....​എ​ന്‍റെ തെ​ങ്ങി​ൻ തോ​പ്പി​ൽ നി​ന്നെ​യൊ​ക്കെ തൂ​മ്പാ എ​ടു​ത്ത് കി​ള​യ്ക്കാ​ൻ നി​ർ​ത്തും ഞാ​ൻ. നി​ന്നെ​യൊ​ക്കെ പ​ണി​യെ​ടു​ത്തു ത​ന്നെ ജീ​വി​പ്പി​ക്കും. ഒ​രു​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ൽ എ​ന്തോ ആ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞു ന​ട​ക്കു​ന്ന ചി​ല കി​ഴ​വ​ൻ​മാ​രും ഉ​ണ്ട്. നാ​ക്കി​നു മാ​ത്രം ആ​രോ​ഗ്യ​മു​ള്ള മു​തു​വാ​ൻ​മാ​ർ. മ​ക്ക​ളെ ഒ​ന്നും ചെ​റു​പ്പ​ത്തി​ൽ പ​ണി​യെ​ടു​ത്തു നോ​ക്കി കാ​ണൂ​ല്ല. വ​യ​സ് ആ​യ​പ്പോ​ൾ അ​വ​രും തി​രി​ഞ്ഞു നോ​ക്കി​ല്ല. അ​പ്പോ ക​ണ്ണി​ൽ ക​ണ്ട​ത് പോ​ലെ ജീ​വി​ത​ത്തി​ൽ ഇ​ന്ന് വ​രെ ക​ണ്ടി​ട്ട് പോ​ലും ഇ​ല്ലാ​ത്ത ആ​ളു​ക​ളെ പ്ര​ത്യേ​കി​ച്ച് പെ​ണ്ണു​ങ്ങ​ളെ​പ്പ​റ്റി എ​ന്ത് അ​പ​രാ​ദ​വും പ​റ​യും. അ​വ​ന്മാ​ർ​ക്കും പ​ണി കൊ​ടു​ക്കും. എ​ഴീ​ച്ചു നി​ൽ​ക്കാ​ൻ ജീ​വ​നി​ല്ല​ല്ലോ? വ​ല്ല ലോ​ട്ട​റി​യോ ഉ​പ്പ് സോ​ഡ​യോ വി​ൽ​ക്ക​ട്ടെ.

നീ​ല​ക​ണ്ഠ​നാ പ​റ​യു​ന്ന​ത്. അ​ല്ല, കാ​ളി വീ​ട്ടി​ൽ ല​ക്ഷ്മി പ്രി​യ​യാ​ണ് പ​റ​യു​ന്ന​ത്. ഓ​ടെ​ടാ

N: B ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ത​ന്നെ ഇ​ൻ​ഫോ​പാ​ർ​ക്ക്‌ സൈ​ബ​ർ സെ​ൽ വി​ഭാ​ഗ​ത്തി​ൽ പ​രാ​തി കൊ​ടു​ക്കു​ക​യും ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം സ്റ്റേ​റ്റ്മെ​ന്‍റ് എ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​ന്നും ര​ണ്ടു​മ​ല്ല, 93 വീ​ഡി​യോ​ക​ൾ അ​വ​യു​ടെ ലി​ങ്കു​ക​ൾ, ത​മ്പ് ലൈ​ൻ സ്ക്രീ​ൻ ഷോ​ട്ട് ക​ൾ ഇ​വ പെ​ൻ​ഡ്രൈ​വി​ൽ കൊ​ടു​ത്തി​ട്ടു​ണ്ട്. വീ​ര​വാ​ദം പ​റ​ഞ്ഞി​രു​ന്ന​വ​ർ ചി​ല​രൊ​ക്കെ വീ​ഡി​യോ ഹൈ​ഡ് ചെ​യ്ത് ഓ​ടി​യി​ട്ടും ഉ​ണ്ട്.

എ​ന്നാ​ൽ കേ​ര​ള പോ​ലീ​സി​നെ എ​നി​ക്ക് ന​ല്ല വി​ശ്വാ​സ​മു​ണ്ട്. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം കാ​ണാം. എ​ന്‍റെ പോ​രാ​ട്ടം ഇ​വ​ന്മാ​ർ വീ​ഡി​യോ ചെ​യ്യു​ന്ന മു​ഴു​വ​ൻ സ്ത്രീ​ക​ൾ​ക്കും വേ​ണ്ടി​യാ​ണ്. ഞാ​നും നി​ങ്ങ​ളു​മൊ​ക്കെ ജോ​ലി ചെ​യ്താ​ണ് ജീ​വി​ക്കു​ന്ന​ത്. അ​വ​രും പോ​യി പ​ണി എ​ടു​ത്ത് ജീ​വി​ക്ക​ട്ടെ, പ​ര​ദൂ​ഷ​ണം പ​റ​യാ​തെ.

 

Kerala

ലക്ഷ്മിപ്രിയക്കെതിരായ അന്‍സിബയുടെ പരാതി: പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കും എതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

പോലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്നും അന്‍സിബ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. അന്‍സിബയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി സംഭവത്തില്‍ പോലീസിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മേയ് 11ന് ആണ് ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ അന്‍സിബ പരാതി നല്‍കിയത്. ഇതുവരെയായിട്ടും പോലീസ് എഫ്‌ഐആര്‍ പോലും തയാറാക്കിയില്ലെന്നും ഹര്‍ജിയിലുണ്ട്. അതേസമയം നടന്‍ ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിന്‍റെയും അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോന്‍റെയും മൊഴി കടവന്ത്ര പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തി, ജിഹാദി എന്നു വിളിച്ചുവെന്നാണ് അന്‍സിബയുടെ പരാതി. എന്നാല്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് അന്‍സിബയുടെ പരാതി എന്നും പരാതി അടിസ്ഥാനഹരിതമാണ് എന്നുമായിരുന്നു ടിനി ടോമിന്‍റെ മറുപടി.

Movies

പെ​രു​മ്പാ​വൂ​രി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി ല​ക്ഷ്മി​പ്രി​യ​ക്ക് വോ​ട്ടി​ല്ല,  

പെ​രു​മ്പാ​വൂ​രി​ലെ ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി ന​ടി ല​ക്ഷ്മി​പ്രി​യ​യ്ക്ക് വോ​ട്ടി​ല്ല. തൃ​പ്പൂ​ണി​ത്തു​റ ക​രി​ങ്ങാ​ച്ചി​റ​യി​ലാ​ണ് നി​ല​വി​ല്‍ ല​ക്ഷ്മി​പ്രി​യ​യു​ടെ താ​മ​സം. ഇ​വി​ട​ത്തെ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ല​ക്ഷ്മി പ്രി​യ​യു​ടെ പേ​രി​ല്ലെ​ന്ന സ്ഥി​രീ​ക​ര​ണ​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

തൃ​ക്കാ​ക്ക​ര​യി​ല്‍ ഫ്‌​ളാ​റ്റു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ത്തും പേ​ര് വി​വ​ര​ങ്ങ​ള്‍ ലി​സ്റ്റി​ലി​ല്ല എ​ന്നാ​ണ് വി​വ​രം. തു​ട​ര്‍​ന്ന് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ല​ക്ഷ്മി​പ്രി​യ​യു​ടെ റോ​ഡ് ഷോ ​റ​ദ്ദാ​ക്കി.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ് റോ​ഡ് ഷോ ​റ​ദ്ദാ​ക്കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സാ​ബു എം. ​ജേ​ക്ക​ബ് ല​ക്ഷ്മി​പ്രി​യ​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

Movies

മോ​ഹ​ൻ​ലാ​ൽ വെ​ട്ടി​ക്ക​ള​ഞ്ഞ ന​ഖം പോ​ലും ഞാ​നെ​ടു​ത്തു വ​ച്ചി​ട്ടു​ണ്ട്; ല​ക്ഷ്മി​പ്രി​യ​യു​ടെ കു​റി​പ്പ്

മോ​ഹ​ൻ​ലാ​ലി​നു ദാ​ദാ സാ​ഹേ​ബ് ഫാ​ൽ​ക്കേ പു​ര​സ്കാ​രം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ന​ടി ല​ക്ഷ്മി​പ്രി​യ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധ​നേ​ടു​ന്നു.

ക​ട​ലും ആ​ന​യും മോ​ഹ​ൻ​ലാ​ലും മ​ല​യാ​ളി​ക്ക് എ​ന്നും വി​സ്മ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​ത​രി​ച്ച കാ​ല​ത്ത് ജീ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ് വ​ലി​യ ഭാ​ഗ്യ​മെ​ന്നും ല​ക്ഷ്മി​പ്രി​യ പ​റ​യു​ന്നു. ന​ര​ൻ സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നും മോ​ഹ​ൻ​ലാ​ൽ വെ​ട്ടി​ക്ക​ള​ഞ്ഞ ന​ഖം താ​ൻ എ​ടു​ത്തു സൂ​ക്ഷി​ച്ചു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു.

ല​ക്ഷ്മി​പ്രി​യ​യു​ടെ കു​റി​പ്പ്

ഹൃ​ദ​യം നി​റ​ഞ്ഞു തു​ളു​മ്പു​ന്ന ഈ ​ചി​ത്ര​ത്തി​നൊ​പ്പ​മു​ള്ള വീ​ഡി​യോ ഞാ​ൻ എ​ത്ര ത​വ​ണ ക​ണ്ടു എ​ന്ന് എ​നി​ക്ക​റി​യി​ല്ല. മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​ന് ഈ ​ലോ​ക​ത്തെ മി​ക​ച്ച അ​ഭി​നേ​താ​വി​ന് ന​ൽ​കാ​വു​ന്ന സ​ക​ല​മാ​ന പു​ര​സ്‌​കാ​ര​ങ്ങ​ളും ആ ​കാ​ൽ​ച്ചു​വ​ട്ടി​ൽ വ​ച്ച് ന​മ​സ്ക​രി​ച്ചാ​ലും അ​തി​ൽ അ​തി​ശ​യോ​ക്തി​യൊ​ന്നും ത​ന്നെ​യി​ല്ല! അ​തെ​ല്ലാം അ​ദ്ദേ​ഹം അ​ർ​ഹി​ക്കു​ന്നു......!

എ​ന്നി​ട്ടും ര​ണ്ട് വ​രി കു​റി​ക്കാ​ൻ എ​ന്തേ വൈ​കി എ​ന്നു ചോ​ദി​ച്ചാ​ൽ നി​റ​ഞ്ഞ കു​ട​ത്തെ​പ്പ​റ്റി, നി​റ​ഞ്ഞു ക​ത്തു​ന്ന നി​ല​വി​ള​ക്കി​നെ​പ്പ​റ്റി, ക​ത്തു​ന്ന സൂ​ര്യ​നെ​പ്പ​റ്റി ഞാ​നെ​ന്താ​ണ് എ​ഴു​തേ​ണ്ട​ത്? എ​ന്ത് എ​ഴു​തി​യാ​ലും പ​റ​ഞ്ഞാ​ലും അ​ത് അ​ധി​ക​മാ​യി​പ്പോ​കും.

ഞാ​ൻ ക​ണ്ട് ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ കേ​ട്ട് ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഈ ​പു​ര​സ്‌​കാ​ര​ത്തെ എ​ങ്ങ​നെ നോ​ക്കി കാ​ണു​ന്നു​വെ​ന്ന്! അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​ല്ലാ​വ​രും എ​ന്താ​ണ് പ​റ​യു​ന്ന​ത് എ​ന്ന്! ഓ​രോ​ന്ന് ക​ണ്ടും കേ​ട്ടും പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു, ഇ​നി​യും പു​ര​സ്‌​കാ​ര​നേ​ട്ട​ത്തി​ന്‍റെ ഉ​ത്തും​ഗ​ശൃം​ഗ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ ന​യി​ക്കേ​ണ​മേ എ​ന്ന്.

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വ​ള​ർ​ന്നു വ​ലു​താ​യ ബാ​ല്യ കൗ​മാ​ര​ങ്ങ​ളാ​ണ് ന​മ്മു​ടേ​ത്. ആ​ദ്യ​മാ​യി ഏ​ത് ചി​ത്ര​മാ​ണ് ക​ണ്ട​ത് എ​ന്ന് ചോ​ദി​ച്ചാ​ൽ അ​തോ​ർ​മ​യി​ല്ല എ​ന്ന് ത​ന്നെ പ​റ​യേ​ണ്ടി വ​രും. തി​യ​റ്റ​റി​ൽ ആ​ദ്യം ക​ണ്ട ചി​ത്രം ‘അ​ദ്വൈ​ത’​മാ​ണ്.1992​ൽ. അ​തി​നും മു​ൻ​പ് ഏ​തെ​ങ്കി​ലും ക​ണ്ടി​ട്ടു​ണ്ടാ​വാം.

പ​ക്ഷേ ഓ​ർ​മ​യി​ല്ല. ഒ​രു അ​ഭി​നേ​താ​വി​നെ വി​ല​യി​രു​ത്തു​ന്ന​തി​നു​ള്ള പ്രാ​യം ആ​കാ​ത്ത​തി​നാ​ൽ ‘അ​ദ്വൈ​ത’​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തെ​ക്കാ​ൾ എ​ന്നി​ലെ ബാ​ലി​ക​യെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ​ത് അ​ദ്ദേ​ഹ​ത്തി​ലെ ന​ർ​ത്ത​ക​നാ​ണ്. ആ​ന​ന്ദ​ന​ട​ന​മാ​ടി പ​ല​യാ​വ​ർ​ത്തി വി​സ്മ​യി​പ്പി​ച്ച​ത് അ​യ​ൽ​പ​ക്ക​ത്തെ ടീ​വി​യി​ൽ ചി​ത്ര​ഗീ​ത​ത്തി​ലൂ​ടെ താ​ടി​യും അ​ൽ​പം ത​ടി​യു​മാ​യി ജു​ബ്ബ​യി​ട്ട് എ​ന്‍റെ നൃ​ത്ത അ​ധ്യാ​പ​ക​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ മാ​ഷേ​പ്പോ​ലെ ഒ​രാ​ൾ..

അ​ക്കാ​ല​ത്തെ മോ​ഹ​ൻ​ലാ​ൽ എ​നി​ക്ക് ശ​രി​ക്കു​മൊ​രു ന​ർ​ത്ത​ക​നാ​യി​രു​ന്നു. ക​ള്ള് കു​ടി​യ​നാ​യ ഡാ​ൻ​സ് മാ​ഷ്. അ​യാ​ള് കു​ടി​ച്ച​പ്പോ അ​യാ​ളു​ടെ വി​യ​ർ​ത്ത ജു​ബ്ബ​യ്‌​ക്കൊ​പ്പം ക​ള്ളി​ന്‍റെ മ​ണ​വും കൂ​ടി വ​ന്നി​ട്ട് എ​നി​ക്ക് ഛർ​ദ്ദി​ക്കാ​ൻ വ​ന്നു.

എ​ന്നി​ട്ടും അ​യാ​ളു​ടെ നൃ​ത്തം ആ​സ്വ​ദി​ക്കാ​ൻ പി​ന്നെ​യും പി​ന്നെ​യും ക​മ​ല​ദ​ള​വും അ​തി​ലെ​പ്പാ​ട്ടു​ക​ളും ക​ണ്ടു. വി​ഷം ക​ഴി​ച്ച​വ​ശ​നാ​യി മാ​ഷ് മ​രി​ച്ച​പ്പോ​ൾ ആ ​വി​ഷ​വും ക​ള്ളും വി​യ​ർ​പ്പും ചേ​ർ​ന്ന മ​ണം അ​നു​ഭ​വി​ച്ചു കൊ​ണ്ട് മാ​ഷ് മ​രി​ക്ക​ണ്ട എ​ന്ന് എ​ന്‍റെ കു​ഞ്ഞ് മ​നം തേ​ങ്ങി.

പി​ന്നെ ഞാ​ന​യാ​ളെ ക​ണ്ട​ത് ഞ​ങ്ങ​ടെ നാ​ട്ടി​ൻ​പു​റ​ത്ത് ടെ​ന്‍റ് കെ​ട്ടി മാ​സ​ങ്ങ​ളോ​ളം സൈ​ക്കി​ൾ യ​ജ്ഞം ന​ട​ത്താ​ൻ വ​രു​ന്ന സൈ​ക്കി​ൾ യ​ജ്ഞ​ക്കാ​ര​നാ​യി​ട്ടാ​ണ്. ‘വി​ഷ്ണു ലോ​കം’ എ​ന്ന ചി​ത്ര​ത്തി​ൽ. പാ​ന്‍റ് മ​ട​ക്കി വ​ച്ച്, ത​ല​യി​ൽ ഒ​രു കെ​ട്ട് കെ​ട്ടി, പാ​ട്ടും കൂ​ത്തു​മൊ​ക്കെ​യാ​യി ര​സി​ക​നാ​യ ചേ​ട്ട​ൻ.

നേ​ര​ത്തേ പ​റ​ഞ്ഞ എ​ന്‍റെ രാ​ധാ​കൃ​ഷ്ണ​ൻ മാ​ഷേ​പ്പോ​ലെ എ​നി​ക്ക് ന​ന്നാ​യി അ​റി​യു​ന്ന ആ​ൾ. ആ ​ചേ​ട്ട​ൻ പ​റ​മ്പി​ലെ ടെ​ന്‍റി​ൽ ഉ​ണ്ടോ​ന്ന് എ​ത്ര​യോ ത​വ​ണ ഞാ​ൻ ഒ​ളി​ഞ്ഞു നോ​ക്കി​യി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ ക​ള​ർ പേ​പ്പ​ർ പ​തി​പ്പി​ച്ചു ക​ത്തി​ക്കു​ന്ന ക​ള​ർ ലൈ​റ്റു​ക​ളു​ടെ ചോ​ട്ടി​ൽ ഞ​ങ്ങ​ൾ കാ​ണി​ക​ളു​ടെ മു​ന്നി​ലേ​ക്ക് സൈ​ക്കി​ളു​മാ​യി ഇ​റ​ങ്ങി വ​രാ​നാ​യി ഞാ​ൻ പ്ര​തീ​ക്ഷ​യോ​ടെ ഇ​രു​ന്നി​ട്ടു​ണ്ട്!

പി​ന്നെ അ​യാ​ൾ സ​മ്മാ​നി​ച്ച​ത് ഭ​യ​മാ​ണ്. അ​തോ​ർ​ക്കു​മ്പോ ഇ​ന്നും ഭ​യം വ​രും. കു​ട്ടി​ക്കാ​ല​ത്തെ ഭ​യ​പ്പെ​ടു​ത്തു​ന്ന ക​ഥ​ക​ളി​ൽ കേ​ട്ടി​ട്ടു​ള്ള റി​പ്പ​ർ ചാ​ക്കോ​യെ​പ്പോ​ലെ ഒ​രാ​ൾ. വ​ര​യ്ക്കു​ന്ന, പാ​ടു​ന്ന എ​ന്നെ​പ്പോ​ലെ​യു​ള്ള കു​ട്ടി​ക​ളോ​ട് വേ​ഗം ഇ​ണ​ങ്ങു​ന്ന ചേ​ട്ട​ൻ.. പ​ക്ഷേ പ​ക്ഷേ ആ ​ചേ​ട്ട​ൻ.... അ​യ്യോ വേ​ണ്ട.... കൊ​ല്ലു​മ്പോ​ഴു​ള്ള ആ ​ചി​രി... ഞാ​ൻ ക​ണ്ണു​ക​ൾ ഇ​റു​ക്കെ അ​ട​ച്ചു......​വേ​ണ്ട.....‘​സ​ദ​യം’..

കൊ​ട്ടാ​ര​ത്തി​ലെ പാ​ട്ടു​കാ​ര​നാ​യി ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള, അ​യാ​ൾ പാ​ടി​യ​പ്പോ​ൾ മ​റ്റൊ​രാ​ൾ അ​യാ​ൾ​ക്ക് വേ​ണ്ടി പാ​ടി​യ​താ​ണ് എ​ന്ന് തോ​ന്നി​യ​തേ ഇ​ല്ല. പി​ന്നെ​യും അ​യാ​ളെ ക​ണ്ടു അ​ച്ഛ​നെ ത​ല്ലു​ന്ന​ത് ക​ണ്ട് പൊ​ലീ​സു​കാ​ര​നാ​കാ​ൻ കാ​ത്തി​രു​ന്ന മ​ക​ൻ തെ​രു​വ് ഗു​ണ്ട​യാ​യി, മ​നോ​രോ​ഗ ചി​കി​ത്സ തേ​ടി എ​ത്തി​യ പെ​ൺ​കു​ട്ടി​യാ​ൽ പ്ര​ണ​യി​ക്ക​പ്പെ​ടു​ന്ന മ​നോ​രോ​ഗ വി​ദ​ഗ്ധ​നാ​യി, കു​ട്ടി​ക്കാ​ല ട്രോ​മ​യാ​ൽ സ്‌​കി​സോ​ഫ്രീ​നി​യ ബാ​ധി​ത​നാ​യി സ്വ​ന്തം ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല്ലു​ന്ന​വ​നാ​യി, വേ​ശ്യ​യെ പ്ര​ണ​യി​ക്കു​ന്ന​വ​നാ​യി, പോ​ലീ​സു​കാ​ര​നാ​കാ​ൻ കാ​ത്തി​രു​ന്ന മ​ക​ൻ സ്വ​ന്തം അ​ച്ഛ​നെ ത​ല്ലു​ന്ന​ത് ക​ണ്ട് തെ​രു​വ് ഗു​ണ്ട​യാ​യി അ​ങ്ങ​നെ അ​ങ്ങ​നെ എ​ത്ര​യോ വ​ട്ടം ഏ​തൊ​ക്കെ വേ​ഷ​ങ്ങ​ളി​ൽ ന​മ്മ​ൾ അ​യാ​ളെ​ക്ക​ണ്ടി​രി​ക്കു​ന്നു?

അ​യാ​ൾ ശ​രി​ക്കും ഒ​രു അ​ദ്ഭു​ത​മാ​ണെ​ന്നും അ​തൊ​രു മ​നു​ഷ്യ​ന​ല്ല ഒ​രു വി​ദ്യാ​ധ​ര​ൻ മ​നു​ഷ്യ വേ​ഷ​ത്തി​ൽ വ​ന്ന​താ​ണ് ന​മ്മെ വി​സ്മ​യി​പ്പി​ക്കാ​ൻ എ​ന്നും എ​നി​ക്ക് മ​ന​സ്സി​ലാ​യ​ത് ‘വാ​ന​പ്ര​സ്ഥം’ ക​ണ്ട​പ്പോ​ഴാ​ണ്....​പൂ​ത​ന​യാ​യി ഉ​ണ്ണി​ക്കു പാ​ല് കൊ​ടു​ക്കാ​നും മൂ​ക്കും ക​ണ്ണു​മൊ​ക്കെ വി​റ​പ്പി​ച്ച് അ​ങ്ങ​നെ ത​ന്നെ മ​രി​ച്ചു വീ​ഴാ​നും ക​ഥ​ക​ളി അ​ഭ്യ​സി​ക്കാ​ത്ത ഒ​രാ​ൾ ചെ​യ്യ​ണ​മെ​ങ്കി​ൽ അ​ത് ഒ​രു മ​നു​ഷ്യ​നാ​വാ​ൻ യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ല. മെ​ല്ലെ മെ​ല്ലെ ആ ​മ​നു​ഷ്യ​നെ ഒ​രു വി​സ്മ​യ​മാ​യി വി​ദ്യാ​ധ​ര​നാ​യി - ഇ​തി​ഹാ​സ​മാ​യി - പ്ര​തി​ഷ്ഠി​ച്ചു..

പി​ന്നെ​യും ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ് അ​ത്ര​നേ​രം വെ​യി​ലി​ൽ നി​ന്ന​തു കൊ​ണ്ട് ക​ണ്ണി​ൽ ക​യ​റി​യ ഇ​രു​ട്ടു​മാ​യി വീ​ടി​ന്‍റെ ഉ​ള്ളി​ലേ​ക്ക് ക​യ​റു​ക​യും ഇ​രു​ട്ടി​ൽ ഒ​രു ഭീ​മാ​കാ​ര​ന്‍റെ നെ​ഞ്ചി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്തു.

ഒ​ന്നും മ​ന​സി​സ്സി​ലാ​യി​ല്ല..​ത​ല ഇ​രു​വ​ശ​ത്തേ​ക്കും ച​ലി​പ്പി​ച്ചു കൊ​ണ്ട് ക​ണ്ണ് ചി​മ്മി ചി​മ്മി ഞാ​ൻ നോ​ക്കി... അ​യ്യോ ഇ​ത് അ​ദ്ദേ​ഹ​മ​ല്ലേ? നി​ല​വി​ളി​ച്ചു കൊ​ണ്ട് ഓ​രോ​ട്ട​മാ​യി​രു​ന്നു. ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ ഗു​രു കൃ​പ​യു​ണ്ടാ​യി​രു​ന്ന നാ​ൽ​പ​ത്തി​യ​ഞ്ച് ദി​വ​സ​ങ്ങ​ൾ........​ഒ​ളി​ഞ്ഞും മ​റ​ഞ്ഞും അ​ദ്ദേ​ഹ​ത്തെ ത​ന്നെ നോ​ക്കി വി​സ്മ​യം കൊ​ണ്ട്.....

ഹൊ​ഗ​ന​ക്ക​ലി​ലെ കാ​ട്ടി​ൽ അ​ദ്ദേ​ഹം വെ​ട്ടി​ക്ക​ള​ഞ്ഞ ന​ഖം പോ​ലും ഞാ​നെ​ടു​ത്തു സൂ​ക്ഷി​ച്ചു വ​ച്ചു എ​ന്ന് പ​റ​യു​മ്പോ ഊ​ഹി​ക്കാ​മ​ല്ലോ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ആ​രാ​ധ​ന? ക​ട​ലും ആ​ന​യും മോ​ഹ​ൻ​ലാ​ലും മ​ല​യാ​ളി​ക്ക് എ​ന്നും വി​സ്മ​യ​മാ​ണ്. സി​നി​മ, സി​നി​മ എ​ന്ന് മി​ടി​ക്കു​ന്ന ഹൃ​ദ​യ​മു​ള്ള വി​സ്മ​യം! നാം ​അ​തി​നെ ‘എ​ന്‍റെ’ എ​ന്ന് ചേ​ർ​ത്തു വ​ച്ച് ‘എ​ന്‍റെ ലാ​ലേ​ട്ട​ൻ’ എ​ന്ന് സം​ബോ​ധ​ന ചെ​യ്യു​ന്നു... അ​ദ്ദേ​ഹം അ​വ​ത​രി​ച്ച കാ​ല​ത്ത് ജീ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലും വ​ലി​യ എ​ന്തു ഭാ​ഗ്യം വേ​ണം ന​മു​ക്ക്?

ഹ​ന്ത: ഭാ​ഗ്യം ജ​നാ​നാം.

Latest News

Corehub Up