ലക്ഷ്മിപ്രിയ, അൻസിബ
നടി ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കണമെന്ന അന്‍സിബയുടെ പരാതി വീണ്ടും പരിഗണിക്കാന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്കി ഹൈക്കോടതി. തെളിവുകള്‍ പരിശോധിച്ച് കേസ് എടുക്കേണ്ട കുറ്റകൃത്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും ജസ്റ്റിസ് ജോബിന് സെബാസ്റ്റിയന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി.
ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ കേസ് എടുക്കാന്‍ പാലാരിവട്ടം പൊലിസ് വിസമ്മതിച്ചിരുന്നു. പിന്നാലെ അന്‍സിബ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അപകീര്‍ത്തി കേസ് മാത്രമേ എടുക്കാന്‍ ആവുകയുള്ളു എന്ന നിലപാടാണ് എടുത്തത്. ഇതിനെതിരെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്.
അന്‍സിബയുടെ പരാതി വീണ്ടും പരിഗണിക്കണം. കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോയെന്ന് മജിസ്ട്രേറ്റ് പരിശോധിക്കണം, തെളിവ് ശേഖരണത്തിന് പൊലിസ് അന്വേഷണം ആവശ്യമാണോ എന്നതും പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
Tags : Ansiba Lakshmipriya High Court Magistrate Court Complaint