x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊടുപുഴയിൽ കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു

വെബ് ഡെസ്ക്
Published: September 7, 2026 04:44 PM IST | Updated: September 7, 2026 05:29 PM IST

രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ

തൊടുപുഴ: മുതലക്കോടത്ത് പൊളിച്ചു നീക്കുന്നതിനിടെ കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. കെട്ടിടം പൊളിയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്നു വൈകുന്നേരം നാലോടെയായിരുന്നു അപകടം. മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളിനു സമീപത്തുള്ള റിട്ടയര്‍ ചെയ്ത വൈദികരുടെ വിശ്രമകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഭാഗമാണ് തകര്‍ന്നു വീണത്. തൊഴിലാളികള്‍ കെട്ടിടത്തിന്‍റെ ബീമിനടിയില്‍പ്പെടുകയായിരുന്നു.

ഓടിയെത്തിയ നാട്ടുകാരും തൊടുപുഴയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും പൊലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍പ്പെട്ട തൊഴിലാളികളെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പഴയ കെട്ടിടം പൊളിച്ചു നീക്കിയശേഷം പുതിയ മന്ദിരം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവന്നത്.

Tags : Killed Building BuildingCollapse Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up