കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കും എതിരെ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ എസ്ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പോലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്നും അന്‍സിബ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. അന്‍സിബയുടെ പരാതി ഫയലില്‍ സ്വീകരിച്ച കോടതി സംഭവത്തില്‍ പോലീസിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മേയ് 11ന് ആണ് ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ അന്‍സിബ പരാതി നല്‍കിയത്. ഇതുവരെയായിട്ടും പോലീസ് എഫ്‌ഐആര്‍ പോലും തയാറാക്കിയില്ലെന്നും ഹര്‍ജിയിലുണ്ട്. അതേസമയം നടന്‍ ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിന്‍റെയും അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോന്‍റെയും മൊഴി കടവന്ത്ര പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തി, ജിഹാദി എന്നു വിളിച്ചുവെന്നാണ് അന്‍സിബയുടെ പരാതി. എന്നാല്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് അന്‍സിബയുടെ പരാതി എന്നും പരാതി അടിസ്ഥാനഹരിതമാണ് എന്നുമായിരുന്നു ടിനി ടോമിന്‍റെ മറുപടി.
Tags : Ansiba Hassan Lakshmipriya Police