Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malaria

Europe

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ മ​ലേ​റി​യ ബാ​ധി​ച്ച് മൂ​ന്നാ​മ​ത്തെ മ​ര​ണം; വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തും രോ​ഗ​ബാ​ധ ജീ​വ​നെ​ടു​ത്തു

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫ്രാ​ങ്ക്ഫ​ർ​ട്ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട​രു​ന്ന മാ​ര​ക​മാ​യ എ​യ​ർ​പോ​ർ​ട്ട് മ​ലേ​റി​യ ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​ര​ണ​പ്പെ​ട്ടു. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി ഉ​യ​ർ​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള ഷ്വാ​ൻ​ഹൈം മേ​ഖ​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ് വ്യാ​ഴാ​ഴ്ച മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തെ​ന്ന് പ്രാ​ദേ​ശി​ക ആ​രോ​ഗ്യ അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു​ള്ള ഒ​രു പ്ര​ദേ​ശ​വാ​സി മ​ലേ​റി​യ ബാ​ധി​ച്ച് മ​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

ക​ഴി​ഞ്ഞ ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ബാ​ഗേ​ജ് കൈ​കാ​ര്യം ചെ​യ്യു​ന്ന ര​ണ്ട് ജീ​വ​ന​ക്കാ​ർ മ​ലേ​റി​യ ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത, മ​റ്റ് വി​ദേ​ശ യാ​ത്ര​ക​ൾ ന​ട​ത്താ​ത്ത ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും അ​തി​ലൊ​രാ​ൾ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത​ത്.

വി​മാ​ന​ത്തി​ൽ പ​റ​ന്നെ​ത്തി​യ കൊ​തു​ക്; അഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യും രോ​ഗ​ബാ​ധ

വി​ദേ​ശ​ത്തു​നി​ന്ന് ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ വി​മാ​ന​ങ്ങ​ളി​ലൊ​ന്നി​ൽ എ​ത്തി​യ രോ​ഗാ​ണു​ബാ​ധ​യു​ള്ള അ​നോ​ഫി​ലി​സ് കൊ​തു​കി​ൽ നി​ന്നാ​ണ് ഷ്വാ​ൻ​ഹൈ​മി​ലെ താ​മ​സ​ക്കാ​ർ​ക്ക് രോ​ഗം പ​ക​ർ​ന്ന​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.

ജ​ർ​മനി​യു​ടെ ദേ​ശീ​യ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യ റോ​ബ​ർ​ട്ട് കോ​ഹ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, മ​ലേ​റി​യ പ​ര​ത്തു​ന്ന കൊ​തു​കു​ക​ൾ​ക്ക് അഞ്ച് മു​ത​ൽ 10 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​രം പ​റ​ക്കാ​ൻ സാ​ധി​ക്കും.

പു​തി​യ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് കൃ​ത്യം അഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ്. മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​ധി​കൃ​ത​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

മേ​ഖ​ല​യി​ൽ ഭീ​തി പ​ട​ർ​ന്ന​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലും ഷ്വാ​ൻ​ഹൈ​മി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള കെ​ണി​ക​ളി​ൽ നി​ന്ന് പി​ടി​കൂ​ടു​ന്ന കൊ​തു​കു​ക​ളെ ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ന്‍റവെ​ർ​പ്പി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രോ​പ്പി​ക്ക​ൽ മെ​ഡി​സി​നി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

വൈ​കു​ന്ന രോ​ഗ​നി​ർ​ണ​യം അ​തീ​വ അ​പ​ക​ട​ക​രം

സാ​ധാ​ര​ണ​യാ​യി ജ​ർ​മ​നി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന മ​ലേ​റി​യ കേ​സു​ക​ൾ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളോ മ​റ്റ് ഉ​ഷ്ണ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളോ സ​ന്ദ​ർ​ശി​ച്ച​വ​രി​ലാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ എ​യ​ർ​പോ​ർ​ട്ട് മ​ലേ​റി​യ ബാ​ധി​ക്കു​ന്ന രോ​ഗി​ക​ൾ വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ, പ​നി​യോ മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളോ വ​രു​മ്പോ​ൾ മ​ലേ​റി​യ​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ സം​ശ​യി​ക്കാ​തി​രി​ക്കു​ക​യും രോ​ഗ​നി​ർ​ണയം വൈ​കു​ക​യും ചെ​യ്യു​ന്നു.

ഇ​ത് രോ​ഗി​യു​ടെ ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു. ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​തി​നു​മു​മ്പ് ഇ​ത്ത​ര​മൊ​രു സം​ഭ​വം രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2023-ലാ​ണ്. ജീ​വ​ന​ക്കാ​ർ​ക്കും പ​രി​സ​ര​വാ​സി​ക​ൾ​ക്കും അ​സാ​ധാ​ര​ണ​മാ​യ പ​നി​യോ വി​റ​യ​ലോ മ​റ്റ് ല​ക്ഷ​ണ​ങ്ങ​ളോ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഒ​ട്ടും വൈ​കാ​തെ വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്നും ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് സാ​മീ​പ്യം ഡോ​ക്ട​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് അ​ധി​കൃ​ത​ർ.

"എ​യ​ർ​പോ​ർ​ട്ട് മ​ലേ​റി​യ' ഭീ​ഷ​ണി; ഡോ​ക്ട​ർ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ്

​വിദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പോ​കാ​ത്ത ആ​ളു​ക​ളി​ലും പ​നി​യും അ​നു​ബ​ന്ധ ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടാ​ൽ "എ​യ​ർ​പോ​ർ​ട്ട് മ​ലേ​റി​യ' എ​ന്ന സാ​ധ്യ​ത കൂ​ടി പ​രി​ശോ​ധി​ക്കാ​ൻ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്‌​മെന്‍റ് മേ​ധാ​വി ഡോ​ക്ട​ർ​മാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​ർ​ദേശം ന​ൽ​കി.

ഉ​യ​ർ​ന്ന പ​നി​ക്ക് പു​റ​മെ വ​യ​റു​വേ​ദ​ന, ഛർ​ദ്ദി, ക്ഷീ​ണം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും മ​ലേ​റി​യ​യു​ടേ​താ​കാം. ശ​രി​യാ​യ സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രോ​ഗം അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്കും മ​ര​ണ​ത്തി​ലേ​ക്കും ന​യി​ച്ചേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

നേ​ര​ത്തെ ര​ണ്ട് ജീ​വ​ന​ക്കാ​ർ മ​രി​ച്ചു​ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​റ് ജീ​വ​ന​ക്കാ​ർ​ക്ക് മ​ലേ​റി​യ ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ രോ​ഗം മൂ​ർ​ച്ഛി​ച്ച് ര​ണ്ട് പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.

​ഒ​രാ​ൾ ജൂ​ലൈ ആ​ദ്യ​ത്തി​ലും ര​ണ്ടാ​മ​ത്തെ​യാ​ൾ ഓ​ഗ​സ്റ്റി​ലു​മാ​ണ് മ​രി​ച്ച​ത്. ഉ​ഷ്ണ​മേ​ഖ​ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന വി​മാ​ന​ങ്ങ​ളി​ലോ ല​ഗേ​ജു​ക​ളി​ലോ എ​ത്തി​പ്പെ​ടു​ന്ന കൊ​തു​കു​ക​ൾ വ​ഴി​യാ​ണ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യി രോ​ഗം പ​ട​രു​ന്ന​ത്.

പു​തു​താ​യി രോ​ഗം ബാ​ധി​ച്ച ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലെ മു​ൻ കേ​സു​ക​ളു​മാ​യി എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​മ്പ​ർ​ക്ക​മു​ണ്ടോ​യെ​ന്നും രോ​ഗ​ബാ​ധ​യു​ടെ കൃ​ത്യ​മാ​യ ഉ​റ​വി​ടം എ​വി​ടെ​യാ​ണെ​ന്നും ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ അ​സാ​ധാ​ര​ണ പ​നി​യോ ല​ക്ഷ​ണ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ ഉ​ട​ന​ടി വൈ​ദ്യ​സ​ഹാ​യം തേ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥിച്ചു.

Kerala

കോഴിക്കോട്ട് വീണ്ടും മലമ്പനി; വയോധികന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും മലമ്പനി റിപ്പോർട്ട് ചെയ്തു. ഒളവണ്ണ പഞ്ചായത്തിലാണ് മലമ്പനി റിപ്പോർട്ട് ചെയ്തത്. പഞ്ചായത്തിലെ ഒന്നാം വാർഡായ ഇരിങ്ങല്ലൂരിലൂരിൽ 63 വയസുകാരനാണ് മലമ്പനി ബാധിച്ചത്.

സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെയാണ് മലമ്പനി സ്ഥിരീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കഴിഞ്ഞ ദിവസം, മധ്യപ്രദേശിൽ നിന്ന് വന്ന അതിഥി തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. തിക്കോടിയിൽ ആണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് അവസാനവാരമാണ് മധ്യപ്രദേശ് സ്വദേശി കോഴിക്കോട് എത്തിയത്. ജൂൺ എട്ടിന് പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ചു. പിന്നാലെ സാമ്പിൾ പരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്.

National

രാജ്യം ഉടൻ മലേറിയ മുക്തമാകും: അമിത് ഷാ

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: മ​​​​ലേ​​​​റി​​​​യ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ 97 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ സ​​​​മീ​​​​പ​​​​ഭാ​​​​വി​​​​യി​​​​ൽ രാ​​​​ജ്യം മ​​​​ലേ​​​​റി​​​​യ മു​​​​ക്ത​​​​മാ​​​​കു​​​​മെ​​​​ന്നു കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ.

“ആ​​​​യു​​​​ഷ്മാ​​​​ൻ ഭാ​​​​ര​​​​ത്, മി​​​​ഷ​​​​ൻ ഇ​​​​ന്ദ്ര​​​​ധ​​​​നു​​​​ഷ് പോ​​​​ലു​​​​ള്ള ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​ണു ന​​​ന്ദി​​​പ​​​റ​​​യേ​​​ണ്ട​​​ത്. മ​​​​ലേ​​​​റി​​​​യ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ന​​​​മ്മ​​​​ൾ 97 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. ചു​​​​രു​​​​ങ്ങി​​​​യ കാ​​​​ല​​​​ത്തി​​​​നു​​​​ള്ളി​​​​ൽ മ​​​​ലേ​​​​റി​​​​യ​​​​യ പൂ​​​​ർ‌​​​​ണ​​​​മാ​​​​യും തു​​​​ട​​​​ച്ചു​​​​നീ​​​​ക്കാ​​​​നാ​​​​കും”-​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഡെ​​​​ങ്കി ബാ​​​​ധി​​​​ത​​​​രു​​​​ടെ മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് ഒ​​​​രു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​നും രാ​​​ജ്യ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു. ദേ​​​​ശീ​​​​യ മാ​​​​തൃ​​​​മ​​​​ര​​​​ണ അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ 25 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യും അ​​​​മി​​​​ത് ഷാ ​​​​പ​​​​റ​​​​ഞ്ഞു.

2014 ൽ 37,000 ​​​​കോ​​​​ടി​​​​രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ ബ​​​​ജ​​​​റ്റ് ഇ​​​​ന്ന് മോ​​​​ദി ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ 1.28 ല​​​​ക്ഷം​​​​കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. പ​​​​ദ്ധ​​​​തി​​​​ക​​​​ൾ താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യാ​​​​ണ് ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്-​​​​ഇ​​​​ന്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ അ​​​​ഖി​​​​ലേ​​​​ന്ത്യ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സാ​​​​യ ഐ​​​​എം​​​​എ നാ​​​​റ്റ്കോ​​​​ൺ 2025 ൽ ​​​സം​​​സാ​​​രി​​​ക്ക​​​വേ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി പ​​​റ​​​ഞ്ഞു.

ജ​​​​ന​​​​റി​​​​ക് മ​​​​രു​​​​ന്നു​​​​ക​​​​ൾ കു​​​​റ​​​​ഞ്ഞ​​​​വി​​​​ല​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്കി, ജി​​​​എ​​​​സ്ടി എ​​​​ടു​​​​ത്ത് ക​​​​ള​​​​ഞ്ഞ് ഒ​​​​ട്ടേ​​​​റെ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ വി​​​​ല താ​​​​ഴ്ത്തി, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ന്‍റെ വ്യാ​​​​പ്തി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. പ്രൈ​​​​മ​​​​റി ഹെ​​​​ൽ​​​​ത്ത് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ​​​​ക്കും ക​​​​മ്യു​​​​ണി​​​​റ്റി ഹെ​​​​ൽ​​​​ത്ത് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി എ​​​​യിം​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ഉ​​​​ട​​​​ൻ ടെ​​​​ലി​​​​മെ​​​​ഡി​​​​സി​​​​ൻ സേ​​​​വ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്നും അ​​​​മി​​​​ത് ഷാ ​​​പ​​​റ​​​ഞ്ഞു.

Latest News

Corehub Up