x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ചി​യാ​റിലെ മ​ലേ​റി​യ വ്യാ​പ​നം പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അ​നാ​സ്ഥ​യെ​ന്ന് എ​ല്‍​ഡി​എ​ഫ്

വെബ് ഡെസ്ക്
Published: August 8, 2026 12:03 AM IST | Updated: August 8, 2026 12:03 AM IST

പ്രതീകാത്മക ചിത്രം

ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​റി​ല്‍ മ​ലേ​റി​യ പ​ട​ര്‍​ന്നു​പി​ടി​ക്കു​മ്പോ​ഴും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യി എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഇ​തി​നോ​ട​കം 14 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ള്‍ മ​രി​ച്ചു. പേ​രി​നു​മാ​ത്രം യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത​ത​ല്ലാ​തെ തു​ട​ര്‍​ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി അ​നാ​സ്ഥ വെ​ടി​ഞ്ഞ് അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉൗ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ് രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ല്‍. ഇ​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കോ മ​റ്റ് വി​വ​ര​ങ്ങ​ളോ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ക്ക​ലി​ല്ല. ഇ​വ​ര്‍ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. താ​മ​സ​സ്ഥ​ല​ങ്ങ​ള്‍ വൃ​ത്തി​ഹീ​ന​മാ​ണ്. ഇ​വി​ടെ ശു​ചി​മു​റി​ക​ളോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മോ ഇ​ല്ല. തൊ​ഴി​ലാ​ളി​ക​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം ന​ല്‍​കാ​ത്ത തൊ​ഴി​ലു​ട​മ​ക​ളും ഏ​ജ​ന്‍റുമാ​രു​മു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു മാ​ത്ര​മേ രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​കൂ. ക​ഴി​ഞ്ഞ നാ​ലി​നു വി​ളി​ച്ചു​ചേ​ര്‍​ത്ത ഇ​ന്‍റര്‍​സെ​ക്ട​റ​ല്‍ യോ​ഗ​ത്തി​ലും അ​ധി​കൃ​ത​ര്‍ അ​ലം​ഭാ​വം കാ​ട്ടി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും യോ​ഗ​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നോ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നോ ഇ​വ​ര്‍ ത​യാ​റാ​യി​ല്ല.

ജി​ല്ലാ ആ​രോ​ഗ്യ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ നി​യോ​ഗി​ക്ക​ണം. അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ളാ​യ ജോ​സ് ഞാ​യ​ര്‍​കു​ളം, കെ.സി. ബി​ജു, ബൈ​ജു ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കെ.​പി. സ​ജി, അ​ഭി​ലാ​ഷ് മാ​ത്യു എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham LDF malaria Kanchiyar

Recent News

Corehub Up