x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലയിൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി‌​ട​യി​ൽ മ​ലേ​റി​യ പ​ട​രു​ന്നു

വെബ് ഡെസ്ക്
Published: July 30, 2026 09:50 PM IST | Updated: July 30, 2026 09:50 PM IST

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ മ​ലേ​റി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഈ ​വ​ര്‍​ഷം 303 പേ​ര്‍​ക്കാ​ണ് മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത​രസം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ജോ​ലി​ക്കാ​യി എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ല്‍ രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നാ​ല്‍ പു​തു​താ​യി എ​ത്തു​ന്ന എ​ല്ലാ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും ജി​ല്ല​യി​ല്‍ എ​ത്തി മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ്‌​ക്രീ​നിം​ഗ് ചെ​യ്‌​തെ​ന്ന് ഏ​ജ​ന്‍റു​മാ​രും തൊ​ഴി​ലു​ട​മ​ക​ളും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ജി​ല്ല​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന ഉ​ട​മ​ക​ള്‍ ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​നു കൈ​മാ​റ​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​തു​ക് വ​ള​രാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

മ​ലേ​റി​യ നി​ര്‍​മാ​ര്‍​ജ​നപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ജി​ല്ല​യി​ലു​ട​നീ​ളം രോ​ഗ​നി​രീ​ക്ഷ​ണം, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്‌​ക്രീ​നിം​ഗ്, കൊ​തു​കു നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സം എ​ന്നി​വ തു​ട​രു​ക​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ളും തൊ​ഴി​ലു​ട​മ​ക​ളും കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​രും തൊ​ഴി​ലാ​ളി​ക​ളും ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ക​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ചി​കി​ത്സതേ​ടു​ക​യും വേ​ണം.

പ​നി, വി​റ​യ​ല്‍, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, അ​മി​ത ക്ഷീ​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. മ​ലേ​റി​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്.

Tags : Nattuvishesham Districtnews Malaria

Recent News

Corehub Up