x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​മ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​

വെബ് ഡെസ്ക്
Published: August 16, 2026 10:48 PM IST | Updated: August 16, 2026 10:48 PM IST

മ​ല​മ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന യോഗം റെ​ജി​മോ​ൾ ഷി​ബി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അണ​ക്ക​ര: ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ൽ മ​ല​മ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ൽ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ഏ​കോ​പ​ന​യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൾ ഷി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌​ വൈ​സ് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഹ​ണി ഏ​ലി​യാ​സ് മ​ല​മ്പ​നി രോ​ഗ​ത്തെ​ക്കു​റി​ച്ചും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ സ​ർ​വ​ലെ​ൻ​സ് ഓ​ഫീ​സ​ർ ഡോ. ​ജോ​ബി​ൻ ജി. ​ജോ​സ​ഫ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എ. ജ​യ​കു​മാ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന മ​ല​മ്പ​നി പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച ക​ർ​മപ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​വ​രശേ​ഖ​ര​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എ​ത്തി മൂ​ന്നു ദി​വ​സ​ത്തി​ന​കം മ​ല​മ്പ​നി പ​രി​ശോ​ധ​ന ന​ട​ത്തി ഫി​റ്റ്ന​സ് കാ​ർ​ഡ് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽനി​ന്നു ല​ഭ്യ​മാ​യ​തി​നു ശേ​ഷം മാ​ത്ര​മേ ജോ​ലി​ക്കു നി​യ​മി​ക്കാ​വൂ. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വ​സ്ത് സാ​ഥി എ​ന്ന പേ​രി​ൽ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ​രി​പാ​ടി സെ​പ്റ്റം​ബ​ർ മു​ത​ൽ ന​ട​പ്പി​ലാ​ക്കും.

യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​യ​മോ​ൾ സാ​ബു, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജ​യ​ൻ കു​ഴി​ക്കാ​ട്ട്, മ​നോ​ജ്‌ ത​മ്പി, ബി​നു വ​ട്ടോ​ത്ത്, പ്ര​ദീ​പ്‌, രാ​ജേ​ഷ് അ​ശ്വ​തി, ഷീ​ബാ ജോ​ർ​ജ്, റോ​സ​മ്മ, ജ​മീ​ല, ക​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Malaria

Recent News

Corehub Up