Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.K. Sasi

വോ​ട്ടു​ചോ​ർ​ച്ച പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യി: പി.​കെ. ശ​ശി

പാ​ല​ക്കാ​ട്: വി​ജ​യ​സാ​ധ്യ​ത ഏ​റെ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തു വോ​ട്ട് ഡീ​ലാ​ണെ​ന്ന് യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യും ഡെ​മോ​ക്രാ​റ്റി​ക് മാ​ർ​ക്സി​സ്റ്റ് ഫ്ര​ണ്ട് (ഡി​എം​എ​ഫ്) നേ​താ​വു​മാ​യ പി.​കെ. ശ​ശി ആ​രോ​പി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന 11,122 വോ​ട്ടു​ക​ൾ ചോ​ർ​ന്ന​താ​യി അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഒ​റ്റ​പ്പാ​ല​ത്തു ബി​ജെ​പി​ക്ക് ഏ​ക​ദേ​ശം 17,000 വോ​ട്ടി​ന്‍റെ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ ശ​ശി ഇ​തി​നു​പി​ന്നി​ൽ ആ​രാ​ണു​ള്ള​തെ​ന്ന് യു​ഡി​എ​ഫും മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​വും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം യു​ഡി​എ​ഫ് നേ​താ​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ സി​പി​എ​മ്മി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു​ണ്ടാ​യ​ത്. ഡി​എം​എ​ഫ് യു​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ഫ​ല​മാ​യി തൃ​ത്താ​ല, കോ​ങ്ങാ​ട്, ചി​റ്റൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു സീ​റ്റ് ന​ഷ്ട​മാ​യി. സി​പി​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ല​ത്തൂ​ർ, മ​ല​ന്പു​ഴ, ത​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ല​ട​ക്കം ഭൂ​രി​പ​ക്ഷം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ജി​ല്ല​യി​ലെ 12 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ഇ​ട​തു​പ​ക്ഷ​ത്തി​ന് 78,499 വോ​ട്ടി​ന്‍റെ കു​റ​വു​ണ്ടാ​യി. ഇ​തി​ൽ ഡി​എം​എ​ഫി​ന്‍റെ സ്വാ​ധീ​ന​ത്തെ ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി നി​ര​ന്ത​രം ത​ന്നെ വി​മ​ർ​ശി​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ പി.​കെ. ശ​ശി, താ​ൻ ഒ​ന്നു​മ​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് ദി​വ​സ​വും ത​ന്നെ​ക്കു​റി​ച്ചു പ​റ​യു​ന്ന​തെ​ന്നു ചോ​ദി​ച്ചു. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സ്പി​രി​റ്റ് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പി.​കെ. ശ​ശി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പി.​കെ. ശ​ശി​യെ പു​റ​ത്താ​ക്കി സി​പി​എം

പാ​ല​ക്കാ​ട്: മു​ൻ എം​എ​ൽ​എ പി.​കെ. ശ​ശി​യെ സി​പി​എ​മ്മി​ൽ നി​ന്നും പു​റ​ത്താ​ക്കി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ അ​ട​ക്കം രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ശ​ശി​യെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ന്‍. സു​രേ​ഷ് ബാ​ബു അ​റി​യി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ശ​ശി തെ​ളി​യി​ക്ക​ണ​മെ​ന്നും ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​നാ​യാ​ല്‍ രാ​ഷ്ട്രീ​യ​ജീ​വി​തം മ​തി​യാ​ക്കു​മെ​ന്നും സു​രേ​ഷ് ബാ​ബു വെ​ല്ലു​വി​ളി​ച്ചു.

"ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ രാ​ഷ്ട്രീ​യ​ജീ​വി​തം മ​തി​യാ​ക്കാ​ന്‍ താ​ന്‍ ഒ​രു​ക്ക​മാ​ണ്. ത​ന്‍റെ​യോ കു​ടും​ബ​ത്തി​ന്‍റെ​യോ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ എ​ന്തെ​ങ്കി​ലും കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും എ​ല്ലാം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഞാ​ന്‍ ഒ​രു​ക്ക​മാ​ണ്'.

"നേ​രെ​തി​രി​ച്ച്, പി.​കെ ശ​ശി അ​തി​ന് ത​യാ​റാ​വു​മോ?.​നി​ല​വി​ല്‍ അ​യാ​ള്‍​ക്കെ​തി​രെ ത​ന്‍റെ കൈ​യി​ല്‍ തെ​ളി​വി​ല്ല. വീ​ണ്ടും ന​ട​പ​ടി സ്വീ​ക​രി​ച്ച് തി​രു​ത്തി തി​രി​ച്ചു​വ​രു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​യി​രു​ന്ന​ല്ലോ ശ​ശി. എ​സ്എ​ഫ്‌​ഐ കാ​ലം മു​ത​ല്‍ അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശീ​ലം. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളെ താ​ന്‍ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ല'.'- സു​രേ​ഷ് ബാ​ബു വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ദീ​ര്‍​ഘ​കാ​ല​മാ​യി തു​ട​ര്‍​ന്നു​വ​ന്നി​രു​ന്ന സി​പി​എം ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു​വെ​ന്നും മാ​ന​സി​ക പ്ര​യാ​സം നേ​രി​ടു​ന്നു​വെ​ന്നും പി.​കെ. ശ​ശി പ്ര​തി​ക​രി​ച്ചു.

 

Kerala

പാലക്കാട്ടെ സി​പി​എം വി​മ​ത ക​ൺ​വ​ൻ​ഷ​ൻ: പി.​കെ. ശ​ശി ഉ​ദ്ഘാ​ട​ക​ൻ

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ സി​പി​എം വി​മ​ത​രു​ടെ ക​ൺ​വ​ൻ​ഷ​നി​ൽ പി.​കെ. ശ​ശി ഉ​ദ്ഘാ​ട​ക​നാ​കും. വ്യാഴാഴ്ച പാ​ല​ക്കാ​ട് പാ​ർ​വ​തി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ലാ​ണ് സി​പി​എം വി​മ​ത​ർ ക​ൺ​വ​ൻ​ഷ​ൻ വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നും കൊ​ഴി​ഞ്ഞാ​മ്പാറ​യി​ലെ സി​പി​എം വി​മ​ത നേ​താ​വു കൂ​ടി​യാ​യ എ. ​സ​തീ​ഷാ​ണ് ഇ​ന്നു​രാ​വി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ച്ച​ത്.

അ​ടു​ത്തി​ടെ സി​പി​എം മു​ൻ എം​എ​ൽ​എ പി.​കെ. ശ​ശി കെ​ടി​ഡി​സി ചെ​യ​ർ​മാ​ൻ​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. വി​മ​ത​ർ​ക്കൊ​പ്പം നി​ൽ​ക്കു​മോ എ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കു പ്ര​തി​ക​രി​ക്കാ​തെ​യാ​യി​രു​ന്നു രാ​ജി​വ​യ്ക്ക​ൽ. നാ​ളെ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു വി​മ​ത​പ​ക്ഷം നേ​താ​വു​ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ പി.​കെ. ശ​ശി എ​ങ്ങോ​ട്ട് എ​ന്ന ഏ​റെ​ക്കാ​ല​ത്തെ ചോ​ദ്യ​ത്തി​നും ഉ​ത്ത​ര​മാ​വു​ക​യാ​ണ്.

Kerala

യു​ഡി​എ​ഫി​ലെ ആ​രു​മാ​യും സം​സാ​രി​ച്ചി​ട്ടി​ല്ല: പി.​കെ. ശ​ശി

പാ​​​ല​​​ക്കാ​​​ട്: യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​​ല്ല കെ​​​ടി​​​ഡി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ​​​സ്ഥാ​​​നം രാ​​​ജി​​​വ​​​ച്ച​​​തെ​​​ന്നു പി.​​​കെ. ശ​​​ശി. കെ​​​ടി​​​ഡി​​​സി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു താ​​​ൻ സ്വ​​​ന്തം ഇ​​​ഷ്ട​​​പ്ര​​​കാ​​​ര​​​മാ​​​ണ് രാ​​​ജി​​​വ​​​ച്ച​​​ത്. ആ​​​രു​​​ടെ​​​യോ സ​​​മ്മ​​​ർ​​​ദ​​​മോ പ്രേ​​​ര​​​ണ​​​യോ നി​​​ർ​​​ദേ​​​ശ​​​മോ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഒ​​​രു ക​​​മ്മി​​​റ്റി​​​യും രാ​​​ജി​​​വ​​​യ്ക്കാ​​​ൻ ത​​​ന്നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നി​​​ല്ല.

അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്തെ കെ​​​ടി​​​ഡി​​​സി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ താ​​​ൻ പൂ​​​ർ​​​ണ​​​തൃ​​​പ്ത​​​നാ​​​ണെ​​​ന്നു രാ​​​ജി​​​ക്ക​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഒ​​​രു ടീ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് കെ​​​ടി​​​ഡി​​​സി ലാ​​​ഭ​​​ത്തി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്. അ​​​തി​​​ന്‍റെ ചാ​​​രി​​​താ​​​ർ​​​ഥ്യ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​ടി​​​യി​​​റ​​​ങ്ങു​​​ന്ന​​​ത്. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ൾ​​​കൊ​​​ണ്ടാ​​​ണ് രാ​​​ജി​​​യെ​​​ന്നും ശ​​​ശി പ​​​റ​​​ഞ്ഞു.

“ഈ ​​​സെ​​​ക്ക​​​ൻ​​​ഡു​​​വ​​​രെ സ​​​ണ്ണി ജോ​​​സ​​​ഫ് എ​​​ന്ന മ​​​നു​​​ഷ്യ​​​നു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഒ​​​രു യു​​​ഡി​​​എ​​​ഫ് നേ​​​താ​​​വു​​​മാ​​​യി​​​ട്ടു​​​പോ​​​ലും എ​​​ന്‍റെ ചേ​​​രി​​​മാ​​​റ്റം സം​​​ബ​​​ന്ധി​​​ച്ചു സം​​​സാ​​​രി​​​ച്ചെ​​​ന്നു തെ​​​ളി​​​യി​​​ച്ചാ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന പ​​​ണി ഞാ​​​ൻ ചെ​​​യ്യും. ഞാ​​​ൻ ഇ​​​പ്പോ​​​ഴും സി​​​പി​​​എം അം​​​ഗ​​​മാ​​​ണ്. ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​യാ​​​ണ്. മ​​​റി​​​ച്ച് ഒ​​​രു തീ​​​രു​​​മാ​​​നം എ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ഒ​​​രു മാ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​തു​​​വ​​​രെ ചി​​​ന്തി​​​ച്ചി​​​ട്ടി​​​ല്ല.

ഇ​​​ട​​​തു​​​പ​​​ക്ഷ​​​രാ​​ഷ്‌​​ട്രീ​​യം മു​​​റു​​​കെ​​​പ്പി​​​ടി​​​ക്കു​​​ന്ന ആ​​​ളാ​​​ണ്. ക​​​ഴി​​​ഞ്ഞ 45 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​നം നോ​​​ക്കി​​​യാ​​​ൽ അ​​​ത് എ​​​ല്ലാ​​​വ​​​ർ​​​ക്കും മ​​​ന​​​സി​​​ലാ​​​കും. അ​​​ങ്ങ​​​നെ​​​യു​​​ള്ള എ​​​ന്നോ​​​ട് ഇ​​​ട​​​യ്ക്കി​​​ടെ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​ണോ​​​യെ​​​ന്ന് ചോ​​​ദി​​​ക്കു​​​ന്ന​​​തു ശു​​​ദ്ധ ആ​​​ഭാ​​​സ​​​മാ​​​ണ്. നാ​​​ള​​​ത്തെ കാ​​​ര്യം എ​​​ന്താ​​​കു​​​മെ​​​ന്ന് ആ​​​ർ​​​ക്കും പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ല​​​ല്ലോ’’- ശ​​​ശി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up