x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ന്ത​ര ഇ​ട​തു​മു​ന്ന​ണി രൂ​പവത്ക​രി​ക്കും: പി.​കെ. ശ​ശി


Published: May 8, 2026 12:15 AM IST | Updated: May 8, 2026 12:15 AM IST

പാ​​​ല​​​ക്കാ​​​ട്: പി.​​​കെ. ശ​​​ശി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന സി​​​പി​​​എം വി​​​മ​​​ത​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് മാ​​​ർ​​​ക്സി​​​സ്റ്റ് ഫ്ര​​​ണ്ടി​​​ന്‍റെ (ഡി​​​എം​​​എ​​​ഫ്) ജി​​​ല്ലാ കൗ​​​ണ്‍​സി​​​ൽ യോ​​​ഗം 14നു ​​​പാ​​​ല​​​ക്കാ​​​ട് ന​​​ട​​​ക്കും.

311 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷ​​​മു​​​ള്ള രാ​​​ഷ്ട്രീ​​​യ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യും ഭാ​​​വി​​​രാ​​ഷ്‌​​ട്രീ​​യ നി​​​ല​​​പാ​​​ടു​​​ക​​​ളും പ​​​രി​​​പാ​​​ടി​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്നു പി.​​​കെ. ശ​​​ശി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ജി​​​ല്ല​​​യി​​​ലും സം​​​സ്ഥാ​​​ന​​​ത്തും സി​​​പി​​​എം ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണു നേ​​​രി​​​ട്ട​​​തെ​​​ന്നു ശ​​​ശി പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ യ​​​ഥാ​​​ർ​​​ഥ ഇ​​​ട​​​തു​​​പ​​​ക്ഷ രാ​​ഷ്‌​​ട്രീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​ണ് ഡി​​​എം​​​എ​​​ഫി​​​ന്‍റെ തീ​​​രു​​​മാ​​​നം.

സി​​​എം​​​പി​​​യി​​​ലെ സി.​​​പി. ജോ​​​ണു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി വ്യ​​​ക്ത​​​മാ​​​ക്കി​​​യ പി.​​​കെ. ശ​​​ശി, നി​​​ല​​​വി​​​ൽ സി​​​പി​​​എം വി​​​ട്ട് യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം മ​​​ത്സ​​​രി​​​ച്ചു​​​വി​​​ജ​​​യി​​​ച്ച ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ, ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി ഉ​​​ട​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.

Tags : Parallel Left Front formed P.K. Sasi

Recent News

Corehub Up