x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ​ശി​യെ വി​ജ​യി​പ്പി​ക്കു​ക'; കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു


Published: March 18, 2026 12:37 AM IST | Updated: March 18, 2026 12:37 AM IST

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സി​പി​എ​മ്മി​ൽ പു​റ​ത്തു​വ​ന്ന മു​ൻ എം​എ​ൽ​എ പി.​കെ. ശ​ശി യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​കു​ന്നു. ശ​ശി​യെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി വ്യാ​പ​ക​മാ​യി പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഒ​റ്റ​പ്പാ​ല​ത്തെ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്താ​ണ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പേ ശ​ശി​യു​ടെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

‘ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ​ശി​യെ വി​ജ​യി​പ്പി​ക്കു​ക' എ​ന്നാ​ണ് പോ​സ്റ്റ​റു​ക​ളി​ലെ അ​ഭ്യ​ർ​ഥ​ന. ചി​ഹ്നം എ​ന്താ​ണെ​ന്ന് പോ​സ്റ്റ​റു​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സി​പി​എ​മ്മി​ലെ ക​ലാ​പ​ത്തി​ന് പി​ന്നാ​ലെ യു​ഡി​എ​ഫ് പാ​ള​യ​ത്തി​ലേ​ക്ക് ശ​ശി എ​ത്തു​ന്ന​ത് പാ​ല​ക്കാ​ട്ടെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

Tags : UDF candidate win Posters Congress headquarters P.K. Sasi

Recent News

Corehub Up