Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pjjoseph

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തണം: പി.ജെ. ജോസഫ്

കോ​ട്ട​യം: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍മ്മ​ല സീ​താ​രാ​മ​ന്‍ പ്ര​ഖ്യാ​പി​ച്ച മ​ണി​ക്കൂ​റി​ല്‍ 350 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യു​ള്ള ബു​ള്ള​റ്റ് ട്രെ​യി​ന്‍ പ​ദ്ധ​തി​യി​ല്‍ കേ​ര​ള​ത്തെ​ക്കൂ​ടി ഉ​ള്‍പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ര്‍ ചെ​യ​ര്‍മാ​നും മു​ന്‍മ​ന്ത്രി​യു​മാ​യ പി.​ജെ. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സിം​പോ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം മു​ന്‍ സെ​ക്ര​ട്ട​റി​യും എ​യ​ര്‍ ഇ​ന്ത്യ ചെ​യ​ര്‍മാ​നു​മാ​യി​രു​ന്ന കെ. ​റോ​യ് പോ​ള്‍, സ​ന്തോ​ഷ് ജോ​ര്‍ജ് കു​ള​ങ്ങ​ര, ചാ​ക്കോ​ച്ച​ന്‍ മ​ണ​ലേ​ല്‍ എ​ന്നി​വ​ര്‍ സി​മ്പോ​സി​യ​ത്തി​ല്‍ പാ​ന​ലി​സ്റ്റു​ക​ളാ​യി​രു​ന്നു.

മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ്, കേ​ര​ള കോ​ണ്‍ഗ്ര​സ് വ​ര്‍ക്കിം​ഗ് ചെ​യ​ര്‍മാ​ന്‍ പി.​സി. തോ​മ​സ്, കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, ജെ​യ്‌​സ​ണ്‍ ജോ​സ​ഫ്, എ​ബി പൊ​ന്നാ​ട്ട്, ഡോ. ​ജോ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up