Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quarry

Ernakulam

മ​ണീ​ടി​ൽ വീ​ണ്ടും ക​രി​ങ്ക​ൽ ക്വാ​റി​ക്ക് നീ​ക്കം: വ്യാ​പ​ക പ്ര​തി​ഷേ​ധം

പി​റ​വം: മ​ണീ​ടി​ൽ ആ​ന​മു​ന്തി​ക്ക​വ​ല​യ്ക്ക് സ​മീ​പം നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​രി​ങ്ക​ൽ ക്വാ​റി വീ​ണ്ടും തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ക്വാ​റി വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​തി​ന് ഉ​ട​മ ന​ൽ​കി​യ അ​പേ​ക്ഷ മ​ണീ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​മ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി ഡീ​മി​സ് ലൈ​സ​ൻ​സ് നേ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ​ന്ന് പ​റ​യു​ന്നു.

15 ഏ​ക്ക​റി​ല​ധി​കം വ​രു​ന്ന ഭൂ​മി​യി​ൽ, 1.54 ഏ​ക്ക​ർ സ്ഥ​ലം സ​ർ​ക്കാ​ർ ത​രി​ശു ഭൂ​മി​യാ​ണ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്ന​താ​ണ്. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ച മ​ധ്യ മേ​ഖ​ല റ​വ​ന്യു വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഇ​ത്ര​യും ഭാ​ഗം സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യാ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. കൂ​ടാ​തെ ക്വാ​റി​ക്ക് സ​മീ​പ​മു​ള്ള മ​ണീ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നും, ര​ണ്ടാം മ​ഞ്ഞ​നി​ക്ക​ര എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​സി​ദ്ധ​മാ​യ മ​ണീ​ട് മാ​ർ സെ​ന്‍റ് കു​ര്യാ​ക്കോ​സ് ക​ത്തീ​ഡ്ര​ലി​നും, നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​ത്ത​തെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നും ക്വാ​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ​യു​ള്ള ഭാ​ര​വ​ണ്ടി​ക​ളു​ടെ ഗ​താ​ഗ​തം നി​രോ​ധി​ക്കാ​നും പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വും ആ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ബി​ജു അ​റി​യി​ച്ചു.

Kerala

മി​നിലോ​റി ക്വാറി​യി​ലേ​ക്കു മ​റി​ഞ്ഞു; ഡ്രൈ​വ​റെ ര​ക്ഷപ്പെ​ടു​ത്തി, സ​ഹാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു

മ​ല​പ്പു​റം: മി​നി​ലോ​റി ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. മ​ല​പ്പു​റം ആ​ത​വ​നാ​ട് ഊ​രോ​ത്ത്പ​ള്ളി​യാ​ലി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്നു. വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​റ​ട​ക്കം ര​ണ്ട് പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി. ഡ്രൈ​വ​റാ​യ ജാ​ഫ​റി​നെ നി​സാ​ര പ​രി​ക്കു​ക​ളോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സ​ഹാ​യി മു​സ്ത​ഫ വാ​ഹ​ന​ത്തി​ൽ വ​ണ്ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ മി​നി ലോ​റി 30 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.

Kerala

വി​ദ്യാ​ർ​ഥി​നി​യെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: തി​രു​വാ​ങ്കു​ളം ക​ക്കാ​ട് കി​ണ​റ്റി​ങ്ക​ൽ പ​റ​മ്പി​ൽ മ​ഹേ​ഷി​ന്‍റെ​യും ര​മ്യ​യു​ടെ​യും മ​ക​ൾ ആ​ദി​ത്യ(16)​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് സ്കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന നോ​ട്ട്ബു​ക്കി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ മൂ​ന്ന് പേ​ജു​ള്ള കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കൊ​റി​യ​ൻ സു​ഹൃ​ത്തി​ന്‍റെ മ​ര​ണ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് താ​ൻ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും കു​റി​പ്പി​ലു​ണ്ട്.

ഒ​രാ​ഴ്ച മു​ൻ​പാ​ണ് സു​ഹൃ​ത്ത് മ​ര​ണ​പ്പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു. ത​ന്നെ ഏ​റെ സ്നേ​ഹി​ക്കു​ന്ന പിതാവിനെയും മാതാവിനെ​യും ഓ​ർ​ത്ത് വി​ഷ​മ​മു​ണ്ടെ​ന്നും എ​ന്നാ​ൽ സു​ഹൃ​ത്തി​ന്‍റെ മ​ര​ണം താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്നും കു​റി​പ്പി​ൽ പറയുന്നു. കൊ​റി​യ​ൻ ഭാ​ഷ​യി​ലു​ള്ള കു​റി​പ്പു​ക​ളും പു​സ്ത​ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ കു​ട്ടി​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ക്ക​ണം. ഫോ​ൺ ലോ​ക്ക് ചെ​യ്ത നി​ല​യി​ലാ​ണ്. ചോ​റ്റാ​നി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ആ​ദി​ത്യ. മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Latest News

Corehub Up