x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റു​മ്പ​യ​ത്തെ പു​ത്ത​ന്‍​മാ​ന പാ​റ​മ​ട​യി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വെ​ള്ളം ഉ​യ​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍

വെബ് ഡെസ്ക്
Published: September 21, 2026 12:16 AM IST | Updated: September 21, 2026 12:16 AM IST

വെള്ളം നി​റ​ഞ്ഞുനി​ല്‍​ക്കു​ന്ന ഇ​റു​മ്പ​യ​ത്തെ പു​ത്ത​ന്‍​മാ​ന പാ​റ​മ​ട

ക​ടു​ത്തു​രു​ത്തി: ഇ​റു​മ്പ​യ​ത്തെ പു​ത്ത​ന്‍​മാ​ന പാ​റ​മ​ട​യി​ല്‍ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വെ​ള്ളം ഉ​യ​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍. റോ​ഡി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 500 അ​ടി​യി​ലേ​റെ താ​ഴ്ച​യി​ല്‍ 15 വ​ര്‍​ഷ​ത്തോ​ള​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന പാ​റ​മ​ട​യി​ല്‍ ദി​വ​സം ചെ​ല്ലു​ന്തോ​റും വെ​ള്ളം ഉ​യ​ര്‍​ന്നു വ​രി​ക​യും ഇ​പ്പോ​ഴ​തു റോ​ഡ് നി​ര​പ്പോ​ളം എ​ത്തി​യ​തും സ​മീ​പ​വാ​സി​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​റ്, ഏ​ഴ്, എ​ട്ട് വാ​ര്‍​ഡു​ക​ള്‍ ത​മ്മി​ല്‍ ചേ​രു​ന്ന ഇ​റു​മ്പ​യം പു​ത്ത​ന്‍​മാ​ന പാ​റ​മ​ട​യി​ലാ​ണ് വെ​ള്ളം അ​പ​ക​ട​ക​ര​മാ​യ അ​ള​വി​ല്‍ ഉ​യ​രു​ന്ന​ത്.

മ​ഴ​വെ​ള്ള​വും ഉ​റ​വ​യും മാ​ത്ര​മാ​ണ് കാ​ല​ങ്ങ​ളാ​യി ഈ ​പാ​റ​മ​ട​യി​ല്‍ കാ​ണ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ത് ഈ ​കാ​ല​മ​ത്ര​യും നി​ര്‍​ദി​ഷ്ട അ​ള​വി​ല്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്താ​യി ഈ ​പാ​റ​മ​ട​യി​ല്‍ മാ​ലി​ന്യം​കൊ​ണ്ടു ത​ള്ളു​ന്ന​താ​യും പ​റ​യു​ന്നു.

പാ​റ​മ​ട​യി​ല്‍ വെ​ള്ളം ഉ​യ​രു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​റ​മ​ട നി​റ​ഞ്ഞു​ക​വി​ഞ്ഞ് വെ​ള്ളം റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന അ​വ​സ്ഥ​യാ​ണ്. വെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട് വാ​ര്‍​ഡു​ക​ള്‍ സം​ഗ​മി​ക്കു​ന്ന അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്താ​ണ് പാ​റ​മ​ട സ്ഥി​തി ചെ​യ്യു​ന്ന​ത്.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ഇ​ത്ര​യ​ധി​കം വെ​ള്ളം ഉ​യ​ര്‍​ന്ന​ത് സ്വാ​ഭാ​വി​ക​മ​ല്ലെ​ന്നും അ​പ​ക​ട സൂ​ച​ന​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​ണെ​ന്നും സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews quarry

Recent News

Corehub Up