x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാ​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: July 27, 2026 03:46 AM IST | Updated: July 27, 2026 03:46 AM IST

നീ​തി​പു​ര​ത്ത് ക്വാ​റി​വി​രു​ദ്ധ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നടത്തിയ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ.

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് നി​ര​വ​ധി കു​ട്ടി​ക​ളും അ​മ്മ​മാ​രും

മം​ഗ​ലം​ഡാം: നീ​തി​പു​ര​ത്തും ആ​ലാം​പ​രു​ത​യി​ലും വി​ആ​ർ​ടി​യി​ലും ആ​രം​ഭി​ക്കു​ന്ന ക​രി​ങ്ക​ൽ​ക്വാ​റി​ക​ൾ​ക്കെ​തി​രേ ക്വാ​റി​വി​രു​ദ്ധ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നീ​തി​പു​ര​ത്ത് പ്ര​തി​ഷ​ധം ന​ട​ന്നു.

ഫാ. ​ബി​ജു കു​മ്മ​ങ്കോ​ട്ടി​ൽ, ജോ​സ് കൈ​ത​ക്ക​ൽ, ടോ​മി കൊ​ച്ചു​കു​ന്നേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ പി​പാ​ടി​ക​ൾ. ഇ​ട​വ​ക വി​ശ്വാ​സി​ക​ൾ മു​ഴു​വ​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​തോ​ടെ ഇ​ന്ന​ലെ ന​ട​ന്ന​ത് ക്വാ​റി​ക്കെ​തി​രേ​യു​ള്ള മ​ഹാ​പ്ര​തി​ഷേ​ധ​മാ​യി മാ​റി. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ക്വാ​റി​ക്കെ​തി​രേ സ​മ​ര​രം​ഗ​ത്ത് എ​ത്തു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ.

ഇ​ത്ര​യേ​റെ ജ​ന​ങ്ങ​ളു​ടെ വി​കാ​രം മ​ന​സി​ലാ​ക്കി ക്വാ​റി തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ന്മാ​റ​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ക്ക​ത്തി​ലു​ള്ള സ​മ​രാ​വേ​ശ​മ​ല്ല ഇ​തെ​ന്നും നി​ല​നി​ൽ​പ്പി​നാ​യു​ള്ള ചെ​റു​ത്തു​നി​ൽ​പ്പാ​ണെ​ന്നും അ​ധി​കാ​രി​ക​ളും ഈ ​മാ​ന​സി​കാ​വ​സ്ഥ തി​രി​ച്ച​റി​യ​ണ​മെ​ന്നു സ്ത്രീ​ക​ൾ പ​റ​ഞ്ഞു.
നി​ല​വി​ലു​ള്ള ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം​മൂ​ലം പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ളും വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന​താ​യും ത​ങ്ങ​ളു​ടെ ഗ്രാ​മ​റോ​ഡു​ക​ൾ വ​ള​രെ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ​താ​യും പ്ര​തി​ഷേ​ധ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മ​റ്റൊ​രു ക്വാ​റി​കൂ​ടി ആ​രം​ഭി​ച്ചാ​ൽ ജ​ന​ജീ​വി​തം കൂ​ടു​ത​ൽ ദു​സ​ഹ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ജ​ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്.പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്. ഉ​രു​ൾ​പൊ​ട്ട​ൽ പോ​ലെ​യു​ള്ള പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

ക്വാ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത മാ​സം ആ​റി​ന് മം​ഗ​ലം​ഡാ​മി​ൽ ന​ട​ക്കു​ന്ന പ​ബ്ലി​ക് ഹി​യ​റിം​ഗി​ൽ നേ​രി​ട്ടെ​ത്തി ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ളും പ്ര​തി​ഷേ​ധ​വും അ​റി​യി​ക്കു​മെ​ന്നു ക്വാ​റി​വി​രു​ദ്ധ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ആ​റി​ന് രാ​വി​ലെ 11ന് ​മം​ഗ​ലം​ഡാം ക്രൗ​ൺ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​ബ്ലി​ക് ഹി​യ​റിം​ഗ്.

Tags : Nattuvishesham DistrictNews DeepikaNews quarry

Recent News

Corehub Up