Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Repair Work

Idukki

മ​ല​ങ്ക​ര​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി: ജ​ല​വി​ത​ര​ണം മു​ട​ങ്ങും

തൊ​ടു​പു​ഴ: മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ജ​ലാ​ശ​യ​ത്തെ ആ​ശ്ര​യി​ച്ചു​ള്ള കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്ന​തി​നാ​ല്‍ മു​ട്ടം, ക​രി​ങ്കു​ന്നം, വെ​ള്ളി​യാ​മ​റ്റം, അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ര്‍, ആ​ല​ക്കോ​ട്, ക​രി​മ​ണ്ണൂ​ര്‍, കോ​ടി​ക്കു​ളം, വ​ണ്ണ​പ്പു​റം, ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ന്നു മു​ത​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തെ ബാ​ധി​ക്കാ​ത്ത വി​ധം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് എം​വി​ഐ​പി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം ഒ​രു ന​ട​പ​ടി​യും ഇ​തു വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി മൂ​ന്നാ​ഴ്ച​യെ​ങ്കി​ലും ജ​ല​നി​ര​പ്പ് താ​ഴ്‌​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ത്ര​യും ദി​വ​സം ജ​ല​സ്രോ​ത​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ന്ന​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 36.90 മീ​റ്റ​റി​ലേ​ക്കാ​ണ് താ​ഴ്ത്തു​ന്ന​ത്. മ​ണ്‍​സൂ​ണ്‍ മ​ഴ ശ​ക്ത​മാ​കു​ന്ന​തി​നു മു​മ്പ് ഡാ​മി​ന്‍റെ ഘ​ട​നാ​പ​ര​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

District News

അ​റ്റ​കു​റ്റ​പ്പ​ണി​ വൈകുന്നു ; എ​ട്ട്‌ മെമു കോ​ച്ചുകൾ മാസങ്ങളായി ഷെഡിൽ

കൊ​ല്ലം: അ​റ്റ​കു​റ്റ​പ്പ​ണി​ക്കു ന​ട​പ​ടി​യി​ല്ലാ​തെ കൊ​ല്ലം മെ​മു ഷെ​ഡി​ൽ മാ​സ​ങ്ങ​ളാ​യി അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​ത്‌ എ​ട്ട്‌ കോ​ച്ചുകൾ. ആ​ല​പ്പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ്‌ ന​ട​ത്തു​ന്ന കൊ​ല്ലം –ആ​ല​പ്പു​ഴ മെ​മു സ​ർ​വീ​സി​ന്‍റെ കോ​ച്ചാ​ണി​ത്‌.

നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ലാ​തെ മെ​മു​വി​ൽ യാ​ത്ര​ക്കാ​ർ വീ​ർ​പ്പു​മു​ട്ടു​ന്പോ​ഴാ​ണ് മെ​മു കോ​ച്ച് (കാ​ർ)​ഇ​വി​ടെ മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​ത്‌.

തി​രു​ച്ചി​റ​പ്പി​ള്ളി റെ​യി​ൽ​വേ വ​ർ​ക്‍​ഷോ​പ്പി​ലാ​ണ് മെ​മു കാ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി (പീ​രി​യോ​ഡി​ക്ക​ൽ ഓ​വ​ർ ഹാ​ളിം​ഗ്)​ന​ട​ത്തു​ന്ന​ത്‌. മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഒ​രു റേ​ക്ക്‌ (16 കോ​ച്ച്‌) തി​രു​ച്ചി​റ​പ്പി​ള്ളി റെ​യി​ൽ​വേ വ​ർ​ക്‍​ഷോ​പ്പി​ൽ കൊ​ണ്ടു​പോ​യി പീ​രി​യോ​ഡി​ക്ക​ൽ ഓ​വ​ർ​ഹാ​ളിം​ഗ് ന​ട​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷം മ​റ്റു റേ​ക്കു​ക​ൾ കൂ​ടി തി​രു​ച്ചി​റ​പ്പി​ള്ളി​ക്ക്ു കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​യാ​ണ് വൈ​കു​ന്ന​ത്‌.

രാ​വി​ലെ 3.45നു ​കൊ​ല്ല​ത്തു​നി​ന്നു പു​റ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ മെ​മു സ​ർ​വീ​സ്‌ കൊ​ല്ല​ത്തി​നു തി​രി​കെ വ​രു​ന്ന​തു ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞാ​ണ്. ആ​ല​പ്പു​ഴ എ​ത്തി​യ​ശേ​ഷം മെ​മു എ​റ​ണാ​കു​ള​ത്തി​നും അ​വി​ടെ​നി​ന്ന് ഷൊ​ർ​ണൂ​രി​നും പോ​കും. പി​ന്നീ​ട്‌ ഷൊ​ർ​ണൂ​രി​ൽ​നി​ന്നു നി​ല​ന്പൂ​രി​ലേ​ക്കും.

രാ​ത്രി​യി​ൽ അ​വി​ടെ​നി​ന്ന് തി​രി​കെ ഷൊ​ർ​ണൂ​രി​ലേ​ക്ക്‌ എ​ത്തു​ന്ന മെ​മു, അ​ടു​ത്ത​ദി​വ​സം രാ​വി​ലെ ക​ണ്ണൂ​രി​ലേ​ക്കു പോ​കും. അ​വി​ടെ​നി​ന്ന് ഇ​തേ​റൂ​ട്ടി​ൽ ക​റ​ങ്ങി മൂ​ന്നാം​ദി​വ​സം വൈ​കി​ട്ട്‌ മെ​മു കൊ​ല്ല​ത്തു തി​രി​ച്ചെ​ത്തും. ഒ​രു റേ​ക്കി​ൽ 16 കോ​ച്ചാ​ണ് തു​ട​ക്ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്‌. ഇ​ങ്ങ​നെ മൂ​ന്നു റേ​ക്കി​ലാ​യി 16 കോ​ച്ചു​മാ​യി മൂ​ന്നു മെ​മു സ​ർ​വീ​സാ​ണ് കൊ​ല്ല​ത്തു​നി​ന്ന് ആ​ല​പ്പു​ഴ​യ്‌​ക്കു തു​ട​ക്ക​ത്തി​ൽ ഓ​പ്പ​റേ​റ്റ്‌ ചെ​യ്‌​തി​രു​ന്ന​ത്‌.


കോ​ച്ചു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്ന​തു​മൂ​ലം നി​ല​വി​ൽ ഒ​രു റേ​ക്കി​ൽ 16കോ​ച്ചും മ​റ്റ്‌ ര​ണ്ട്‌ റേ​ക്കി​ൽ 12വീ​തം കോ​ച്ചു​മാ​ണ് ഉ​ള്ള​ത്‌.
ഫി​റ്റ്‌​ന​സ്‌ ഇ​ല്ലാ​ത്ത കോ​ച്ചു​ക​ൾ ഓ​ടി​ക്കാ​ൻ പ​റ്റി​ല്ല. ഇ​തി​ന്‍റെ ദു​രി​ത​മാ​ണ് യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന​ത്‌.

District News

കാ​ച്ചാ​ണി റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; വാ​ളി​ക്കോ​ട് -മു​ള​മു​ക്ക് റൂ​ട്ടി​ൽ കു​ടു​ങ്ങി യാ​ത്ര​ക്കാ​ർ

നെ​ടു​മ​ങ്ങാ​ട് : മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​രു​മ്പ-​കാ​ച്ചാ​ണി റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തു യാ​ത്ര​ക്കാ​രെ വ​ല​ച്ച​താ​യി പ​രാ​തി.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി റോ​ഡ് അ​ട​ച്ച​തോ​ടെ നെ​ടു​മ​ങ്ങാ​ട്- പേ​രൂ​ർ​ക്ക​ട വ​ഴി പോ​കു​ന്ന​തും വ​രു​ന്ന​തു​മാ​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും മ​റ്റു യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും ച​ര​ക്കു ലോ​റി​ക​ളും വാ​ളി​ക്കോ​ട് -മു​ള​മു​ക്ക്-​കു​മ്മി -മു​ല്ല​ശ്ശേ​രി വ​ഴി ക​ട​ത്തി​വി​ട്ട​താ​ണ് ജ​ന​ങ്ങ​ളെ വ​ല​ച്ച​ത്.​

പ്ര​വ​ർ​ത്തി​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​കേ​ണ്ട​വ​രും ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ടു. അ​വ​ധി​ദി​ന​ങ്ങ​ളി​ൽ ചെ​യ്യേ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി പ്ര​വൃ​ത്തി​ദി​ന​ത്തി​ൽ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​യാ​ണു യാ​ത്ര​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.


ക​ഴി​ഞ്ഞ 20നു ​കാ​ച്ചാ​ണി റോ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി സം​ബ​ന്ധി​ച്ചു പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ നെ​ടു​മ​ങ്ങാ​ട് അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്കും പോ​ലീ​സി​നും ക​ത്തു ന​ല്കി​യെ​ങ്കി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​റി​യി​പ്പു ന​ൽ​കി​യി​രു​ന്നി​ല്ല. വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന്‍റെ ഓ​ഫീ​സ് ഞാ​യ​റാ​ഴ്ച രാ​ത്രി വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ അ​റി​യി​പ്പു ന​ൽ​കി​യെ​ങ്കി​ലും ജ​ന​ശ്ര​ദ്ധ​യി​ലെ​ത്തി​യി​ല്ല. വ​ഴ​യി​ല-​പ​ഴ​കു​റ്റി നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്നു കാ​ച്ചാ​ണി വ​ഴി തി​രി​ച്ചു​വി​ട്ടി​രു​ന്ന വാ​ഹ​ന ഗ​താ​ഗ​ത​മാ​ണു മു​ന്ന​റി​യി​പ്പ് കൂ​ടാ​തെ വാ​ളി​ക്കോ​ട് -മു​ള​മു​ക്ക് -മു​ല്ല​ശ്ശേ​രി റൂ​ട്ടി​ൽ ക്ര​മീ​ക​രി​ച്ച​ത്.


ഇ​രു​മ്പ-​കാ​ച്ചാ​ണി റോ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​യ​താ​യും ഇ​ന്നു മു​ത​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up