x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ്റ​കു​റ്റ​പ്പ​ണി: മ​ല​ങ്ക​ര ഡാ​മി​ലെ ഷ​ട്ട​റു​ക​ള്‍ താ​ഴ്ത്തും


Published: May 25, 2026 10:43 PM IST | Updated: May 25, 2026 10:43 PM IST

തൊ​ടു​പു​ഴ: കാ​ല​വ​ര്‍​ഷ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​വി​ഐ​പി​യു​ടെ ഭാ​ഗ​മാ​യ മ​ല​ങ്ക​ര ഡാ​മി​ലെ ഷ​ട്ട​റു​ക​ള്‍ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി താ​ഴ്ത്തും. ഇ​ന്നു മു​ത​ല്‍ മൂ​ന്നാ​ഴ്ച​ത്തേ​ക്ക് ഡാ​മി​ലെ ജ​ല​നി​ര​പ്പ് 36.90 മീ​റ്റ​റി​ലേ​ക്കാ​ണ് താ​ഴ്ത്തു​ന്ന​ത്.

ഷ​ട്ട​റു​ക​ള്‍ താ​ഴ്ത്തു​ന്ന​തുമൂ​ലം തൊ​ടു​പു​ഴ​യാ​റി​ലെ​യും മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ ഇ​രുക​ര​യി​ലു​മു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​തി​നു പു​റ​മേ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴു​ന്ന​തി​നാ​ല്‍ അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം, കു​ട​യ​ത്തൂ​ര്‍, ആ​ല​ക്കോ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും ബാ​ധി​ക്കും. അ​തി​നാ​ല്‍ ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തെ ബാ​ധി​ക്കാ​ത്തവി​ധം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും അ​ടി​യ​ന്തര ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം.

ഡാ​മി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ജ​ല​നി​ര​പ്പ് ആ​വ​ശ്യാ​നു​സ​ര​ണം ഉ​യ​ര്‍​ത്തും.

Tags : Repair work nattuvishesham local news

Recent News

Corehub Up