x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​ ദ​ക്ഷി​ണ റെ​യി​ൽ​വേ


Published: March 11, 2026 08:40 PM IST | Updated: March 11, 2026 08:40 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ ഈ ​മാ​സം ന​ട​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കാ​ര​ണം ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. ചി​ല ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ

ട്രെ​യി​ൻ ന​മ്പ​ർ 12695 ഡോ. ​എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ - തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്: മാ​ർ​ച്ച് 13ന് ​ചെ​ന്നൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ഈ ​ട്രെ​യി​ൻ കോ​ട്ട​യ​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. കോ​ട്ട​യ​ത്തി​നും തി​രു​വ​ന​ന്ത​പു​ര​ത്തി​നും ഇ​ട​യി​ലു​ള്ള സ​ർ​വീ​സ് റ​ദ്ദാ​ക്കി.

ട്രെ​യി​ൻ ന​മ്പ​ർ 12696 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - ഡോ. ​എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്: മാ​ർ​ച്ച് 14ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തി​നും കോ​ട്ട​യ​ത്തി​നും ഇ​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. ഈ ​ട്രെ​യി​ൻ കോ​ട്ട​യ​ത്തു​നി​ന്ന് നി​ശ്ച​യി​ച്ച സ​മ​യ​മാ​യ രാ​ത്രി 08.05ന് ​യാ​ത്ര പു​ന​രാ​രം​ഭി​ക്കും.

ട്രെ​യി​ൻ ന​മ്പ​ർ 16127 ചെ​ന്നൈ എ​ഗ്മൂ​ർ - ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ്: മാ​ർ​ച്ച് 12ന് ​ചെ​ന്നൈ എ​ഗ്മൂ​റി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ നാ​ഗ​ർ​കോ​വി​ൽ ടൗ​ണി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. നാ​ഗ​ർ​കോ​വി​ൽ ടൗ​ണി​നും ഗു​രു​വാ​യൂ​രി​നും ഇ​ട​യി​ലു​ള്ള സ​ർ​വീ​സ് റ​ദ്ദാ​ക്കി..

ട്രെ​യി​ൻ ന​മ്പ​ർ 16128 ഗു​രു​വാ​യൂ​ർ - ചെ​ന്നൈ എ​ഗ്മൂ​ർ എ​ക്സ്പ്ര​സ്: 2026 മാ​ർ​ച്ച് 13ന് ​ഗു​രു​വാ​യൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ൻ ഗു​രു​വാ​യൂ​രി​നും നാ​ഗ​ർ​കോ​വി​ൽ ടൗ​ണി​നും ഇ​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി. ഈ ​ട്രെ​യി​ൻ നാ​ഗ​ർ​കോ​വി​ൽ ടൗ​ണി​ൽ നി​ന്ന് രാ​വി​ലെ 06.33ന് ​യാ​ത്ര തു​ട​ങ്ങും

വ​ഴി​തി​രി​ച്ചു​വി​ടു​ന്ന ട്രെ​യി​നു​ക​ൾ

ട്രെ​യി​ൻ ന​മ്പ​ർ 12624 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ്: മാ​ർ​ച്ച് 14ന് ​പു​റ​പ്പെ​ടേ​ണ്ട ഈ ​ട്രെ​യി​ൻ ആ​ല​പ്പു​ഴ വ​ഴി വ​ഴി​തി​രി​ച്ചു​വി​ടും. മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ​ക​രം ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ക്കും.

ട്രെ​യി​ൻ ന​മ്പ​ർ 22503 ക​ന്യാ​കു​മാ​രി - ദി​ബ്രു​ഗ​ഡ് വി​വേ​ക് സൂ​പ്പ​ർ​ഫാ​സ്റ്റ്: മാ​ർ​ച്ച് 14ന് ​പു​റ​പ്പെ​ടേ​ണ്ട ഈ ​ട്രെ​യി​ൻ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കും. പ​ക​രം കാ​യം​കു​ളം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രി​ക്കും.

Tags : Repair work Southern Railway changes

Recent News

Corehub Up