Kerala
കോഴിക്കോട്: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബദല്‍ പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍.
പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്ത സമയത്ത് ദേശീയപാത വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ഇന്ന് ഉച്ചയോടെ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ സമാന്തര റോഡ് ഷോ നടത്തി.
ജനപ്രതിനിധിയല്ലാത്ത ബിജെപി സംസ്ഥാന പ്രസിഡന്റിനെ വരെ ചടങ്ങില്‍ ക്ഷണിച്ചതിലും മന്ത്രിയെ ഒഴിവാക്കിയതിലും പ്രതിഷേധം പുകയുന്നതിനിടെയാണ് സിപിഎം കോഴിക്കോട്ട് റോഡ് ഷോ സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനമെന്നും ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഇത് ഔദ്യോഗിക ഉദ്ഘാടനത്തിന് ബദലായുള്ള 'സമാന്തര ഉദ്ഘാടനമല്ല' എന്നും മറിച്ച് കേന്ദ്രത്തിന്റെ വിവേചനപരമായ നിലപാടിനെതിരെയുള്ള 'പ്രതീകാത്മക പ്രതിഷേധം' മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. പൊതുമരാമത്തിനെ ഒഴിവാക്കിക്കൊണ്ടുള്ള ഈ പരിപാടി കേരളത്തെ അപമാനിക്കലാണെന്നും മന്ത്രി തുറന്നടിച്ചു.
കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പങ്കെടുക്കാത്ത ചടങ്ങിൽ ബിജെപിയുടെ കേരള അധ്യക്ഷന്‍ ക്ഷണം കിട്ടി. അദ്ദേഹത്തിന്റെ ആരോപണങ്ങളോട് ജീർണിച്ച രീതിയിൽ മറുപടി പറയാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യമുള്ളതാണ്. കാര്യങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും അവർ എല്ലാം വിലയിരുത്തുമെന്നും റിയാസ് പറഞ്ഞു.
Business
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ റോഡ്ഷോ പ്രയാണത്തിനു തുടക്കം.
കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ജെയിൻ യൂണിവേഴ്സിറ്റി പ്രോ- വൈസ് ചാൻസലർ ഡോ. ജെ. ലത, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ഫെബ്രുവരി ആറുവരെ നീണ്ടുനിൽക്കുന്ന റോഡ്ഷോ കൊച്ചി, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെയാണു പര്യടനം നടത്തുന്നത്. മൂവ് വിത്ത് പർപ്പസ് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മാരത്തൺ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നടക്കും.
Kerala
കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ബാലാവകാശ ബോധവത്കരണവുമായി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ റോഡ് ഷോ.
കമ്മീഷന്റെ ഇന്റര്‍നെറ്റ് റേഡിയോയായ റേഡിയോ നെല്ലിക്കയുടെ പ്രചാരണാര്‍ഥം എല്ലാ ജില്ലകളിലെയും സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് റോഡ്ഷോ നടക്കുന്നത്.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യുവജനങ്ങളും പങ്കെടുക്കുന്ന ബാലാവകാശ ബോധവത്കരണ റോഡ്ഷോ 11ന് കാസര്‍ഗോട്ടുനിന്ന് ആരംഭിച്ച് 30ന് തിരുവനന്തപുരത്ത് സമാപിക്കും.
11ന് ഉച്ചയ്ക്ക് രണ്ടിന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രമുഖ മജീഷന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും.
റോഡ്ഷോയുടെ സമാപന ദിനമായ 30ന് സൈക്കിള്‍റാലി സംഘടിപ്പിക്കും. തിരുവനന്തപുരം മാനവീയം വീഥിയില്‍ നിന്നും വഴുതക്കാട് ഗവ. കോട്ടണ്‍ഹില്‍ സ്കൂളില്‍ റാലി അവസാനിക്കും.