Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SPACE

തമോഗർത്തങ്ങളിലെ നക്ഷത്രവേട്ട കണ്ടെത്താൻ ഇനി നാസയുടെ ‘റോമൻ ’

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: പ്ര​​​​​പ​​​​​ഞ്ച​​​​​ത്തി​​​​​ലെ വി​​​​​ദൂ​​​​​ര ത​​​​​മോ​​​​​ഗ​​​​​ർ​​​​​ത്ത​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​വ ന​​​​​ക്ഷ​​​​​ത്ര​​​​​ങ്ങ​​​​​ളെ വി​​​​​ഴു​​​​​ങ്ങു​​​​​ന്ന അ​​​​​പൂ​​​​​ർ​​​​​വ പ്ര​​​​​തി​​​​​ഭാ​​​​​സ​​​​​ങ്ങ​​​​​ളെ​​​​​യും ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ നാ​​​​​സ​​​​​യു​​​​​ടെ പു​​​​​തി​​​​​യ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ ദൂ​​​​​ര​​​​​ദ​​​​​ർ​​​​​ശി​​​​​നി ഒ​​​​​രു​​​​​ങ്ങു​​​​​ന്നു.

‘നാ​​​​​ൻ​​​​​സി ഗ്രേ​​​​​സ് റോ​​​​​മ​​​​​ൻ സ്പേ​​​​​സ് ടെ​​​​​ലി​​​​​സ്‌​​​​​കോ​​​​​പ്പ്’എ​​​​​ന്നു പേ​​​​​രി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന ഈ ​​​​​ദൂ​​​​​ര​​​​​ദ​​​​​ർ​​​​​ശി​​​​​നി​​​​​ക്ക് ഏ​​​​​ക​​​​​ദേ​​​​​ശം 11 ശ​​​​​ത​​​​​കോ​​​​​ടി വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മു​​​​​ന്പ് നി​​​​​ല​​​​​നി​​​​​ന്നി​​​​​രു​​​​​ന്ന പു​​​​​രാ​​​​​ത​​​​​ന ത​​​​​മോ​​​​​ഗ​​​​​ർ​​​​​ത്ത​​​​​ങ്ങ​​​​​ളെ​​​​​പ്പോ​​​​​ലും ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് പു​​​​​തി​​​​​യ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​ടു​​​​​ത്ത മാ​​​​​സം 30നാ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ വി​​​​​ക്ഷേ​​​​​പ​​​​​ണം നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ത​​​​​മോ​​​​​ഗ​​​​​ർ​​​​​ത്ത​​​​​ങ്ങ​​​​​ൾ ന​​​​​ക്ഷ​​​​​ത്ര​​​​​ങ്ങ​​​​​ളെ വ​​​​​ലി​​​​​ച്ചു​​​​​കീ​​​​​റി വി​​​​​ഴു​​​​​ങ്ങു​​​​​ന്ന ടൈ​​​​​ഡ​​​​​ൽ ഡി​​​​​സ്‌​​​​​റ​​​​​പ്ഷ​​​​​ൻ ഇ​​​​​വ​​​​​ന്‍റ് (ടി​​​​​ഡി​​​​​ഇ) എ​​​​​ന്ന പ്ര​​​​​തി​​​​​ഭാ​​​​​സ​​​​​ത്തെ നി​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന ല​​​​​ക്ഷ്യം. ന​​​​​ക്ഷ​​​​​ത്ര​​​​​ങ്ങ​​​​​ൾ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ വി​​​​​ഴു​​​​​ങ്ങ​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ൾ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​ന്ന ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​കാ​​​​​ശം വ​​​​​ഴി​​​​​യാ​​​​​ണ് സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി ദൃ​​​​​ശ്യ​​​​​മാ​​​​​കാ​​​​​ത്ത ഭാ​​​​​രം കു​​​​​റ​​​​​ഞ്ഞ ത​​​​​മോ​​​​​ഗ​​​​​ർ​​​​​ത്ത​​​​​ങ്ങ​​​​​ളെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്ന​​​​​ത്. പ്ര​​​​​പ​​​​​ഞ്ച വി​​​​​കാ​​​​​സം മൂ​​​​​ലം നീ​​​​​ളം കൂ​​​​​ടി​​​​​യ ത​​​​​രം​​​​​ഗ​​​​​ദൈ​​​​​ർ​​​​​ഘ്യ​​​​​മാ​​​​​യി മാ​​​​​റി​​​​​യ പ്ര​​​​​കാ​​​​​ശ​​​​​കി​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ ഇ​​​​​ൻ​​​​​ഫ്രാ​​​​​റെ​​​​​ഡ് സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യാ​​​​​ണ് ഈ ​​​​​ദൂ​​​​​ര​​​​​ദ​​​​​ർ​​​​​ശി​​​​​നി​​​​​യി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​ത്.

പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം നൂ​​​​​റോ​​​​​ളം ടി​​​​​ഡി​​​​​ഇ പ്ര​​​​​തി​​​​​ഭാ​​​​​സ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ റോ​​​​​മ​​​​​ൻ ദൂ​​​​​ര​​​​​ദ​​​​​ർ​​​​​ശി​​​​​നി​​​​​ക്കു സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രു​​​​​ടെ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ൽ. ജെ​​​​​യിം​​​​​സ് വെ​​​​​ബ് ദൂ​​​​​ര​​​​​ദ​​​​​ർ​​​​​ശി​​​​​നി പ്ര​​​​​പ​​​​​ഞ്ച​​​​​ത്തി​​​​​ലെ ആ​​​​​ദ്യ​​​​​കാ​​​​​ല ഗാ​​​​​ല​​​​​ക്സി​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കി​​​​​യ​​​​​തു​​​​​പോ​​​​​ലെ, പ്ര​​​​​പ​​​​​ഞ്ച​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്പ​​​​​ത്തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള മു​​​​​ൻ​​​​​കാ​​​​​ല ര​​​​​ഹ​​​​​സ്യ​​​​​ങ്ങ​​​​​ൾ ചു​​​​​രു​​​​​ള​​​​​ഴി​​​​​ക്കാ​​​​​ൻ റോ​​​​​മ​​​​​ൻ ദൂ​​​​​ര​​​​​ദ​​​​​ർ​​​​​ശി​​​​​നി​​​​​യു​​​​​ടെ വി​​​​​ക്ഷേ​​​​​പ​​​​​ണ​​​​​ത്തോ​​​​​ടെ സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ജ്യോ​​​​​തി​​​​​ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രു​​​​​ടെ പ്ര​​​​​തീ​​​​​ക്ഷ.

ഭൂ​​​​​മി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഏ​​​​​ക​​​​​ദേ​​​​​ശം 15 ല​​​​​ക്ഷം കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​ക​​​​​ലെ​​​​​യു​​​​​ള്ള ല​​​​​ഗ്രാ​​​​​ഞ്ച് പോ​​​​​യി​​​​​ന്‍റ് 2 (എ​​​​​ൽ2)​​​​​ലാ​​​​​ണ് ഈ ​​​​​ദൂ​​​​​ര​​​​​ദ​​​​​ർ​​​​​ശി​​​​​നി വി​​​​​ന്യ​​​​​സി​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​സ്ഥാ​​​​​നം ത​​​​​ട​​​​​സ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​തും വി​​​​​ശാ​​​​​ല​​​​​വു​​​​​മാ​​​​​യ ആ​​​​​കാ​​​​​ശ​​​​​ക്കാ​​​​​ഴ്ച ഇ​​​​​തി​​​​​നു ന​​​​​ൽ​​​​​കു​​​​​ന്നു.

International

ചരിത്രത്തിലേക്ക് മലയാളിയുടെ ഒറ്റക്കുതിപ്പ്

അ​​​​സ്താ​​​​ന (​​​​ക​​​​സാ​​​​ക്കി​​​​സ്ഥാ​​​​ൻ): നാ​​​​സ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി അ​​​​നി​​​​ൽ മേ​​​​നോ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ദൗ​​​​ത്യ​​​​സം​​​​ഘം ഇ​​​​ന്നു ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് യാ​​​​ത്ര​​​​യാ​​​​കും.

റ​​​​ഷ്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ റോ​​​​സ്കോ​​​​സ്മോ​​​​സി​​​​ന്‍റെ ‘സോ​​​​യൂ​​​​സ് എം​​​​എ​​​​സ്-29’ പേ​​​​ട​​​​ക​​​​ത്തി​​​​ലാ​​​​ണ് റ​​​​ഷ്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി​​​​ക​​​​ളാ​​​​യ പ്യോ​​​​ട്ട​​​​ർ ദു​​​​ബ്രോ​​​​വ്, അ​​​​ന്ന കി​​​​കി​​​​ന എ​​​​ന്നി​​​​വ​​​​രോ​​​​ടൊ​​​​പ്പം അ​​​​നി​​​​ൽ മേ​​​​നോ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് കു​​​​തി​​​​ക്കു​​​​ക. ഇ​​​​ന്ന് പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം രാ​​​​ത്രി 7.47നാ​​​​ണ് (ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം രാ​​​​ത്രി 8.17) ക​​​​സാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ബൈ​​​​ക്ക​​​​നൂ​​​​ർ കോ​​​​സ്മോ​​​​ഡ്രോ​​​​മി​​​​ൽ​​​​നി​​​​ന്ന് പേ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ വി​​​​ക്ഷേ​​​​പ​​​​ണം. ഒ​​​​റ്റ​​​​പ്പാ​​​​ല​​​​ത്ത് വേ​​​​രു​​​​ക​​​​ളു​​​​ള്ള ഇ​​​​ന്ത്യ​​​​ന്‍ വം​​​​ശ​​​​ജ​​​​നാ​​​​യ 49 കാ​​​​ര​​​​ൻ അ​​​​നി​​​​ല്‍ മേ​​​​നോ​​​​ന്‍ നാ​​​​സ​​​​യി​​​​ലെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ യാ​​​​ത്രി​​​​ക​​​​നും ഡോ​​​​ക്‌​​​​ട​​​​റും മു​​​​ന്‍ സൈ​​​​നി​​​​ക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു​​​​മാ​​​​ണ്.

‘സോ​​​​യൂ​​​​സ് എം​​​​എ​​​​സ്-29’ പേ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും പേ​​​​ട​​​​കം ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും (ഡോ​​​​ക്കിം​​​​ഗ്) ത​​​​ത്‌​​​​സ​​​​മ​​​​യ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ നാ​​​​സ പ്ല​​​​സ്, ആ​​​​മ​​​​സോ​​​​ൺ പ്രൈം, ​​​​നാ​​​​സ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക യുട്യൂ​​​​ബ് ചാ​​​​ന​​​​ൽ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ണാ​​​​ൻ സാ​​​​ധി​​​​ക്കും.

വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ളു​​​​ന്ന യാ​​​​ത്ര​​​​യ്ക്കൊ​​​​ടു​​​​വി​​​​ൽ പേ​​​​ട​​​​കം സ്വ​​​​യം നി​​​​യ​​​​ന്ത്രി​​​​ത സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ‘പ്രി​​​​ചാ​​​​ൽ’ മൊഡ്യൂ​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് പേ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ന്ന് ഇ​​​​വ​​​​ർ ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കും. നി​​​​ല​​​​വി​​​​ൽ അ​​​​വി​​​​ടെ​​​​യു​​​​ള്ള നാ​​​​സ​​​​യു​​​​ടെ​​​​യും യു​​​​റോ​​​​പ്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ​​​​യും റ​​​​ഷ്യ​​​​യു​​​​ടെ​​​​യും സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ഈ ​​​​മൂ​​​​വ​​​​ർ​​​​സം​​​​ഘ​​​​വും ചേ​​​​രും.

ദൗത്യം എ​​​​ട്ടു മാ​​​​സം

നാ​​​​സ​​​​യു​​​​ടെ എ​​​​ക്സ്പെ​​​​ഡി​​​​ഷ​​​​ൻ 74/75 ദൗ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​ട്ടു മാ​​​​സ​​​​മാ​​​​യി​​​​രി​​​​ക്കും അ​​​​നി​​​​ൽ മേ​​​​നോ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തു ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ക. 2027 ഏ​​​​പ്രി​​​​ലി​​​​ലാ​​​​യി​​​​രി​​​​ക്കും ഭൂ​​​​മി​​​​യി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​ക.

ദീ​​​​ര്‍​ഘ​​​​കാ​​​​ല ബ​​​​ഹി​​​​രാ​​​​കാ​​​​ശ യാ​​​​ത്ര​​​​ക​​​​ള്‍ മ​​​​നു​​​​ഷ്യ​​​​ശ​​​​രീ​​​​ര​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ൾ, മൈ​​​​ക്രോ ഗ്രാ​​​​വി​​​​റ്റി​​​​യി​​​​ല്‍ ര​​​​ക്ത​​​​യോ​​​​ട്ടം, നാ​​​​ഡീ​​​​വ്യൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ ഘ​​​​ട​​​​ന, ര​​​​ക്ത​​​​ത്തി​​​​ലെ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​ണ്ടാ​​​​കു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് അ​​​​നി​​​​ൽ മേ​​​​നോ​​​​ന്‍ വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തും.

ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ലെ കു​​​​ടി​​​​വെ​​​​ള്ള സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഐ​​​​വി ഫ്ലൂ​​​​യി​​​​ഡു​​​​ക​​​​ള്‍ നി​​​​ര്‍​മി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​ണ​​​​വും ന​​​​ട​​​​ത്തും. ദീ​​​​ര്‍​ഘ​​​​ദൂ​​​​ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ ദൗ​​​​ത്യ​​​​ങ്ങ​​​​ളി​​​​ല്‍ ഈ ​​​​സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ വ​​​​ള​​​​രെ നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​യി മാ​​​​റി​​​​യേ​​​​ക്കാം. ഒ​​​​പ്പം, ഓ​​​​ഗ്‌​​​​മെ​​​​ന്‍റ​​​​ഡ് റി​​​​യാ​​​​ലി​​​​റ്റി​​​​യും ആ​​​​ര്‍​ട്ടി​​​​ഫി​​​​ഷ​​​​ല്‍ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള അ​​​​ള്‍​ട്രാ​​​​സൗ​​​​ണ്ട് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും മേ​​​​നോ​​​​ന്‍ ന​​​​ട​​​​ത്തും.

Kerala

ഒ​റ്റ​പ്പാ​ലം പെ​രു​മ ബ​ഹി​രാ​കാ​ശ​ത്തേ​ക്കും!

ഒ​​​​റ്റ​​​​പ്പാ​​​​ലം: ഇ​​​​നി ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തും ഒ​​​​റ്റ​​​​പ്പാ​​​​ലം​​​​പെ​​​​രു​​​​മ. ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തെ​​​​ത്തു​​​​ന്ന ആ​​​​ദ്യ മ​​​​ല​​​​യാ​​​​ളി​​​​യെ​​​​ന്ന അ​​​​ഭി​​​​മാ​​​​ന​​​​നേ​​​​ട്ട​​​​ത്തി​​​​ന്‍റെ പി​​​​ട​​​​വാ​​​​തി​​​​ലി​​​​ലാ​​​​ണ് നാ​​​​സ​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ ഡോ. ​​​​അ​​​​നി​​​​ൽ മേ​​​​നോ​​​​ൻ.

ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ പ്ര​​​​ഥ​​​​മ മ​​​​ല​​​​യാ​​​​ളി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ർ സി. ​​​​ശ​​​​ങ്ക​​​​ര​​​​ൻ​​​​നാ​​​​യ​​​​രു​​​​ടെ പേ​​​​ര​​​​ക്കു​​​​ട്ടി​​​​യു​​​​ടെ പേ​​​​ര​​​​ക്കു​​​​ട്ടി​​​​യാ​​​​ണ് ഡോ. ​​​​അ​​​​നി​​​​ൽ മേ​​​​നോ​​​​ൻ. ഡോ. ​​​​അ​​​​നി​​​​ലി​​​​ന്‍റെ താ​​​​യ്‌​​വേ‌‌​​​​ര് ഒ​​​​റ്റ​​​​പ്പാ​​​​ല​​​​ത്താ​​​​ണ്.

ചൊ​​​​വ്വാ​​​​ഴ്ച ക​​​​സാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ബൈ​​​​ക്ക​​​​നൂ​​​​ർ കോ​​​​സ്മോ​​​​ഡ്രോ​​​​മി​​​​ൽ​​​​നി​​​​ന്ന് സോ​​​​യൂ​​​​സ് എം​​​​എ​​​​സ് 29 പേ​​​​ട​​​​ക​​​​ത്തി​​​​ൽ രാ​​​​ജ്യാ​​​​ന്ത​​​​ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് അ​​​​നി​​​​ൽ മേ​​​​നോ​​​​ൻ കു​​​​തി​​​​ക്കും.

ഇ​​​​ന്ത്യ​​​​ൻ-​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഫി​​​​സി​​​​ഷ്യ​​​​നും എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റും സൈ​​​​നി​​​​ക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു​​​​മാ​​​​യ അ​​​​നി​​​​ൽ മേ​​​​നോ​​​​ൻ എ​​​​ട്ടു മാ​​​​സ​​​​ത്തോ​​​​ളം ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് ക​​​​ഴി​​​​യും. ര​​​​ണ്ടു റ​​​​ഷ്യ​​​​ൻ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രും ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കും. പാ​​​​തി മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ അ​​​​നി​​​​ൽ ജ​​​​നി​​​​ച്ച​​​​തും വ​​​​ള​​​​ർ​​​​ന്ന​​​​തും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലാ​​​​ണ്.

അ​​​​നി​​​​ലി​​​​ന്‍റെ പി​​​​താ​​​​വ് ശ​​​​ങ്ക​​​​ര​​​​ൻ മേ​​​​നോ​​​​ൻ ചേ​​​​റ്റൂ​​​​ർ കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​ണ്. ഹാ​​​​ർ​​​​വാ​​​​ർ​​​​ഡി​​​​ൽ​​​​നി​​​​ന്നു ന്യൂ​​​​റോ​​​​ബ​​​​യോ​​​​ള​​​​ജി​​​​യി​​​​ൽ ബി​​​​രു​​​​ദം​​​​നേ​​​​ടി​​​​യ അ​​​​നി​​​​ൽ സ്റ്റാ​​​​ൻ​​​​ഫോ​​​​ർ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദ​​​​വും മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

സ്പേ​​​​സ് എ​​​​ക്സി​​​​ന്‍റെ ആ​​​​ദ്യ ഫ്ളൈ​​​​റ്റ് സ​​​​ർ​​​​ജ​​​​നും മെ​​​​ഡി​​​​ക്ക​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യി​​​​രു​​​​ന്നു. യു​​​​എ​​​​സ് വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ൽ കേ​​​​ണ​​​​ൽ ആ​​​​യി​​​​രു​​​​ന്നു. 2014ലാ​​​​ണ് അ​​​​നി​​​​ൽ മേ​​​​നോ​​​​ൻ നാ​​​​സ​​​​യി​​​​ൽ ഫ്ളൈ​​​​റ്റ് സ​​​​ർ​​​​ജ​​​​നാ​​​​യെ​​​​ത്തു​​​​ന്ന​​​​ത്. എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി മെ​​​​ഡി​​​​സി​​​​ൻ വി​​​​ഭാ​​​​ഗം ഡോ​​​​ക്ട​​​​റാ​​​​യ അ​​​​ദ്ദേ​​​​ഹം ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ക​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ പ​​​​രി​​​​പാ​​​​ല​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ദൗ​​​​ത്യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് അ​​​​നി​​​​ൽ. ചാ​​​​ന്ദ്ര, ചൊ​​​​വ്വ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​കും രാ​​​​ജ്യാ​​​​ന്ത​​​​ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​നി​​​​ല​​​​യ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള സം​​​​ഘം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

ദൗ​​​​ത്യം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ഡോ​​​​ക്ട​​​​ർ അ​​​​നി​​​​ൽ ഒ​​​​റ്റ​​​​പ്പാ​​​​ല​​​​ത്ത് എ​​​​ത്തു​​​​ന്പോ​​​​ൾ വ​​​​ൻ സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കു​​​​മെ​​​​ന്നു ചേ​​​​റ്റൂ​​​​ർ ശ​​​​ങ്ക​​​​ര​​​​ൻ നാ​​​​യ​​​​ർ ട്ര​​​​സ്റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ഇ.​​​​പി. ചി​​​​ത്രേ​​​​ഷ് നാ​​​​യ​​​​ർ പ​​​​റ​​​​ഞ്ഞു.

International

അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: നാ​​​​സ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി​​​​യാ​​​​യ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ അ​​​​നി​​​​ൽ മേ​​​​നോ​​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ലേ​​​ക്കു യാ​​​​ത്ര തി​​​​രി​​​​ക്കു​​​​ന്നു.

ജൂ​​​​ലൈ 14നാ​​​​ണ് അ​​​​നി​​​​ൽ മേ​​​​നോ​​​​ൻ ഖ​​​​സാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ കോ​​​​സ്മോ​​​​ഡ്രോ​​​​മി​​​​ൽ​​​​നി​​​​ന്നു യാ​​​​ത്ര​​​​തി​​​​രി​​​​ക്കു​​​​ക. യു​​​​ക്രെ​​​​യ്ൻ-​​​​ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രാ​​​​യ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ മി​​​​ന്നി​​​​യാ​​​​പോ​​​​ലി​​​​സി​​​​ൽ ജ​​​​നി​​​​ച്ച അ​​​​നി​​​​ൽ മേ​​​​നോ​​​​ൻ (49) എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി മെ​​​​ഡി​​​​സി​​​​നി​​​​ൽ ഫി​​​​സി​​​​ഷ്യ​​​​നും യു​​​​എ​​​​സ് സ്പേ​​​​സ് ഫോ​​​​ഴ്സി​​​​ൽ കേ​​​​ണ​​​​ലു​​​​മാ​​​​ണ്.

ഭാ​​​​ര്യ അ​​​​ന്ന വി​​​​ൽ​​​​ഹേ​​​​മും ബഹിരാകാശസഞ്ചാരിയാണ്.ഒ​​​റ്റ​​​പ്പാ​​​ലം സ്വ​​​ദേ​​​ശി ശ​​​ങ്ക​​​ര​​​ൻ മേ​​​നോ​​​ന്‍റെ​​​യും (കെ.​​​പി.​​​എ​​​സ്. മേ​​​നോ​​​ൻ) യു​​​​ക്രെ​​​​യ്ൻ സ്വദേശിനി ലി​​​സ സാ​​​മോ​​​ലെ​​​ങ്കോ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് അ​​​നി​​​ൽ മേനോൻ

International

ഡാർക്ക് മാറ്റർ, ഡാർക്ക് എനർജി കണ്ടെത്താൻ കഴിയുമോ? നി​ഗൂ​ഢ പ്ര​തി​ഭാ​സങ്ങളിലേക്കു ക​ൺ​തു​റ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ൽ കാമ​റ

പ്രപഞ്ചമേ നിന്നെ പകർത്താൻ ഞങ്ങൾ റെഡി! ഇതുവരെ കാണാൻ കഴിയാതിരുന്ന, ദൃശ്യപ്പെടുത്താൻ സാധിക്കാതിരുന്ന മഹാരഹസ്യങ്ങൾ പകർത്താൻ മനുഷ്യന്‍റെ കാമറക്കണ്ണുകൾ തയാറായിക്കഴിഞ്ഞു! പ്ര​പ​ഞ്ച​ത്തി​ന്‍റെ ഇ​തു​വ​രെ കാ​ണാ​ത്ത അ​ദൃ​ശ്യകോ​ണു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഒപ്പിയെടുക്കാൻ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ൽ ക്യാ​മ​റ സുസജ്ജമായിരിക്കുന്നു! ചിലിയിലെ വെ​രാ സി. ​റൂ​ബി​ൻ ഒ​ബ്സ​ർ​വേ​റ്റ​റിയാണ് പ​ത്തു​വ​ർ​ഷ​ത്തെ ഗഗനദൗത്യത്തിനു തുടക്കമിട്ടത്. ചി​ലി​യി​ലെ പ​ർ​വ​ത​മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ​അ​ത്യാ​ധു​നി​ക ദൂ​ര​ദ​ർ​ശി​നി, അ​ടു​ത്ത പ​ത്തു​വ​ർ​ഷ​ത്തേ​ക്ക്, പ്ര​തി​വ​ർ​ഷം നൂ​റു​ക​ണ​ക്കി​നു ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി മനുഷ്യന്‍റെ പ്രപഞ്ചാന്വേഷണങ്ങൾക്കു കരുത്തുപകരും!

അതിവിദൂര ആ​കാ​ശ​ദൃശ്യങ്ങൾ സൂക്ഷമമായി പ​ക​ർ​ത്താ​ൻ ഈ കാമ​റ​യ്ക്ക് സാ​ധി​ക്കും. പ്ര​പ​ഞ്ച​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ കൃ​ത്യ​മാ​യ മനസിലാക്കലുകൾക്ക് ഈ ​നി​രീ​ക്ഷ​ണ​ങ്ങ​ൾ ശാ​സ്ത്ര​ജ്ഞ​രെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ​ന​മ്മു​ടെ ക്ഷീ​ര​പ​ഥ​ത്തി​ലെ കോ​ടി​ക്ക​ണ​ക്കി​ന് ന​ക്ഷ​ത്ര​ങ്ങ​ളെ​യും അ​തി​ന​പ്പു​റ​മു​ള്ള ഗാ​ല​ക്സി​ക​ളെ​യും രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​തിന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

വ​ള​രെ വേ​ഗ​ത്തി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശേ​ഷി​യു​ണ്ട് ഈ ​ദൂ​ര​ദ​ർ​ശി​നിക്ക്. ആ​കാ​ശ​ത്തി​ന്‍റെ ഒ​രേ ഭാ​ഗ​ത്തിന്‍റെ ചി​ത്ര​ങ്ങ​ൾത​ന്നെ ആ​വ​ർ​ത്തി​ച്ച് പ​ക​ർ​ത്തു​ന്ന​തി​ലൂ​ടെ, മു​ൻ​പ് സാ​ധാ​ര​ണ ദൂ​ര​ദ​ർ​ശി​നി​ക​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​തെ പോ​യ പ്ര​കാ​ശം കു​റ​ഞ്ഞ അ​തീ​വ സൂ​ക്ഷ്മ വ​സ്തു​ക്കൾ പോലും ക​ണ്ടെ​ത്താ​ൻ ശാ​സ്ത്ര​ജ്ഞ​ർ​ക്കു സാ​ധി​ക്കും. പദ്ധതി പ്ര​പ​ഞ്ച​പ​ഠ​ന​ത്തി​ന് വ​ലി​യ തോ​തി​ൽ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ഒ​ബ്സ​ർ​വേ​റ്റ​റി​യു​ടെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഫി​ൽ മാ​ർ​ഷ​ൽ വ്യ​ക്ത​മാ​ക്കി.

ഭൂ​മി​യി​ൽനിന്ന് ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​കാ​ശ​വ​ർ​ഷ​ങ്ങ​ൾ അ​ക​ലെ​യു​ള്ള ട്രി​ഫി​ഡ്, ല​ഗൂ​ൺ നെ​ബു​ല​ക​ളു​ടെ മ​നോ​ഹ​ര​മാ​യ വ​ർ​ണ​ച്ചി​ത്ര​ങ്ങ​ൾ ഒ​ബ്സ​ർ​വേ​റ്റ​റി നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു. തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ കാ​മ​റ​യു​ടെ കൃ​ത്യ​ത​യും ആ​ഴ​വും വ​ർധി​പ്പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ദീ​ർ​ഘ​കാ​ല സ​ർ​വേയ്ക്കു തുടക്കംകുറിച്ചിരിക്കുന്നത്.

ശ​ത​കോ​ടി​ക്ക​ണ​ക്കിനു വ​ർ​ഷ​ങ്ങ​ളാ​യി ഗാ​ല​ക്സി​ക​ൾ എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്നു​വെ​ന്നും അ​വ എ​ങ്ങ​നെ കൂ​ട്ട​മാ​യി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും പ്ര​പ​ഞ്ച​ത്തി​ന്‍റെ ഉ​ത്ഭ​വം എ​ങ്ങ​നെ​യെ​ന്നും മ​നസി​ലാ​ക്കാ​ൻ ഈ ​ചി​ത്ര​ങ്ങ​ൾ സ​ഹാ​യി​ക്കും. യുഎസിലെ നാ​ഷ​ണ​ൽ സ​യ​ൻ​സ് ഫൗ​ണ്ടേ​ഷ​നും (എൻഎസ്എഫ്) ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എ​ന​ർ​ജി​യും സം​യു​ക്ത​മാ​യാ​ണ് ഈ ​നി​രീ​ക്ഷ​ണാ​ല​യ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

പ്ര​പ​ഞ്ച​ത്തി​ൽ ഡാ​ർ​ക്ക് മാ​റ്റ​ർ എ​ന്ന നി​ഗൂ​ഢ പ്ര​തി​ഭാ​സം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ ആ​ദ്യ തെ​ളി​വു​ക​ൾ ന​ൽ​കി​യ പ്ര​ശ​സ്ത ജ്യോ​തി​ശാ​സ്ത്ര​ജ്ഞ വെ​രാ റൂ​ബി​ന്‍റെ ഓ​ർമ​യ്ക്കാ​യാ​ണ് ഈ ​ഒ​ബ്സ​ർ​വേ​റ്റ​റി​ക്ക് അ​വ​രു​ടെ പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​പ​ഞ്ച​ത്തെ സ്വാ​ധീ​നി​ക്കു​ന്ന ഡാ​ർ​ക്ക് മാ​റ്റ​ർ, ഡാ​ർ​ക്ക് എ​ന​ർ​ജി എ​ന്നീ വി​ചി​ത്ര പ്ര​തി​ഭാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ​പ​ത്ത് വ​ർ​ഷ​ത്തെ സ​ർ​വേ​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ പ്ര​തീ​ക്ഷ, ശുഭ പ്രതീക്ഷ!

Kerala

സ്പേസ്: പദ്ധതി നടപ്പാക്കല്‍‍ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്ക്‌ ശ്ര​​​മ​​​ക​​​രം

കോ​​​ട്ട​​​യം: പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ല്‍ പി​​​ടി​​​ച്ചി​​​ട്ടിരിക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​ഖ്യാ​​​പി​​​ച്ച സ്‌​​​പേ​​​സ് (സ്‌​​​ക്രാ​​​പ് പ്രൊ​​​സ​​​സിം​​​ഗ് ഫോ​​​ര്‍ ഏ​​​രി​​​യ ക്‌​​​ളീ​​​ന്‍അ​​​പ് ആ​​​ന്‍ഡ് എ​​​ന്‍ഹാ​​​ന്‍സ്മെ​ന്‍റ്) പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ പോ​​​ലീ​​​സു​​​കാ​​​ര്‍ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടും.

ഭൂ​​​രി​​​ഭാ​​​ഗം പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കും വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കാ​​​യി എ​​​ത്തു​​​ന്ന​​​വ​​​ര്‍ക്കും ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ സൃ​​​ഷ് ടി​​​ച്ചാ​​​ണു കേ​​​സു​​​ക​​​ളി​​​ല്‍ പി​​​ടി​​​കൂ​​​ടി സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. ചി​​​ല പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളോ​​​ടു ചേ​​​ര്‍ന്നു ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ തു​​​രു​​​മ്പെ​​​ടു​​​ത്തു കി​​​ട​​​ന്നു വ​​​ലി​​​യ പാ​​​രി​​​സ്ഥി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്.

കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​പ്പു സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് പ​​​റ​​​യു​​​മ്പോ​​​ഴും ഇ​​​തു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സം​​​ബ​​​ന്ധി​​​ച്ച​​​ട​​​ത്തോ​​​ളം ശ്ര​​​മ​​​ക​​​ര​​​മാ​​​യ ജോ​​​ലി​​​യാ​​​ണ്. നി​​​ശ്ചി​​​ത കാ​​​ല​​​യ​​​ള​​​വി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍, ന​​​മ്പ​​​ര്‍, എ​​​ന്‍ജി​​​ന്‍ ന​​​മ്പ​​​ര്‍ എ​​​ന്നി​​​വ ശേ​​​ഖ​​​രി​​​ച്ചു വി​​​വ​​​ര​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്താ​​​മെ​​​ങ്കി​​​ലും പ​​​ഴ​​​ക്കം കു​​​ടു​​​ത​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ക ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്.

കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ എ​​​ല്ലാം ത​​​ന്നെ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു കേ​​​സി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട​​​താ​​​ണ്. കേ​​​സ് ക​​​ഴി​​​യാ​​​തെ​​​യോ കോ​​​ട​​​തി​​​യി​​​ല്‍ നി​​​ന്ന് ഉ​​​ത്ത​​​ര​​​വ് ല​​​ഭി​​​ക്കാ​​​തെ​​​യോ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വി​​​ട്ടു​​​കൊ​​​ടു​​​ക്കാ​​​ന്‍ സാ​​​ധ്യ​​​മ​​​ല്ല. കേ​​​ര​​​ള പോ​​​ലീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫു​​​മാ​​​ര്‍ ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കേ​​​സ് ക​​​ഴി​​​ഞ്ഞി​​​ട്ടും അ​​​തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​വ​​​ര്‍ക്കു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു വാ​​​ഹ​​​നം വേ​​​ണ്ട എ​​​ന്നെ​​​ഴു​​​തി വാ​​​ങ്ങി​​​ക്ക​​​ണം.

തു​​​ട​​​ര്‍ന്നു പോ​​​ലീ​​​സ് മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍മാ​​​രെ ബ​​​ന്ധ​​​പ്പെ​​​ട്ടു വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​വ​​​സ്ഥ വ​​​ച്ചു വാ​​​ലു​​​വേ​​​ഷ​​​ന്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങി വി​​​ല​​​യി​​​ട്ട​​​ശേ​​​ഷം റി​​​പ്പോ​​​ര്‍ട്ട് സ​​​ഹി​​​തം ജി​​​ല്ലാ പോ​​​ലീ​​​സ് ചീ​​​ഫു​​​മാ​​​ര്‍ക്കു ന​​​ല്കി​​​യാ​​​ല്‍ മാ​​​ത്ര​​​മേ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ലേ​​​ലം ചെ​​​യ്തു ന​​​ല്കാ​​​ന്‍ സാ​​​ധി​​​ക്കു. ലേ​​​ലം ചെ​​​യ്തു ല​​​ഭി​​​ക്കു​​​ന്ന തു​​​ക ട്ര​​​ഷ​​​റി​​​യി​​​ൽ അ​​​ട​​​യ്ക്ക​​​ണം. ഇ​​​താ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ ന​​​ട​​​പ​​​ടി ക്ര​​​മം. ഇ​​​തു ഞൊ​​​ടി​​​യി​​​ട​​​യി​​​ല്‍ ന​​​ട​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വി​​​ര​​​ള​​​മാ​​​ണ്.

2000ത്തി​​​നു​​​ശേ​​​ഷം ചി​​​ല പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ള്‍ മാ​​​റ്റു​​​ക​​​യോ പു​​​തു​​​ക്കി നി​​​ര്‍മി​​​ക്കു​​​ക​​​യോ ചെ​​​യ്ത​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഓ​​​രോ ജി​​​ല്ല​​​യിലും കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ സ്ഥ​​​ല സൗ​​​ക​​​ര്യ​​​മു​​​ള്ള ഒ​​​രു പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ലെ ഡം​​​പിം​​​ഗ് യാ​​​ര്‍ഡി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു. ജെ​​​സി​​​ബി ഉ​​​പ​​​യോ​​​ഗി​​​ച്ചു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കം​​​പ്ര​​​സ് ചെ​​​യ്തു ടി​​​പ്പ​​​റു​​​ക​​​ളി​​​ല്‍ ക​​​യ​​​റ്റി ഡം​​​പിം​​​ഗ് യാ​​​ര്‍ഡി​​​ല്‍ കൂ​​​ട്ടി​​​യി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ യാ​​​തൊ​​​രു വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്.

International

പാതിവഴി പിന്നിട്ട് ആർട്ടിമിസ്

ഹൂ​​​സ്റ്റ​​​ൺ: ച​​​ന്ദ്ര​​​നെ ചു​​​റ്റാ​​​ൻ പു​​​റ​​​പ്പെ​​​ട്ട ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ പ​​​ക​​​ർ​​​ത്തി​​​യ ഭൂ​​​മി​​​യു​​​ടെ ആ​​​ദ്യ​​​ചി​​​ത്രം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നാ​​​സ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി പു​​​റ​​​ത്തു​​​വി​​​ട്ടു.

ആ​​​ർ​​​ട്ടി​​​മി​​​സ് ര​​​ണ്ടാം ദൗ​​​ത്യം പാ​​​തി ദൂ​​​രം പി​​​ന്നി​​​ട്ട വേ​​​ള​​​യി​​​ൽ മി​​​ഷ​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ റീ​​​ഡ് വൈ​​​സ്മാ​​​നാ​​​ണ് ചി​​​ത്രം പ​​​ക​​​ർ​​​ത്തി​​​യ​​​ത്.

അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ഭാ​​​ഗം ദൃ​​​ശ്യ​​​മാ​​​കു​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ ക​​​ടും നീ​​​ല നി​​​റ​​​ത്തി​​​ലാ​​​ണ് ഭൂ​​​മി ദൃ​​​ശ്യ​​​മാ​​​കു​​​ത്. ഹെ​​​ല്ലോ, വേ​​​ൾ​​​ഡ് എ​​​ന്നാ​​​ണ് ചി​​​ത്ര​​​ത്തി​​​ന്‍റെ പേ​​​ര്.

അ​​​ർ​​​ട്ടി​​​മി​​​സ് ദൗ​​​ത്യം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് 2,28,500 കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ന്നി​​​ട്ടു. ച​​​ന്ദ്ര​​​നി​​​ലേ​​​ക്ക് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത് 2,11,200 കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം.

ആ​​​ർ​​​ട്ടി​​​മി​​​സ് ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റീ​​​ഡ് വൈ​​​സ്മാ​​​ൻ, വി​​​ക്ട​​​ർ ഗ്ലോ​​​വ​​​ർ, ക്രി​​​സ്റ്റീ​​​ന കോ​​​ച്ച്, ജെ​​​റ​​​മി ഹാ​​​ൻ​​​സ​​​ൺ എ​​​ന്നീ നാ​​​ലു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​ണ് ഓ​​​റി​​​യോ​​​ൺ പേ​​​ട​​​ക​​​ത്തി​​​ൽ ച​​​ന്ദ്ര​​​നി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത്.

പാ​​​തി​​​ദൂ​​​രം പി​​​ന്നി​​​ട്ടു​​​വെ​​​ന്ന അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ച​​​പ്പോ​​​ൾ സ​​​ഞ്ചാ​​​രി​​​ക​​​ളെ​​​ല്ലാം വ​​​ള​​​രെ സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​യെ​​​ന്ന് ക്രി​​​സ്റ്റീ​​​ന കോ​​​ച്ച് പ​​​റ​​​ഞ്ഞ​​​താ​​​യി നാ​​​സ അ​​​റി​​​യി​​​ച്ചു.

Kerala

കളം നിറഞ്ഞ് യുവത്വം

പ​​​​​​​ര​​​​​​​മ്പ​​​​​​​രാ​​​​​​​ഗ​​​​​​​ത രീ​​​​​​​തി​​​​​​​യി​​​​​​​ൽനി​​​​​​​ന്ന് മാ​​​​​​​റി ചി​​​​​​​ന്തി​​​​​​​ക്കാ​​​​​​​ൻ ന​​​​​​​മ്മു​​​​​​​ടെ രാ​​​​​​​ഷ്‌ട്രീ​​​​​​​യ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും ക​​​​​​​ഴി​​​​​​​യാ​​​​​​​റി​​​​​​​ല്ല. യു​​​​​​​വാ​​​​​​​ക്ക​​​​​​​ൾ​​​​​​​ക്കും വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ൾ​​​​​​​ക്കു​​​​​​​മെ​​​​​​​ല്ലാം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ സീ​​​​​​​റ്റ് ന​​​​​​​ൽ​​​​​​​കു​​​​​​​മെ​​​​​​​ന്നു പ​​​​​​​റ​​​​​​​യാ​​​​​​​റു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ലും പ്രാ​​​​​​​യോ​​​​​​​ഗി​​​​​​​ക ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കാ​​​​​​​ൻ ത​​​​ട​​​​സ​​​​ങ്ങ​​​​ൾ ഏ​​​​റെ​​​​യാ​​​​ണ്.​

മ​​​​​​​ത, ജാ​​​​​​​തി, സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക സ​​​​​​​മ​​​​​​​വാ​​​​​​​ക്യ​​​​​​​ങ്ങ​​​​​​​ൾ സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളെ തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ൽ വ​​​​​​​ലി​​​​​​​യ സ്വാ​​​​​​​ധീ​​​​​​​നം ചെ​​​​​​​ലു​​​​​​​ത്തു​​​​​​​ന്നു. ഇ​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ൽ ഫൈ​​​​​​​റ്റ് ചെ​​​​​​​യ്താ​​​​​​​ണ് യു​​​​​​​വാ​​​​​​​ക്ക​​​​​​​ൾ അ​​​​​​​വ​​​​​​​സ​​​​​​​രം നേ​​​​​​​ടി​​​​​​​യെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ത്ത​​​​​​​വ​​​​​​​ണ ചെ​​​​​​​റി​​​യ തോ​​​തി​​​ലെ​​​ങ്കി​​​ലും മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​ണ്ടു​​​​​​​തു​​​​​​​ട​​​​​​​ങ്ങി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.

യു​​​ഡി​​​എ​​​ഫ് ആ​​​ണ് ഇ​​​ക്കു​​​റി യു​​​വാ​​​ക്ക​​​ളെ കൂ​​​ടു​​​ത​​​ൽ രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 15ല​​​ധി​​​കം യു​​​വ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ യു​​​ഡി​​​എ​​​ഫി​​​ൽനി​​​ന്ന് ജ​​​വ​​​നി​​​ധി തേ​​​ടു​​​ന്നു. ചെ​​​​​​​റു​​​​​​​പ്പ​​​​​​​ക്കാ​​​​​​​ർ മ​​​​​​​ത്സ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ആ​​​വേ​​​ശം ഏ​​​​​​​റെ പ്ര​​​​​​​ക​​​​​​​ട​​​​​​​മാ​​​​​​​ണ്. ഈ ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ലെ പ്ര​​​​​​​മു​​​​​​​ഖ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക​​​​​​​ളി​​​​​​​ലെ യു​​​​​​​വ​​​​​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച്...

► യു​​​​​​ഡി​​​​​​എഫ് മു​​​​​​ത്താ​​​​​​ര മു​​​​​​ത​​​​​​ൽ ര​​​​​​മ്യ വ​​​​​​രെ

28കാ​​​​​​രി മു​​​​​​ത്താ​​​​​​ര രാ​​​​​​ജ് മു​​​​​​ത​​​​​​ൽ നാ​​​​​​ൽ​​​​​​പ​​​​​​തു വ​​​​​​യ​​​​​​സു​​​​​​ള്ള ര​​​​​​മ്യ ഹ​​​​​​രി​​​​​​ദാ​​​​​​സ് വ​​​​​​രെ 15 പേ​​​​​ർ യു​​​​​​ഡി​​​ഫ് ​​​ലി​​​​​​സ്റ്റി​​​​​​ൽ യു​​​​​​വസാ​​​​​​ന്നി​​​​​​ധ്യ​​​​​​ങ്ങ​​​​​​ളാ​​​​​​യി ഉ​​​​​​ണ്ട്. യു​​​​​​ഡി​​​​​​എഫി​​​ലെ ഏ​​​​​​റ്റ​​​​​​വും പ്രാ​​​​​​യം കു​​​​​​റ​​​​​​ഞ്ഞ സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​ണ് മാ​​​​​​വേ​​​​​​ലി​​​​​​ക്ക​​​​​​ര​​​​​​യി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ന്ന കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ മു​​​​​​ത്താ​​​​​​ര രാ​​​​​​ജ്. ഇ​​​​​​വി​​​​​​ടെ മു​​​​​​ത്താ​​​​​​ര​​​​​​യോ​​​​​​ട് ഏ​​​​​​റ്റു​​​​​​മു​​​​​​ട്ടു​​​​​​ന്ന​​​​​​തും യു​​​​​​വ​​​​​​സാ​​​​​​ര​​​​​​ഥി ത​​​​​​ന്നെ. സി​​​​​​പി​​​​​​എ​​​​​​മ്മി​​​ന്‍റെ ​​​എം.എ​​​​​​സ്. അ​​​​​​രു​​​​​​ൺ​​​​​​കു​​​​​​മാ​​​​​​ർ.

സി​​​​​​റ്റിം​​​​​​ഗ് എംഎ​​​​​​ൽഎ ​​​​​​ആ​​​​​​യ അ​​​​​​രു​​​​​​ൺ​​​​​​കു​​​​​​മാ​​​​​​ർ മ​​​​​​ണ്ഡ​​​​​​ല​​​​​​ത്തി​​​​​​ൽ ഏ​​​​​​റെ പോ​​​​​​പ്പു​​​​​​ല​​​​​​റാ​​​ണ്. ​​​എ​​​​​​ന്നാ​​​​​​ൽ മു​​​​​​ത്താ​​​​​​ര​​​​​​യു​​​​​​ടെ വ​​​​​​ര​​​​​​വ് യു​​​​​​ഡി​​​​​​എ​​ഫ് കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ആ​​​​​​വേ​​​​​​ശം ഉ​​​​​​ണ​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​ണ്ട്. ന​​​​​​ല്ലൊ​​​​​​രു മ​​​​​​ത്സ​​​​​​രം കാ​​​​​​ഴ്ചവ​​​​​​യ്ക്കാ​​​​​​ൻ മു​​​​​​ത്താ​​​​​​ര​​​​​​യ്ക്ക് ക​​​​​​ഴി​​​​​​യു​​​​​​മെ​​​​​​ന്ന് യു​​​​​​ഡി​​​​​​എ​​ഫ് വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്നു. ​​​​മാ​​​​​​വേ​​​​​​ലി​​​​​​ക്ക​​​​​​ര ജി​​​​​ല്ലാ കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലെ അ​​​​​​ഭി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​യാ​​​​​​യ മു​​​​​​ത്താ​​​​​​ര എ​​​ഐ​​​സി​​​​​​സി എ​​​​​​സ്‌സി ​​​​​​വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ ദേ​​​​​​ശീ​​​​​​യ കോ- ​​​ഓ​​​​​​ർ​​​​​​ഡി​​​​​​നേ​​​​​​റ്റ​​​​​​റാ​​​​​​ണ്.

ആ​​​​​​ല​​​​​​പ്പു​​​​​​ഴ​​​​​​യി​​​​​​ൽ മ​​​​​​ത്സ​​​​​​രി​​​​​​ക്കു​​​​​​ന്ന എ.ഡി. തോ​​​​​​മ​​​​​​സ്, ബാ​​​​​​ലു​​​​​​ശേ​​​​​​രി​​​​​​യി​​​​​​ൽ മാ​​​റ്റു​​​​​​ര​​​​​​യ്ക്കു​​​​​​ന്ന വി.​​​​​​ടി. സൂ​​​​​​ര​​​​​​ജ് എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​ന്‍റെ മ​​​​​​റ്റു ര​​​​​​ണ്ട് യു​​​​​​വ​​​​​​മു​​​​​​ഖ​​​​​​ങ്ങ​​​​​​ൾ. ഇ​​​​​​രു​​​​​​വ​​​​​​ർ​​​​​​ക്കും പ്രാ​​​​​​യം മു​​​​​​പ്പ​​​​​​ത്. മ​​​​​​ത്സ്യ​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ൽ നി​​​​​​ന്നും പ്ര​​​​​​തി​​​​​​കൂ​​​​​​ല സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളോ​​​​​​ട് ഏ​​​​​​റ്റു​​​​​​മു​​​​​​ട്ടി​​​​​​യാ​​​​​​ണ് എ.ഡി. തോ​​​​​​മ​​​​​​സി​​​​​​ന്‍റെ വ​​​​​​ര​​​​​​വ്. മു​​​​​​ഖ്യ​​​​മ​​​​​​ന്ത്രി​​​​​​യെ ക​​​​​​രി​​​​​​ങ്കൊ​​​​​​ടി കാ​​​​​​ണി​​​​​​ച്ച​​​​​​തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ ഗ​​​​ൺ​​​​മാ​​​​ന്‍റെ മ​​​​​​ർ​​​​​​ദ​​​​​​ന​​​​​​മേ​​​​​​റ്റ് വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ളി​​​​​​ൽ സ്ഥാ​​​​​​നം പി​​​​​​ടി​​​​​​ച്ച ഈ ​​​​​​ആ​​​​​​ല​​​​​​പ്പു​​​​​​ഴ​​​​​​ക്കാ​​​​​​ര​​​​​​ൻ കെഎസ്‌യു ആ​​​​​​ല​​​​​​പ്പു​​​​​​ഴ ജി​​​​​​ല്ലാ​​​പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​ണ്.

സി​​പി​​എ​​മ്മി​​ലെ സീ​​നി​​യ​​ർ നേ​​താ​​വ് ജെ.​​ ചി​​ത്ത​​ര​​ഞ്ജ​​നോ​​ടാ​​ണ് തോ​​മ​​സ് ഏ​​റ്റ​​മു​​ട്ടു​​ന്ന​​ത്. ഇ​​​​​​ട​​​​​​തുകേ​​​​​​ന്ദ്ര​​​​​​മാ​​​​​​യ ബാ​​​​​​ലു​​​​​​ശേ​​​​​​രി​​​​​​യി​​​​​​ൽ സി​​​​​​റ്റിം​​​​​​ഗ് എം​​​​​​ൽ​​​എ ​​​ആ​​​​​​യ കെ.എം.​​​ സ​​​​​​ച്ചി​​​​​​ദേ​​​​​​വി​​​​നോ​​​ടാ​​​​​​ണ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ന്‍റെ വി.ടി. സൂ​​​​​​ര​​​​​​ജി​​ന്‍റെ മ​​ത്സ​​രം. ​​​കെഎ​​​​​സ്‌യു​​​​​വി​​​​​ന്‍റെ മു​​​​​ന്ന​​​​​ണി​​​​​പ്പോ​​​​​രാ​​​​​ളി​​​​​യാ​​​​​യ സൂ​​​​​ര​​​​​ജും സി​​​​​പി​​​​​എ​​​​​മ്മി​​​​ന്‍റെ യു​​​​​വ​​​​മു​​​​​ഖ​​​​​മാ​​​​​യ സ​​​​​ച്ചി​​​​​ൻ​​​ദേ​​​​​വും ഏ​​​​​റ്റു​​​​​മു​​​​​ട്ടു​​​​​മ്പോ​​​​​ൾ ഇ​​​​​ട​​​​​ത് കോ​​​​​ട്ട​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും മി​​​​​ക​​​​​ച്ചൊ​​​​​രു പോ​​രാ​​ട്ട​​മാ​​കും അ​​​​​വി​​​​​ടെ അ​​​​​ര​​​​​ങ്ങേ​​​​റു​​​​​ക.

നാ​​​​​ദാ​​​​​പു​​​​​ര​​​​​ത്ത് കെ.എം. അ​​​​​ഭി​​​​ജി​​​​​ത്തും പേ​​​​​രാ​​​​​മ്പ്ര​​​​​യി​​​​​ൽ ഫാ​​​​​ത്തി​​​​​മ ത​​​​​ഹ​്‌ലി​​​യ​​​​യും യു​​​​​ഡി​​​​​എഫ് നി​​​​​ര​​​​​യി​​​​​ൽ യു​​​​​വ​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളാ​​​​​യി എ​​​​​ത്തു​​​​​ന്നു. ഇ​​​​​രു​​​​​വ​​​​​രും മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​ട​​​​​തുമു​​​​​ന്ന​​​​​ണി​​​​​യി​​​​​ലെ സീ​​​​​നി​​​​​യ​​​​​ർ നേ​​​​​താ​​​​​ക്ക​​​​​ന്മാ​​​​​രോ​​​​​ടാ​​​​​ണ്. സി​​​​​പി​​​​​ഐ​​​​​യി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വ് പി. ​​​​​വ​​​​​സ​​​​​ന്ത​​​​​ത്തെ​​​​​യാ​​​​​ണ് അ​​​​​ഭി​​​​​ജി​​​​​ത്ത് നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത്. യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​ന്‍റെ പ്ര​​​​​മു​​​​​ഖ നേ​​​​​താ​​​​​വാ​​​​​യ അ​​​​​ഭി​​​​​ജി​​​​​ത്ത് ക​​​​​ഴി​​​​​ഞ്ഞ ത​​​​​വ​​​​​ണ ചെ​​​​​റി​​​​​യ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ന് യു​​​​ഡി​​​​എ​​​​ഫി​​​​നു കൈ​​​​​വി​​​​​ട്ട മ​​​​​ണ്ഡ​​​​​ലം തി​​​​​രി​​​​​ച്ചുപി​​​​​ടി​​​​​ക്കാ​​​​​നു​​​​​ള്ള ക​​​​​ഠി​​​​​നശ്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​ണ്.

മു​​​​​സ്‌ലിം ​​​​ലീ​​​​​ഗി​​​​​ന്‍റെ തീ​​​​​പ്പൊ​​​​​രി നേ​​​​​താ​​​​​വ് ഫാ​​​​​ത്തി​​​​​മ ഏ​​​​​റ്റു​​​​​മു​​​​​ട്ടു​​​​​ന്ന​​​​​ത് ഇ​​​​​ട​​​​​ത് മു​​​​​ന്ന​​​​​ണി ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ കൂ​​​​​ടി​​​​​യാ​​​​​യ ടി.പി. രാ​​​​​മ​​​​​കൃ​​​​​ഷ്ണ​​​​​നോ​​​​​ടാ​​​​​ണ്. ഇ​​​​​ട​​​​​തി​​​​​ന്‍റെ ഉ​​​​​റ​​​​​ച്ച കോ​​​​​ട്ട​​​​​യെ​​​​​ന്നു ക​​​​​രു​​​​​തു​​​​​ന്ന പേ​​​​​രാ​​​​​മ്പ്ര​​​​​യി​​​​​ൽ ഫാ​​​​​ത്തി​​​​​മ​​​​​യു​​​​​ടെ സാ​​​​​ന്നി​​​​​ധ്യം ന​​​​​ല്ല മ​​​​​ത്സ​​​​​ര​​​​​പ്ര​​​​​തീ​​​​​തി സൃ​​​​​ഷ്ടി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

യൂ​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സ് സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഒ.​​​​​ജെ. ജ​​​​​നീ​​​​​ഷ് കൊ​​​​​ടു​​​​​ങ്ങ​​​​​ല്ലൂ​​​​​രി​​​​​ൽ ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടു​​​​​ന്പോ​​​​​ൾ മ​​​​​റ്റൊ​​​​​രു യു​​​​​വ നേ​​​​​താ​​​​​വ് അ​​​​​ബി​​​​​ൻ വ​​​​​ർ​​​​​ക്കി ആ​​​​​റ​​​​​ന്മു​​​​​ള​​​​​യി​​​​​ൽ മ​​​​​ന്ത്രി വീ​​​​​ണ​​​​​ജോ​​​​​ർ​​​​ജി​​​​​നെ നേ​​​​​രി​​​​​ടു​​​​​ന്നു. ര​​​​​മ്യ ഹ​​​​​രി​​​​​ദാ​​​​​സ്- ചി​​​​​റ​​​​​യി​​​​​ൻ​​​​​കീ​​​​​ഴ്, വി.പി. അ​​​​​ബ്ദു​​​​​ൾ റ​​​​​ഷീ​​​​​ദ് -ധ​​​​​ർ​​​​​മ​​​​​ടം, പി.എ​​​​ൻ. വൈ​​​​​ശാ​​​​​ഖ് -വ​​​​​ട​​​​​ക്കാ​​​​​ഞ്ചേ​​​​​രി, ചാ​​​​​ണ്ടി ഉ​​​​​മ്മ​​​​​ൻ -പു​​​​​തു​​​​​പ്പ​​​​​ള്ളി, സു​​​​​ധീ​​​​ർ​​​​​ഷ പാ​​​​​ലോ​​​​​ട് -വാ​​​​​മ​​​​​ന​​​​​പു​​​​​രം എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ലെ മ​​​​​റ്റു യു​​​​​വ​​​​മു​​​​​ഖ​​​​​ങ്ങ​​​​​ൾ. മു​​​​​സ്‌ലിം ​​​​ലീ​​​​​ഗി​​​​​ൽനി​​​​​ന്ന് പി.​​​​​കെ. ന​​​​​വാ​​​​​സ്- താ​​​​​നൂ​​​​​ർ, ആ​​​​​ർഎ​​​​​സ്പിയു​​​​​ടെ വി​​​​​ഷ്ണു​​​​​മോ​​​​​ഹ​​​​​ൻ- ഇ​​​​​ര​​​​വി​​​​​പു​​​​​രം എ​​​​​ന്നി​​​​​വ​​​​​രും യു​​​​​ഡിഎ​​​​​ഫി​​​​ന്‍റെ യു​​​​​വ​​​സാ​​​​​ര​​​​​ഥി​​​​​ക​​​​​ളാ​​​​​ണ്.

► എ​​​​​ൽഡി​​​​​എ​​​​​ഫ് ഏ​​​​​റെയി​​​​​ല്ല യു​​​​​വ​​​​​സാ​​​​​ന്നി​​​​​ധ്യം

സി​​​​​റ്റിം​​​​​ഗ് സീ​​​​​റ്റു​​​​ക​​​​​ളി​​​​​ലെ യു​​​​​വാ​​​​​ക്ക​​​​​ൾ ഒ​​​​​ഴി​​​​​ച്ചാ​​​​​ൽ ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് സി​​​​​പി​​​​​എം യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്ക് കാ​​​​​ര്യ​​​​​മാ​​​​​യ പ്രാ​​​​​തി​​​​നി​​​​​ധ്യം ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടി​​​​​ല്ല. മ​​​​​ട്ട​​​​​ന്നൂ​​​​​രി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന നാ​​​​​ൽ​​​​​പ​​​​​തു പി​​​​​ന്നി​​​​​ട്ട വി. ​​​​​കെ. സ​​​​​നോ​​​​​ജ് ആ​​​​​ണ് സി​​​​​പി​​​​​എ​​​​​മ്മി​​​​​ന്‍റെ പു​​​​​തി​​​​​യ മു​​​​​ഖം.

സി​​​​​പി​​​​​ഐ അ​​​​​ടൂ​​​​​രി​​​​​ൽ 32കാ​​​​​രി​​​​​യാ​​​​​യ പ്രി​​​​​ജി ക​​​​​ണ്ണ​​​​​നും സീ​​​​​റ്റ് ന​​​​​ൽ​​​​​കി. കെ.​​​​എം. സ​​​​ച്ചി​​​​ൻ​​​​ദേ​​​​വ്- ബാ​​​​ലു​​​​ശേ​​​​രി, ലി​​​​ന്‍റോ ജോ​​​​സ​​​​ഫ്- തി​​​​രു​​​​വ​​​​ന്പാ​​​​ടി, ഭ​​​​ഗ​​​​ത് റൂ​​​​ഫ​​​​സ് -കോ​​​​വ​​​​ളം, പി. ​​​​ജി​​​​ജി- കൊ​​​​ണ്ടോ​​​​ട്ടി, എം.​​​​എ​​​​സ്. അ​​​​രു​​​​ൺ​​​​കു​​​​മാ​​​​ർ- മാ​​​​വേ​​​​ല​​​​ക്ക​​​​ര, എം. ​​​​വി​​​​ജി​​​​ൻ- ക​​​​ല്യാ​​​​ശേ​​​​രി എ​​​​ന്നി​​​​വ​​​​രാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലെ മ​​​​റ്റു യു​​​​വ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ.

► ആ​​​​തി​​​​ര - ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ സ്ഥാ​​​​നാ​​​​ർ​​​​ഥി

ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ലെ എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി ആ​​​​തി​​​​ര ​​​​ഡി. നാ‍യ​​​​രാ​​​​ണ് (ട്വ​​​​ന്‍റി ട്വ​​​​ന്‍റി) മു​​​​ന്ന​​​​ണി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ​​​​യാ​​​​ൾ. റോ​​​​ബി​​​​ൻ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ- കു​​​​ണ്ട​​​​റ, ശ​​​​ങ്കു ​​​​ടി. ദാ​​​​സ്- ഷൊ​​​​ർ​​​​ണൂ​​​​ർ, അ​​​​ഖി​​​​ൽ​​​​ മാ​​​​രാ​​​​ർ-​​​​തൃ​​​​ക്കാ​​​​ക്ക​​​​ര, ശ്യാം. ​​​​പി.​​​​ രാ​​​​ജ് തു​​​​ട​​​​ങ്ങി പ​​​​തി​​​​ന​​​​ഞ്ചോ​​​​ളം യു​​​​വ​​​​മു​​​​ഖ​​​​ങ്ങ​​​​ളെ ബി​​​​ജെ​​​​പി രം​​​​ഗ​​​​ത്തി​​​​റ​​​​ക്കു​​​​ന്നു​​​​ണ്ട്.

► വ​​​നി​​​താ​​​ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ന്നി​​​ൽ

വ​​​നി​​​ത​​​ക​​​ൾ​​​ക്ക് സീ​​​റ്റു ന​​​ല്കു​​​ന്ന​​​തി​​​ൽ ഇ​​​ത്ത​​​വ​​​ണ​​​യും എ​​​ൽ​​​ഡി​​​എ​​​ഫ് ആ​​​ണ് മു​​​ന്നി​​​ൽ. 18 വ​​​നി​​​ത​​​ക​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ‌ മ​​​ത്സ​​​ര​​​ത്തി​​​നെ​​​ത്തു​​​ന്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ൽ 12, എ​​​ൻ​​​ഡി​​​എ-16 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വ​​​നി​​​താ​​​ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ സി​​​പി​​​എം 12 വ​​​നി​​​ത​​​ക​​​ളെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ക്കി​​​യ​​​പ്പോ​​​ൾ സി​​​പി​​​ഐ അ​​​ഞ്ചു​​​സ്ത്രീ​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം ന​​​ല്കി.

Leader Page

ബഹിരാകാശത്തിലേക്ക് ഇന്ത്യയുടെ മടങ്ങിവരവ്

പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി, ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ണ സം​​​​ഘ​​​​ട​​​​ന (ഐ​​​എ​​​സ്ആ​​​ർ​​​ഒ) ഇ​​​​ന്ത്യ​​​​ൻ ശാ​​​​സ്ത്ര​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ കി​​​​രീ​​​​ട​​​​ത്തി​​​​ലെ ര​​​​ത്ന​​​​മാ​​​​ണ്. ആ​​​​ഗോ​​​​ള ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ, ഗോ​​​ലി​​​യാ​​​ത്തു​​​മാ​​​രെ സ്ഥി​​​​ര​​​​മാ​​​​യി മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന ഒ​​​​രു ‘ദാ​​​വീ​​​ദ്’ ആ​​​​ണ് ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ. മം​​​​ഗ​​​​ൾ​​​​യാ​​​​ൻ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ചൊ​​​വ്വ ഗ്ര​​​ഹദൗ​​​​ത്യ​​​​ത്തി​​​​ലൂ​​​​ടെ, ആ​​​​ദ്യശ്ര​​​​മ​​​​ത്തി​​​​ൽ​​​ത​​​​ന്നെ ​​​ചൊ​​​വ്വ​​​യു​​​ടെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തു​​​​ന്ന ആ​​​​ദ്യ രാ​​​​ജ്യ​​​​മാ​​​​യി ഇ​​​​ന്ത്യ. ​​​ച​​​​ന്ദ്ര​​​​യാ​​​​ൻ-3 ദൗ​​​​ത്യ​​​​ത്തി​​​​ലൂ​​​​ടെ, ച​​​​ന്ദ്ര​​​​ന്‍റെ ദ​​​​ക്ഷി​​​​ണ​​​​ധ്രു​​​​വ​​​​ത്തി​​​​ൽ ചാ​​​​ന്ദ്ര റോ​​​​വ​​​​ർ ഇ​​​​റ​​​​ക്കു​​​​ന്ന ആ​​​​ദ്യരാ​​​​ജ്യ​​​​മാ​​​​യും ഇ​​​​ന്ത്യ മാ​​​​റി. ഒ​​​​രു ഹോ​​​​ളി​​​​വു​​​​ഡ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ സി​​​നി​​​മ വി​​​​പ​​​​ണ​​​യി​​​ലി​​​റ​​​ക്കു​​​ന്ന​​​തി​​​​ന് ആ​​​വ​​​ശ‍്യ​​​മാ​​​യ തു​​​ക​​​പോ​​​ലു​​​മി​​​ല്ലാ​​​ത്ത ബ​​​ജ​​​​റ്റു​​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​ന്ത്യ ഇ​​​​തെ​​​​ല്ലാം നേ​​​​ടി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം, പോ​​​​ളാ​​​​ർ സാ​​​​റ്റ​​​​ലൈ​​​​റ്റ് ലോ​​​​ഞ്ച് വെ​​​​ഹി​​​​ക്കി​​​​ളി​​​​ന്‍റെ (പി​​​​എ​​​​സ്എ​​​​ൽ​​​​വി) തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടു വി​​​​ക്ഷേ​​​​പ​​​​ണ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ, മൂ​​​​ന്നു വ​​​​ലി​​​​യദൗ​​​​ത്യ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യു​​​​ടെ മ​​​​ഹ​​​​ത്താ​​​​യ ച​​​​രി​​​​ത്ര​​​​ത്തി​​​ന്‍റെ പ്ര​​​ഭ​ കെ​​​ടു​​​ത്തി. ‘ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​യ ചെ​​​​ല​​​​വ​​​​ഴി​​​​ക്ക​​​​ൽ’, ‘അ​​​​ച​​​​ഞ്ച​​​​ല​​​​മാ​​​​യ വി​​​​ശ്വാ​​​​സ്യ​​​​ത’ എ​​​​ന്നീ ഇ​​​​ര​​​​ട്ടത്തൂ​​​​ണു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ഒ​​​​രു പ​​​​ദ്ധ​​​​തി​​​​ക്ക്, ഇ​​​​തൊ​​​​രു സാ​​​​ങ്കേ​​​​തി​​​​ക തി​​​​രി​​​​ച്ച​​​​ടി എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി ഖ‍്യാ​​തി​​യെ ബാ​​ധി​​ക്കു​​ന്ന​​താ​​ണ്; തി​​​​ര​​​​ക്കേ​​​​റി​​​​യ വാ​​​​ണി​​​​ജ്യ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്തി​​​​ന് ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്ന ഒ​​​​ന്ന്.

ഏ​​​​ക​​​​ദേ​​​​ശം 30 വ​​​​ർ​​​​ഷ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്ര​​​​ധാ​​​​ന ചാ​​ല​​ക​​ശ​​ക്തി​​യാ​​​​യി​​​​രു​​​​ന്നു പി​​എ​​​​സ്​​​​എ​​​​ൽ​​വി. അ​​​​ത് ഇ​​​​ന്ത്യ​​​​യെ ച​​​​ന്ദ്ര​​​​നി​​​​ലേ​​​​ക്കും ചൊ​​​​വ്വ​​​​യി​​​​ലേ​​​​ക്കും എ​​​​ത്തി​​​​ച്ചു, കൂ​​​​ടാ​​​​തെ ഏ​​​​ക​​​​ദേ​​​​ശം 400 വി​​​​ദേ​​​​ശ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​ത് ആ​​​​ഗോ​​​​ള വി​​​​ക്ഷേ​​​​പ​​​​ണ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​യ ഒ​​​​രു വി​​​​ഹി​​​​തം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്തു. എ​​​​ന്നാ​​​​ൽ, PSLV-C61 (മേ​​യ് 2025), PSLV-C62 (ജ​​​​നു​​​​വ​​​​രി 2026) ദൗ​​​​ത്യ​​​​ങ്ങ​​​​ളി​​​​ലെ മൂ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ അ​​​​ടു​​​​ത്തി​​​​ടെ​​​​യു​​​​ള്ള അ​​​​സ്വാ​​​​ഭാ​​​​വി​​​​ക​​​​ത​​​​ക​​​​ൾ ഭൗ​​​​മനി​​​​രീ​​​​ക്ഷ​​​​ണ, ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ടാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യി.

ഈ ​​​​അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ, ഐ​​​​എ​​​​സ്ആ​​​​ർ​​ഒ​​​​യു​​​​ടെ​​​​യും അ​​​​തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും ഇ​​​​ട​​​​യി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന വി​​​​ട​​​​വി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗ​​​​മാ​​​​യി​​​​രി​​​​ക്കാം. തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ, ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ​​​​ദ്ധ​​​​തി ഇ​​​​ന്ത്യ​​​​ൻ ജ​​​​ന​​​​ത​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള​​​​താ​​​​യി​​​​രു​​​​ന്നു. വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​ഗ്ര​​​​ഹ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലൂ​​​​ടെ, ഈ ​​​​പ​​​​ദ്ധ​​​​തി ജീ​​​​വി​​​​ത​​​​ങ്ങ​​​​ളെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കു​​​​ക​​​​യും സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ലോ​​​​ക​​​​ത്തി​​​​ലെ ഇ​​​​ന്ത്യ​​​​യു​​​​ടെ സ്ഥാ​​​​നം പു​​​​ന​​​​ർ​​​​നി​​​​ർ​​​​വ​​​​ചി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു യു​​​​ക്തി. ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്ക് ഒ​​​​രു ജീ​​​​വ​​​​നാ​​​​ഡി​​​​യാ​​​​യി മാ​​​​റി​​​​യ ശ​​​​ക്ത​​​​മാ​​​​യ ഒ​​​​രു ഉ​​​​പ​​​​ഗ്ര​​​​ഹ ശൃം​​​​ഖ​​​​ല നി​​​​ർ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ട് ഐ​​​​എ​​​​സ്ആ​​ർ​​ഒ ഈ ​​​​കാ​​​​ഴ്ച​​​​പ്പാ​​​​ട് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കി.

ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ സാ​​​​റ്റ​​​​ലൈ​​​​റ്റ് സി​​​​സ്റ്റ​​​​വും പി​​​​ന്നീ​​​​ട് ജി​​​​യോ​​​​സി​​​​ൻ​​​​ക്രൊ​​​​ണ​​​​സ് സാ​​​​റ്റ​​​​ലൈ​​​​റ്റ് പ​​​​ര​​​​മ്പ​​​​ര​​​​യും വി​​​​ദൂ​​​​രഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി എ​​​​ത്തി​​​​ച്ചു. ഇ​​​​ത് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ കു​​​​റ​​​​വു​​​​ള്ള ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ടെ​​​​ലി​​​​മെ​​​​ഡി​​​​സി​​​​നും, മ​​​​റ്റു സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പി​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് വി​​​​ദൂ​​​​ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും വ​​​​ഴി​​​​യൊ​​​​രു​​​​ക്കി. പ​​​​ഞ്ചാ​​​​ബി​​​​ലെ​​​​യും ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ​​​​യും കൃ​​​​ഷി​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ, വി​​​​ള​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യം നി​​​​രീ​​​​ക്ഷി​​​​ക്കാ​​​​നും ജ​​​​ല​​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നും ക​​​​ർ​​​​ഷ​​​​ക​​​​ർ റി​​​​സോ​​​​ഴ്‌​​​​സാ​​​​സാ​​​​റ്റ് പോ​​​​ലു​​​​ള്ള ഭൗ​​​​മനി​​​​രീ​​​​ക്ഷ​​​​ണ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള ഡാ​​​​റ്റ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് സീ​​​​സ​​​​ണി​​​​ൽ, ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള മു​​​​ൻ​​​​കൂ​​​​ട്ടി​​​​യു​​​​ള്ള മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ക​​​​ൾ ദു​​രി​​ത​​ബാ​​ധി​​ത​​മാ​​യേ​​ക്കാ​​വു​​ന്ന ജ​​ന​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​നും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു. ഇ​​​​ത് ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ച കാ​​​​ൽ​​​​പ്പാ​​​​ടു​​​​ക​​​​ളു​​​​ള്ള ബ​​​​ഹി​​​​രാ​​​​കാ​​​​ശ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​ണ്.

ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ശാ​​​​സ്ത്ര​​​​ജ്ഞ​​​​രെ​​​​യും എ​​ൻ​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രെ​​​​യും സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ​​​​ഗ്ധ​​​​രെ​​​​യും തൊ​​​​ഴി​​​​ൽ ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ടും, നി​​​​ർ​​​​മാ​​​​ണം മു​​​​ത​​​​ൽ സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ വി​​​​ക​​​​സ​​​​നം വ​​​​രെ​​​​യു​​​​ള്ള വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളി​​​​ലെ അ​​​​സം​​​​ഖ്യം ആ​​ളു​​ക​​ളെ പ​​​​രോ​​​​ക്ഷ​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​ച്ചുകൊണ്ടും ബ​​​​ഹി​​​​രാ​​​​കാ​​​​ശ മേ​​​​ഖ​​​​ല സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യെ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. നേ​​​​രി​​​​ട്ടു​​​​ള്ള മൂ​​​​ല്യ​​​​വ​​​​ർ​​​​ധ​​​​ന​​​​ വ​​​​ഴി​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് ഉ​​​​പ​​​​ഗ്ര​​​​ഹ ഡാ​​​​റ്റ​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ഉ​​​​ത്പാ​​​​ദ​​​​ന​​​​ക്ഷ​​​​മ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യും ഈ ​​​​മേ​​​​ഖ​​​​ല ഇ​​​​ന്ത്യ​​​​ൻ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്ക് കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഡോ​​​​ള​​​​ർ സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കു​​​​ന്നു​​​​വെ​​​​ന്ന് പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്നു.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​തി​​​​നും വ​​​​ള​​​​രെമു​​​​ന്പേ ത​​​​ന്നെ ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ​​​​ദ്ധ​​​​തി, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ‘ആ​​​​ത്മ​​​​നി​​​​ർ​​​​ഭ​​​​ർ ഭാ​​​​ര​​​​ത്’ (സ്വ​​​​യംപ​​​​ര്യാ​​​​പ്ത ഇ​​​​ന്ത്യ) എ​​​​ന്ന കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​നെ മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​യി​​​​രു​​​​ന്നു. പി​​​​എ​​​​സ്എ​​​​ൽ​​​​വി പോ​​​​ലു​​​​ള്ള സ്വ​​​​ന്തം വി​​​​ക്ഷേ​​​​പ​​​​ണ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ട്, വി​​​​ദേ​​​​ശ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ലു​​​​ള്ള ആ​​​​ശ്രി​​​​ത​​​​ത്വം കു​​​​റ​​​​യ്ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കു ക​​​​ഴി​​​​ഞ്ഞു. ഇ​​​​ത് കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ നൂ​​​​ത​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​യി, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ, സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക​​​​ൾ, ഗ​​​​വേ​​​​ഷ​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഒ​​​​രു സ​​​​ജീ​​​​വ​​​​മാ​​​​യ ഇ​​​​ക്കോ​​​​സി​​​​സ്റ്റം സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ച്ചു.

കൂ​​​​ടാ​​​​തെ, ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യു​​​​ടെ വാ​​​​ണി​​​​ജ്യവി​​​​ഭാ​​​​ഗ​​​​മാ​​​​യ ന്യൂ​​​​സ്പേ​​​​സ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് വി​​​​ദേ​​​​ശ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​ത് വ​​​​ലി​​​​യ വ​​​​രു​​​​മാ​​​​നം നേ​​​​ടു​​​​ന്ന​​​​തി​​​​നും ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സാ​​​​മ​​​​ർ​​​​ഥ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും സ​​​​ഹാ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ലോ​​​​ക ബ​​​​ഹി​​​​രാ​​​​കാ​​​​ശ വി​​​​പ​​​​ണി​​​​യി​​​​ൽ, മി​​​​ത​​​​വ്യ​​​​യ​​​​വും മി​​​​ക​​​​വും ഒ​​​​രു​​​​മി​​​​ച്ച് കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നു തെ​​​​ളി​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട്, വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​വും ചെ​​​​ല​​​​വ് കു​​​​റ​​​​ഞ്ഞ​​​​തു​​​​മാ​​​​യ ഒ​​​​രു ശ​​​​ക്തി​​​​യാ​​​​യി ഇ​​​​ന്ത്യ മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ഇ​​​​ന്ത്യ​​​​യു​​​​ടെ നേ​​​​ട്ട​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്തി​​​​ന് ന​​​​യ​​​​ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ സ്വാ​​​​ധീ​​​​നം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്, ഇ​​​​ത് ബ​​​​ഹി​​​​രാ​​​​കാ​​​​ശ പ​​​​ര്യ​​​​വേ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലും ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലും ഒ​​​​രു തു​​​​ല്യ പ​​​​ങ്കാ​​​​ളി​​​​യാ​​​​യി മ​​​​ഹാ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​ട​​​​പ​​​​ഴ​​​​കാ​​​​ൻ രാ​​​​ജ്യ​​​​ത്തെ പ്രാ​​​​പ്ത​​​​മാ​​​​ക്കു​​​​ന്നു. മം​​​​ഗ​​​​ൾ​​​​യാ​​​​ൻ, ച​​​​ന്ദ്ര​​​​യാ​​​​ൻ-3 പോ​​​​ലു​​​​ള്ള ദൗ​​​​ത്യ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യെ ലോ​​​​ക​​​​വേ​​​​ദി​​​​യി​​​​ൽ ഉ​​​​യ​​​​ർ​​​​ത്തു​​​​മ്പോ​​​​ൾ, അ​​​​വ ഒ​​​​രു ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ യു​​​​വ ഇ​​​​ന്ത്യ​​​​ക്കാ​​​​രെ വ​​​​ലി​​​​യ സ്വ​​​​പ്ന​​​​ങ്ങ​​​​ൾ കാ​​​​ണാ​​​​നും ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച​​​​വ​​​​രു​​​​മാ​​​​യി മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്ന് വി​​​​ശ്വ​​​​സി​​​​ക്കാ​​​​നും ശാ​​​​സ്ത്ര-​​​​സാ​​​​ങ്കേ​​​​തി​​​​ക രം​​​​ഗ​​​​ത്ത് ക​​​​രി​​​​യ​​​​ർ തു​​​​ട​​​​രാ​​​​നും പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ന്നു.

എ​​​​ന്നാ​​​​ൽ, നൂ​​​​ത​​​​നാ​​​​ശ​​​​യ​​​​ങ്ങ​​​​ളെ വേ​​​​ഗ​​​​ത്തി​​​​ൽ വാ​​​​ണി​​​​ജ്യ​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള സ​​​​മ്മ​​​​ർ​​​​ദം, പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ മു​​​​ന്നോ​​​​ട്ടു​​ കൊ​​​​ണ്ടു​​​​പോ​​​​ക​​​​ൽ, ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ​​​​യാ​​​​ത്രി​​​​ക​​​​രെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് അ​​​​യ​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന അ​​​​ഭി​​​​ലാ​​​​ഷം ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തെ​​​​യും വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല​​​​ക​​​​ളെ​​​​യും സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്നു എ​​​​ന്ന് സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തെ ഇ​​ട​​ർ​​ച്ച​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. ഈ ​​​​പ്ര​​​​ശ്ന​​​​ത്തി​​​​ന് ഒ​​​​രു കാ​​​​ര​​​​ണം വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​മാ​​​​ണ്: ഇ​​​​ന്ത്യ അ​​​​തി​​​​ന്‍റെ മു​​​​ൻ​​​​കാ​​​​ല നേ​​​​ട്ട​​​​ങ്ങ​​​​ൾ കൈ​​​​വ​​​​രി​​​​ച്ച​​​​ത് പ​​​​രി​​​​മി​​​​ത​​​​മാ​​​​യ ബ​​​​ജ​​​​റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ആ ​​​​ബ​​​​ജ​​​​റ്റ് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു​​​​കാ​​​​ല​​​​ത്ത് ശാ​​​​സ്ത്രീ​​​​യ ജി​​​​ജ്ഞാ​​​​സ​​​​യു​​​​ടെ വേ​​​​ദി​​​​യോ വി​​​​ക​​​​സ​​​​ന ല​​​​ക്ഷ്യ​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു​​ കൊ​​​​ണ്ടു​​​​പോ​​​​കാ​​​​നു​​​​ള്ള ഒ​​​​രു വേ​​​​ദി​​​​യോ ആ​​​​യി​​​​രു​​​​ന്ന ബ​​​​ഹി​​​​രാ​​​​കാ​​​​ശം, ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട താ​​​​വ​​​​ള​​​​മാ​​​​യി മാ​​​​റു​​​​മ്പോ​​​​ൾ, ഈ ​​​​പ​​​​രി​​​​മി​​​​തി അ​​​​വ​​​​ഗ​​​​ണി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ഒ​​​​ന്നാ​​​​യി മാ​​​​റു​​​​ന്നു.

ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഒ​​​​രു വ്യ​​​​ക്ത​​​​മാ​​​​യ ചി​​​​ത്രം ന​​​​ൽ​​​​കു​​​​ന്നു. ഇ​​​​ന്ത്യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്തി​​​​നാ​​​​യി പ്ര​​​​തി​​​​വ​​​​ർ​​​​ഷം ഏ​​​​ക​​​​ദേ​​​​ശം ര​​ണ്ടു ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​ർ​​​​ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​മ്പോ​​​​ൾ, ചൈ​​​​ന 16 ബി​​​​ല്യ​​​​ണും അ​​​​മേ​​​​രി​​​​ക്ക 25 ബി​​​​ല്യ​​​​ണും​​ ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്നു. നി​​​​ല​​​​വി​​​​ൽ ഇ​​​​ന്ത്യ ഏ​​​​ക​​​​ദേ​​​​ശം 21 സ​​​​ജീ​​​​വ നി​​​​രീ​​​​ക്ഷ​​​​ണ ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കു​​​​മ്പോ​​​​ൾ, ചൈ​​​​ന പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ആ​​യി​​ര​​ത്തി​​ല​​​​ധി​​​​കം ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ്, അ​​​​തി​​​​ൽ 250 എ​​​​ണ്ണം പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നാ​​​​യി നീ​​​​ക്കി​​​​വ​​​​ച്ച​​​​വ​​​​യാ​​​​ണ്.
ഈ ​​​​വെ​​​​ല്ലു​​​​വി​​​​ളി​​​​യെ കൂ​​​​ടു​​​​ത​​​​ൽ വ​​​​ഷ​​​​ളാ​​​​ക്കി​​​​ക്കൊ​​​​ണ്ട്, ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം പാ​​​​കി​​​​സ്ഥാ​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നാ​​​​യി നാ​​​​ല് ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​ൻ ചൈ​​​​ന സ​​​​ഹാ​​​​യി​​​​ച്ചു, കൂ​​​​ടാ​​​​തെ, 20 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ കൂ​​​​ടി വി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സെ​​​​പ്റ്റം​​​​ബ​​​​റി​​​​ൽ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും 406 മി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റി​​​​ന്‍റെ ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പു​​​​വ​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം, സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തെ ദൗ​​​​ത്യ പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 60 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു.

കു​​​​റ​​​​ഞ്ഞ വി​​​​ക്ഷേ​​​​പ​​​​ണ​​​​ങ്ങ​​​​ളും ദീ​​​​ർ​​​​ഘ​​​​മാ​​​​യ ഇ​​​​ട​​​​വേ​​​​ള​​​​ക​​​​ളും ഇ​​​​ന്ത്യ​​​​യു​​​​ടെ മ​​​​ത്സ​​​​ര​​​​ക്ഷ​​​​മ​​​​ത​​​​യെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ചെ​​​​റു ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ക്ഷേ​​​​പ​​​​ണ വി​​​​പ​​​​ണി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​ഹി​​​​തം 2017ൽ 35 ​​ശ​​ത​​മാ​​നം ​​ആ​​​​യി​​​​രു​​​​ന്ന​​​​ത്, കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​രാ​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ക​​​​മ്പ​​​​നി​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ആ​​​​വ​​​​ശ്യം മു​​​​ത​​​​ലെ​​​​ടു​​​​ത്ത​​​​തോ​​​​ടെ 2024ഓ​​​​ടെ പൂ​​​​ജ്യ​​​​ത്തി​​​​ലേ​​​​ക്ക് ത​​​​ക​​​​ർ​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ അ​​​​ഭി​​​​മാ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. 

Kerala

ഐ​ബി​ക്ക് സ്ഥ​ലം അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ർ​​​ക്ക​​​ല വി​​​ല്ലേ​​​ജി​​​ൽ സ​​​ബ്സി​​​ഡി​​​യ​​​റി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്യൂ​​​റോ​​​യ്ക്ക് ഓ​​​ഫി​​​സ് കം ​​​റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ കോം​​​പ്ല​​​ക്സ് നി​​​ർ​​​മി​​​ക്കാ​​​ൻ 20.23 ആ​​​ർ ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

­വ​​​ർ​​​ക്ക​​​ല ബ്ലോ​​​ക്ക് 174 റീ​​​സ​​​ർ​​​വ്വേ നം. 34 ​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട 1.61 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യി​​​ൽ നി​​​ന്നുമാണ് 20.23 ആ​​​ർ ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കു​​​ക. 2,59,95,692 രൂ​​​പ ക​​​ന്പോ​​​ള വി​​​ല ഈ​​​ടാ​​​ക്കി​​​യാ​​​ണ് ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കു​​​ക.

National

കു​തി​ച്ചു​യ​ർ​ന്ന് പി​എ​സ്എ​ൽ​വി-​സി 62; 16 ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്ആ​ർ​ഒ​യു​ടെ പി​എ​സ്എ​ൽ​വി-​സി 62 റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്‌​പെ​യ്‌​സ് സെ​ന്‍റ​റി​ലെ ഒ​ന്നാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10:17നാ​ണ് പി​എ​സ്എ​ൽ​വി-​സി 62 വി​ക്ഷേ​പി​ച്ച​ത്.

ഐ​എ​സ്ആ​ർ​ഒ​യു​ടെ 2026-ലെ ​ആ​ദ്യ​വി​ക്ഷേ​പ​ണ​ത്തി​ൽ ഭൗ​മ​നി​രീ​ക്ഷ​ണ​ത്തി​നാ​യു​ള്ള അ​ന്വേ​ഷ ഉ​ൾ​പ്പെ​ടെ 16 ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കു​ക. പി​എ​സ്എ​ല്‍​വി​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​രാ​ജ​യ ശേ​ഷ​മു​ള്ള ആ​ദ്യ ദൗ​ത്യം എ​ന്ന നി​ല​യി​ലും 2026ലെ ​ആ​ദ്യ വി​ക്ഷേ​പ​ണം എ​ന്ന നി​ല​യി​ലും ഇ​സ്രോ​യെ സം​ബ​ന്ധി​ച്ച് വ​ള​രെ നി​ര്‍​ണാ​യ​ക​മാ​ണ് പി​എ​സ്എ​ല്‍​വി-​സി62.

ഭൗ​മോ​പ​രി​ത​ല​ത്തെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഇ​ഒ​എ​സ്-​എ​ൻ1 (അ​ന്വേ​ഷ) ആ​ണ് ദൗ​ത്യ​ത്തി​ലെ പ്ര​ധാ​ന ഉ​പ​ഗ്ര​ഹം. അ​ന്വേ​ഷ​യി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഡി​ആ​ർ​ഡി​ഒ) ആ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക.

511 കി​ലോ​മീ​റ്റ​ർ ഉ​യ​രെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ഭൂ​മി​യെ ചു​റ്റു​ന്ന അ​ന്വേ​ഷ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഐ​എ​സ്ആ​ർ​ഒ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​ന്വേ​ഷ​യ്ക്ക് പു​റ​മേ​യു​ള്ള പ​തി​ന​ഞ്ച് പേ​ലോ​ഡു​ക​ളി​ൽ യു​കെ, ബ്ര​സീ​ൽ, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ചെ​റു ഉ​പ​ഗ്ര​ഹ​ങ്ങ​ളും, ഇ​ന്ത്യ​ൻ സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ളു​മു​ണ്ട്.

ബ​ഹി​രാ​കാ​ശ​ത്ത് ചെ​ന്ന ശേ​ഷം തി​രി​കെ ഭൂ​മി​യി​ലേ​ക്ക് വ​രു​ന്ന സ്‌​പാ​നി​ഷ് സ്റ്റാ​ർ​ട്ട​പ്പാ​യ ഓ​ർ​ബി​റ്റ​ൽ പാ​ര​ഡൈ​മി​ന്‍റെ കി​ഡ് ആ​ണ് മ​റ്റൊ​രു ശ്ര​ദ്ധേ​യ പേ​ലോ​ഡ്. ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ ഓ​ർ​ബി​റ്റ് എ​യി​ഡി​ന്‍റെ ആ​യു​ൽ​സാ​റ്റ് എ​ന്നൊ​രു ചെ​റു ഉ​പ​ഗ്ര​ഹ​വും ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ബ​ഹി​രാ​കാ​ശ​ത്ത് വ​ച്ച് ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ​രീ​ക്ഷ​ണ​മാ​ണ് ല​ക്ഷ്യം. ഇ​ത് വി​ജ​യി​ച്ചാ​ൽ അ​തും ച​രി​ത്ര​മാ​കും.

ധ്രു​വ സ്പേ​സ് എ​ന്ന ഇ​ന്ത്യ​ൻ സ്റ്റാ​ർ​ട്ട​പ്പി​ന്‍റെ അ​ഞ്ച് ചെ​റു ഉ​പ​ഗ്ര​ഹ​ങ്ങ​ളും പി​എ​സ്എ​ൽ​വി-​സി62 ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​ക്കും.

Special News

19ന് വന്ന ആ നിഗൂഢ വസ്തു ധൂമകേതുവോ? പറക്കുംതളികയോ?

ന​​ക്ഷ​​ത്ര​​ങ്ങ​​ള്‍​ക്കി​​ട​​യി​​ലെ അ​​ന​​ന്ത​ത​യി​ൽ​നിന്നു ന​​മ്മു​​ടെ സൗ​​ര​​യൂ​​ഥ​​ത്തി​​ലേ​​ക്ക് അ​​തി​​ഥി​ക​​ള്‍ വ​​രു​​ന്ന​​ത് അ​​പൂ​​ര്‍​വ​​മാ​​യ കാ​​ഴ്ച​​യാ​​ണ്. ഓ​​മു​​വാ​​മു​​വ-​​യ്ക്കും (2017), ബോ​​റി​​സോ​​വി-​​നും (2019) ശേ​​ഷം എ​​ത്തി​​യ 3I/ATLAS എ​​ന്ന മൂ​​ന്നാ​​മ​​ത്തെ വ​​സ്തു​​വും ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള ശാ​​സ്ത്ര​​പ്രേ​​മി​​ക​​ളെ ആ​​കാം​​ക്ഷ​​യു​​ടെ മു​​ള്‍​മു​​ന​​യി​​ല്‍ നി​​ര്‍​ത്തി​​യി​​രു​​ന്നു. ഇ​​തു വെ​​റു​​മൊ​​രു ധൂ​​മ​​കേ​​തു​​വാ​​ണോ അ​​തോ അ​​ന്യ​​ഗ്ര​​ഹ​​ജീ​​വി​​ക​​ള്‍ അ​​യ​​ച്ച പേ​​ട​​ക​​മാ​​ണോ എ​​ന്ന ത​​ര്‍​ക്ക​​ങ്ങ​​ള്‍​ക്കാ​​ണ് ഇ​​പ്പോ​​ള്‍ ശാ​​സ്ത്ര​​ലോ​​കം കൃ​​ത്യ​​മാ​​യ മ​​റു​​പ​​ടി ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​ത്.

2025 ജൂ​​ലൈ​​യി​​ല്‍ ദൃ​​ശ്യ​​മാ​​യ ഈ ​​വ​​സ്തു​​വി​​ന്‍റെ സ​​ഞ്ചാ​​ര​​പാ​​ത​​യും പ്ര​​കൃ​​ത​​വും തു​​ട​​ക്കം മു​​ത​​ലേ സം​​ശ​​യ​​ങ്ങ​​ള്‍​ക്കി​​ട​​യാ​​ക്കി​​യി​​രു​​ന്നു. പ്ര​​ശ​​സ്ത ഹാ​​ര്‍​വാ​​ര്‍​ഡ് ശാ​​സ്ത്ര​​ജ്ഞ​​ന്‍ ആ​​വി ലോ​​ബ് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ഇ​​തൊ​​രു കൃ​​ത്രി​​മ വ​​സ്തു​​വാ​​കാ​​നു​​ള്ള സാ​​ധ്യ​​ത ത​​ള്ളി​​ക്ക​​ള​​ഞ്ഞി​​ല്ല. എ​​ന്നാ​​ല്‍, നാ​​സ ഇ​​തു കേ​​വ​​ലം ഒ​​രു ധൂ​​മ​​കേ​​തു മാ​​ത്ര​​മാ​​ണെ​​ന്ന് ഉ​​റ​​പ്പി​​ച്ചു പ​​റ​​ഞ്ഞു. എ​​ങ്കി​​ലും, ആ​​ധു​​നി​​ക റേ​​ഡി​​യോ ടെ​​ലി​​സ്‌​​കോ​​പ്പു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് ന​​ട​​ത്തി​​യ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​ക​​ള്‍​ക്കൊ​​ടു​​വി​​ല്‍ സ​​ത്യാ​​വ​​സ്ഥ പു​​റ​​ത്തു​​വ​​ന്നു.

ടെ​​ക്‌​​നോ​​സി​​ഗ്‌​​നേ​​ച​​ർ തേ​​ടി​​യു​​ള്ള യാ​​ത്ര

ഗ്രീ​​ന്‍ ബാ​​ങ്ക് ടെ​​ലി​​സ്‌​​കോ​​പ്പ്, മീ​​ര്‍​കാ​​റ്റ് തു​​ട​​ങ്ങി​​യ ലോ​​കോ​​ത്ത​​ര റേ​​ഡി​​യോ ടെ​​ലി​​സ്‌​​കോ​​പ്പു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഗ​​വേ​​ഷ​​ക​​ര്‍ 3I/ATLAS-നെ ​​നി​​രീ​​ക്ഷി​​ച്ച​​ത്. അ​​ന്യ​​ഗ്ര​​ഹ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​ടെ അ​​ട​​യാ​​ള​​ങ്ങ​​ളാ​​യ ടെ​​ക്‌​​നോ​​സി​​ഗ്‌​​നേ​​ച്ച​​റു​​ക​​ള്‍ (Technosignatures) ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യം.
അ​​ത്ത​​ര​​ത്തി​​ലൊ​​രു സി​​ഗ്‌​​ന​​ല്‍ ല​​ഭി​​ച്ചി​​രു​​ന്നെ​​ങ്കി​​ല്‍ ഞ​​ങ്ങ​​ള്‍ ഏ​​റെ ആ​​വേ​​ശ​​ഭ​​രി​​ത​​രാ​​യേ​​നെ. പ​​ക്ഷേ, അ​​വി​​ടെ കൃ​​ത്രി​​മ​​മാ​​യി ഒ​​ന്നു​​മി​​ല്ല- ബെ​​ഞ്ച​​മി​​ന്‍ ജേ​​ക്ക​​ബ്‌​​സ​​ണ്‍ (യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഓ​​ഫ് കാ​​ലി​​ഫോ​​ര്‍​ണി​​യ) പ​​റ​​ഞ്ഞു.
ഈ ​​നി​​രീ​​ക്ഷ​​ണ​​ത്തി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ത്യേ​​ക​​ത അ​​തി​ന്‍റെ സൂ​​ക്ഷ്മ​​ത​​യാ​​യി​​രു​​ന്നു.

ഗ്രീ​​ന്‍ ബാ​​ങ്ക് ടെ​​ലി​​സ്‌​​കോ​​പ്പി​​ന്‍റെ ക​​രു​​ത്ത് എ​​ത്ര​​ത്തോ​​ള​​മാ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കാ​​ന്‍ ജേ​​ക്ക​​ബ്‌​​സ​​ണ്‍ ന​​ല്‍​കി​​യ ഉ​​ദാ​​ഹ​​ര​​ണം ശ്ര​​ദ്ധേ​​യ​​മാ​​ണ്: ഒ​​രു സാ​​ധാ​​ര​​ണ സ്മാ​​ര്‍​ട്ട്‌​​ഫോ​​ണ്‍ ഏ​​ക​​ദേ​​ശം ഒ​​രു വാ​​ട്ട് ഊ​​ര്‍​ജ​​ത്ി​​ലാ​​ണ് റേ​​ഡി​​യോ ത​​രം​​ഗ​​ങ്ങ​​ള്‍ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍, 3I/ATLAS-ല്‍ ​​നി​​ന്ന് ഒ​​രു ഫോ​​ണി​​ന്‍റെ പ​​ത്തി​​ലൊ​​ന്ന് പ​​വ​​ര്‍ മാ​​ത്ര​​മു​​ള്ള (0.1 വാ​​ട്ട്) സി​​ഗ്‌​​ന​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ങ്കി​​ല്‍ പോ​​ലും തി​​രി​​ച്ച​​റി​​യാ​​ന്‍ ശാ​​സ്ത്ര​​ജ്ഞ​​ര്‍​ക്കു സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു. പ​​രി​​ശോ​​ധ​​ന​​യി​​ല്‍ അ​​ത്ത​​രം സി​​ഗ്‌​​ന​​ലു​​ക​​ളൊ​​ന്നും ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ല്‍, ഇ​​തൊ​​രു സ്വാ​​ഭാ​​വി​​ക ധൂ​​മ​​കേ​​തു മാ​​ത്ര​​മാ​​ണെ​​ന്ന് ശാ​​സ്ത്ര​​ജ്ഞ​​ര്‍ അ​​ടി​​വ​​ര​​യി​​ടു​​ന്നു.

സൗരയൂഥം വിടും

ഡി​​സം​​ബ​​ര്‍ 19ന് ​​ഭൂ​​മി​​യി​​ല്‍നി​​ന്ന് ഏ​​ക​​ദേ​​ശം 26.9 കോ​​ടി കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ​​യാ​​ണ് 3I/ATLAS- ക​​ട​​ന്നു​​പോ​​യ​​ത്. നി​​ല​​വി​​ല്‍ ഇതു സൗ​​ര​​യൂ​​ഥം വി​​ട്ടു​​പോ​​കാ​​നു​​ള്ള യാ​​ത്ര​​യി​​ലാ​​ണ്. എ​​ങ്കി​​ലും, ഈ ​​നി​​ഗൂ​​ഢ വ​​സ്തു​​വി​​നെ​​ക്കു​​റി​​ച്ചു​​ള്ള കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ ശാ​​സ്ത്ര​​ജ്ഞ​​ര്‍ ഇ​​പ്പോ​​ഴും വി​​ശ​​ക​​ല​​നം ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു.
അ​​ന്യ​​ഗ്ര​​ഹ ജീ​​വി​​ക​​ളു​​ടെ സാ​​ങ്കേ​​തി​​ക​​വി​​ദ്യ തേ​​ടി​​യു​​ള്ള അ​​ന്വേ​​ഷ​​ണം ഇ​​ത്ത​​വ​​ണ ഫ​​ലം ക​​ണ്ടി​​ല്ലെ​​ങ്കി​​ലും, ഈ ​​പ​​ഠ​​ന​​ങ്ങ​​ള്‍ ഭാ​​വി​​യി​​ലെ പ​​ര്യ​​വേ​​ക്ഷ​​ണ​​ങ്ങ​​ള്‍​ക്കു വ​​ലി​​യ മു​​ത​​ല്‍​ക്കൂ​​ട്ടാ​​ണ്. മ​​റ്റൊ​​രു ന​​ക്ഷ​​ത​ര​​സ​​മൂ​​ഹ​​ത്തി​​ല്‍​നി​​ന്ന് വ​​ന്ന ഈ ​​വി​​രു​​ന്നു​​കാ​​ര​​ന്‍, പ്ര​​പ​​ഞ്ച​​ത്തി​​ന്‍റെ ര​​ഹ​​സ്യ​​ങ്ങ​​ളി​​ലേ​​ക്ക് ഒ​​രു വാ​​തി​​ല്‍കൂ​​ടി തു​​റ​​ന്നി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

Kerala

ഹൃദയം നിലച്ചതുപോലെ...

ശു​​​​ഭാം​​​​ശു​​​​വും സ​​​ഹ​​​യാ​​​ത്രി​​​ക​​​രും ഭൂ​​​മി​​​യെ തൊ​​​ട്ട നി​​​മി​​​ഷ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴും ഹൃ​​​ദ​​​യം നി​​​ല​​​ച്ച അ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​മ്മ ആ​​​ശ ശു​​​ക്ല. ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ പ​​​​സ​​​​ഫി​​​​ക് തീ​​​ര​​​ത്ത് ഡ്രാ​​​​ഗ​​​​ണ്‍ കാ​​​​പ്‌​​​​സ്യൂ​​​​ൾ ഭൂ​​​മി​​​യെ തൊ​​​ടു​​​ന്പോ​​​ൾ 13,000 കി​​​​ലോ​​​​മീ​​​​റ്റ​​​​റു​​​​ക​​​​ള്‍ അ​​​ക​​​ലെ ല​​​ക്നോ​​​യി​​​ൽ പ്രാ​​​ർ​​​ഥ​​​നാ​​​പൂ​​​ർ​​​വം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​ല്ലാം ഒ​​​രു​​​മി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


മ​​​ട​​​ങ്ങി​​​വ​​​ര​​​വി​​​ന്‍റെ ഓ​​​രോ നി​​​മി​​​ഷ​​​വും വി​​​​റ​​​​യ്ക്കു​​​​ന്ന കൈ​​​​ക​​​​ളോ​​​​ടെ​​​യാ​​​ണ് അ​​​​മ്മ ക​​​ണ്ടു​​​തീ​​​ർ​​​ത്ത​​​ത്. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ മോ​​​​ണ്ടി​​​​സോ​​​​റി സ്‌​​​​കൂ​​​​ളി​​​​ല്‍ സ്ഥാ​​​പി​​​ച്ച പ്ര​​​ത്യേ​​​ക ​​​സ്ക്രീ​​​നി​​​ലാ​​ണ് പി​​​താ​​​വ് ശം​​​​ഭു ദ​​​​യാ​​​​ല്‍ ശു​​​​ക്ല തു​​​ട​​​ങ്ങി മു​​​ഴു​​​വ​​​ൻ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും മ​​​ട​​​ക്ക​​​യാ​​​ത്ര​​​യു​​​ടെ നി​​​മി​​​ഷ​​​ങ്ങ​​​ൾ ക​​​ണ്ടു​​​തീ​​​ർ​​​ത്ത​​​ത്.


“കാ​​​​പ്‌​​​​സ്യൂ​​​​ള്‍ സ​​​​മു​​​​ദ്ര​​​​ത്തി​​​​ല്‍ തൊ​​​​ട്ട​​​​പ്പോ​​​​ഴേ​​​ക്കും ക​​​​ര​​​​ഞ്ഞു​​​​പോ​​​​യി, ഹൃ​​​ദ​​​യം നി​​​ല​​​ച്ച​​​തു​​​പോ​​​ലു​​​ള്ള അ​​​വ​​​സ്ഥ..​​​.” സ​​​ന്തോ​​​ഷം അ​​​ട​​​ക്കാ​​​നാ​​​കാ​​​തെ അ​​​മ്മ പ​​​റ​​​ഞ്ഞു​​​നി​​​ർ​​​ത്തി.

 

അടുത്തമാസം 17ന് ശുഭാംശു ജന്മനാട്ടില്‍


ശു​​​​ഭാം​​​​ശു​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഏ​​​​റെ അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ടെ​​​​ന്ന് അ​​​ച്ഛ​​​ൻ ശം​​​ഭു ദ​​​യാ​​​ൽ പ​​​റ​​​ഞ്ഞു. “ദൗ​​​​ത്യം വി​​​​ജ​​​​യി​​​​ച്ച​​​​തും സു​​​​ര​​​​ക്ഷി​​​​ത​​​​ മ​​​​ട​​​​ക്ക​​​​യാ​​​​ത്ര​​​​യു​​​മെ​​​ല്ലാം ആ​​​ഹ്ലാ​​​ദ​​​ജ​​​ന​​​ക​​​മാ​​​ണ്. ദൈ​​​​വ​​​​ത്തി​​​​ന് ന​​​​ന്ദി പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ് ഞ​​​​ങ്ങ​​​​ള്‍.”-​​​മ​​​ധു​​​രം പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു.
വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യു​​​മാ​​​യി ഒ​​​രു ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത കു​​​ടും​​​ബ​​​മാ​​​യി​​​രു​​​ന്നു ശു​​​ഭാം​​​ശു​​​വി​​​ന്‍റേ​​​ത്. 2006ല്‍ ​​​വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ല്‍ ചേ​​​​ര്‍ന്ന​​​താ​​​ണ് ശു​​​ഭാം​​​ശു​​​വി​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​യ​​​ത്. യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ 2,000 മ​​​​ണി​​​​ക്കൂ​​​​റി​​​​ല​​​​ധി​​​​കം പ​​​​റ​​​​ക്ക​​​​ല്‍ സ​​​​മ​​​​യം ശു​​​ഭാം​​​ശു പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

 

 

ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്തി​​​​​നി​​​​​ന്നും ഭൂ​​​​​മ​​​​​ിയി​​​​​ലെ​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും ശു​​​​​ഭാം​​​​​ശു ജ​​​​​ന്മ​​​​​നാ​​​​​ട്ടി​​​​​ല്‍ തി​​​​​രി​​​​​ച്ചെ​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് ഇ​​​​​നി​​​​​യും ഏ​​​​​റെ​​​​​ ദി​​​​​വ​​​​​സ​​​​​മെ​​​​​ടു​​​​​ക്കും. അ​​​​​ടു​​​​​ത്ത​​​​​മാ​​​​​സം 17ന് ​​​​​ശു​​​​​ഭാം​​​​​ശു ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ര്‍ട്ട്. ച​​​​​രി​​​​​ത്ര​​​​​യാ​​​​​ത്ര വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ ശു​​​​​ഭാം​​​​​ശു​​​​​വി​​​​​നെ രാ​​​​​ഷ്‌​​ട്ര​​​​​പ​​​​​തി ദ്രൗ​​​​​പ​​​​​തി മു​​​​​ര്‍മു, പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​ മോ​​​​​ദി മു​​​​​ത​​​​​ല്‍ ല​​​​​ക്ഷോ​​​​​പ​​​​​ല​​​​​ക്ഷം ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ർ അ​​​​​ഭി​​​​​ന​​​​​ന്ദ​​​​​ന​​​​​ങ്ങ​​​​​ള്‍കൊ​​​​​ണ്ടു മൂ​​​​​ടു​​​​​ക​​​​​യാ​​​​​ണ്.


ദൗ​​​​ത്യ​​​​സം​​​​ഘ​​​​ത്തി​​​​ന്
അ​​​​ഭി​​​​ന​​​​ന്ദ​​​​നം: രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി
ദൗ​​​​ത്യ​​​​ത്തി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യ മു​​​​ഴു​​​​വ​​​​ന്‍ പേ​​​​രെ​​​​യും അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു രാ​​​​ഷ്‌​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​തി മു​​​​ര്‍മു. ശു​​​​ഭാം​​​​ശു ശു​​​​ക്ല വ​​​​ഹി​​​​ച്ച നേ​​​​തൃ​​​​പ​​​​ര​​​​മാ​​​​യ പ​​​​ങ്ക് ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ദൗ​​​​ത്യ​​​​ത്തി​​​​ൽ പു​​​​തി​​​​യൊ​​​​രു നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ല് സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ഷ്‌​​ട്ര​​​​പ​​​​തി പ​​​​റ​​​​ഞ്ഞു.
കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന്


ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ർ​​​​​ക്കു
പ്ര​​​​​ചോ​​​​​ദ​​​​​നം: മോ​​​​​ദി
“ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്തെ ച​​​​​രി​​​​​ത്ര​​​​​ദൗ​​​​​ത്യ​​​​​ത്തി​​​​​ല്‍നി​​​​​ന്ന് ഭൂ​​​​​മി​​​​​യി​​​​​ല്‍ മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്തി​​​​​യ ക്യാ​​​​​പ്റ്റ​​​​​ന്‍ ശു​​​​​ഭാം​​​​​ശു​​​​​വി​​​​​നെ വ​​​​​ര​​​​​വേ​​​​​ല്‍ക്കാ​​​​​ന്‍ രാ​​​​​ജ്യ​​​​​ത്തി​​​​​നൊ​​​​​പ്പം ഞാ​​​​​നും ചേ​​​​​രു​​​​​ക​​​​​യാ​​​​​ണ്” സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ എ​​​​​ക്‌​​​​​സി​​​​​ലെ അ​​​​​ഭി​​​​​ന​​​​​ന്ദ​​​​​ന​​​​​സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.


“അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ നി​​​​​ല​​​​​യം സ​​​​​ന്ദ​​​​​ര്‍ശി​​​​​ച്ച ആ​​​​​ദ്യ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​നെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ പൂ​​​​​ർ​​​​​ണ​​​​​സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​വും ധൈ​​​​​ര്യ​​​​​വും നേ​​​​​തൃ​​​​​പാ​​​​​ട​​​​​വ​​​​​വും​​​​​വ​​​​​ഴി കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ്വ​​​​​പ്‌​​​​​ന​​​​​ങ്ങ​​​​​ളെ പ്ര​​​​​ചോ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. മ​​​​​നു​​​​​ഷ്യ​​​​​നെ ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്തേ​​​​​ക്ക് അ​​​​​യ​​​​​യ്ക്കാ​​​​​നു​​​​​ള്ള രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ശ്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലെ മ​​​​​റ്റൊ​​​​​രു നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ലാ​​​​​ണി​​​​​ത്”-​​​​​സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ല്‍ മോ​​​​​ദി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.


അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ത്ത്
സു​​​പ്ര​​​ധാ​​​നം: ഐ​​​എ​​​സ്ആ​​​ര്‍ഒ
രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്ന് ശു​​​ഭാം​​​ശു നേ​​​ടി​​​യ അ​​​നു​​​ഭ​​​വ​​​സ​​​മ്പ​​​ത്ത് മ​​​നു​​​ഷ്യ​​​നെ അ​​​യ​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന്‍റെ ഗ​​​ഗ​​​ന്‍യാ​​​ന്‍ പ​​​ദ്ധ​​​തി​​​ക്ക് ഏ​​​റെ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​ണെ​​​ന്ന് ഐ​​​എ​​​സ്ആ​​​ര്‍ഒ സ്‌​​​പേ​​​സ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ സെന്‍റര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ നി​​​ലേ​​​ഷ് എം.​​​ ദേ​​​ശാ​​​യി പ​​​റ​​​ഞ്ഞു.

National

ശുഭാംശുവും സംഘവും മടങ്ങിയെത്തി

ശ്രമകരം, അതിസങ്കീര്‍ണം

 

ശു​​​ഭാം​​​ശു ഉ​​​ള്‍പ്പെ​​​ടെ സം​​​ഘ​​​ത്തി​​​ന്‍റെ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്ര തു​​​ട​​​ക്കം മു​​​ത​​​ല്‍ ഏ​​​റെ ശ്ര​​​മ​​​ക​​​ര​​​വും അ​​​തി​​​സ​​​ങ്കീ​​​ര്‍ണ​​​വു​​​മാ​​​യി​​​രു​​​ന്നു. അ​​​നു​​​ദി​​​നം മാ​​​റി​​​മ​​​റി​​​ഞ്ഞ​​​ശേ​​​ഷ​​​മാ​​​ണു യാ​​​ത്ര തു​​​ട​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ൽ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്ത് എ​​​ത്തി​​​യ​​​ശേ​​​ഷം ദൗ​​​ത്യം ഉ​​​ദ്ദേ​​​ശി​​​ച്ച ല​​​ക്ഷ്യ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്തു.


=ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷം അ​​​വ​​​സാ​​​ന​​​മാ​​​ണു ദൗ​​​ത്യം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ സം​​​വി​​​ധാ​​​ന​​​മാ​​​യ ഐ​​​എ​​​സ്ആ​​​ര്‍ഒ​​​യും യു​​​എ​​​സി​​​ന്‍റെ നാ​​​സ​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ആ​​​ക്‌​​​സി​​​യം -4 പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്നു.


=ഈ​​​വ​​​ര്‍ഷം ആ​​​ദ്യം വി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ആ​​​ദ്യ തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ല്‍ കെ​​​ന്ന​​​ഡി സ്‌​​​പേ​​​സ് സെ​​​ന്‍റ​​​റി​​​ലെ സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ലെ തി​​​രി​​​ച്ച​​​ടി​​​ക​​​ളും പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യും മൂ​​​ലം യാ​​​ത്ര പ​​​ല​​​ത​​​വ​​​ണ യാ​​​ത്ര മാ​​​റ്റി​​​വ​​​ച്ചു


=ഒ​​​ടു​​​വി​​​ല്‍ ശു​​​ഭ​​​യാ​​​ത്ര. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 25ന് ​​​സ്‌​​​പേ​​​സ് എ​​​ക്‌​​​സി​​​ന്‍റെ ഫാ​​​ല്‍ക്ക​​​ണ്‍- 9 റോ​​​ക്ക​​​റ്റി​​​ല്‍ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തേ​​​ക്ക്.


=പ​​​തി​​​നെ​​​ട്ടു​​​ദി​​​വ​​​സം നീ​​​ളു​​​ന്ന ഗ​​​വേ​​​ഷ​​​ണ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ക്കാ​​​യി യാ​​​ത്രി​​​ക​​​ർ ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ല്‍ ഇ​​​റ​​​ങ്ങു​​​ന്നു.


=ഇ​​​ന്ത്യ​​​ന്‍ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു നി​​​ല​​​യ​​​ത്തി​​​ല്‍ ശു​​​ഭാം​​​ശു നി​​​ര്‍വ​​​ഹി​​​ച്ച​​​ത്. ബീ​​​ന്‍സി​​​ന്‍റെ​​​യും ഉ​​​ലു​​​വ​​​യു​​​ടെ​​​യും വി​​​ത്തു​​​ക​​​ള്‍ വി​​​ത​​​ച്ച മൈ​​​ക്രോ​​​ഗ്രാ​​​വി​​​റ്റി പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍, സ്റ്റെം ​​​സെ​​​ല്‍ ഗ​​​വേ​​​ഷ​​​ണം, കാ​​​ര്‍ഷി​​​ക വി​​​ക​​​സ​​​ന​​​മാ​​​ര്‍ഗ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ഇ​​​തി​​​ലു​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


=ഭൂ​​​മി​​​യി​​​ലേ​​​ക്കു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​മ​​​ച്വ​​​ര്‍ റേ​​​ഡി​​​യോ, വീ​​​ഡി​​​യോ ലി​​​ങ്കു​​​ക​​​ള്‍ എ​​​ന്നി​​​വ​​​വ​​​ഴി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, ഐ​​​എ​​​സ്ആ​​​ര്‍ഒ ഗ​​​വേ​​​ഷ​​​ക​​​ര്‍, വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം.


=ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു വി​​​ട​​​വാ​​​ങ്ങ​​​ല്‍ ച​​​ട​​​ങ്ങ്. ഐ​​​എ​​​സ്ആ​​​ര്‍ഒ​​​യി​​​ലെ സ​​​ഹ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ ഉ​​​ള്‍പ്പെ​​​ടെ ദൗ​​​ത്യ​​​ത്തി​​​ലെ 73 അം​​​ഗ​​​ങ്ങ​​​ള്‍ ബ​​​ഹി​​​രാ​​​കാ​​​ശ​​​യാ​​​ത്രി​​​ക​​​ർ​​​ക്കൊ​​​പ്പം പ​​​ങ്കെ​​​ടു​​​ത്തു.


=നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ട്ട ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം ഡ്രാ​​​ഗ​​​ണ്‍ ഗ്രേ​​​സ് ബ​​​ഹി​​​രാ​​​കാ​​​ശ പേ​​​ട​​​കം തി​​​ങ്ക​​​ളാ​​​ഴ്ച ബ​​​ഹി​​​രാ​​​കാ​​​ശ​​​നി​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്ന് വേ​​​ര്‍പെ​​​ട്ടു.


=ഇ​​​ന്ന​​​ലെ ക​​​ലി​​​ഫോ​​​ര്‍ണി​​​യ തീ​​​ര​​​ത്ത് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഭൂ​​​മി​​​യി​​​ല്‍ ഇ​​​റ​​​ങ്ങി​​​യ​​​തോ​​​ടെ ശു​​​ഭാം​​​ശു​​​വി​​​ന്‍റെ ബ​​​ഹി​​​രാ​​​കാ​​​ശ​​​യാ​​​ത്ര​​​യ്ക്കു ശു​​​ഭാ​​​ന്ത്യം.

International

ബഹിരാകാശത്തുനിന്ന് ശുഭാംശു ശുക്ല: ഒരു കുഞ്ഞിനെപ്പോലെ നടക്കാൻ പഠിക്കുന്നു...

ഫ്ളോ​​​റി​​​ഡ: ആ​​​​​ക്‌​​​​​സി​​​​​യം-4 ദൗ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ നി​​​​​ല​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള യാ​​​​​ത്ര​​​​​യു​​​​​ടെ അ​​​​​നു​​​​​ഭ​​​​​വം പ​​​​​ങ്കു​​​​​വ​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ക്കാ​​​​​ര​​​​​നാ​​​​​യ ഗ്രൂ​​​​​പ്പ് ക്യാ​​​​​പ്റ്റ​​​​​ന്‍ ശു​​​​​ഭാം​​​​​ശു ശു​​​​​ക്ല. ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ യാ​​​​​ത്ര​​​​​യ്ക്കി​​​​​ടെ ന​​​​​ല്‍കി​​​​​യ ആ​​​​​ദ്യ വീ​​​​​ഡി​​​​​യോ സ​​​​​ന്ദേ​​​​​ശ​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം അ​​​​​ത്യ​​​​​പൂ​​​​​ര്‍വ യാ​​​​​ത്രാ​​​​​നു​​​​​ഭ​​​​​വം വി​​​​​വ​​​​​രി​​​​​ച്ച​​​​​ത്. ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്ത് എ​​​ത്തി​​​യ നി​​​മി​​​ഷം അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ശു​​​ഭാം​​​ശു ശു​​​ക്ല പ​​​റ​​​ഞ്ഞു. ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തോ​​​ട് പൊ​​​രു​​​ത്ത​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. ഒ​​​രു കു​​​ട്ടി ന​​​ട​​​ക്കാ​​​നും ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നും പ​​​ഠി​​​ക്കു​​​ന്ന​​​തു​​​പോ​​​ലു​​​ള്ള അ​​​വ​​​സ്ഥ​​​യാ​​​ണ് ഇ​​​പ്പോ​​​ഴെ​​​ന്നും ശു​​​ഭാം​​​ശു പ​​​റ​​​ഞ്ഞു.

രാ​​​​​ജ്യ​​​​​ത്തെ മു​​​​​ഴു​​​​​വ​​​​​ന്‍ പേ​​​​​രെ​​​​​യും അ​​​​​ഭി​​​​​വാ​​​​​ദ്യം ചെ​​​​​യ്തു “ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്നു ന​​​​​മ​​​​​സ്‌​​​​​കാ​​​​​രം” എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞാ​​​​​യി​​​​​രു​​​​​ന്നു നാ​​​​​ല് യാ​​​​​ത്രി​​​​​ക​​​​​ര്‍ക്കൊ​​​​​പ്പം ശു​​​​​ഭാം​​​​​ശു​​​​​വി​​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ള്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. യാ​​​​​ത്ര​​​​​യ്‌​​​​​ക്കാ​​​​​യി അ​​​​​തി​​​​​യാ​​​​​യി ആ​​​​​ഗ്ര​​​​​ഹി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും അ​​​​​ഭി​​​​​മാ​​​​​നമു​​​​​ഹൂ​​​​​ര്‍ത്ത​​​​​മെ​​​​​ന്നും ശു​​​​​ഭാം​​​​​ശു പ​​​​​റ​​​​​ഞ്ഞു.


“ശൂ​​​​​ന്യ​​​​​ത​​​​​യി​​​​​ൽ ഒ​​​​​ഴു​​​​​കിന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സ്ഥ, അ​​​​​തു പ​​​​​റ​​​​​ഞ്ഞ​​​​​റി​​​​​യി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​നാ​​​​​കാ​​​​​ത്ത അ​​​​​നു​​​​​ഭ​​​​​വ​​​​​മാ​​​​​ണ്. അ​​​​​തി​​​​​ശ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യ ഒ​​​​​രു അ​​​​​നു​​​​​ഭൂ​​​​​തി. ശൂ​​​​​ന്യ​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് കു​​​​​തി​​​​​ച്ച​​​​​പ്പോ​​​​​ള്‍ ആ​​​​​ദ്യം അ​​​​​ത​​​​​ത്ര ന​​​​​ല്ല അ​​​​​നു​​​​​ഭ​​​​​വ​​​​​മാ​​​​​യി തോ​​​​​ന്നി​​​​​യി​​​​​ല്ല. ഇ​​​​​തു സാ​​​​​ധ്യ​​​​​മാ​​​​​ക്കി​​​​​യ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും ന​​​​​ന്ദി പ​​​​​റ​​​​​യാ​​​​​ൻ ഞാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നു. ഇ​​​​​ത് എ​​​​​ന്‍റെ മാ​​​​​ത്രം നേ​​​​​ട്ട​​​​​മ​​​​​ല്ല. കൂ​​​​​ട്ടാ​​​​​യ നേ​​​​​ട്ട​​​​​മാ​​​​​ണ്, നാ​​​​​ട്ടി​​​​​ലു​​​​​ള്ള നി​​​​​ര​​​​​വ​​​​​ധി ആ​​​​​ളു​​​​​ക​​​​​ൾ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യ നേ​​​​​ട്ടം”-​​​​​ശു​​​​​ഭാം​​​​​ശു പ​​​​​റ​​​​​ഞ്ഞു.


“പ്ര​​​​​ത്യ​​​​​ക്ഷ​​​​​ത്തി​​​​​ൽ, ഞാ​​​​​നി​​​​​വി​​​​​ടെ ധാ​​​​​രാ​​​​​ളം ഉ​​​​​റ​​​​​ങ്ങു​​​​​ന്നു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ഞാ​​​​​ൻ ഇ​​​​​പ്പോ​​​​​ഴും പൂ​​​​​ജ്യം ഗു​​​​​രു​​​​​ത്വാ​​​​​ക​​​​​ർ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി പൊ​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​ണ്. ന​​​​​ട​​​​​ക്കാ​​​​​ൻ പ​​​​​ഠി​​​​​ക്കു​​​​​ന്ന, ച​​​​​ലി​​​​​ക്കു​​​​​ന്ന​​​​​തും സ്വ​​​​​യം നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തും എ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ന്ന് മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കു​​​​​ന്ന ഒ​​​​​രു കു​​​​​ഞ്ഞി​​​​​നെ​​​​​പ്പോ​​​​​ലെ. പ​​​​​ക്ഷേ ഞാ​​​​​ൻ ഓ​​​​​രോ നി​​​​​മി​​​​​ഷ​​​​​വും ശ​​​​​രി​​​​​ക്കും ആ​​​​​സ്വ​​​​​ദി​​​​​ക്കു​​​​​ന്നു. ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള​​​​​ത് ര​​​​​സ​​​​​ക​​​​​ര​​​​​വും അ​​​​​തി​​​​​ശ​​​​​യ​​​​​ക​​​​​ര​​​​​വു​​​​​മാ​​​​​യ ഒ​​​​​രു സ​​​​​മ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​നി​​​​​യും ഒ​​​​​രു​​​​​പാ​​​​​ട് കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ മു​​​​​ന്നി​​​​​ലു​​​​​ണ്ടെ​​​​​ന്ന് എ​​​​​നി​​​​​ക്ക് ഉ​​​​​റ​​​​​പ്പു​​​​​ണ്ട്. അ​​​​​ടു​​​​​ത്ത​​​​​താ​​​​​യി സം​​​​​ഭ​​​​​വി​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്നു”- അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


“വ​​​ലി​​​യ അ​​​ഭി​​​മാ​​​നം തോ​​​ന്നു​​​ന്നു. എ​​​ന്‍റെ തോ​​​ളി​​​ലെ ത്രി​​​വ‌​​​ർ​​​ണ പ​​​താ​​​ക രാ​​​ജ്യം മു​​​ഴു​​​വ​​​ൻ എ​​​ന്‍റെ കൂ​​​ടെ​​​യു​​​ണ്ടെ​​​ന്ന് ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു. ഈ ​​​യാ​​​ത്ര​​​യി​​​ല്‍ ഞാ​​​ൻ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ രാ​​​ജ്യം മു​​​ഴു​​​വ​​​ൻ അ​​​ഭി​​​മാ​​​നി​​​ക്ക​​​ണം.
ഈ ​​​യാ​​​ത്ര​​​യി​​​ൽ എ​​​ല്ലാ​​​വ​​​രും എ​​​ന്‍റെ കൂ​​​ടെ​​​യു​​​ണ്ടാ​​​ക​​​ണം. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഒ​​​രു​​​പാ​​​ട് ജോ​​​ലി​​​ക​​​ൾ ചെ​​​യ്യാ​​​നു​​​ണ്ട്, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ലെ ദൗ​​​ത്യം മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ പൂ‌‌​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ം...” ക​​​​​ന്നി ബ​​​​​ഹി​​​​​രാ​​​​​കാ​​​​​ശ യാ​​​​​ത്ര​​​​​യി​​​​​ലെ ത​​​​​ന്‍റെ അ​​​​​നു​​​​​ഭ​​​​​വം പ​​​​​ങ്കു​​​​​വ​​​​​ച്ചു​​​​​കൊ​​​​​ണ്ട് ശു​​​​​ക്ല കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു​​​നി​​​ന്ന് ഹി​​​ന്ദി​​​യി​​​ലും ശു​​​ഭാം​​​ശു ശു​​​ക്ല​​​യു​​​ടെ സ​​​ന്ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ബ​​​ഹി​​​രാ​​​കാ​​​ശ​​​നി​​​ല​​​യ​​​ത്തി​​​ലെ
സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ എ​​​ണ്ണം 11 ആ​​​യി


ശു​​​ഭാം​​​ശു ശു​​​ക്ല​​​ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന നാ​​​ലം​​​ഗ​​​സം​​​ഘം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ൽ എ​​​ത്തി​​​യ​​​തോ​​​ടെ നി​​​ല​​​യ​​​ത്തി​​​ലെ ഗ​​​വേ​​​ഷ​​​ക​​​രു​​​ടെ എ​​​ണ്ണം 11 ആ​​​യി.
സ്പേ​​​സ് എ​​​ക്സി​​​ന്‍റെ ക്രൂ-7 ​​​ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ത്തി​​​യ നാ​​​സ​​​യു​​​ടെ ജാ​​​സ്മി​​​ൻ മൊ​​​ഗ്‌​​​ബെ​​​ലി, യൂ​​​റോ​​​പ്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ആ​​​ൻ​​​ഡ്രി​​​യാ​​​സ് മൊ​​​ഗെ​​​ൻ​​​സെ​​​ൻ, ജ​​​പ്പാ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ സാ​​​തൊ​​​ഷി ഫു​​​റു​​​കാ​​​വ, റ​​​ഷ്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ റൊ​​​സ്കൊ​​​സ്മോ​​​സി​​​ന്‍റെ കൊ​​​ൻ​​​സ്റ്റാ​​​ന്‍റി​​​ൻ ബൊ​​​റി​​​സൊ​​​വ് എ​​​ന്നി​​​വ​​​രും റ​​​ഷ്യ​​​യു​​​ടെ സോ​​​യൂ​​​സ് എം.​​​എ​​​സ്-24 ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യെ​​​ത്തി​​​യ റ​​​ഷ്യ​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ഒ​​​ലെ​​​ഗ് കൊ​​​നൊ​​​നെ​​​ങ്കോ, നി​​​ക്കൊ​​​ളാ​​​യ് ച​​​ബ്, നാ​​​സ​​​യു​​​ടെ ലൊ​​​റ​​​ൽ ഒ​​​ഹ​​​ര എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു ഇ​​​തു​​​വ​​​രെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ​​​ കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

 ബഹിരാകാശനിലയം സന്ദർശിച്ചവർ

23 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി 280 യാ​​​ത്രി​​​ക​​​രാ​​​ണ് ഇ​​​തു​​​വ​​​രെ ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യം സ​​​ന്ദ​​​ര്‍ശി​​​ച്ച​​​ത്. ക​​​ല്പ​​​ന ചൗ​​​ള, സു​​​നി​​​ത വി​​​ല്യം​​​സ്, സി​​​രി​​​ഷ ബാ​​​ൻ​​​ഡ്‌​​​ല തു​​​ട​​​ങ്ങി​​​യ ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​രാ​​​യ സ​​​ഞ്ചാ​​​രി​​​ക​​​ള്‍ ഇ​​​തി​​​നു​​​മു​​​മ്പ് നി​​​ല​​​യ​​​ത്തി​​​ല്‍ എ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​ന്‍ പ​​​താ​​​ക സ്‌​​​പേ​​​സ് സ്യൂ​​​ട്ടി​​​ല്‍ ധ​​​രി​​​ച്ച് ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യു​​​ടെ ഒ​​​രു സ​​​ഞ്ചാ​​​രി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ നി​​​ല​​​യ​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യാ​​​ണ്.
മ​​​​നു​​​​ഷ്യ​​​​രെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ഗ​​​​ഗ​​​​ൻ​​​​യാ​​​​ൻ ദൗ​​​​ത്യ​​​​ത്തി​​​​ന്‍റെ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​യ ശു​​​​ഭാം​​​​ശു ശു​​​​ക്ല​​​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​പ​​​​രി​​​​ച​​​​യം ബ​​​ഹി​​​രാ​​​കാ​​​ശ​​​നി​​​ല​​​യ​​​ത്തി​​​ലെ ര​​​ണ്ടാ​​​ഴ്ച നീ​​​ളു​​​ന്ന പ​​​രീ​​​ക്ഷ​​​ണ-​​​നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ ല​​​​ഭി​​​​ക്കും.
ടെ​​​​​​​​​​​​ക്സ​​​​​​​​​​​​സ് ആ​​​​​​​​​​​​സ്ഥാ​​​​​​​​​​​​ന​​​​​​​​​​​​മാ​​​​​​​​​​​​യി പ്ര​​​​​​​​​​​​വ​​​​​​​​​​​​ർ​​​​​​​​​​​​ത്തി​​​​​​​​​​​​ക്കു​​​​​​​​​​​​ന്ന സ്വ​​​​​​​​​​​​കാ​​​​​​​​​​​​ര്യ ബ​​​​​​​​​​​​ഹി​​​​​​​​​​​​രാ​​​​​​​​​​​​കാ​​​​​​​​​​​​ശ ക​​​​​​​​​​​​ന്പ​​​​​​​​​​​​നി​​​​​​​​​​​​യാ​​​​​​​​​​​​യ ആ​​​​​​​​​​​​ക്സി​​​​​​​​​​​​യം സ്പേ​​​​​​​​​​​​സി​​​​​​​​​​​​ന്‍റെ നാ​​​​​​​​​​​​ലാം ബ​​​​​​​​​​​​ഹി​​​​​​​​​​​​രാ​​​​​​​​​​​​കാ​​​​​​​​​​​​ശ ദൗ​​​​​​​​​​​​ത്യ​​​​​​​​​​​​മാ​​​​​​​​​​​​യി​​​​​​​​​​​​രു​​​​​​​​​​​​ന്നു ഇ​​​​​​​​​​​​ത്. നാ​​​​​​​​​​​​സ, ഐ​​​​​​​​​​​​എ​​​​​​​​​​​​സ്ആ​​​​​​​​​​​​ർ​​​​​​​​​​​​ഒ, ആ​​​​​​​​​​​​ക്സി​​​​​​​​​​​​യം സ്പേ​​​​​​​​​​​​സ്, സ്പേ​​​​​​​​​​​​സ് എ​​​​​​​​​​​​ക്സ്, യൂ​​​​​​​​​​​​റോ​​​​​​​​​​​​പ്യ​​​​​​​​​​​​ൻ സ്പേ​​​​​​​​​​​​സ് ഏ​​​​​​​​​​​​ജ​​​​​​​​​​​​ൻ​​​​​​​​​​​​സി, പോ​​​​​​​​​​​​ള​​​​​​​​​​​​ണ്ടി​​​​​​​​​​​​ന്‍റെ​​​​​​​​​​​​യും ഹം​​​​​​​​​​​​ഗ​​​​​​​​​​​​റി​​​​​​​​​​​​യു​​​​​​​​​​​​ടെ​​​​​​​​​​​​യും ബ​​​​​​​​​​​​ഹി​​​​​​​​​​​​രാ​​​​​​​​​​​​കാ​​​​​​​​​​​​ശ ഏ​​​​​​​​​​​​ജ​​​​​​​​​​​​ൻ​​​​​​​​​​​​സി​​​​​​​​​​​​ക​​​​​​​​​​​​ൾ എ​​​​​​​​​​​​ന്നി​​​​​​​​​​​​വ​​​​​​​​​​​​യു​​​​​​​​​​​​ടെ സം​​​​​​​​​​​​യു​​​​​​​​​​​​ക്ത ദൗ​​​​​​​​​​​​ത്യ​​​​​​​​​​​​മാ​​​​​​​​​​​​ണ് ആ​​​​​​​​​​​​ക്സി​​​​​​​​​​​​യം.

Latest News

Corehub Up