Movies
നടൻ വിജയ്യ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിവാഹമോചന ഹർജിയിൽ ഭാര്യ സംഗീത സ്വർണ ലിംഗം ഉന്നയിച്ചിരിക്കുന്നത്. 2021 മുതൽ നടന് ഒരു നടിയുമായി ബന്ധമുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ലെന്നും അവർ പറയുന്നു.
മാത്രമല്ല നടിയുമൊത്ത് വിജയ് വിദേശ യാത്രകൾ നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ നടി തന്റെ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്തുവെന്നും ഇത് തനിക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും സംഗീത പറയുന്നു.
തന്റെ ഭർത്താവായ വിജയ്ക്ക് 2021 ഏപ്രിൽ മുതൽ ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ഹർജിയിൽ സംഗീത ആരോപിക്കുന്നു. ഇത് തനിക്ക് വൈകാരികമായ വേദനയും മാനസിക വിഷമവുമുണ്ടാക്കി. മറ്റൊരു ബന്ധത്തിലേർപ്പെട്ടതിലൂടെ വിജയ് വിവാഹജീവിതത്തിൽ വിശ്വാസവഞ്ചന നടത്തി.
താൻ അറിഞ്ഞപ്പോൾ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകി. എന്നാൽ വിജയ് വീണ്ടും ബന്ധം തുടരുകയും ഇത് തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും സംഗീത ഹർജിയിൽ ആരോപിക്കുന്നു.
പ്രശ്നം രമ്യമായി പരിഹരിക്കാനാണ് താൻ ശ്രമിച്ചത്. എന്നാൽ ഒരുതരത്തിലും ഇത് പരിഹരിക്കാൻ കഴിഞ്ഞില്ല. എങ്കിലും കുട്ടികളുടെ പഠനവും അവർക്ക് വൈകാരികമായ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഈ വിഷയം താൻ വിട്ടുകളയുകയായിരുന്നുവെന്നും സംഗീത പറയുന്നു.
വിജയ് നടിയുടെ കൂടെ തുടർച്ചയായി വിദേശയാത്രകൾ നടത്തി. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകപോലും ചെയ്തു. വിജയ് ഇക്കാര്യം നിഷേധിച്ചിട്ടില്ല.
നടിയുടെ ഈ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുകയും തനിക്കും കുട്ടികൾക്കും മാനഹാനി ഉണ്ടാക്കുകയും ചെയ്തു. നടിയുമായുള്ള ബന്ധം വിജയ് തുടരുന്നത് തനിക്കും കുട്ടികൾക്കും കടുത്ത നാണക്കേടും വേദനയുമാണ് ഉണ്ടാക്കിയതെന്നും സംഗീത ഹർജിയിൽ പറഞ്ഞു.
ജനങ്ങളുടെ ഇടയിൽ സംസാരവിഷയമാകാതെ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനായി അഭിഭാഷകർ മുഖേനെ പലതവണ രഹസ്യമായി വിജയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതോടെ തനിക്ക് വിവാഹമോചന ഹർജിയുമായി കോടതിയെ സമീപിക്കുകയല്ലാതെ വേറെ വഴിയില്ലാതായി.
വിജയ്യുടെ വരുമാനത്തിനും അനുസൃതമായി സ്ഥിരമായ ജീവനാംശവും വിവാഹശേഷം വിജയ്ക്കൊപ്പം താമസിച്ച വീട്ടിൽ തുടർന്നും താമസിക്കാനുള്ള അവകാശവും വേണമെന്നും സംഗീത ഹർജിയിൽ ആവശ്യപ്പെട്ടു.
ഇത്തരമൊരു വിഷയമായതിനാലും ഉൾപ്പെട്ടത് പ്രമുഖ വ്യക്തികളായതിനാലും സ്വകാര്യത സംരക്ഷിക്കാൻ കേസുമായി ബന്ധപ്പെട്ട നടപടികൾ അടച്ചിട്ട കോടതിമുറിയിൽ നടത്തണമെന്നും സംഗീത ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
സംഗീതയുടെയും വിജയ്യുടെയും വിവാഹം വിവാഹം ആദ്യം രജിസ്റ്റർ ചെയ്തത് യുകെയിലാണ്. സംഗീത യുകെ പൗരത്വമുള്ള വ്യക്തിയാണ്. ഇതിനാലായിരുന്നു അങ്ങനെ ചെയ്തത്.
1998 ജൂലായ് 10-നായിരുന്നു യുകെയിലെ വിവാഹ രജിസ്ട്രേഷൻ. ഇതിന് ശേഷം പിന്നീട് 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ച് ആചാരങ്ങളോടെയും വിവാഹം നടന്നിരുന്നു. 27 വർഷത്തോളം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷമാണ് സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
Movies
നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹ മോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. വിജയ്യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം.
ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധം ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. 2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്.
ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. 1999 ഓഗസ്റ്റ് 25-നാണ് വിജയ്യും സംഗീതയും വിവാഹിതരായത്. ഇരുവർക്കും ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളുണ്ട്. സംഗീതയുടെയോ വിജയ്യുടെയോ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
Kerala
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.
വിജയ്യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം.
ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധം ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. 2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്.
ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. 1998ൽ യുകെയിൽ വച്ചാണ് വിജയ്യും സംഗീതയും വിവാഹിതരായത്.
Movies
ദൈവത്തോടൊപ്പം നന്ദി പറയുന്ന വ്യക്തിയാണ് ശ്രീനിവാസനെന്ന് നടി സംഗീത. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായും ഭാഗ്യമായും കരുതുന്നുവെന്ന് നടി പറഞ്ഞു.
മലയാളികൾ ഇന്നും ആഘോഷിക്കുന്ന ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ സംഗീതയെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത് ശ്രീനിവാസനായിരുന്നു.
‘‘ഞാൻ എല്ലാ അഭിമുഖങ്ങളിലും ഒരുപാട് പറഞ്ഞിട്ടുണ്ട്, എനിക്ക് ഇതൊരു അനുഗ്രഹമാണ്. അദ്ദേഹം എന്നെ ഈ പടത്തിലേക്ക് കാസ്റ്റ് ചെയ്തത് വലിയ ഭാഗ്യമായി ഞാൻ കാണുന്നു.
എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞതും ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്. എനിക്ക് പ്രഫഷനൽ ആയി അത്ര വലിയ സ്വപ്നം ഒന്നും ഉണ്ടായിരുന്നില്ല.
പക്ഷേ ശ്യാമളയ്ക്കു ശേഷം ആ കഥാപാത്രത്തെ മലയാളികൾ സ്വീകരിച്ചതും ആ സിനിമയെ സ്വീകരിച്ചതും കണ്ടപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി. വളരെ മഹത്തരമായ അനുഭവം ആയിരുന്നു അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് എനിക്ക് കിട്ടിയ ഭാഗ്യമാണ്. ആ ഓർമകൾ എല്ലാം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. ശ്യാമളയിൽ വർക്ക് ചെയ്യുമ്പോൾ ഞാൻ അതിന്റെ വില അറിഞ്ഞിരുന്നില്ല. അപ്പോൾ ഞാൻ ഒരുപാട് പടങ്ങൾ ചെയ്തുകൊണ്ടിരുന്ന സമയമാണ്, ആ സിനിമകളിൽ ഒന്നുമാത്രമായിരുന്നു എനിക്ക് ശ്യാമള.
പക്ഷേ അത് റിലീസ് ആയി കഴിഞ്ഞ് എനിക്ക് കിട്ടിയ സ്വീകാര്യതയും അംഗീകാരവും ആണ് സിനിമയെക്കുറിച്ചും അതിന്റെ വിലയെ കുറിച്ചും എന്നെ ബോധവതി ആക്കിയത്. ശ്രീനി സാറിനെ എന്റെ വീട്ടിലെ എല്ലാവർക്കും എനിക്കും വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ മറ്റ് സിനിമകളിലെ കഥാപാത്രങ്ങളും അദ്ദേഹം സിനിമയ്ക്ക് നൽകിയ സംഭാവനകളും ഒക്കെ വളരെ വലുതാണ്.
മലയാളത്തിൽ എനിക്ക് ഇത്രയും വലിയ ഒരു സ്വീകാര്യത കിട്ടുമെന്ന് ഞാൻ കരുതിയിരുന്നതല്ല, അതിന് കാരണം അദ്ദേഹമാണ്. എനിക്ക് ദൈവത്തോടും അദ്ദേഹത്തോടും നന്ദിയുണ്ട്. ഇത് ഞാൻ ഒരുപാട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്നും എന്റെ ജീവിതത്തിൽ വലിയ സ്ഥാനമുള്ള ആളാണ്.
ശ്യാമളയ്ക്കു ശേഷം കുറെ കാലം കഴിഞ്ഞ് നഗരവാരിധി നടുവിൽ ഞാൻ എന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ടി വിളിച്ചപ്പോഴാണ് വീണ്ടും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത്.
ആ സിനിമയിൽ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തെയും എന്റെ കുടുംബത്തെക്കുറിച്ചും ഒക്കെ സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളും സിനിമകളെ കുറിച്ചും ഒക്കെ വ്യക്തിപരമായി ആയിട്ട് ഞങ്ങൾ ഇരുന്നു കുറെ സംസാരിച്ചു. ശ്യാമളയെക്കാളും ഈ പടം ചെയ്യുമ്പോഴാണ് എനിക്ക് അദ്ദേഹത്തെ കുറെ കൂടി കൂടുതൽ മനസ്സിലായതും അദ്ദേഹം എന്റെ കുടുംബാംഗം എന്നുള്ള ഒരു ഫീൽ കിട്ടിയതും. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എന്റെ ദുഃഖം കൂടിയാണ്. സംഗീത പറഞ്ഞു.