x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്-​സം​ഗീ​ത വി​വാ​ഹ​മോ​ച​ന​ക്കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലേ​യ്ക്ക്?


Published: March 4, 2026 01:08 PM IST | Updated: March 4, 2026 01:08 PM IST

വി​ജ​യ്‌​യും ഭാ​ര്യ സം​ഗീ​ത​യും ത​മ്മി​ലു​ള്ള വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ഞെ​ട്ട​ലോ​ടെ​യാ​ണ് സി​നി​മ ലോ​കം കേ​ട്ട​ത്. ഇ​പ്പോ​ഴി​താ ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​ഷ​യം കോ​ട​തി​ക്ക് പു​റ​ത്ത് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ നോ​ക്കു​ക​യാ​ണെ​ന്നാ​ണ് സൂ​ച​ന.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സം​ഗീ​ത​യ്ക്കും മ​ക്ക​ളാ​യ ജെ​യ്‌​സ​ൺ സ​ഞ്ജ​യ്, ദി​വ്യ സാ​ഷ എ​ന്നി​വ​ർ​ക്കു​മാ​യി വി​ജ​യ് 250 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണ് വി​വി​ധ ത​മി​ഴ്മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

കോ​ട​തി ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ വി​ജ​യ് ഇ​തി​നോ​ട​കം പ​ല​ത​വ​ണ സം​ഗീ​ത​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നു​മാ​ണ് വാ​ർ​ത്ത​ക​ൾ വ​രു​ന്ന​ത്.

ഈ ​തു​ക എ​പ്ര​കാ​ര​മാ​ണ് വി​ഭ​ജി​ച്ചു ന​ൽ​കു​ക എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​നം വ​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

2021-ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​വ​രു​ടെ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സം​ഗീ​ത പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തി​ന് ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും വി​ജ​യ് ആ​ദ്യം അ​തി​ന് ത​യ്യാ​റാ​യി​രു​ന്നി​ല്ല.

ത​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി ത​ക​രു​മെ​ന്ന ഭ​യം കാ​ര​ണ​മാ​ണ് വി​ജ​യ് വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ വി​സ​മ്മ​തി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഗീ​ത കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Tags : Vijay Sangeetha divorce movie news

Recent News

Corehub Up