Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Harassment

Thiruvananthapuram

കഴക്കൂട്ടം മേഖലയിൽ തെ​രു​വുനാ​യശ​ല്യം രൂ​ക്ഷം

ക​ഴ​ക്കൂ​ട്ടം : ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ തെ​രു​വു നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.
പാ​ങ്ങ​പ്പാ​റ, കാ​ര്യ​വ​ട്ടം പ്ര​ദേ​ശ​ത്ത് ഓ​രോ ദി​വ​സ​വും തെ​രു​വുനാ​യ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. സ്‌​കൂ​ൾ കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യു​മാ​ണ് നാ​യ​ക​ൾ കൂ​ടു​ത​ലും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ നി​ൽ​ക്കു​ന്ന​തുക​ണ്ട് കു​ട്ടി​ക​ൾ ഓ​ടു​ന്നതും വീ​ണു പ​രി​ക്കേ​ൽ​ക്കു​ന്ന​തും സാ​ധാ​ര​ണ​സം​ഭ​വ​മാ​ണ്.

തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ കോ​ർ​പ​റേ​ഷ​ൻ ഈ ​വാ​ർ​ഡു​ക​ളി​ലേക്കു തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ക​ഴ​ക്കൂ​ട്ടം ച​ന്ത​വി​ള, സൈ​നി​ക സ്കൂ​ൾ ഭാ​ഗ​ങ്ങ​ളി​ലെ സ്‌​ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണു സൈ​നി​ക സ്‌​കൂ​ളി​ൽ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ കാ​മ്പ​സി​ൽ നി​ന്നി​രു​ന്ന മൂ​ന്നു കു​ട്ടി​ക​ളെ നാ​യ ക​ടി​ച്ച​ത്. ക​ഴ​ക്കൂ​ട്ടം വാ​ർ​ഡി​ൽ പോലീ​സ് സ്റ്റേഷ​നു സ​മീ​പ​വും നാ​യ​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ര​ണ്ടു പേ​ർ​ക്കു ക​ടി​യേ​റ്റി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

തെരുവു നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

തെ​രു​വു​നാ​യ ശ​ല്യം: പ്ര​തി​ഷേ​ധ​വു​മാ​യി കു​ട്ടിക​ള്‍

കാ​ഞ്ഞി​ര​മ​റ്റം: തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണു​തു​റ​പ്പി​ക്കാ​ന്‍ കു​ട്ടിക​ളു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം. ആ​മ്പ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ കാ​ഞ്ഞി​ര​മ​റ്റം - വി​ത്തേ​രി​ക്കാ​വ് റോ​ഡി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് അ​റു​തി വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ട്ടി​ക​ള്‍ ദു​രി​ത​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന പ്ല​ക്കാ​ര്‍​ഡു​മാ​യി പ്ര​തി​ഷേ​ധ​ത്തി​നി​റ​ങ്ങി​യ​ത്.

സ്‌​കൂ​ളു​ക​ളി​ലേ​ക്കും മ​റ്റും ന​ട​ന്നു​പോ​കു​ന്ന റോ​ഡി​ലാ​ണ് കൂ​ട്ട​മാ​യി തെ​രു​വു നാ​യ്ക്ക​ള്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും ആ​ക്ര​മി​ക്കാ​നാ​യി നാ​യ്ക്ക​ള്‍ കു​ര​ച്ചെ​ത്തു​ന്ന​ത് ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​ണ്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് അ​വ​ധി​ക്കാ​ല​ത്ത് ക​ളി​ക്കാ​നി​റ​ങ്ങു​ന്ന പ​റ​മ്പി​ലും പാ​ട​ത്തു​മെ​ല്ലാം നാ​യ്ക്ക​ള്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കു​ട്ടി​ക​ൾ പ​റ​യു​ന്നു.

District News

ആ​ര്യ​നാ​ട് മേഖലയിൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം

നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് കെ​എ​സ്​ആ​ർ​ടി​സി​ ഡി​പ്പോ​യി​ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി അ​ല​ഞ്ഞു തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം. അ​ൻ​പ​തി​ല​ധി​കം തെ​രു​വ് നാ​യ്ക്ക​ളാ​ണ് ഡി​പ്പോ​യി​ലും ആ​ര്യ​നാ​ട് ജം​ഗ്ഷ​നി​ലും​ അ​ല​ഞ്ഞു തി​രി​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര​പ്പ​ള്ളി​യി​ലും കോ​ട്ട​യ്ക്ക​ക​ത്തു​മാ​യി ച​ത്ത ര​ണ്ടു തെ​രു​വു നാ​യ്ക്ക​ളെ​യാ​ണു കു​ഴി​ച്ചു മൂ​ടി​യ​ത്. ഈ ​നാ​യ്ക്ക​ളെ​ക്കു​റി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പോ​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന​താ​ണു പ്ര​ധാ​ന ആ​ക്ഷേ​പം.

നാ​യ്ക്ക​ൾ ത​മ്മി​ൽ ക​ടി​പി​ടി കൂ​ടു​ന്ന​തു കാ​ര​ണം യാ​ത്ര​ക്കാ​ർ​ക്കു ഡി​പ്പോ​യി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഡി​പ്പോ​യി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ നാ​യ്ക്ക​ൾ കു​ര​ച്ചു​കെ‌ാ​ണ്ടു പാ​ഞ്ഞ​ടു​ക്കാ​റു​ണ്ട്. ഇ​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു മി​ക്ക​പ്പോ​റും ക​ഷ്ടി​ച്ചാ​ണ് യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ന്ന​ത്.

ര​ണ്ടാ​മ​ത്തെ നി​ല​യി​ലേ​ക്കു പോ​കു​ന്ന ഗോ​വ​ണി​യി​ൽ നാ​യ്ക്ക​ൾ കി​ട​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു ടി​ക്ക​റ്റ് ആ​ൻ​ഡ് ക്യാ​ഷ് കൗ​ണ്ട​റി​ൽ ക​ൺ​സ​ഷ​ൻ എ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കൂ​ടാ​തെ സ​മീ​പ​ത്തെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലും നാ​യ്ക്ക​ൾ താ​വ​ള​മാ​ക്കു​ന്നു​ണ്ട്. നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടു​ത​ൽ ആ​ണെ​ന്നു ഡി​പ്പോ അ​ധി​കൃ​ത​ർ പ​ല ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​റെ അ​റി​യി​ച്ചി​ട്ടും തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up