Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.M. Sudheeran

ക​രി​മ​ണ​ൽ ഖ​ന​നം: പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി.​എം. സു​ധീ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​റ​​​വി​​​ൽ സ്വ​​​കാ​​​ര്യ ക​​​രി​​​മ​​​ണ​​​ൽ ലോ​​​ബി​​​യെ കൂ​​​ടി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​ക്കാ​​​ൻ ക​​​ള​​​മൊ​​​രു​​​ക്കി​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്ന വ​​​സ്തു​​​ത പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​സ്മ​​​രി​​​ക്ക​​​രു​​​തെ​​​ന്നു മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് വി.​​​എം. സു​​​ധീ​​​ര​​​ൻ.

കു​​​ട്ട​​​നാ​​​ട്ടി​​​ലെ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​ക​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന​​​ പേ​​​രി​​​ൽ തോ​​​ട്ട​​​പ്പ​​​ള്ളി സ്പി​​​ൽ​​​വേ​​​യു​​​ടെ പൊ​​​ഴി​​​മു​​​ഖ​​​ത്തു നി​​​ന്നു ക​​​രി​​​മ​​​ണ​​​ൽ നീ​​​ക്കാ​​​നു​​​ള്ള ക​​​രാ​​​ർ ഒ​​​രു​​​ക്കി​​​യ​​​ത് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളാ​​​ണെന്ന് സു​​​ധീ​​​ര​​​ൻ ആ​​​രോ​​​പി​​​ച്ചു.

Kerala

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ൽ ജ​ന​ത്തി​ന് ആ​ശ​ങ്ക​യു​ണ്ട്: വി.​എം.​സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​ൽ ജ​ന​ത്തി​ന് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്നി​ട്ട് ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ടും തീ​രു​മാ​ന​മു​ണ്ടാ​കാ​ത്ത​തു​കൊ​ണ്ട് ആ​ളു​ക​ൾ അ​സ്വ​സ്ഥ​രാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം എ​ത്ര​യും നേ​ര​ത്തേ വ​രു​മോ അ​ത്ര​യും ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​ന​ങ്ങ​ളാ​ണ് യ​ജ​മാ​ന​ന്മാ​ർ. അ​വ​രു​ടെ വി​കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കു​ക എ​ന്ന​ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഔ​ചി​ത്യ​മാ​ണെ​ന്നും​ന അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​തി​ൽ ഇ​ന്ന് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പ്ര​തി​ക​രി​ച്ചി​രു​ന്നു. ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ന്നാ​ൽ എ​പ്പോ​ഴാ​ണ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​വു​ക​യെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

'ഭരണവിരുദ്ധ വികാരം ശക്തം; നൂറിൽപരം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തും': വി.എം. സുധീരൻ

നെടുമങ്ങാട്: കേരളം വെറുത്ത ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിൽപരം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അരുവിക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ വി.എസ്. ശിവകുമാറിന്‍റെ അരുവിക്കര പഞ്ചായത്ത് പര്യടനം കാച്ചാണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ആരോഗ്യരംഗം തകർത്തവർക്കെതിരായ ശക്തമായ ജനവികാരമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. ആരോഗ്യരംഗത്തെ ലോകത്തിനു മാതൃകയാക്കി മാറ്റിയ മുൻ ആരോഗ്യമന്ത്രിയായ വി.എസ്. ശിവകുമാറിന് ലഭിക്കുന്ന ഓരോ വോട്ടും ഈ ജനവികാരത്തിന്‍റെ പ്രകടനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

District News

നാട്ടി​ക​യി​ലെ ഇ​ട​തു​പ​ക്ഷം മ​ലീമ​സ​പ്പെ​ട്ടു: ​വി.എം. ​സു​ധീ​ര​ൻ

തൃ​പ്ര​യാ​ർ: നാ​ട്ടി​ക​യി​ലെ ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യം പ​രി​പൂ​ർ​ണമാ​യും മ​ലീമ​സ​പ്പെ​ട്ടുകി​ട​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടി​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പുചി​ത്രം നോ​ക്കി​യാ​ൽ ആ​ർ​ക്കും കാ​ണാ​ൻ ക​ഴി​യു​മെ​ന്ന് വി.എം. സു​ധീ​ര​ൻ പ​റ​ഞ്ഞു. നി​ല​വി​ലെ എംഎ​ൽഎ ​കാ​ലും കൂ​റും മാ​റി വ​ർ​ഗീ​യപാ​ള​യ​ത്തി​ൽ എ​ത്തി, മു​ൻ എംഎ​ൽഎ​യെക്കു​റി​ച്ച് നി​ല​വി​ലെ എംഎ​ൽഎ ​പ​റ​ഞ്ഞ ആ​ക്ഷേ​പ​ങ്ങ​ൾ വ​ലി​യ ഗു​രു​ത​രപ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ ഉ​യ​ർ​ന്നുവ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ഒ​രു ഇ​ട​തു​പ​ക്ഷ​ക്കാ​ര​നും ത​യാ​റാ​കു​ന്നി​ല്ല എ​ന്ന​തും ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ന​മ്മ​ൾ ഓ​ർ​ത്തുവയ്​ക്കേ​ണ്ട​താ​ണ് എ​ന്നും വി.എം. സു​ധീ​ര​ൻ പറഞ്ഞു.

യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സു​നി​ൽ ലാ​ലൂ​രി​ന്‍റെ നാ​ട്ടി​ക നി​യോ​ജ​ക‌മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​ൺ​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രി​ന്നു വി.എം. സു​ധീ​ര​ൻ.​ അ​ഡ്വ ബി​ജു കു​ണ്ടു​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥാ​നാ​ർ​ഥി അ​ഡ്വ. സു​നി​ൽ ലാ​ലൂ​ർ, തൃ​ശൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ ജോ​സ് വ​ള​ളൂ​ർ, കെ.​വി. ദാ​സ​ൻ ,മു​സ്‌ലീം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡന്‍റ് സി.എ. മു​ഹ​മ്മ​ദ്‌ റ​ഷീ​ദ്, കെ.കെ. കൊ​ച്ചു​മു​ഹ​മ്മ​ദ്, എം.കെ. അ​ബ്‌​ദു​ൾ സ​ലാം, സി.ഒ. ജേ​ക്ക​ബ്, വി​കാ​സ് ച​ക്ര​പാ​ണി, സി.എം. ബാ​ലസു​ന്ദ​ര​ൻ, ടി.കെ. പൊ​റി​ഞ്ചു, വി.ആ​ർ. വി​ജ​യ​ൻ, കെ. ​ദി​ലീ​പ് കു​മാ​ർ, നൗ​ഷാ​ദ് ആ​റ്റു​പ​റ​മ്പ​ത്ത്, ശോ​ഭ സു​ബി​ൻ, എ​ൻ.എ​സ്. അ​യ്യൂ​ബ്, ര​ഞ്ജി​ല ഗി​രി, പി. ​വി​നു, ഷീ​ബ അ​ജ​യ​കൃ​ഷ്ണ​ൻ, സി​ജോ ജോ​ർ​ജ്, സി.കെ. വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​നി​ൽ പു​ളി​ക്ക​ൽ ചെ​യ​ർ​മാ​ൻ ആ​യും കെ.എ. ഹാ​റൂ​ൺ റ​ഷീ​ദ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​യും പി. ​ഐ. ഷൗ​ക്ക​ത്ത​ലി, ഷൈ​ജു സാ​യ്റാം വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ​മാ​രാ​യും അ​ഡ്വ. എ.ബി. അ​നീ​ഷ് ട്ര​ഷ​റ​ർ ആ​യും 1001 അം​ഗ യു​ഡി​ഫ് നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

Kerala

താമര ചിഹ്നമുള്ള കത്ത്: അദ്ഭുതപ്പെടാനില്ലെന്ന് വി.എം. സുധീരൻ

ആ​​ലു​​വ: തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ താ​​മ​​ര ചി​​ഹ്നം പ​​തി​​പ്പി​​ച്ച ക​​ത്ത് മ​​റ്റു രാഷ്‌ട്രീയ പാ​​ർ​​ട്ടി​​ക​​ൾ​​ക്ക് ന​​ല്കി​​യ​​തി​​ൽ അ​​ദ്ഭുത​​പ്പെ​​ടാ​​നി​​ല്ലെ​​ന്ന് മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് വി.​​എം. സു​​ധീ​​ര​​ൻ.

ആ​​ലു​​വ​​യി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ബി​​ജെ​​പി​​ക്കു​​വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഇ​​ല‌ക്‌ഷ​​ൻ ക​​മ്മീ​​ഷ​​ൻ ആ​​ണെ​​ന്ന് തെ​​ളി​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും വി ​​എം സു​​ധീ​​ര​​ൻ പ​​റ​​ഞ്ഞു.

സി​​പി​​എം - ബി​​ജെ​​പി ഡീ​​ൽ ഏ​​താ​​നും സീ​​റ്റു​​ക​​ളി​​ൽ മാ​​ത്ര​​മ​​ല്ല, സം​​സ്ഥാ​​നം മു​​ഴു​​വ​​നു​​ണ്ടെ​​ന്നും സു​​ധീ​​ര​​ൻ ആ​​രോ​​പി​​ച്ചു.

Kerala

കള്ളപ്രചാരണത്തിലൂടെയാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്തിയതെന്ന് വി.എം.സുധീരൻ

അമ്പലപ്പുഴ: എല്ലാം മറച്ചുവച്ച് കള്ള പ്രചാരണത്തിലൂടെയാണ് തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടത്തിയതെന്ന് വി.എം.സുധീരൻ. തോട്ടപ്പള്ളിയിൽ 1,674 ദിവസങ്ങളിലായി നടന്നുവന്ന കരിമണൽ ഖനന വിരുദ്ധ സമരം അവസാനിപ്പിച്ചു കൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനം സംബന്ധിച്ച് ഉപ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. പൊതു മേഖലാ സ്ഥാപനങ്ങളുടെ പേരിലാണ് ഇവിടെ കരിമണൽ ഖനനം നടന്നതെന്നും സുധീരൻ പറഞ്ഞു.

സമര സമിതി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി കരിമണൽ ഖനനം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉപ സമിതിയെ നിയോഗിക്കണമെന്ന് ഉത്തരവിട്ടത്.ഇതിനെത്തുടർന്നാണ് തോട്ടപ്പള്ളിയിൽ കഴിഞ്ഞ 1674 ദിവസങ്ങളിലായി നടന്നു വന്ന സമരം അവസാനിപ്പിച്ചത്. സമര സമിതി ചെയർമാൻ സുരേഷ് കുമാർ അധ്യക്ഷനായിരുന്നു.

 

Latest News

Corehub Up