x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘സു​ധീ​ര​ൻ ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന ഓ​ടാ​ത്ത വ​ണ്ടി; കെ​ട്ടു​കെ​ട്ടി​ച്ച​തി​ൽ പ​ങ്കു​ണ്ട്’: രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ'


Published: June 21, 2026 07:47 PM IST | Updated: June 21, 2026 07:47 PM IST

ആ​ല​പ്പു​ഴ: മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന നേ​താ​വു​മാ​യ വി.​എം. സു​ധീ​ര​നെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വി.​എം. സു​ധീ​ര​ൻ ത​ന്നെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന ഓ​ടാ​ത്ത വ​ണ്ടി​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​രി​ഹ​സി​ച്ചു.

ക​ഴി​ഞ്ഞ 30 കൊ​ല്ല​മാ​യി സാ​ക്ഷാ​ൽ വി.​എം. സു​ധീ​ര​ൻ ത​ന്നെ വ്യ​ക്തി​പ​ര​മാ​യി വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ആ​രോ​പി​ച്ചു. സു​ധീ​ര​നെ ആ​ല​പ്പു​ഴ​യു​ടെ രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും കെ​ട്ടു​കെ​ട്ടി​ച്ച​തി​ൽ ത​നി​ക്ക് പ​ങ്കു​ണ്ടെ​ന്നും അ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ഇ​പ്പോ​ൾ തീ​ർ​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു.

അ​ന്ന് ക​ട്ട​പ്പു​റ​ത്ത് ക​യ​റി​യ സു​ധീ​ര​ൻ ഇ​പ്പോ​ഴും അ​വി​ടെ​ത്ത​ന്നെ ഇ​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹാ​സ​രൂ​പേ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Vellappally Natesan SNDP V.M. Sudheeran Congress leader KPCC

Recent News

Corehub Up