ആലുവ: തെരഞ്ഞെടുപ്പ് കമ്മീഷൻ താമര ചിഹ്നം പതിപ്പിച്ച കത്ത് മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് നല്കിയതിൽ അദ്ഭുതപ്പെടാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
ആലുവയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കുവേണ്ടി പ്രവർത്തിക്കുന്ന ഇലക്ഷൻ കമ്മീഷൻ ആണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി എം സുധീരൻ പറഞ്ഞു.
സിപിഎം - ബിജെപി ഡീൽ ഏതാനും സീറ്റുകളിൽ മാത്രമല്ല, സംസ്ഥാനം മുഴുവനുണ്ടെന്നും സുധീരൻ ആരോപിച്ചു.
Tags : V.M. Sudheeran Letter lotus symbol