യുഡിഎഫ് നാട്ടിക നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷൻ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ: നാട്ടികയിലെ ഇടതുപക്ഷ രാഷ്ട്രീയം പരിപൂർണമായും മലീമസപ്പെട്ടുകിടക്കുകയാണെന്ന് നാട്ടികയിലെ തെരഞ്ഞെടുപ്പുചിത്രം നോക്കിയാൽ ആർക്കും കാണാൻ കഴിയുമെന്ന് വി.എം. സുധീരൻ പറഞ്ഞു. നിലവിലെ എംഎൽഎ കാലും കൂറും മാറി വർഗീയപാളയത്തിൽ എത്തി, മുൻ എംഎൽഎയെക്കുറിച്ച് നിലവിലെ എംഎൽഎ പറഞ്ഞ ആക്ഷേപങ്ങൾ വലിയ ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. എന്നാൽ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ ഒരു ഇടതുപക്ഷക്കാരനും തയാറാകുന്നില്ല എന്നതും ഈ സന്ദർഭത്തിൽ നമ്മൾ ഓർത്തുവയ്ക്കേണ്ടതാണ് എന്നും വി.എം. സുധീരൻ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി അഡ്വ. സുനിൽ ലാലൂരിന്റെ നാട്ടിക നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു വി.എം. സുധീരൻ. അഡ്വ ബിജു കുണ്ടുകുളം അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി അഡ്വ. സുനിൽ ലാലൂർ, തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കെപിസിസി ജനറൽ സെക്രട്ടറിമാർ ജോസ് വളളൂർ, കെ.വി. ദാസൻ ,മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, കെ.കെ. കൊച്ചുമുഹമ്മദ്, എം.കെ. അബ്ദുൾ സലാം, സി.ഒ. ജേക്കബ്, വികാസ് ചക്രപാണി, സി.എം. ബാലസുന്ദരൻ, ടി.കെ. പൊറിഞ്ചു, വി.ആർ. വിജയൻ, കെ. ദിലീപ് കുമാർ, നൗഷാദ് ആറ്റുപറമ്പത്ത്, ശോഭ സുബിൻ, എൻ.എസ്. അയ്യൂബ്, രഞ്ജില ഗിരി, പി. വിനു, ഷീബ അജയകൃഷ്ണൻ, സിജോ ജോർജ്, സി.കെ. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
അനിൽ പുളിക്കൽ ചെയർമാൻ ആയും കെ.എ. ഹാറൂൺ റഷീദ് ജനറൽ കൺവീനർ ആയും പി. ഐ. ഷൗക്കത്തലി, ഷൈജു സായ്റാം വർക്കിങ് ചെയർമാൻമാരായും അഡ്വ. എ.ബി. അനീഷ് ട്രഷറർ ആയും 1001 അംഗ യുഡിഫ് നാട്ടിക നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു.