Movies
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ് കാവി മുണ്ടുടത്ത് തൊഴുതുനിൽക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററാണത്.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
എട്ടു മാസത്തെ ഇടവേളയ്ക്കുശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണം നേടിയിരുന്നു.
സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയുമായി എത്തുന്ന ചിത്രത്തക്കുറിച്ച് വലിയ പ്രതീക്ഷയും ആകാംക്ഷയുമാണ് പ്രേക്ഷകർക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ്- എം. ആർ. രാജാകൃഷ്ണൻ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ- വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ്- ലിജു പ്രഭാകർ, സംഘട്ടനം- ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ- എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ- ഡിക്സൻ പി ജോ.
വിഎഫ്എക്സ്- വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട്- സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ- ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
മമ്മൂട്ടിയുടെ നാളെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിലെ ‘റെഡ്ബ്ലാക്ക്’ എന്ന ഗാനം ആലപിച്ചത് താരത്തിന്റെ കൊച്ചുമകൻ അദ്യാൻ സയീദ്. മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ സയീദ്.
കളങ്കാവലിന്റെ സംവിധായകൻ ജിതിൻ കെ.ജോസ് വരികൾ എഴുതി സംഗീതം നൽകിയ ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിന്റെ ഭാഗമായ നിഗൂഢതയും രഹസ്യങ്ങളും എല്ലാം പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഇംഗ്ലിഷ് ഗാനമാണ് ‘റെഡ്ബ്ലാക്ക്’. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.
ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിനു വേണ്ടി പാടുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ‘ഡോണ്ട് ഗോ’ എന്ന ഇംഗ്ലിഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു. പിന്നണി ഗായകൻ എന്ന നിലയിൽ അദ്യാൻ സിനിമയിൽ അരങ്ങേറിയതും ആ ഗാനത്തിലൂടെ ആയിരുന്നു.
ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
Movies
സിഗരറ്റ് കടിച്ചുപിടിച്ച്, ഫസ്റ്റ്ലുക്കില്‍ മമ്മൂട്ടിയുടെ വല്ലാത്തൊരു നോട്ടത്തിലും ചിരിയിലും തുടങ്ങിയതാണ് മമ്മൂട്ടി-വിനായകന് സിനിമ "കളങ്കാവലി'ന്റെ സസ്പെന്‍സും ത്രില്ലും. "ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയാമോ’ എന്ന മമ്മൂട്ടിയുടെ ഡയലോഗു കൂടിയായപ്പോള്‍, ട്രെയിലറില്‍ ഉദ്വേഗം ഒരുപടികൂടി കടന്നു.
മമ്മൂട്ടി വില്ലനാണോ, ഇതു സയനൈഡ് മോഹന്റെ ക്രൈം ലൈഫാണോ...നിരവധിയാണ് ഇതുസംബന്ധിച്ചു പ്രചരിക്കുന്ന ഊഹാപോഹങ്ങളും ചോദ്യങ്ങളും. ചിത്രത്തിന്റെ സംവിധായകനും സഹരചയിതാവുമായ ജിതിന് കെ. ജോസ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
എന്താണു കളങ്കാവല്‍..?
ദാരികനെത്തേടി ഭദ്രകാളീദേവി നടത്തുന്ന ഒരു യാത്രയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടു ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള ചടങ്ങാണു കളങ്കാവല്‍. എന്റെ കളത്തിനു ഞാന്‍ കാവല്‍ നില്ക്കുന്നു എന്നാണ് അതിന്റെ വാച്യാര്‍ഥം. കളത്തിനു വിവിധ അര്‍ഥങ്ങളുണ്ട്. മലയാളത്തിലും തമിഴിലും ഒരേ അര്‍ഥം തന്നെയാണ്. ഇതിന്റെ കഥാഭൂമിക കേരള-തമിഴ്നാട് അതിര്‍ത്തിയിലായതുകൊണ്ടും ഈ രണ്ടു സംസ്കാരങ്ങളെ ഈ സിനിമ ഉള്ക്കൊള്ളുന്നതിനാലുമാണ് ഈ പേരിലെത്തിയത്. മാത്രമല്ല, ഇതിന്റെ പ്രമേയവുമായും ആ ഐതിഹ്യത്തിനു ബന്ധമുണ്ട്.
Movies
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ റിലീസ് നീട്ടി. മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെയാണ് റിലിസ് തീയതി മാറ്റിയ വിവരം പങ്കുവച്ചത്.
പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. നവംബർ 27ന് ആഗോള തലത്തില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ‘കളങ്കാവല്‍’. നവാഗതനായ ജിതിൻ കെ. ജോസാണ് സംവിധായകൻ.
ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ. ജോസ്. സുഷിന് ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.
മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസൽ അലി ഛായാഗ്രഹണം. നാഗർകോവിൽ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മമ്മൂട്ടിയുടെ ഈ വർഷം ഇറങ്ങിയ 'ഡൊമിനിക് ആന്റി ദി ലേഡീസ് പഴ്സ്, ബസൂക്ക എന്നീ ചിത്രങ്ങൾ വലിയ വിജയം നേടാത്തതിനാൽ തന്നെ കളങ്കാവൽ റിലീസിലാണ് ആരാധകരുടെ പ്രതീക്ഷ.
Movies
മമ്മൂട്ടി, വിനായകൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന കളങ്കാവലിന്റെ ട്രെയിലർ റിലീസ് ചെയ്തു. മമ്മൂട്ടി എന്ന മഹാനടന്റെ വേഷപ്പകർച്ചയും അഭിനയ വിസ്മയവുമായിരിക്കും ചിത്രത്തിലൂടെ കാണാൻ സാധിക്കുക എന്ന് അണിയറ പ്രവർത്തകരും പറയുന്നു.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ‘കളങ്കാവല്‍’. നവാഗതനായ ജിതിൻ കെ. ജോസാണ് സംവിധായകൻ.
Movies
നടൻ ഷറഫുദ്ദീനോട് കയർക്കുന്ന വിനായകന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ഷറഫുദ്ദീൻ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘ഒരു പ്രൊഡ്യൂസർ എത്ര കാലം ഇത് സഹിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദ്ദീൻ വീഡിയോ പങ്കുവച്ചത്. ഡേറ്റിന്റെ കാര്യം പറഞ്ഞ് കാരവന് അകത്തു നിന്ന് വിനായകൻ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നതും ഷറഫുദീൻ സമാധാനിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ഒടുവിൽ ഷറഫുദ്ദീൻ കാരവന്റെ വാതിൽ അടച്ച് നെടുവീർപ്പിടുന്നതോടെ വീഡിയോയുടെ ആദ്യ ഭാഗം അവസാനിക്കുന്നു. ‘ഒരു മണിക്കൂർ കഴിഞ്ഞ്’ എന്ന കുറിപ്പോടെയാണ് വീഡിയോയുടെ അടുത്ത ഭാഗം ആരംഭിക്കുന്നത്.
ഷറഫുദ്ദീൻ നായകനും നിർമാതാവുമായ പെറ്റ് ഡിറ്റക്ടീവ് സിനിമയിൽ അതിലെ കഥാപാത്രമായ യാഖത് അലിയുടെ വേഷത്തിൽ വിനായകൻ നിൽക്കുന്നതാണ് അടുത്ത സീനിൽ കാണിക്കുന്നത്.
ചിത്രത്തിൽ ഏറ്റവുമധികം ചിരിയുണർത്തിയ ക്ലൈമാക്സ് രംഗത്തിന്റെ ഒരംശമാണ് വീഡിയോയിൽ തുടർന്ന് കാണിക്കുന്നത്. വിനായകൻ റോളർകോസ്റ്ററിൽ കയറി കിളിപോയി നടക്കുന്ന ദൃശ്യങ്ങളും വിഡിയോയിൽ കാണാം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷറഫുദ്ദീൻ വീഡിയോ പങ്കുവച്ചത്.
Movies
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ നവംബർ 27ന് ആഗോള റിലീസായി എത്തുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് മലയാള സിനിമാ പ്രേമികൾ "കളങ്കാവൽ' കാത്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് കളങ്കാവലിൻന്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥയൊരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും വലിയ ആവേശവും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. മമ്മൂട്ടി എന്ന മഹാനടന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ പ്രോമോ കണ്ടന്റുകളും നൽകുന്ന പ്രതീക്ഷ. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം-ഫൈസൽ അലി, സംഗീതം-മുജീബ് മജീദ്, എഡിറ്റർ-പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ-അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ-ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബോസ്, മേക്കപ്പ്-അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്-നിദാദ്, ടൈറ്റിൽ ഡിസൈൻ-ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്-ആന്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്-വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ-ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ-വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ.ജോസ് സംവിധാനം നിർവഹിച്ച ‘കളങ്കാവൽ’ സെൻസറിംഗ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്.
മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ.ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
കളങ്കാവലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ,
വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Movies
അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ നടന് വിനായകനെ താര സംഘടനയായ "അമ്മ'. വിനായകന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘടനയുടെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് വിഷയം ചര്‍ച്ചയായത്.
അശ്ലീല പദങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഗുരുതരമായ ചില അധിക്ഷേപങ്ങളാണ് ചില പ്രശസ്ത വ്യക്തികളെക്കുറിച്ച് വിനായകന് നടത്തിയതെന്ന് അമ്മ അംഗങ്ങള്‍ വിമര്‍ശിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി വിനായകന്റെ ഇത്തരം സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ അമര്‍ഷം രേഖപ്പെടുത്തി. വിനായകനെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇക്കാര്യം സംഘടനയില്‍ തന്നെ ചര്‍ച്ച ചെയ്ത് വേണ്ടി വന്നാല്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കണമെന്നും അഭിപ്രായങ്ങളുയര്‍ന്നു.
Kerala
കൊച്ചി: നടന് വിനായകനെതിരേ രൂക്ഷവിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകന് ഒരു പൊതു ശല്യമായി മാറുന്നുവെന്നും സര്‍ക്കാര്‍ പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിനായകൻ ലഹരി ഉപയോഗിച്ചിട്ടാണ് ഇതെല്ലാം പറയുന്നത്. അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ പ്രശ്നമുണ്ടാക്കിയിരുന്നു. തുണിയുരിഞ്ഞ് പച്ചത്തെറി പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കാണാനും കേൾക്കാനും ഇടയായി. ശക്തമായ നിയമ നടപടി സ്വീകരിക്കണം.
ഇത്തരത്തിൽ മാനസിക വിഭ്രാന്തി കാണിക്കുന്ന ആളുകൾക്ക് എന്തു ചികിത്സയാണോ വേണ്ടത്, അതു കൊടുക്കുക. എല്ലാം ചെയ്തു കഴിഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമില്ല. ഇതിങ്ങനെ നിരന്തരം ആവർത്തിച്ച് എല്ലാവർക്കും ഒരു തലവേദനയായി മാറുമ്പോൾ ജനം ഇവരെ ജനം തെരുവില്‍ നേരിടേണ്ട അവസ്ഥയാകുമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
ലഹരിക്കേസുകളില്‍പ്പെടുന്ന താരങ്ങള്‍ക്ക് വലിയ പരിരക്ഷയാണ് സര്‍ക്കാരും പൊതുസമൂഹവും നല്‍കുന്നത്. അവരെ ആരാധിക്കുന്നവര്‍ക്ക് തെറ്റായ സന്ദേശം നല്‍കും. തനിക്ക് തെറ്റുപറ്റിയതായി വേടന് ഏറ്റു പറഞ്ഞു. എന്നാല്‍ എത്രപേര്‍ക്ക് അതിന് കഴിയും. സിനിമാ മേഖലയിലുള്ളവര്‍ ഗൗരവമായി ചിന്തിക്കേണ്ടതാണെന്നും ഷിയാസ് പറഞ്ഞു.
Movies
കെ.ജെ. യേശുദാസിനെ അധിക്ഷേപിച്ച വിനായകന് മറുപടിയുമായി ഗായകൻ ജി. വേണുഗോപാൽ. ബ്രാഹ്മണ്യത്വം കൊടികുത്തി വാഴ്ന്ന കാലത്ത് സ്വന്തം പ്രതിഭ കൊണ്ട് ഉയർന്നുവന്ന പാവപ്പെട്ട ലത്തീൻ കത്തോലിക്കനാണ് യേശുദാസെന്ന് അദ്ദേഹം പറഞ്ഞു.
കമ്പ്യൂട്ടർ സ്ക്രീനിനു പിന്നിൽ കുമ്പിട്ടിരിക്കുന്ന സോഷ്യൽ മീഡിയ തൊഴിലാളികൾ ഊരിപ്പിടിച്ച വാളുമായി ചാടിവീണു വെട്ടിവീഴ്ത്തുകയാണെന്നും കേരളത്തിലെ ഏറ്റവും വലിയ കലാവിപ്ലവകാരി ആരാണെന്ന് ചോദിച്ചാൽ യേശുദാസ് എന്നു നിസംശയം പറയാമെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളത്തിൽ ഇപ്പോൾ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ് നമ്മൾ. പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന കരിങ്കൽ ഭിത്തിയിൽ തല തല്ലി ഒട്ടുമിക്ക പ്രശസ്തർക്കും അടി പതറുന്നു.
കമ്പ്യൂട്ടർ സ്ക്രീനിനു പിന്നിൽ കുമ്പിട്ടിരിക്കുന്ന സോഷ്യൽ മീഡിയ തൊഴിലാളികൾ ഊരിപ്പിടിച്ച വാളുമായി ചാടിവീണു വെട്ടിവീഴ്ത്തുന്നു. മുറിവുണക്കാൻ പോലും സമയം കൊടുക്കാതെ മീഡിയ ക്യാമറകൾ അവരെ ശരപഞ്ജരത്തിൽ കിടത്തുന്നു.
ഒരായുഷ്ക്കാലം മുഴുവൻ സ്വന്തം ജീവിതവും പ്രതിഭയും ഉരുക്കിയൊഴിച്ച് കേരളത്തെ ലോക സിനിമയുടെയും സംഗീതത്തിന്റെയും നെറുകയിൽ ഒരു സിന്ദൂരതിലകമായി ചാർത്തിയ അവരെ നിഷ്കരുണം വേട്ടയാടുന്നു. അസഭ്യം കൊണ്ട് മൂടുന്നു.
മാനവികതയിൽ നിന്നും മനുഷ്യനെ മാറ്റിനിർത്തുന്നതാണ് പൊളിറ്റിക്കൽ കറക്ട്നസ് എന്ന് പ്രശസ്ത അമേരിക്കൻ കൊമേഡിയനും സാമൂഹ്യ പരിഷ്കർത്താവും ആക്ഷേപഹാസ്യകാരനും എഴുത്തുകാരനുമായ ജോർജ് കാർലിൻ അഭിപ്രായപ്പെടുന്നു — "If you call a blind man visually challenged, will it change anything about his condition?"
ഒരായുഷ്കാലം മുഴുവൻ സിനിമയും സംഗീതവും ശ്വസിച്ചുച്ഛ്വസിച്ച് നാടോടുമ്പോൾ നടുചാൽകീറി സ്വന്തം ലോകം പണിത് അവിടെ സ്വന്തം നാട്ടുകാരെക്കൂടി കുടിയിരുത്തിയവരാണ് ഇവരൊക്കെ. കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി ആരാണെന്ന് ചോദിച്ചാൽ യേശുദാസ് എന്നു നിസംശയം പറയാം.
കലയിലും സംഗീതത്തിലും സർവഥാ കർണാട്ടിക് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത്, സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം ഒരു പാവപ്പെട്ട ലത്തീൻ കത്തോലിക്കൻ വലിയൊരു പൊളിച്ചെഴുത്ത് നടത്തി അവിടെ സ്വയം പ്രതിഷ്ഠിച്ചു.
ഒരു ഗായകനെ അടയാളപ്പെടുത്തുമ്പോൾ അവിടെ അയാളുടെ സ്വഭാവസവിശേഷതകൾ അല്ല, അയാളുടെ കാലത്തെ അതിജീവിച്ച ഗാനനിർജ്ജരി മാത്രം ശ്രദ്ധിച്ചാൽ മതി.
അയാൾ അതിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു, അയാൾ ഇത്ര കാശു വാങ്ങി, ഇന്ത്യയ്ക്ക് വെളിയിൽ പോയി ജീവിച്ചു... ഇതല്ല ഒരു കലാകാരനെ അടയാളപ്പെടുത്തൽ.
ജീവിതം തന്നെ സംഗീതവും സാധനയും സിനിമയും ആകുമ്പോൾ ഒരു കലാകാരന് എന്തു പൊളിറ്റിക്കൽ കറക്റ്റ്നസ്? സ്വന്തം കർമ്മത്തിൽ മാത്രം ഒതുങ്ങി, സ്വയം പുതുക്കുന്ന പരിശീലനമുറകളുമായി ഏകാന്തനായി അദ്ദേഹം ജീവിക്കുന്നു. മൂർത്തമായ കലയുടെ പുണ്യം നുണയുന്നു.
1970കളിൽ ജനിച്ച ഞങ്ങളിൽ പലർക്കും സ്വന്തം മാതാപിതാക്കളുടെ ശബ്ദത്തേക്കാൾ സുപരിചിതവും ഹൃദ്യവുമാണ് യേശുദാസിന്റെ ശബ്ദം. സംഗീതത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിലേക്ക് നടന്നു കയറാൻ അദ്ദേഹം ത്യജിച്ചതെല്ലാം ഇന്ന് പല കലാകാരന്മാർക്കും അത്യന്താപേക്ഷിതമായ റോ മെറ്റീരിയൽസ് ആയി മാറിയിരിക്കുന്നു.
യേശുദാസ് പറയാതെ പറഞ്ഞുവെച്ച ഒരു കർമ്മയോഗിയുടെ ജീവിതചര്യയുണ്ട്. അക്കാലത്തെ വളർന്നുവരുന്ന ഗായകർക്ക് മാർഗനിർദ്ദേശങ്ങൾ ആയിരുന്നു അത്. അന്ന് അദ്ദേഹം വർജ്ജിച്ച വസ്തുക്കളുടെ അമിത ഉപയോഗത്താൽ വർദ്ധിത വീര്യത്തോടെ അദ്ദേഹത്തെ അസഭ്യം കൊണ്ട് മൂടുന്ന വിനായകന്മാർ ഒന്നു മനസ്സിലാക്കുക.
കഠിനമായ പാതകൾ താണ്ടി ഉയർച്ചയുടെ പടവുകൾ കയറിയ യേശുദാസ് തന്നെയും തന്റെ കലയെയും തല്ലിക്കെടുത്തുക അല്ല ചെയ്തത്. ഓരോ നിമിഷവും അദ്ദേഹം തന്നെത്തന്നെ നിരന്തരം പുനസൃഷ്ടിക്കുകയും, തന്റെ സംഗീതം കൊണ്ട് കാലത്തെ അതിജീവിക്കുകയും, ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് എന്ന വൈരാഗ്യബുദ്ധിയോടെ സ്വയം നിലനിർത്തുകയും ചെയ്യുകയായിരുന്നു.
Kerala
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണനും യേശുദാസിനുമെതിരായ അധിക്ഷേപ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ "മാപ്പ്' എന്നു മാത്രമാണ് താരം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലാണ് അടൂരിനെയും യേശുദാസിനെയും അധിക്ഷേപിക്കുന്ന തരത്തിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്. ഇതിന് പിന്നാലെ താരത്തിനെതിരേ വിവിധ മേഖലകളിൽനിന്ന് വലിയ വിമർശനമാണ് ഉയർന്നത്.
Movies
സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഗായകൻ കെ.ജെ. യേശുദാസിനുമെതിരേ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഫേസ്ബുക്ക് പോസ്റ്റിൽ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. സിനിമ കോണ്‍ക്ലേവിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് അസഭ്യവര്‍ഷം.
യേശുദാസിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിക്ഷേപിക്കുംവിധം സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നുമാസം തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം. ഇതിന് പിന്നാലെ പ്രമുഖരടക്കം ഒട്ടേറെപ്പേർ അടൂരിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
Movies
മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അച്യുതാനന്ദനും ഉൾപ്പെടെ അന്തരിച്ച ഒട്ടേറെ രാഷട്രീയ പ്രമുഖർക്കെതിരേ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പോസ്റ്റിലാണ് വിനായകൻ മോശപ്പെട്ട ഭാഷയിൽ അധിക്ഷേപ പരാമർശം നടത്തിയത്.
ഇവർക്ക് പുറമെ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്