x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യ​സൂ​ര്യ​യ്ക്കും വി​നാ​യ​ക​നു​മൊ​പ്പം ബേ​ബി ജീ​നും; ടൈ​റ്റ​ൻ​സ് ഫ​സ്റ്റ് ലു​ക്ക്


Published: June 1, 2026 08:50 AM IST | Updated: June 1, 2026 08:50 AM IST

ജ​യ​സൂ​ര്യ–​വി​നാ​യ​ക​ൻ കോ​മ്പോ​യ്ക്കൊ​പ്പം ബേ​ബി ജീ​നും എ​ത്തു​ന്ന ചി​ത്രം ടൈ​റ്റ​ൻ​സി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത്. ജ​യ​സൂ​ര്യ, വി​നാ​യ​ക​ൻ, ബേ​ബി ജീ​ൻ, നി​ഹാ​ൽ എ​ന്നി​വ​ർ ആ​രെ​യോ ഉ​റ്റു​നോ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഫ​സ്റ്റ് ലു​ക്ക് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം പ്രി​ൻ​സ് ജോ​യ് ഒ​രു​ക്കു​ന്ന സി​നി​മ​യാ​ണി​ത്. ചി​ത്രം 2026 ഒ​ക്ടോ​ബ​റി​ൽ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. 

എ​ബ്ര​ഹാം ഓ​സ്ല​ര്‍ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ്- ഇ​ര്‍​ഷാ​ദ് എം ​ഹ​സ​ന്‍ ടീ​മി​ന്‍റെ നേ​ര​മ്പോ​ക്ക് പ്രൊ​ഡ​ക്ഷ​ന്‍​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് ടൈ​റ്റ​ൻ​സ്.

‘ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാ​ണ്’, ‘ആ​ട് 2’ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സ്, അ​ദ്ദേ​ഹ​ത്തെ നാ​യ​ക​നാ​ക്കി നി​ര്‍​മി​ക്കു​ന്ന ആ​ദ്യ ചി​തം കൂ​ടി​യാ​ണി​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 

വി​നാ​യ​ക​ന്‍റെ വ​ള​രെ​യേ​റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന മ​റ്റൊ​രു ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ചി​ത്ര​ത്തി​ലു​ണ്ടാ​വു​ക. ഫാ​ന്‍റ​സി കോ​മ​ഡി ജോ​ണ​റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

ജെ​യിം​സ് സെ​ബാ​സ്റ്റി​യ​ന്‍ തി​ര​ക്ക​ഥ ര​ചി​ച്ച ഈ ​ചി​ത്ര​ത്തി​ല്‍ ജ​യ​സൂ​ര്യ​യ്ക്കും വി​നാ​യ​ക​നു​മൊ​പ്പം ബേ​ബി ജീ​ന്‍, ഇ​ന്ദ്ര​ന്‍​സ്, സു​രേ​ഷ് കൃ​ഷ്ണ, മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി, നി​ഹാ​ല്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത്.
 
സി​നി​മ​യു​ടെ എ​ക്‌​സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍ - സു​നി​ല്‍ സി​ങ്, സ​ജി​ത്ത് പി.​വൈ., ഛായാ​ഗ്ര​ഹ​ണം- വി​ഷ്ണു ശ​ര്‍​മ്മ, എ​ഡി​റ്റിം​ഗ്- ഷ​മീ​ര്‍ മു​ഹ​മ്മ​ദ്, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍- അ​രു​ണ്‍ വെ​ഞ്ഞാ​റ​മൂ​ട്, മ്യൂ​സി​ക് - ഷാ​ന്‍ റ​ഹ്‌​മാ​ന്‍, ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ - മ​ഹേ​ഷ് പി​റ​വം, ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- റോ​ബി​ന്‍ വ​ര്‍​ഗീ​സ്.​വ​സ്ത്രാ​ല​ങ്കാ​രം - സി​ജി നോ​ബി​ള്‍ തോ​മ​സ്, മേ​ക്ക​പ്പ് - റോ​ണ​ക്‌​സ് സേ​വ്യ​ര്‍, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്‌​സ് - ര​ജീ​ഷ് വേ​ലാ​യു​ധ​ന്‍, ബേ​സി​ല്‍ വ​ര്‍​ഗീ​സ് ജോ​സ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ - പ്ര​ശാ​ന്ത് നാ​രാ​യ​ണ​ന്‍, സം​ഘ​ട്ട​നം - ഫി​നി​ക്സ് പ്ര​ഭു, വി​എ​ഫ്എ​ക്‌​സ് - മൈ​ന്‍​ഡ് സ്റ്റെ​യി​ന്‍ സ്റ്റു​ഡി​യോ​സ്, ഡി​സൈ​ന്‍​സ് - യെ​ല്ലോ ടൂ​ത്ത്, പി​ആ​ര്‍​ഒ- വാ​ഴൂ​ര്‍ ജോ​സ്, വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.

 

Tags : Baby Jean Jayasurya Vinayakan

Recent News

Corehub Up