x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ്, കാവി മുണ്ടുടത്ത് മമ്മൂട്ടി; കളങ്കാവൽ നാളെമുതൽ  


Published: December 4, 2025 01:14 PM IST | Updated: December 5, 2025 02:28 PM IST

മ​മ്മൂ​ട്ടി, വി​നാ​യ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെയ്യുന്ന കളങ്കാവൽ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ് കാവി മുണ്ടുടത്ത് തൊഴുതുനിൽക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററാണത്.

മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം വേ​ഫ​റ​ർ ഫി​ലിം​സ് കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്നു. ജി​ഷ്ണു ശ്രീ​കു​മാ​റും ജി​തി​ൻ കെ ​ജോ​സും ചേ​ർ​ന്ന് തി​ര​ക്ക​ഥ ര​ചി​ച്ച ക​ളങ്കാവൽ മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​ണ്.

നേ​ര​ത്തെ ന​വം​ബ​ർ 27 ന് ​റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ചി​ത്രം ഡി​സം​ബ​ർ അ​ഞ്ചി​ലേ​ക്ക് റി​ലീ​സ് നീ​ട്ടു​ക​യാ​യി​രു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കു​റു​പ്പി​ന്‍റെ ക​ഥ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ ജി​തി​ൻ കെ. ​ജോ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​ളങ്കാവൽ.

എട്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന മ​മ്മൂ​ട്ടി ചി​ത്ര​മെ​ന്ന നി​ല​യി​ൽ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ ക​ളങ്കാവൽ കാ​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ, പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ​യും പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ക​ര​ണം നേ​ടി​യി​രു​ന്നു.

സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്ര​ത്തി​ന് യു/​എ 16+ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ല​ഭി​ച്ച​ത്. മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ ഒ​രു വേ​ഷ​പ്പ​ക​ർ​ച്ച​യു​മാ​യി എ​ത്തു​ന്ന ചി​ത്ര​ത്ത​ക്കു​റി​ച്ച് വ​ലി​യ പ്ര​തീ​ക്ഷ​യും ആ​കാം​ക്ഷ​യു​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്കു​ള്ള​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഛായാ​ഗ്ര​ഹ​ണം- ഫൈ​സ​ൽ അ​ലി, സം​ഗീ​തം - മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റ​ർ പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- സു​നി​ൽ സിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​രോ​മ മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഷാ​ജി ന​ടു​വി​ൽ, ഫൈ​ന​ൽ മി​ക്സ്- എം. ​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ബോ​സ്, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- അ​ഭി​ജി​ത്ത് സി, ​വ​രി​ക​ൾ- വി​നാ​യ​ക് ശ​ശി​കു​മാ​ർ, ഹ​രി​ത ഹ​രി ബാ​ബു, ക​ള​റി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ർ, സം​ഘ​ട്ട​നം- ആ​ക്ഷ​ൻ സ​ന്തോ​ഷ്, സൗ​ണ്ട് ഡി​സൈ​ൻ- കി​ഷ​ൻ മോ​ഹ​ൻ, വി​എ​ഫ്എ​ക്സ് സൂ​പ്പ​ർ​വൈ​സ​ർ- എ​സ് സ​ന്തോ​ഷ് രാ​ജു, വി​എ​ഫ്എ​ക്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ- ഡി​ക്സ​ൻ പി ​ജോ.

വി​എ​ഫ്എ​ക്സ്- വി​ശ്വ എ​ഫ് എ​ക്സ്, സി​ങ്ക് സൗ​ണ്ട്- സ​പ്ത റെ​ക്കോ​ർ​ഡ്സ്, സ്റ്റി​ൽ​സ്- നി​ദാ​ദ്, ടൈ​റ്റി​ൽ ഡി​സൈ​ൻ- ആ​ഷി​ഫ് സ​ലീം, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്- ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, ആ​ഷി​ഫ് സ​ലീം, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വി​ഷ്ണു സു​ഗ​ത​ൻ, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ പാ​ർ​ട്ണ​ർ- ട്രൂ​ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്, പി​ആ​ർ​ഒ - വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Tags : Kalamkaval Mammootty Vinayakan

Recent News

Corehub Up